സ്മൃതി ഇറാനി കേരളത്തിനെയും വയനാടിനെയും കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയോ…?

രാഷ്ട്രീയം
ചിത്രം കടപ്പാട്: ഗൂഗിള്‍

വിവരണം

Archived Link

“ഭാരതത്തിൽ ഒട്ടാകെ ആഞ്ഞടിച്ച മോദി തരംഗം കാണാന്‍ കേരളത്തിലെ വോട്ടര്‍മര്‍ക്ക് കഴിയാത്തത് കൊണ്ടാണ് അമേഠിയിലെ ജനത വലിച്ചെറിഞ രാഹുലിന് കേരളത്തില്‍ ഏറ്റവും വലിയ ഭുരിപക്ഷത്തിന് ജയിക്കാന്‍ കഴിഞ്ഞത്. യാതൊരു ഗുണവും ഇല്ലാത്ത ഒരാളെയാണ് തങ്ങള്‍ ജയിപ്പിച്ചു വിട്ടതെന്ന് അവിടുത്തെ വോട്ടര്‍മാര്‍ ഏതാനും ദിവസം കൊണ്ട് മനസിലാക്കും.- സ്മൃതി ഇറാനി.” എന്ന വാചകം സ്മൃതി ഇറാനിയുടെ ചിത്രത്തിന് ഒപ്പം Ajith Aji Mayyil എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ 2019 മെയ്‌ 24  മുതല്‍ പ്രചരിപ്പിക്കുകയാണ്. കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഭാരതം ഒട്ടാകെ ആഞ്ഞടിച്ച മോദി തരംഗം കാണാന്‍ സാധിച്ചില്ല. അതിനാല്‍ അമേഠിയിലെ ജനത വലിച്ചെറിഞ്ഞ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഏറ്റവും അധികം ഭൂരിപക്ഷം നല്‍കി കേരളം ജയിപ്പിച്ചു എന്ന് സ്മൃതി ഇറാനി പറഞ്ഞതായി പോസ്റ്റില്‍ അറിയിക്കുന്നു. എന്നാല്‍ കേരളത്തിനെ പറ്റി ഇങ്ങനെയൊരു പരാമര്‍ശം അമേഠിയിൽ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച എം.പി ആയ ബിജെപി നേതാവ് സ്മൃതി ഇറാനി പറഞ്ഞോ? നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ഒരാളെ കുറിച്ച് സാമുഹിക മാധ്യമങ്ങളില്‍ പ്രചാരണം യാഥാർത്ഥ്യമാണോ എന്നറിയാന്‍ ഞങ്ങള്‍ ബന്ധപെട്ട വ്യക്തിയോട് പ്രതികരണം നേടാന്‍ ശ്രമിക്കും. അത് സാധ്യമല്ലാത്ത സാഹചര്യത്തില്‍ ഞങ്ങള്‍ ഓണ്‍ലൈന്‍ ഇതിനെ കുറിച്ച് വാര്‍ത്ത‍കൾ അന്വേഷിക്കും. സ്മൃതി ഇറാനി, കേരളം എന്നീ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഗൂഗിളില്‍ വാര്‍ത്ത‍കൾ ഞങ്ങള്‍ അന്വേഷിച്ചു. പക്ഷെ തെരെഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം സ്മൃതി ഇറാനി കേരളത്തിനെ കുറിച്ച് നടത്തിയ പ്രസ്തവനയുടെ ഒരു വാര്‍ത്തയും ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച പരിണാമങ്ങളുടെ സ്ക്രീൻഷോട്ട് താഴെ നല്‍കിയിട്ടുണ്ട്:

ഓണ്‍ലൈന്‍ ഇങ്ങനെയൊരു പരാമര്‍ശത്തെ കുറിച്ച് ഒരു വാര്‍ത്ത‍യും ലഭിക്കാത്ത സാഹചര്യത്തില്‍ ഞങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ ഞങ്ങളുടെ ശ്രദ്ധ തിരിച്ചു. ഞങ്ങള്‍ സ്മൃതി ഇറാനിയുടെ ട്വിട്ടര്‍ അക്കൌണ്ട് പരിശോധിച്ചു. പക്ഷെ തെരെഞ്ഞെടുപ്പിനു ശേഷം സ്മൃതി ഇറാനി ഇങ്ങനെയൊരു പരാമര്‍ശം നടത്തുന്ന യാതൊരു ട്വീറ്റും  ഞങ്ങളുടെ ശ്രദ്ധയില്‍ വന്നില്ല. ഞങ്ങള്‍ സ്മൃതി ഇറാനിയുടെ ഫെസ്ബൂക്ക് അക്കൗണ്ട്‌ പരിശോധിച്ചു. അവിടെയും ഇങ്ങനെയൊരു പരാമര്‍ശം കണ്ടെത്തില്ല. സ്മൃതി ഇറാനിയുടെ ഇന്‍സ്ടാഗ്രാം അക്കൗണ്ട്‌ പരിശോധിച്ചപ്പോഴും ഞങ്ങള്‍ക്ക് ഇങ്ങനെയൊരു പരാമര്‍ശം ലഭിച്ചില്ല.

ഇതിനു ശേഷം ഞങ്ങള്‍ സ്മൃതി ഇറാനി നല്‍കിയ അഭിമുഖങ്ങൾ പരിശോധിച്ചു. പ്രമുഖ മാധ്യമങ്ങൾ സ്മൃതി ഇറാനി അമേഠിയില്‍ ജയിച്ചതിനെ തുടർന്ന് അഭിമുഖം എടുത്തിട്ടുണ്ടായിരുന്നു. ഞങ്ങള്‍ ഈ അഭിമുഖങ്ങൾ പരിശോധിച്ചു നോക്കി. ഇതില്‍ തെരെഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ എബിപി ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പത്രപ്രവർത്തകൻ രാഹുല്‍ ഗാന്ധിയെ പറ്റി ചോദിച്ചപ്പോള്‍ സ്മൃതി ഇറാനിയുടെ മറുപടി ഇങ്ങനെയായിരുന്നു:

“എനിക്ക് ഇത് മാത്രമേ പറയാനുള്ളു…അദ്ദേഹത്തിന്‍റെ കയ്യില്‍ വയനാടിന്‍റെ ചുമതല എല്പിച്ചിട്ടുണ്ട്, അദ്ദേഹത്തിനും വയനാട്ടിലെ ജനങ്ങള്‍ക്കും എന്‍റെ വകയായി ആശംസകള്‍ അറിയിക്കുന്നു. അവിടെയും അദ്ദേഹത്തിന് കുറച്ച് വികസനം ചെയ്യാന്‍ സാധിക്കും എന്ന് ഞാന്‍ ആശിക്കുന്നു.”

താഴെ നല്‍കിയ യുട്യൂബ് വീഡിയോയില്‍ 5 മിനിറ്റ് കഴിയുമ്പോൾ സ്മൃതി ഇറാനിയുടെ ഈ പ്രതികരണം കേള്‍ക്കാം.

ഇത് അല്ലാതെ കേരളത്തിനെ പറ്റി ഈയിടെയായി സ്മൃതി ഇറാനി വേറെ ഏതെങ്കിലും പരാമര്‍ശം നടത്തിയതായി കണ്ടെത്തിയിട്ടില്ല.

നിഗമനം

ഇങ്ങനെയൊരു പരാമര്‍ശം സ്മൃതി ഇറാനി നടത്തിയതായി എവിടെയും കണ്ടെത്തിയിട്ടില്ല. വാർത്താ മാധ്യമങ്ങളിലോ സാമുഹിക മാധ്യമങ്ങളിലോ അഥവാ ഏതെങ്കിലും അഭിമുഖത്തിലോ സ്മൃതി ഇറാനിയുടെ ഇങ്ങനെയൊരു പ്രസ്താവന കണ്ടെത്തിയിട്ടില്ല.

Avatar

Title:സ്മൃതി ഇറാനി കേരളത്തിനെയും വയനാടിനെയും കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •