സോണിയ ഗാന്ധിക്ക് ബ്രിട്ടീഷ്‌ രാജ്ഞിയെക്കാളധികം ആസ്തിയുണ്ടോ?

രാഷ്ട്രീയം
      ചിത്രം കടപ്പാട്: ഗൂഗിള്‍

വിവരണം

Archived Link

2019 മാർച്ച്‌ 14 ന് Rajesh Hari, എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ, “വെള്ളക്കാർ പോയി പകരം കൊള്ളക്കാരി വന്നു” എന്ന വാചകത്തോടൊപ്പം പ്രസിദ്ധികരിച്ച പോസ്റ്റാണ് മുളകിൽ കാണുന്നത്. ഈ പോസ്റ്റിന്‍റെ ഒപ്പമുള്ള ചിത്രത്തിൽ  നൽകിയിട്ടുള്ള  വാചകം ഇപ്രകാരം: “ഇന്ത്യയുടെ  ഗതികേട്. ഇറ്റലിയിൽ  പാവപ്പെട്ട വീട്ടില്‍ ജനിച്ച അന്റോണിയ മൈനോ എന്ന സോണിയ ഗാന്ധിക്ക്  ബ്രിട്ടീഷ്‌ രാജ്ഞിയെക്കാളും, ഒമാൻ സുൽത്താനേക്കാളും  സാമ്പത്തികം…! ഇതാണ്‌ സോണിയ കോൺഗ്രസിന്‍റെ രാജ്യസേവനം.”  

ചിത്രത്തിന്‍റെ മുകൾഭാഗത്ത് ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് കാണാം. Huffington Post ആണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത് എന്നാണ്‌ സ്ക്രീൻഷോട്ടിൽ കാണുന്നത്. സ്ക്രീൻഷോട്ടിൽ ഈ വാർത്ത‍ പ്രസിദ്ധികരിച്ച തീയതി കൊടുത്തിട്ടുണ്ട്. ഈ വാർത്ത‍  2013 ഡിസംബർ 2 നിന്നാണ് പ്രസിദ്ധീകരിച്ചത് എന്നു പറയപ്പെടുന്നു. വാർത്ത ഫേസ്‌ബുക്ക് വഴി നിരവധിപ്പേർ ഷെയർ  ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട്  IndiaToday യുടെ ഒരു വാർത്ത‍ ലഭിച്ചു.

India TodayArchived Link

ഈ വാർത്ത‍ 5 കൊല്ലം പഴയതാണ് പക്ഷെ ഈയിടെയായി ഒരുപാട്  ഷെയറാവുകയാണ്. മാര്‍ച്ച്‌ 30ന് ഷെയർ  ചെയ്ത് രണ്ട് പോസ്റ്റുകൾ  ഇപ്രകാരം:

Post linkArchived Link
Post LinkArchived Link

ഇത് സംബന്ധിച്ച്  ലഭിച്ച ചില ട്വീറ്റുകൾ  താഴെ കൊടുത്തിട്ടുണ്ട്:

യഥാർത്ഥത്തിൽ  മുൻ കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിക്ക്  ബ്രിട്ടീഷ്‌ രാജ്ഞിയെക്കാളും, അതുപോലെ ഒമാൻ  സുൽത്താനേക്കാളും അധികം  ആസ്തിയുണ്ടോ? നമുക്കിത് സത്യമാണോ അതോ അല്ലയോ എന്ന്  പരിശോധിച്ച് നോക്കാം.

വസ്തുത വിശകലനം

ഈ വാർത്തയെക്കുറിച്ച്  ഓൺലൈനിൽ  അന്വേഷിച്ചപ്പോൾ  പല വസ്തുത പരിശോധന റിപ്പോർട്ടുകളും   ലഭിച്ചു. 2013 ഡിസംബറിലാണ് Huffington Post ഈ വാർത്ത‍ പ്രസിദ്ധീകരിച്ചത്.   ‘ലോകത്തെ നേതാക്കൾ നിങ്ങൾ കരുതുന്നതിലധികം സമ്പന്നരാണ്’ എന്ന തലക്കെട്ടിലാണ് അവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.  വാർത്തയിൽ അവർ  സമ്പന്നരായ നേതാക്കളുടെ ഒരു പട്ടിക ഒരുക്കിയിട്ടുണ്ടായിരുന്നു. ഈ പട്ടികയിൽ  സോണിയ ഗാന്ധിക്ക്  ബ്രിട്ടീഷ്‌ രാജ്ഞിയെക്കാളും മുകളിലാണ്  സ്ഥാനം കൊടുത്തിട്ടുള്ളത്. അതേ വാർത്ത  India Today 2013  ഡിസംബര്‍ 2 ന്  അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. ഇതേ വാർത്ത നിരവധിപ്പേർ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും പ്രചരിപ്പിക്കുകയാണുണ്ടായത്.

Huffington Post അവരുടെ ഈ വാർത്ത‍ തെറ്റാണെന്ന് പറഞ്ഞശേഷം വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു. വാർത്തയുടെ ലിങ്ക് താഴെ കൊടുക്കുന്നു :

Huffington PostArchived Link

സോണിയ ഗാന്ധിയുടെ പേര് ഒരു തേഡ്  പാർട്ടി വെബ്സൈറ്റിലൂടെയാണ്  ലഭിച്ചതെന്നും പിന്നിട് ആ വെബ്സൈറ്റ് ആരോപണങ്ങളുടെ നടുവിലായി എന്നും അവർ വിശദീകരണം നൽകുന്നുണ്ട്.  ഇതുപോലെ തന്നെ India Today ഉൾപ്പെടെയുള്ള  പല വസ്തുത പരിശോധന സംഘടനകലും ഇതിനെക്കുറിച്ച്  അന്വേഷിച്ചശേഷം ഇതു തെറ്റാണെന്ന്  പ്രഖ്യാപിച്ചു. അവരുടെ റിപ്പോർട്ടുകൾ  താഴെ നൽകിയ ലിങ്കുകൾ  ക്ലിക്ക് ചെയ്ത് വായിക്കാം.

AltnewsArchived Link
India TodayArchived Link
The Logical IndianArchived Link

സോണിയ ഗാന്ധിയുടെ ആസ്തിയുടെ വിവരങ്ങൾ  ഞങ്ങൾ  മാര്‍ച്ച്‌ 12 ന് പ്രസിദ്ധികരിച്ച ഈ പരിശോധനയിൽ  വായിക്കാം: സോണിയ ഗാന്ധിയുടെ ആസ്തി എത്ര? കണക്കുകൾ  പരിശോധിച്ചാൽ  എകദേശം 10 കോടി രൂപയുടെ അടുത്താണ് 2014ല്‍ സോണിയ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്ന സ്വത്ത് വിവരങ്ങൾ.

നിഗമനം

ഈ വാർത്ത‍ വ്യാജമാണ്. Huffington Post ഈ വാർത്ത‍ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. പക്ഷെ അവർ സ്വയം വാർത്ത‍ തെറ്റാണെന്ന്  തിരിച്ചറിഞ്ഞു  ക്ഷമാപണം  നടത്തി വാർത്ത‍ നീക്കുകയാണുണ്ടായത്. ഇതേ വാർത്ത‍ പല വസ്തുത പരിശോധിക്കുന്ന  വെബ്സൈറ്റുകളും തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രിയ വായനക്കാർ  ദയവായി  ഈ വാർത്ത‍ ഷെയർ  ചെയ്യരുത്  എന്ന ഞങ്ങൾ  അഭ്യർത്ഥിക്കുന്നു.

Avatar

Title:സോണിയ ഗാന്ധിക്ക് ബ്രിട്ടീഷ്‌ രാജ്ഞിയെക്കാളധികം ആസ്തിയുണ്ടോ?

Fact Check By: Harish Nair 

Result: False

  • 7
  •  
  •  
  •  
  •  
  •  
  •  
  •  
    7
    Shares

2 thoughts on “സോണിയ ഗാന്ധിക്ക് ബ്രിട്ടീഷ്‌ രാജ്ഞിയെക്കാളധികം ആസ്തിയുണ്ടോ?

  1. If Huffington Post retracted the statement, it does not necessarily mean that the news item was wrong. It could also be an indication of the kind of pressure that was exerted on Huffington Post !

  2. Good initiative. Fake news can control. Also people will get an opportunity to seek the verasity of news if they really want

Comments are closed.