സോണിയ ഗാന്ധി മനപൂർവം വ്യാജ കേസിൽ ശങ്കരാചാര്യരെ കുടുക്കി എന്ന് മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി പറഞ്ഞോ…?

രാഷ്ട്രീയം

വിവരണം

മുൻ  രാഷ്ട്രപതിയും കോൺഗ്രസ്പാര്ട്ടിയുടെ മുതിർന്ന  നേതാക്കളില്ഒരാളുമായ  പ്രണബ് മുഖർജി  “The Coalition Years” എന്ന പേരിൽ  ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. പുസ്തകത്തിൽ  സോണിയ ഗാന്ധിക്കെതിരെ പരാമർശങ്ങൾ  ഉണ്ടെന്നും  സോണിയ ഗാന്ധി മനപൂര്വം കള്ളകേസിൽ  ജയേന്ദ്ര സരസ്വതിയെ കുടുക്കുകയായിരുന്നു എന്നും വ്യക്തമാക്കുന്നു എന്ന് പറയുന്ന ഒരു പോസ്റ്റ്ഇപ്പോള്ഫേസ്ബുക്കിൽ  വൈറൽ  ആയികൊണ്ടിരിക്കുന്നു. . വൈറല്ആകുന്ന  പോസ്റ്റ്ഇപ്രകാരം:

Archived Link

ഭാരതഭൂമി  ടിവി  പ്രസിദ്ധികരിച്ച ഈ പോസ്റ്റിൽ  നൽകിയ ചിത്രത്തിൽ പറയുന്നത് ഇങ്ങനെയാണ്: “കാഞ്ചി കാമകോടി മഠാതിപതി ജയേന്ദ്ര സരസ്വതി സ്വാമികളെ ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ് ചെയ്ത സംഭവത്തിനു പിന്നിൽ  സോണിയ ഗാന്ധിക്കുള്ള  പങ്ക് വ്യക്തമാക്കി ഭാരതത്തിന്‍റെ മുൻ  രാഷ്‌ട്രപതി ശ്രീ  പ്രണബ് മുഖർജീ.”

പ്രണബ് മുഖർജീ ഈ പ്രസ്താവന എവിടെയാണ് നടത്തിയത് എന്നതിനെ കുറിച്ച്  ഈ പോസ്റ്റിൽ ഒന്നും പറയുന്നില്ല. ഞങ്ങൾ   ഇതിനെ അവലംബിച്ച് ഫേസ്ബുക്കിൽ  അന്വേഷിച്ചപ്പോൾ കുറച്ചു  പോസ്റ്റുകൾ  ഞങ്ങൾക്ക്  ലഭിച്ചു. ഈ പോസ്റ്റിൽ  ഈ പ്രസ്താവനയുടെ സ്രോതസ്സ്  പ്രണബ് മുഖർജീ എഴുതിയ പുസ്തകം “The Coalition Years”  ആണെന്ന്  പറയുന്നു. ഫേസ്ബുക്കിൽ  നിന്നും  ലഭിച്ച പോസ്റ്റുകൾ  ഇപ്രകാരം:

Archived Link

Archived Link

വാസ്തവത്തിൽ ശ്രി പ്രണബ് മുഖർജി അദ്ദേഹത്തിന്റെ  പുസ്തകത്തിൽ  ഇങ്ങനെ വെളിപ്പെടുത്തിയോ? അതോ ഇത് വെറുമൊരു വ്യാജ പ്രചരണം മാത്രമാണോ  എന്ന് കണ്ടെത്താനായി ഞങ്ങൾ അന്വേഷണം നടത്തി.

വസ്തുത വിശകലനം

ഞങ്ങൾ   പ്രസ്തുത പുസ്തകം, “The Coalition Years”, വായിച്ചു  പരിശോധിച്ചു. മുൻ  രാഷ്ട്രപതി പ്രണബ് മുഖർജി UPA സർക്കാരിന്റെ കാലഘട്ടത്തിൽ  എങ്ങനെയാണ് സഖ്യ സർക്കാർ  രൂപികരിച്ചത് ഒപ്പം എങ്ങനെ ആ കാലഘട്ടത്തിൽ പ്രമുഖ പ്രശ്നങ്ങൾ  എങ്ങനെ തരണം ചെയ്തു എന്നതിന്റെയെല്ലാം വിശദാംശങ്ങൾ  നൽകിട്ടുണ്ട്. ഇതിൽ  സോണിയ ഗാന്ധിയെ  കുറിച്ച്‌  വളരെ ബഹുമാനത്തോടെയാണ് പരാമർശിച്ചിട്ടുള്ളത്. ശങ്കരാചാര്യരെക്കുറിച്ച്  ഇതിൽ  ലേഖനം വരുന്നത് 208മത്തെ  പേജിലാണ്. ഇവിടെ പറയുന്നത് : “  2004 നവംബർ  12 ന്  കാഞ്ചി ശങ്കരാചാര്യർ ജയേന്ദ്ര സരസ്വതിയുടെ അറസ്റ്റിനെ ചൊല്ലിയാണ്  എന്റെ ദേഷ്യം അതിന്റെ ഉച്ഛസ്ഥായിയിലെത്തിയത് . ആ സമയത്ത് രാജ്യത്തെല്ലാവരും ദീപാവലി ആഘോഷിക്കുകയായിരുന്നു. ഞാൻ  മന്ത്രിസഭാ യോഗത്തിൽ   വളരെ ശക്തമായി  അറസ്റ്റിന്റെ  സമയത്തെക്കുറിച്ച്  വിമർശിച്ചു ഒപ്പം രാജ്യത്ത്  മതനിരപേക്ഷത  വെറും ഹിന്ദു സന്യാസിമാർക്കും  മുനികൾക്കും വേണ്ടി മാത്രമാണോ? എന്ന് ചോദിച്ചു. ഈദ് ഉത്സവകാലത്ത് ഒരു മുസ്ലീം പുരോഹിതനെ അറസ്റ്റു ചെയ്യാൻ സംസ്ഥാനത്തെ പ്രവർത്തന സംവിധാനങ്ങൾക്ക് ധൈര്യമുണ്ടോ? ആ കാലത്ത്‌ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ആയ M.K. Narayanan എന്നോട് യോജിപ്പ് പ്രകടിപ്പിച്ചു. ശങ്കരാചാര്യർക്ക്  ജാമ്യം അനുവദിക്കാൻ  ഞാനുടനെ നിർദേശങ്ങൾ  നല്‍കി.”

ഇതിൽ  സോണിയ ഗാന്ധിയുടെ പങ്കിനെക്കുറിച്ച്  ഒന്നും വ്യക്തമായി എഴുതിട്ടില്ല. ഇതിൽ  പ്രണബ് മുഖർജീക്ക്  ദീപാവലി ദിവസം ശങ്കരാചാര്യരെ  അറസ്റ്റ് ചെയ്തതിനോട്  വ്യക്തിപരമായ പ്രതിഷേധം ഉണ്ടായിരുന്നു എന്ന് മാത്രമാണ്  അദ്ദേഹം വ്യക്തമാക്കുന്നത്.  മതനിരപേക്ഷത  ഹിന്ദു സിദ്ധന്മാർക്കു  മാത്രമാണോ  ബാധകം …? എന്ന ചോദ്യം പോലും ഉന്നയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അദ്ദേഹം  സോണിയ ഗാന്ധിയുടെ പങ്കിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല  എന്ന് വ്യക്തമാണ്.

നിഗമനം

ഈ വാർത്ത‍ പൂർണമായി വ്യാജമാണ്. പ്രണബ് മുഖർജി  അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇപ്രകാരമുള്ള ഒരു വിമർശനം നടത്തിയിട്ടില്ല എന്ന് അദ്ദേഹത്തിന്റെ  പുസ്തകം വായിച്ചാൽ  വ്യക്തമാവുന്നു.

Avatar

Title:സോണിയ ഗാന്ധി മനപൂർവം വ്യാജ കേസിൽ ശങ്കരാചാര്യരെ കുടുക്കി എന്ന് മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി പറഞ്ഞോ…?

Fact Check By: Harish Nair 

Result: False

 • 2
 •  
 •  
 •  
 •  
 •  
 •  
 •  
  2
  Shares