നടൻ ശ്രീനിവാസൻ കമ്മ്യുണിസത്തെപ്പറ്റി ഇങ്ങനെ പറഞ്ഞിരുന്നോ..?

രാഷ്ട്രീയം വിനോദം
ചിത്രം കടപ്പാട്: ഗൂഗിള്‍

വിവരണം

facebook post archived link

“നിങ്ങൾ യോജിക്കുന്നുണ്ടോ… പ്രമുഖ നടനായ ശ്രീനിവാസനോട്….”നടൻ ശ്രീനിവാസന്റെ അഭിപ്രായം എന്ന നിലയിൽ എന്ന നിലയിൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് 12000 ഷെയറുകൾ ആയിക്കൊണ്ടിരിക്കുന്നു. രാജു പങ്കജ് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും മാർച്ച് ഒന്നിനാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശ്രീനിവാസൻ പോസ്റ്റിൽ പരാമർശിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയിരുന്നോ എന്ന് ഞങ്ങൾ അന്വേഷിച്ചു നോക്കി.

വസ്തുതാ പരിശോധന

ശ്രീനിവാസന്റെ അടുത്ത സുഹൃത്‌വലയത്തിൽ നിന്നും അദ്ദേഹത്തിന്റെ സ്വകാര്യ മൊബൈൽ നമ്പർ ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി. ഈ പോസ്റ്റിനെ കുറിച്ച് ശ്രീനിവാസനോട് ചർച്ച ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി വായനക്കാരുടെ അറിവിലേക്കായി താഴെ കൊടുക്കുന്നു:

നിഗമനം

നടൻ ശ്രീനിവാസന്റെ അഭിപ്രായം എന്ന നിലയിൽ എഴുതി പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് വ്യാജമാണ്. ഇങ്ങനെ ഒരു അഭിപ്രായ പ്രകടനം എവിടെയും ആരോടും നടത്തിയിട്ടില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞു കഴിഞ്ഞു. ഈ പ്രസ്താവനകൾ ശ്രീനിവാസന്റേതല്ല എന്ന് മാന്യ വായനക്കാരുടെ അറിവിലേക്കായി ഞങ്ങൾ പറഞ്ഞുകൊള്ളുന്നു.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:നടൻ ശ്രീനിവാസൻ കമ്മ്യുണിസത്തെപ്പറ്റി ഇങ്ങനെ പറഞ്ഞിരുന്നോ..?

Fact Check By: Deepa M 

Result: False

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
    4
    Shares