ദുരിതാശ്വാസമെന്നാൽ ദുരിതം ജനങ്ങൾക്കും ആശ്വാസം സർക്കാരിനുമാണെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നോ..?

രാഷ്ട്രീയം | Politics വിനോദം

വിവരണം

evartha FB post

‘ദുരിതാശ്വാസം എന്നതിന്റെ ഇപ്പോഴത്തെ അർത്ഥം ദുരിതം ജനങ്ങൾക്കും ആശ്വാസം സിപിഎം നും – ശ്രീനിവാസൻ’ എന്ന തലക്കെട്ടിൽ ഒരു വാർത്ത evartha എന്ന പോർട്ടലിൽ നിന്നും ഫേസ്‌ബുക്ക് വഴി പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്  ഏകദേശം 1000 ത്തോളം ഷെയറുകളായിട്ടുണ്ട്. പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനെതിരെ നടനും സംവിധായകനുമായ ശ്രീനിവാസൻ എന്ന ആമുഖത്തോടെ ആരംഭിക്കുന്ന വാർത്തയിൽ സംസ്ഥാന സർക്കാരിനെതിരെയും വിവിധ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും വിമർശനങ്ങളുണ്ട്. രാഷ്ട്രീയക്കാർക്കെതിരെയുള്ള പ്രസ്താവനകളുടെ പേരിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സിനിമാ താരങ്ങളിലൊരാളാണ് ശ്രീനിവാസൻ. ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ  രാഷ്ട്രീയപരമായ വ്യാജ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ എമ്പാടും വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ശ്രീനിവാസന്റെ പ്രസ്താവനകളുടെ വസ്തുത നമുക്ക് അന്വേഷിച്ചു നോക്കാം.

archived link
e vartha

വസ്തുതാ പരിശോധന

വാർത്തയെ കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണത്തിൽ മംഗളം ഓൺലൈനിൽ വന്ന വാർത്ത ഞങ്ങൾക്ക് ലഭിച്ചു.

archived link
mangalam news

മംഗളത്തിനു നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇപ്രകാരം പറഞ്ഞത് എന്ന് evartha  യിൽ പരാമർശിക്കുന്നുണ്ട്. അതേ  വാർത്ത കുറച്ചുകൂടി വികസിപ്പിച്ചാണ് evartha യുടെ പോർട്ടലിൽ നൽകിയിട്ടുള്ളത്. മറ്റു ചില മാധ്യമങ്ങളും ഇതേ വാർത്ത നൽകിയിട്ടുണ്ട്. അവയുടെ ലിങ്കുകൾ താഴെ നൽകുന്നു.

archived link
crime vartha
archived link
daily hunt

2019 മാർച്ച് 20 നാണ് മംഗളം വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. evartha യിൽ മാർച്ച് 22 നു പ്രസിദ്ധീകരിച്ച വാർത്തയെ ആധാരമാക്കിയാണ് dailyhunt മാർച്ച് 22 ന്  വാർത്ത നൽകിയിരിക്കുന്നത്. വാർത്തയിലെ തീയതികൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. Vaniyambalam എന്ന ഫേസ്‌ബുക്ക് പേജിലും  evartha യിൽ വന്ന അതേ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link FB post

crimevartha വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് മാർച്ച് 26 നാണ്. ഒരേ വാർത്തയുടെ പുനരാവിഷ്കാരം മാത്രമാണിതെല്ലാം എന്ന് നമുക്ക് എളുപ്പം മനസ്സിലാകും.

ഇതേക്കുറിച്ച് ഏറ്റവും ആധികാരികമായി വിവരം നൽകാൻ കഴിയുന്നത് മലയാളത്തിലെ പ്രമുഖ  സിനിമാ നടനും സംവിധായകനും പ്രസ്തുത വാർത്തയുടെ സ്രോതസ്സുമായ ശ്രീനിവാസന് മാത്രമാണ്. ഞങ്ങൾ അദ്ദേഹത്തെ സമീപിച്ച്  വാർത്തയുടെ വസ്തുത അന്വേഷിച്ചു.

ഇതായിരുന്നു അദ്ദേഹത്തിൻറെ വിശദീകരണം .

നിഗമനം

ഈ വാർത്ത വ്യാജമാണ്. ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടില്ലെന്ന് ശ്രീനിവാസൻ ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. മംഗളം പോർട്ടലിൽ വന്ന വാർത്ത evartha പുനഃ പ്രസിദ്ധീകരിക്കുകയും ഇതേ വാർത്ത നൽകിയ മറ്റു വെബ്‌സൈറ്റുകൾ വസ്തുത അന്വേഷിക്കാതെ അത് പകർത്തുകയുമാണ് ചെയ്തിരിക്കുന്നത്. അതിനാൽ പ്രീയ വായനക്കാർ ഈ പോസ്റ്റ് പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുത മനസ്സിലാക്കുക

Avatar

Title:ദുരിതാശ്വാസമെന്നാൽ ദുരിതം ജനങ്ങൾക്കും ആശ്വാസം സർക്കാരിനുമാണെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നോ..?

Fact Check By: Deepa M 

Result: False

1 thought on “ദുരിതാശ്വാസമെന്നാൽ ദുരിതം ജനങ്ങൾക്കും ആശ്വാസം സർക്കാരിനുമാണെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നോ..?

  1. If this is found false it has to be deleted from wherever posted !sorry for the carelessness in sharing !

Comments are closed.