കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന വീഡിയോ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

സാമൂഹികം

ഉത്തരേന്ത്യയിൽ നിന്നും  പല വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറൽ ആകാറുണ്ട്.  അത്തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇവിടെ നൽകിയിട്ടുള്ളത്.

പ്രചരണം 

ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛനും അനുജനും ചേർന്ന് ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിക്കുന്നതിന്‍റെ  ദൃശ്യങ്ങളാണ് എന്ന് വാദിക്കുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. കുഞ്ഞിന്‍റെ അമ്മ എന്ന് കരുതുന്ന സ്ത്രീ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതും കാണാം. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “നോർത്ത് ഇന്ത്യയിൽ തന്റെ ഭാര്യ പ്രസവിച്ചിത് പെൺകുട്ടി ആയതിനാൽ ഭർത്താവും അനുജനും കൂടെ ജീവനോടെ കുട്ടിയെ കുഴിച്ച് മൂടാൻ ശ്രമിക്കുന്നതിന്റെ നേർക്കാഴ്ച ദയനീയം🤔🤔സത്യം ആണേലും നാടകം ആണേലും ഇവന്മാരെ വെറുതെ വിടരുത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം 👇🏻

archived linkFB Post

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് യഥാർത്ഥത്തിൽ നടന്ന സംഭവമല്ലെന്നും  സാമൂഹ്യ അവബോധത്തിനായി ചിത്രീകരിച്ച വീഡിയോ ആണെന്നും വ്യക്തമായി.

വസ്തുത ഇതാണ് 

വീഡിയോ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ ദൃശ്യങ്ങൾ യഥാർത്ഥമല്ലെന്നും അവബോധത്തിനായി ചിത്രീകരിച്ചിരിക്കുന്നതാണെന്നും ഇടയ്ക്ക് എഴുതി കാണിക്കുന്നുണ്ട്. പേജിന്‍റെ ലോഗോ ദൃശ്യങ്ങള്‍ക്ക് മുകളില്‍ നല്കിയിരിക്കുന്നത് മൂലം പൂര്‍ണ്ണമായും ഈ ഡിസ്ക്ലൈമര്‍ വ്യക്തമല്ല. 

ഞങ്ങൾ വീഡിയോയിൽ നിന്നും എടുത്ത ഒരു ഫ്രെയിമിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോ ചിത്രീകരിച്ചതാണ് എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. യൂട്യൂബറായ നവീൻ ജംഗ്രയുടെ യൂട്യൂബ് ചാനലിൽ ഇതേ വീഡിയോ നൽകിയിട്ടുണ്ട്. വീഡിയോ കുറച്ചുകൂടി ദൈർഘ്യമേറിയതാണ്. 

മാർച്ച് ഏഴിനാണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നവീൻ ജംഗ്ര തന്നെയാണ് ഈ വീഡിയോയുടെ സൃഷ്ടാവ് എന്ന് കരുതുന്നു. സമാന വീഡിയോകള്‍ വേറെയും ചാനലില്‍ കാണാം. 

യുട്യൂബ് വീഡിയോയില്‍ ഈ ഡിസ്ക്ലൈമര്‍ വ്യക്തമായി കാണാം.

ഇതേ വീഡിയോയിൽ അഭിനയിച്ചിരിക്കുന്ന വ്യക്തികൾ ഈ ചാനലിൽ നൽകിയിരിക്കുന്ന മറ്റു വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. സാമൂഹ്യ അവബോധത്തിനായി പ്രത്യേകം ചിത്രീകരിച്ച വീഡിയോ ആണിത്.  

നിഗമനം 

പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. വീഡിയോ യഥാർത്ഥ സംഭവത്തിന്‍റെതല്ല സാമൂഹ്യ അവബോധത്തിനായി ചിത്രീകരിച്ച വീഡിയോ ആണിത്.  വീഡിയോയുടെ ഇടയില്‍ൽ ഇക്കാര്യം എഴുതി കാണിക്കുന്നുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന വീഡിയോ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

Fact Check By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •