4 % പലിശയ്ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന കർഷക വായ്പ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കൃഷിമന്ത്രി കേന്ദ്രത്തിന് കത്തയച്ചോ..?

രാഷ്ട്രീയം

വിവരണം 

Unnikrishna Sarma എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ENTE AROOR എന്‍റെ അരൂര്‍ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഇടതുപക്ഷത്തിനൊന്നും പറയാനില്ലെ….” എന്ന അടിക്കുറിപ്പുമായി സംസ്ഥാന കൃഷിമന്ത്രി വിഎസ് സുനിൽകുമാറിന്റെ ചിത്രവും ഒപ്പം ” ചിരിച്ചുകൊണ്ട് പാവപ്പെട്ട കർഷകന്റെ കഴുത്തറുത്തു. സാധാരണ കർഷകന് സ്വർണ പണയത്തിന്മേൽ 4% പലിശയ്ക്ക് ലഭ്യമായിരുന്നു. വായ്‌പ്പാ പദ്ധതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രിക്കും റിസർവ് ബാങ്കിനും മന്ത്രി സുനിൽ കുമാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി നിർത്തൽ ചെയ്തു. 

മന്ത്രി പദ്ധതിക്ക് തുരങ്കം വച്ചത് കൊള്ളപ്പലിശക്കാരായ ബ്ലേഡ് കമ്പനികളെ രക്ഷിക്കാൻ.” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്.

archived linkFB post

പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം 4 % പലിശയ്ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന കർഷക വായ്പ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കൃഷിമന്ത്രി കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്കിനും കത്തയച്ചു എന്നാണ്. അതിന്റെ അടിസ്‌ഥാനത്തിൽ പദ്ധതി നിർത്തലാക്കുകയും ചെയ്തു എന്നാണ് പോസ്റ്റിലെ മറ്റൊരു വാദം. നമുക്ക് ഈ വാർത്തയുടെ വിശദാംശങ്ങൾ അന്വേഷിച്ചു നോക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്ത ഓൺലൈനിൽ തിരഞ്ഞപ്പോൾ മലയാള മനോരമ സമാന രീതിയിൽവാർത്ത നല്കിയിട്ടുള്ളതായി കണ്ടു. അതിലും മന്ത്രി സുനിൽ കുമാർ നൽകിയ കത്തിനെ പറ്റി  പരാമർശിക്കുന്നുണ്ട്. 

archived linkmanoramaonline

എന്നാൽ ഇതേ വാർത്ത തിരഞ്ഞപ്പോൾ ലഭിച്ച മറ്റു ചില വെബ്‌സൈറ്റുകളിൽ മന്ത്രി ഇക്കാര്യം നിഷേധിച്ചു എന്ന വാർത്ത നൽകിയിട്ടുണ്ട്. 

ഞങ്ങൾ മന്ത്രി സുനിൽ കുമാറിന്റെ ഫേസ്‌ബുക്ക് പേജ് പരിശോധിച്ച്. അതിൽ ഈ വാർത്തയ്‌ക്കെതിരെ അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. വാർത്ത പൂർണ്ണമായും വ്യാജമാണെന്ന് അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.  അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിനെ ആധാരമാക്കി വാർത്ത പ്രസിദ്ധീകരിച്ച മലയാളം എക്സ്പ്രസ്സിന്റെ വാർത്ത വായിക്കാം

archived linksunilkumar minister

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ മന്ത്രി സുനിൽ കുമാറുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒരു പൊതുയോഗത്തിൽ പങ്കെടുക്കുകയായിരുന്നതിനാൽ സാധിച്ചില്ല. തുടർന്ന് അദ്ദേഹത്തിന്റെ  പ്രൈവറ്റ് സെക്രട്ടറി പിവി മനോജുമായി സംസാരിച്ചിരുന്നു. “മന്ത്രിക്ക് പറയാനുള്ളത് അദ്ദേഹം ഫേസ്‌ബുക്ക് പേജിൽ ഒരു പോസ്റ്റായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ എല്ലാ  വിശദീകരണവും നൽകിയിട്ടുണ്ട്. കാർഷിക വായ്‌പ്പ നിർത്തലാക്കി എന്ന് വാർത്ത നൽകിയ മാധ്യമങ്ങളെല്ലാംഅടുത്ത ദിവസം ഇതേപ്പറ്റിയുള്ള  മന്ത്രിയുടെ പ്രസ്താവന നൽകിയിരുന്നു.”

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് ഈ പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത തെറ്റാണ് എന്നാണ്. സംസ്ഥാന കൃഷി മന്ത്രി സുനിൽ കുമാറിന്റെ കത്തിന്റെ അധിഷ്ഠാനത്തിൽ കേന്ദ്ര സർക്കാർ 4% പലിശയ്ക്ക് നൽകിവരുന്ന കാർഷികലോൺ നിർത്തി വച്ചിട്ടില്ല.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത പൂർണ്ണമായും തെറ്റാണ്. 4 % പലിശയ്ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന കർഷക വായ്പ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കൃഷിമന്ത്രി കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്കിനും കത്തയച്ചു എന്ന കാര്യം പൂർണ്ണമായി വ്യാജമാണ്. കേന്ദ്ര സർക്കാർ ഇതുവരെ ഈ കാർഷിക വായ്‌പ നിർത്തിവയ്ക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തതായി വാർത്തകളില്ല. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:4 % പലിശയ്ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന കർഷക വായ്പ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കൃഷിമന്ത്രി കേന്ദ്രത്തിന് കത്തയച്ചോ..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •