കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞിട്ടില്ല..

രാഷ്ട്രീയം

വിവരണം

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തകര്‍ക്കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞു കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയെന്ന് അവകാശവാദം ഉന്നയിക്കുന്ന പോസ്റ്റില്‍ കുട്ടികള്‍ക്ക് വിവരംവെച്ചാല്‍ പിന്നെ കമ്മ്യൂണിസം നശിക്കുമെന്ന് മൂപ്പര്‍ക്ക് അറിയാമെന്ന വാചകവും ആക്ഷേപഹാസ്യമായി പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ബിജെപി അനുഭാവി വളാഞ്ചേരി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 566ല്‍ അധികം റിയാക്ഷനുകഴും 307ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയത്തെ കുറിച്ച് മന്ത്രി എം.എം.മണി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് രാജ്യം മുഴുവന്‍ വലിയ ചര്‍ച്ചകള്‍ നടന്നു വരുകയാണ്. നിരവധി രാഷ്ട്രീയ പാര്‍ട്ടകള്‍ പുതിയ നയത്തെ കുറിച്ചുള്ള അവരുടെ നിലപാടുകളും വ്യക്തമാക്കിയതായും വാര്‍ത്തകളുണ്ട്. എന്നാല്‍ സിപിഎം നേതാവും സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് മന്ത്രിയുമായ എം.എം.മണി കേന്ദ്ര വിദ്യാഭ്യാസ നയത്തെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ മുഖ്യാധാരമാധ്യമങ്ങളുടെ വാര്‍ത്തകളാണ് ഞങ്ങള്‍ ആദ്യം പരിശോധിച്ചത്. കീ വേര്‍ഡ് ഉപയോഗിച്ച് വാര്‍ത്ത തിരഞ്ഞെങ്കിലും മന്ത്രിയുടെ ഇത്തരമൊരു പ്രസ്താവന ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം.ജി.സുരേഷ്കുമാറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയത്തെ കുറിച്ച് മന്ത്രി എം.എം.മണി ഇതുവരെ പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന മാത്രമാണ്. രാഷ്ട്രീയ എതിരാളികള്‍ മനപ്പൂര്‍വ്വം ഇത്തരം വ്യാജ പ്രചരണങ്ങള്‍ മന്ത്രിക്കെതിരെ നടത്തുന്നതാണെന്നും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം.ജി.സുരേഷ്‌കുമാര്‍ പറഞ്ഞു.

നിഗമനം

മന്ത്രി എം.എം.മണിയുടെ പ്രസ്താവന എന്ന പേരിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രിയുടെ ഓഫിസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങളും ഇതെ കുറിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞിട്ടില്ല..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •