
മുതിര്‍ന്ന സി.പി.എം. നേതാവും സി.പി.എം പോളിറ്റ് ബുറോ അംഗവുമായ പ്രകാശ് കാരാട്ട്, ബി.ജെ.പി. ജയിച്ചാല്‍ ഇ.വി.എം മെഷീനിനെ കുറ്റം പറയുന്നത് നാണം കെട്ട രാഷ്ട്രിയമാണ് എന്ന് പറഞ്ഞു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന പോസ്റ്റ് ഫെസ്ബൂക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വൈറല്‍ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണമായി തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രചരണവും പ്രചരണത്തിന്റെ യാഥാര്‍ത്ഥ്യവും എന്താണെന്ന് നമുക്ക് നോക്കാം.
പ്രചരണം
Screenshot: Facebook Post Attributing Anti-Opposition Claim to Mr. Prakash Karat.
മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് പ്രകാശ് കാരാട്ടിന്റെ ചിത്രവും വെച്ച് അദ്ദേഹത്തിന്റെ പേരില്‍ ഒരു പ്രസ്താവന പ്രചരിപ്പിക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന പ്രസ്താവന ഇപ്രകാരമാണ്: “ബിജെപി തോറ്റാല്‍ മോദിക്ക് എതിരെയുള്ള ജനവികാരമായും ജയിച്ചാല്‍ വോടിംഗ് മെഷീന്റെ തകരാറായും പ്രചരിപ്പിക്കുന്നത് നാണം കേട്ട രാഷ്ട്രീയമാണ്.- പ്രകാശ് കാരാട്ട്”
എന്നാല്‍ ഈ വാദത്തിന്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഇങ്ങനെയൊരു പ്രസ്താവന ശ്രി. പ്രകാശ് കാരാട്ട് നടത്തിയോ എന്ന് അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ ഇതിനെ പറ്റി അന്വേഷിച്ചു. പക്ഷെ മുഖ്യധാര മാധ്യമങ്ങളിലോ നവമാധ്യമാങ്ങളിലോ ഇങ്ങനെയൊരു പ്രസ്താവന ശ്രി. കാരാട്ട് നടത്തിയതായി ഞങ്ങള്‍ എവിടെയും കണ്ടെത്തിയില്ല.
ശ്രി. പ്രകാശ് കാരാട്ട് സാമുഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കില്ല. അതിനാല്‍ അദ്ദേഹം സാമുഹ്യ മാധ്യമങ്ങളില്‍ ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ യാതൊരു സാധ്യതയില്ല.
അതിനാല്‍ ഞങ്ങളുടെ പ്രതിനിധി നേരിട്ട് ശ്രി. പ്രകാശ് കാരാട്ടുമായി ബന്ധപെട്ടു. ഈ വൈറല്‍ പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “ഞാന്‍ ഇങ്ങനെ എവിടെയും പറഞ്ഞിട്ടില്ല. പൂര്‍ണമായും വ്യാജ പ്രചരണമാണ് എന്റെ പേരില്‍ നടക്കുന്നത്. ഞാന്‍ ഇങ്ങനെ ഒരിക്കലും പറയില്ല. ഞാന്‍ എന്റെ പാര്‍ട്ടിക്കെതിരെ ഇങ്ങനെയൊരു പ്രസ്താവന നടത്തി എന്ന തരത്തിലാണ് ഈ പ്രചരണം. ഇത് തികച്ചും ഫേക്ക് ന്യൂസ് ആണ്.”
നിഗമനം
ബിജെപി ജയിച്ചാല്‍ വോട്ടിംഗ് മെഷീനെ ആക്ഷേപിക്കുന്നത് നാണം കെട്ട രാഷ്ട്രീയമാണ് എന്ന് ശ്രി. പ്രകാശ് കാരാട്ട് എവിടെയും പറഞ്ഞതായി ഞങ്ങള്‍ക്ക് കണ്ടെത്തിയില്ല. കൂടാതെ അദ്ദേഹം സ്വയം, ഈ പ്രചരണം വ്യാജമാണെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്.

Title:FACT CHECK: മുതിര്‍ന്ന സി.പി. എം നേതാവ് പ്രകാശ് കാരാട്ടിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ പ്രസ്താവനയുടെ സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Chendur PandianResult: False
