
സി.പി.എം ബി.ജെ.പിയെ ബംഗാളില്‍ സഹായിക്കുന്നു എന്ന് ആരോപിച്ച് സഖ്യ കക്ഷി സി.പി.ഐ. (എം.എല്‍.) (ലിബറേഷന്‍) പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേരും എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചര്യ സൂചിപ്പിച്ചു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ പ്രചരണം.
പക്ഷെ ഫാക്റ്റ് ക്രെസണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാന്നെന്ന്‍ കണ്ടെത്തി. പ്രചാരണത്തിന്‍റെയും അന്വേഷണത്തിന്‍റെയും വിശദാംശങ്ങളിലേയ്ക്ക് കടക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്ററില്‍ നമുക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീയുടെ ചിത്രത്തിനോടൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷന്‍റെ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യയുടെ ചിത്രം കാണാം. പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെ: “ബംഗാളില്‍ സിപിഎം ബിജെപിയെ സഹായിക്കുന്നു മമതക്കൊപ്പം ചേരാം സിപിഎമ്മിനെ വെട്ടിലാക്കി സിപിഐ (എം എല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചര്യ”
വസ്തുത അന്വേഷണം
ഈ വാര്‍ത്തയെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഈ അടുത്ത കാലത്ത് ദീപാങ്കര്‍ ഭട്ടാചാര്യ മാധ്യമങ്ങള്‍ക്ക് നല്‍കിയ ചില അഭിമുഖങ്ങള്‍ മുന്നില്‍ വന്നു. അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രെസ്സ്, ഔട്ട്‌ലുക്ക്, ദി ഹിന്ദു എന്നി മാധ്യമങ്ങള്‍ക്കാണ് അഭിമുഖം നല്‍കിയത്. ഈ അഭിമുഖങ്ങളില്‍ എവിടെയും സി.പി.എം. ബംഗാളില്‍ ബി.ജെ.പിയെ സഹായിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞില്ല. കൂടാതെ മമതക്കൊപ്പം ചേരുന്നതിന്‍റെ കാര്യവും അദ്ദേഹം പറയുന്നില്ല.
താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ ദിപാങ്കര്‍ ഭട്ടാചാര്യ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിന്‍റെ ഭാഗമാണ് നമ്മള്‍ കാണുന്നത്. ബംഗാളില്‍ ഏറ്റവും വലിയ രാഷ്ട്രിയ ശത്രു ബി.ജെ.പിയാണോ അതോ തൃണമൂലാണോ എന്ന് ചോദിച്ചപ്പോള്‍ അദേഹം നല്‍കുന്ന മറുപടി ഇങ്ങനെയാണ്: “തീര്‍ചയായി ബി.ജെ.പിയാണ് ഏറ്റവും വലിയ രാഷ്ട്രിയ ശത്രു. തൃണമൂല്‍ കോണ്‍ഗ്രസാണ് ബംഗാള്‍ ഭരിക്കുന്നത് അത് കൊണ്ട് സ്വാഭാവികമായി ഞങ്ങള്‍ക്ക്(എടുത്ത പക്ഷ പാര്‍ട്ടികള്‍ക്ക്) ഒരുമിച്ച് തൃണമൂലിനെ എതിര്‍ക്കേണ്ടി വരും. പക്ഷെ ബി.ജെ.പിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഒരേ പോലെ കരുതാനാകില്ല. നാളെ ബി.ജെ.പി. ബംഗാളില്‍ സര്‍ക്കരുണ്ടാക്കും എന്ന സാധ്യതയെ എടുത്ത പക്ഷത്തിന് പരിഗണനയിലെടുക്കാതെ മുന്നില്‍ പോകാന്‍ ആകില്ല. ബംഗാളില്‍ ബി.ജെ.പി. ഭരണം സ്ഥാപിച്ചാല്‍ അത് എടുത്ത പക്ഷവും രാജ്യത്തെ ജനാധിപത്യത്തിനും വലിയൊരു ഭീഷണിയാകും.”
ലേഖനം വായിക്കാന്‍-The Hindu | Archived Link
ഇന്ത്യന്‍ എക്സ്പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂലുമായി എന്തെങ്കിലും ധാരണയുണ്ടാക്കുമോ? എന്ന് അദ്ദേഹത്തിനോട് നേരിട്ട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: “ഞാന്‍ അങ്ങനെയൊന്നും പറയുന്നില്ല, ഞാന്‍ അത് ആദ്യമേ വ്യക്തമാക്കുന്നു. പക്ഷെ ഇടത് പക്ഷ പാര്‍ട്ടികല്‍ക്കിടയില്‍ വ്യക്തമായ ഒരു ലക്ഷ്യം വേണം. വോട്ടര്‍മാര്‍ക്ക് പരിഭ്രമം ഉണ്ടാകാന്‍ പാടില്ല. ഇടത് പക്ഷ പാര്‍ട്ടികള്‍ ഒറ്റശക്തിയായി ബി.ജെ.പി.യെ നേരിടണം. ഇത് വരെ തൃണമൂല്‍ കോണ്‍ഗ്രസിനെയാണ് എടുത്തപക്ഷ പാര്‍ട്ടികള്‍ ഏറ്റവും വലിയ ശത്രുയായി കരുതിയത്. തീര്‍ച്ചയായും തൃണമൂല്‍ ബംഗാളില്‍ ഭരിക്കുന്നുണ്ട് പക്ഷെ നമ്മള്‍ മറ്റ് ഭിഷണികളെ അവഗണിക്കാന്‍ പാടില്ല. ബംഗാളില്‍ വളര്‍ന്ന്‍ വരുന്ന വലിയൊരു ഭിഷണിയാണ് ബി.ജെ.പി. ”
ലേഖനം വായിക്കാന്‍-The Indian Express | Archived Link
കൂടതല്‍ വ്യക്തതക്കായി ഞങ്ങള്‍ സി.പി.ഐ. (എം-എല്‍) ലിബറേഷന്‍ പോളിറ്റ് ബ്യുറോ അംഗം കവിത കൃഷ്ണനുമായി സംസാരിച്ചു. ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഈ വാദം പൂര്‍ണമായി തെറ്റാണെന്ന് അവര്‍ വ്യക്തമാക്കി. കവിത കൃഷ്ണന്‍ ഞങ്ങളുടെ പ്രതിനിധിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്: “അദ്ദേഹം ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല ഞങ്ങളുടെ പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസുമായി ചേരാനും പോന്നില്ല. അദ്ദേഹം വെറും ഇത്രയേ പറഞ്ഞാലോ ബിജെപി ബംഗാളില്‍ വലിയൊരു ഭീഷണിയായി മുന്നില്‍ വരുന്നുണ്ട്. ഇത് വരെ തൃണമൂലിനെ മാത്രം ശത്രുവായി കരുതിയ ഇടത് പക്ഷ പാര്‍ട്ടിയുടെ അണികള്‍ക്കിടയില്‍ യാതൊരു പരിഭ്രമം ഉണ്ടാവാന്‍ പാടില്ല. ബിജെപിയാണ് നിലവില്‍ ബംഗാളില്‍ വളര്‍ന്ന്‍ വരുന്ന വലിയൊരു ഭീഷണി എന്ന് ഇപ്പോഴും ചിന്തിക്കണം. അദ്ദേഹം സി.പി.എമിനെ ആക്ഷേപിച്ച് ഒന്നും പറഞ്ഞിട്ടില്ല.”
നിഗമനം
പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണ്. ഇടത് പക്ഷ മുന്നണിയില്‍ അംഗമായ സി.പി.ഐ. (എം-എല്‍) ലിബറേഷന്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ മാധ്യമങ്ങള്‍ക്ക് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെ വളച്ച് ഒടിച്ച് ദുര്‍വ്യാഖ്യാനം ചെയ്ത് വ്യാജ പ്രചാരണമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്നത്.

Title:ബംഗാളില്‍ സി.പി.എം ബി.ജെ.പിയെ സഹായിക്കുന്നു എന്ന് ആരോപിച്ച് സി.പി.ഐ. (എം.എല്‍.) തൃണമൂലിനോടൊപ്പം ചേരുന്നു എന്ന പ്രചരണം വ്യാജം…
Fact Check By: Mukundan KResult: False
