FACT CHECK: തെഞ്ഞെടുപ്പില്‍ പെട്രോള്‍ വില വര്‍ധനയും തൊഴില്ലായ്മയും ചര്‍ച്ച ചെയ്യരുത് എന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞിട്ടില്ല…

രാഷ്ട്രീയം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ പെട്രോള്‍-ഗ്യാസ് വിലയോ തൊഴിലില്ലായ്മയോ ചര്‍ച്ച ചെയ്യാതെ ശബരിമലയും രാമക്ഷേത്രം പോലെയുള്ള പ്രശ്നങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യാവു എന്ന് പറഞ്ഞു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഈ പ്രചരണത്തിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

Screenshot: Facebook post sharing screenshot of a news article based on a statement allegedly made by Kerala BJP president K. Surendran.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു മാധ്യമ വെബ്സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നതായി നമുക്ക് കാണാം. വെബ്സൈറ്റിന്‍റെ പേര് സ്ക്രീന്‍ഷോട്ടില്‍ നല്‍കിയിട്ടില്ല. കെ. സുരേന്ദ്രന്‍റെ ചിത്രവുമായി പ്രസിദ്ധികരിച്ച വാര്‍ത്ത‍യുടെ തലക്കെട്ട്‌ ഇങ്ങനെയാണ്: “പെട്രോള്‍-ഗ്യാസ് വിലയോ തൊഴിലില്ലായ്മയോ അല്ല, ശബരിമല-രാമക്ഷേത്രം പോലുള്ള ജനങ്ങളെ നീറുന്ന പ്രശനങ്ങലാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്; കെ സുരേന്ദ്രന്‍

എന്നാല്‍ എന്താണ് ഈ പോസ്റ്റിന്‍റെ യഥാര്‍ത്ഥ്യം എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ വാര്‍ത്ത‍യുടെ തലക്കെട്ട്‌ വെച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഇത്തരത്തിലൊരു വാർത്ത എവിടെയും കണ്ടെത്തിയില്ല. കെ. സുരേന്ദ്രനും പെട്രോള്‍-ഗ്യാസ് വിലയും തൊഴിലില്ലായ്മയും കുറിച്ചും അന്വേഷിച്ചപ്പോഴും മുഖ്യധാര മാധ്യമങ്ങളില്‍ ഇത്തരത്തില്‍ യാതൊരു വാര്‍ത്ത‍ കണ്ടെത്തിയില്ല. 

ഞങ്ങള്‍ കെ.സുരേന്ദ്രന്‍റെ ഔദ്യോഗിക ഫെസ്ബൂക്ക് അക്കൗണ്ട്‌ ഉള്‍പടെ എല്ലാ സാമുഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ പരിശോധിച്ചു. അവിടെയും ഇത്തരത്തില്‍ യാതൊരു പരാമര്‍ശം അദ്ദേഹം നടത്തിയതായി കണ്ടെത്താന്‍ സാധിച്ചില്ല.

ഞങ്ങളുടെ പ്രതിനിധി കെ. സുരേന്ദ്രനുമായി ബന്ധപെട്ടു. ഈ പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഇത് പൂര്‍ണമായും വ്യാജമാണ് എന്ന് ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞു. ഇത്തരത്തിലൊരു പ്രസ്താവന ഞാന്‍ എവിടെയും ഇത് വരെ  നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. 

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന പ്രസ്താവന ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയതായി എവിടെയും കണ്ടെത്തിയില്ല. ഇത്തരത്തില്‍ യാതൊരു വാര്‍ത്ത‍ മാധ്യമങ്ങളിലും എവിടെയും ലഭിച്ചില്ല. ഇത്തരത്തിലൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ല എന്നും കെ.സുരേന്ദ്രന്‍ ഞങ്ങളോട് പ്രതികരിച്ചു. അതിനാല്‍ ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം തെറ്റാന്നെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:തെഞ്ഞെടുപ്പില്‍ പെട്രോള്‍ വില വര്‍ധനയും തൊഴില്ലായ്മയും ചര്‍ച്ച ചെയ്യരുത് എന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞിട്ടില്ല…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •