RAPID FACT CHECK: നീരാവി പിടിച്ചാല്‍ കോവിഡ്‌-19 രോഗം മാറില്ല…

Coronavirus ആരോഗ്യം

സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡ്‌-19 രോഗത്തിനെ മാറ്റാന്‍ ആവി വാരം  ആചരിക്കാന്‍ ആവാഹനം ചെയ്യുന്ന പല പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റുകളില്‍ നല്‍കിയിട്ടുള്ള വിവരം അനുസരിച്ച്  ചൂടുവെള്ളത്തില്‍ നീരാവി പിടിച്ചാല്‍ കോറോണവൈറസിനെ നശിപ്പിക്കാം. കോവിഡ്‌ രോഗം ഇല്ലാതെയാക്കാം എന്നാണ് ഈ പോസ്റ്റുകളില്‍ ഉന്നയിക്കുന്ന വാദം. നീരാവി പിടിക്കുന്നതില്‍ സൈഡ് എഫ്ഫക്റ്റ്‌ ഒന്നും ഇല്ലെങ്കിലും നീരാവി പിടിച്ചാല്‍ മാത്രം ലോകമെമ്പാടും താണ്ടവം നടത്തുന്ന കോവിഡ്‌ രോഗത്തിനെ മാറ്റാന്‍ പറ്റുമോ? ഇല്ല! നീരാവി പിടിച്ചുകൊണ്ട് മാത്രം കോവിഡ്‌-19 രോഗത്തെ പ്രതിരോധിക്കാണോ മാറ്റാനോ ആകില്ല. സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.

പ്രചരണം

വൈറല്‍ വാട്സാപ്പ് സന്ദേശം-

FacebookArchived Link

വാട്സപ്പിലും ഫെസ്ബൂക്കിലും പ്രചരിക്കുന്ന സന്ദേശം ഇപ്രകാരമാണ്, “സ്റ്റീം വീക്ക് *(ആവി പിടിക്കൽ )

കൊറോണയെ ഒഴിവാക്കിക്കൊണ്ട് മൂക്ക് വായിൽ നിന്ന് നീരാവി ഉപയോഗിച്ച് COVID-19 കൊല്ലപ്പെടുമെന്ന് ഡോക്ടർമാർ പറയുന്നു. എല്ലാ ആളുകളും ഒരാഴ്ചത്തേക്ക് ഒരു സ്റ്റീം ഡ്രൈവ് കാമ്പെയ്ൻ ആരംഭിച്ചാൽ, കൊരോണ അവസാനിപ്പിക്കാം.

* ഈ പ്രവർ‌ത്തനം നടത്തുന്നതിന്, ലോകമെമ്പാടുമുള്ള ആളുകളോട് ഞങ്ങൾ‌ അഭ്യർ‌ത്ഥിക്കുന്നു *

* സെപ്റ്റംബർ 20 മുതൽ സെപ്റ്റംബർ 26 വരെ, അതായത് രാവിലെയും വൈകുന്നേരവും ഒരാഴ്ച നീരാവി പ്രക്രിയ ആരംഭിക്കുക. നീരാവി എടുക്കാൻ 05-05 മിനിറ്റ് മാത്രം. ഒരാഴ്ചത്തേക്ക് ഈ രീതി സ്വീകരിക്കുന്നതിലൂടെ, മാരകമായ COVID-19 മായ്ക്കപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് *

അങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും, പാർശ്വഫലങ്ങളൊന്നുമില്ല.

അതിനാൽ ഈ സന്ദേശം നിങ്ങളുടെ എല്ലാ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയൽക്കാർക്കും അയയ്‌ക്കുക, അതുവഴി നമുക്കെല്ലാവർക്കും ഈ കൊറോണ വൈറസിനെ ഒരുമിച്ച് കൊല്ലാനും ഈ മനോഹരമായ ലോകത്ത് സ്വതന്ത്രമായി ജീവിക്കാനും കഴിയും.

എല്ലാം ഒറ്റയടിക്ക് ചെയ്യുന്നതിലൂടെ, അതിന് പൂർണ്ണമായ പ്രയോജനം ലഭിക്കും. കൂടുതൽ കൂടുതൽ പങ്കിടുക.

* വരൂ, സെപ്റ്റംബർ 20 മുതൽ നമുക്കെല്ലാവർക്കും ശപഥം ചെയ്യാം .. ഒരാഴ്ച .. രാവിലെ / വൈകുന്നേരം .. 5 മിനിറ്റ് .. നീരാവി എടുക്കണം .. ”!! *

*നന്ദി*

* ഇത് അറിയപ്പെടുന്ന ഗ്രൂപ്പുകളിലേക്ക് അയയ്ക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു *

* പൊതുതാൽ‌പര്യത്തിനായി നൽകിയിട്ടുണ്ട് *”

വസ്തുത ഇങ്ങനെ…

നീരാവി പിടിച്ചാല്‍ മാത്രം കോവിഡ്‌-19 രോഗം മാറ്റാന്‍ കഴിയില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പി.ഐ.ബി. ഫാക്റ്റ് ചെക്ക് എന്ന അവരുടെ വസ്തുത അന്വേഷണ ട്വിട്ടര്‍ അക്കൗണ്ടില്‍ നിന്ന് വ്യക്തമാക്കിട്ടുണ്ട്. 

ലോകാരോഗ്യ സംഘടന WHOയും അമേരിക്കയിലെ CDCയും ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയവും ചൂടുവെള്ളത്തില്‍ നീരാവി പിടിച്ചാല്‍ കോവിഡ്‌-19 മാറും എന്ന് എവിടെയും പറഞ്ഞിട്ടില്ല.  ICMRന്‍റെ വെബ്സൈറ്റിലും ഇതിനെ കുറിച്ച് ഒന്നും പറയുന്നില്ല.

പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ഈ വിഷയത്തിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിട്ടുണ്ട്. റോയിറ്റേഴ്സിന്‍റെ റിപ്പോര്‍ട്ട്‌ പ്രകാരം നീരാവി പിടിച്ചാല്‍ കോവിഡ്‌-19 മാറ്റാന്‍ ആകും എന്നതിന്‍റെ യാതൊരു തെളിവുമില്ല. കുടാതെ ചൂടുവെള്ളത്തില്‍ നീരാവി പിടിക്കുന്നതില്‍ പൊള്ളലേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ സ്പാനിഷ്‌ പീഡിയാട്രിക്സ് അസോസിയേഷന്‍ എന്ന സന്സ്ഥയുടെ പഠനവും അമേരിക്കന്‍ ബെഴ്ന്‍ അസോസിയേഷന്‍റെ പരാമര്‍ശമാണ് ചുണ്ടികാണിക്കുന്നത്. അമേരിക്കന്‍ ബഴ്ന്‍ അസോസിയേഷന്‍ പറയുന്നത് 60 ഡിഗ്രി ചുടുള്ള വെള്ളത്തിന്‍റെ സമ്പര്‍ക്കത്തില്‍ വന്നാലും 3 സെക്കന്റില്‍ മാത്രം ശസ്ത്രക്രിയ ആവശ്യപെടുന്ന ഗുരുതരമായ പൊള്ളലേല്‍ക്കാനുള്ള സാധ്യതയുണ്ടാകും.

ReutersArchived Link

കൂടാതെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ശ്വാസകോശ രോഗ വിദഗ്ദ്ധന്‍ ഡോ. വേണുഗോപാലിനോട്‌ ഞങ്ങള്‍ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. “ആവി പിടിക്കുമ്പോള്‍ ശ്വാസകോശ സംബന്ധമായ ഇതു രോഗത്തിനും കൂടാതെ തൊണ്ടയ്ക്കും കുറച്ച് ആശ്വാസം ലഭിക്കും. അല്ലാതെ കോവിഡ് 19 നെ ആവി കൊണ്ട് പ്രതിരോധിക്കാം എന്നൊക്കെ വെറുതേ പറയുന്നതാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയാണ് വേണ്ടത്.”

നിഗമനം

ചൂടുവെള്ളത്തില്‍ നീരാവി പിടിച്ചാല്‍ കോവിഡ്‌-19 മാറ്റാം എന്നതിന് ശാസ്ത്രിയമായ യാതൊരു തെളിവുമില്ല. അതിനാല്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. അധികം നേരം ചുടുള്ള വെള്ളത്തില്‍ നീരാവി പിടിച്ചാല്‍ ഗുരുതരമായ പൊള്ളലേല്‍ക്കാനുള്ള സാധ്യതയുമുണ്ട്. 

Avatar

Title:RAPID FACT CHECK: നീരാവി പിടിച്ചാല്‍ കോവിഡ്‌-19 രോഗം മാറില്ല…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •