
വിവരണം
ഇന്ത്യയിൽ നിന്നും മത തീവ്രവാദികളായ ലൗ ജീഹാദികളുടെ പിടിയിലായ ഹിന്ദു ക്രീസ്തൻ പെൺക്കുട്ടികളെ സിറിയായിൽ പെതുസ്ഥലത്ത് വെച്ച് ലേലം ചെയ്യ്തു വീൽക്കുന്നു.. ഹിന്ദു ക്രീസ്തൻ പെൺക്കുട്ടികളെ ജീഹാദികൾ പ്രണയം നടിച്ച് സിറിയായിൽ എന്തിന് കൊണ്ട് പോകുന്നു..? 29വയസ് ക്രീസ്തൻ പെൺകുട്ടിയുടെ വില 50 ഡോളർ 15വയസ് ഹിന്ദു പെൺക്കുട്ടിയുടെ വില 300 ഡോളർ അത് അവർ തന്നെ യൂറ്റുബിൽ പ്രചരിപ്പിക്കുന്നു.. ഇത്രയും വിശദമായ തെളിവുകൾ ഉണ്ടായിട്ടും നമ്മുടെ സഹോദരിമാർ എങ്ങനെയാണ് ഈ മത വർഗ്ഗിയ തിവ്രവാദികളുടെ പിടിയിൽ ആകുന്നു.. ഇനിയെങ്കിലും ചിന്തിക്കുക.. ഒരു ഭാഗത്ത് ഇവർ സമാധാന മതക്കാരാണെന്ന രീതിയിലുള്ള പ്രചാരണവും മറു ഭാഗത്ത് മറ്റു മതസ്ഥരെ നിർബന്ധിതപൂർവ്വം മതം മാറ്റുകയും അങ്ങനെ മാറാൻ വിസമ്മതിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും കൊല്ലുകയും തട്ടിക്കൊണ്ടുപോവുകയും സത്യസരണിയിൽ വെച്ചു മതം മാറ്റുകയും സിറിയയിലേക്ക് isis ഇൽ അയക്കുകയും ചെയ്യുന്നു. താൻപെട്ടുപോയി എന്ന് മനസിലാക്കുന്ന ഹിന്ദു കൃസ്ത്യൻ പെൺകുട്ടികൾ തിരിച്ചു വരാൻ ശ്രമിക്കുമ്പോൾ താൻ വിശ്വസിച്ചിറങ്ങി വന്ന ആണൊരുത്തൻ അവളെ കൈ വെടിയുക മാത്രമല്ല അവളെ വേശ്യയാക്കി മാറ്റിയിട്ടുണ്ടാവും. ഇത്രയും നീചമായ ഒരു ഒരു സമ്പ്രദായം മറ്റേതു മതത്തിലാണ് നമുക്ക് കാണാൻ സാധിക്കുക നോക്കൂ ഈ വീഡിയോയിൽ തന്നെ എത്ര ഹീനമാണ് ആ പെണ്ണിനെ അടിമവിലക്കു വിൽക്കുന്നത് മറ്റെവിടെ കാണാൻ പറ്റും. മറ്റു മതസ്ഥരെ കാഫിറുകളായി കാണാനേ ഇവർക്ക് സാധിക്കൂ…. #Shame #we_need_AnticonversionBill Please Make a Law against The Love jihad. Love jihadh 😡😡😡😡😡😡😡😡😡😡😡 എന്ന തലക്കെട്ട് നല്‍കിയ ഒരു വീഡിയോ കഴിഞ്ഞ കുറെ നാളുകളായി ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വൈറലായി പ്രചരിക്കുന്നുണ്ട്. ബിജെപി സെവെന്‍ത് വാര്‍ഡ് ബാലുശേരി എന്ന പേജില്‍ നിന്നും ഫെബ്രുവരി 2ന് പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ 1,000ല്‍ അധികം ഷെയറുകളും 258ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.
Facebook Post | Archived Link |
എന്നാല്‍ വീഡിയോയില്‍ കാണുന്നത് ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടുപോയ ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ സിറിയയില്‍ പൊതുസ്ഥലത്ത് ലേലം ചെയ്യുന്നത് തന്നെയാണോ? വീഡിയോയില്‍ കാണുന്നത് ഐഎസ് ലൈംഗിക അടിമകളാക്കിയ പെണ്‍കുട്ടികളെ വില്‍ക്കുന്നതാണോ? വസ്‌തുത പരിശോധിക്കാം.
വസ്‌തുത വിശകലനം
‘Auctioning women on the street’ എന്ന കീവേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ വീഡിയോയെ കുറിച്ചുള്ള വിശദമായ വിവരങ്ങല്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഹഫിങ്ടണ്‍ പോസ്റ്റ് യുകെ സംഭവത്തെ കുറിച്ച് വിശദമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്. 2016ലാണ് ഹഫിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ വീഡിയോ ചിത്രീകരച്ചിരിക്കുന്നത് സിറിയയിലല്ല എന്നതാണ് ആദ്യത്തെ വസ്‌തുത. ബ്രട്ടണിലെ തെരുവില്‍ ഒരു പറ്റം യുവാക്കള്‍ നടത്തിയ ഒരു പ്രതിഷേധത്തിന്‍റെ വീഡിയോയാണിതെന്നതാണ് ഹഫിങ്ടണ്‍ റിപ്പോര്‍ട്ട്. അതായത് കുര്‍ദിസ്ഥാനിലും മറ്റും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ സ്ത്രീകളെ ലൈംഗിക അടിമകളാക്കി തെരുവില്‍ വില്‍പ്പന നടത്തുന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ ലണ്ടന്‍ തെരുവിലും ഐഎസ് ഭീകരര്‍ ഇത്തരം പ്രവര്‍ത്തി നടത്താന്‍ അധികം സമയം വേണ്ടിവരില്ലെന്ന ആരോപണം ഉയര്‍ത്തിയാണ് പ്രതീകാത്മകമായി ഒരു സംഘം ഐഎസ് വേഷത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ആരും പ്രതികരിച്ചില്ലെങ്കില്‍ നാളെ ഐഎസ് എല്ലാവരെയും അടിമകളാക്കുമെന്ന സന്ദേശമാണ് ബ്രിട്ടിഷ് യുവാക്കള്‍ പ്രതീകാത്മക സമരത്തിലൂടെ ഉദ്ദേശിച്ചത്. എന്നാല്‍ ഈ പ്രതിഷേധ മാര്‍ഗം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ജനങ്ങള്‍ക്ക് ഭീതിയുണ്ടാകുകയും ചെയ്തു. ലണ്ടന്‍ തെരുവോരങ്ങളിലും ഐഎസ് പിടിമുറിക്കി എന്ന തരത്തില്‍ ഈ വീഡിയോ വൈറലാകുകയും ചെയ്കതിരുന്നു. ഇതെ വീഡിയോയാണ് സിറിയയിലെ തെരുവുകളില്‍ ഇന്ത്യന്‍ യുവതികളെ അടിമകളാക്കി വില്‍ക്കുന്നു എന്ന പേരില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതും. പ്രചരിക്കുന്ന വീഡിയോയുടെ അതെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചാണ് ഹഫിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-
ഹഫിങ്ടണ്‍പോസ്റ്റ് റിപ്പോര്‍ട്ട്-
Archived Link |
നിഗമനം
ഇന്ത്യന്‍ യുവതികളെ ഐഎസ് ബന്ധിയാക്കി ലൈംഗിക അടിമക കച്ചവടം നടത്തുന്ന വീഡിയോയല്ലെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. സിറിയയിലെ കാഴ്ച്ചയെന്ന പേരില്‍ പ്രചരിക്കുന്ന വീജിയോ ബ്രിട്ടണില്‍ നടന്നതാണ്. ഐഎസ് ഭീകരതയ്ക്കെതിരെ നടത്തിയ വെറും പ്രതീകാത്മക പ്രതീഷേധം മാത്രമാണ് വീഡിയോയില്‍ കാണുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ഇന്ത്യയില്‍ നിന്നും ലൗജിഹാദ് ഇരകളായ യുവതികളെ സിറിയയില്‍ അടിമകളാക്കി വില്‍ക്കുന്ന വീഡിയോയാണോ ഇത്?
Fact Check By: Dewin CarlosResult: False
