സെക്സ് കായിക ഇനമായി സ്വീഡന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്നും വ്യാജ പ്രചരണം

അന്തര്‍ദേശീയം

സ്വീഡനിൽ നിന്നും വളരെ വിചിത്രമായ ഒരു വാർത്ത കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു സ്വീഡനിൽ സെക്സ് കായിക വിനോദമായി അംഗീകരിച്ചു എന്നതാണത്.  മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളും വാർത്ത കൊടുത്തതോടെ പല ഓൺലൈൻ മാധ്യമങ്ങളും വാര്‍ത്ത പ്രചരിപ്പിച്ചു തുടങ്ങി 

പ്രചരണം

യൂറോപ്പ്യൻ രാജ്യമായ സ്വീഡൻ സെക്സിനെ കായിക ഇനമായി അംഗീകരിച്ചുവെന്നും ചാമ്പ്യൻഷിപ്പ് നടത്താൻ തയ്യാറാവുകയാണെന്നും പോസ്റ്റിൽ അറിയിക്കുന്നു.

FB postarchived link

സ്വീഡിഷ് സെക്സ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പ് എന്നായിരിക്കും മത്സരത്തിന്‍റെ പേര് എന്നും വാർത്ത അറിയിക്കുന്നു. 

FB postarchived link

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാമെന്നും വിവരണമുണ്ട്. 

dharmabhumi | archived link

എന്നാൽ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി സ്വീഡൻ സെക്സിന് കായിക വിനോദമായി അംഗീകാരം നൽകിയിട്ടില്ല 

വസ്തുത ഇതാണ്

സ്വീഡിഷ് സർക്കാർ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള അംഗീകാരം നൽകിയിട്ടുണ്ടോ എന്ന് ഞങ്ങൾ നോക്കി. എന്നിരുന്നാലും, സ്വീഡിഷ് സർക്കാർ അംഗീകാരം നൽകിയതായി ഞങ്ങൾക്ക് ഒരു വാർത്തയും ലഭിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ഈ വിവരം നവമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതെന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു.

ഞങ്ങൾ സ്വീഡിഷ് ഭാഷയിൽ ചില വാക്കുകൾ വിവർത്തനം ചെയ്ത്  ഗൂഗിളിൽ തിരഞ്ഞപ്പോള്‍ സ്വീഡനിൽ ഇതു സംബന്ധിച്ച പ്രസിദ്ധീകരിച്ച ചില വാർത്തകള്‍ ലഭിച്ചു. സ്വീഡിഷ് സെക്‌സ് ഫെഡറേഷൻ,  സ്വീഡിഷ് നാഷണൽ സ്‌പോർട്‌സ് ഫെഡറേഷനിൽ ലൈംഗികതയെ ഒരു കായിക ഇനമായി അംഗീകരിക്കാനും മത്സരങ്ങൾ നടത്താൻ അനുവദിക്കാനും അപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലാണ് അപേക്ഷ സമർപ്പിച്ചത്. എന്നാല്‍ ഈ അപേക്ഷയിൽ സ്വീഡിഷ് സ്പോർട്സ് കോൺഫെഡറേഷൻ ഒരു നടപടിയും എടുത്തിട്ടില്ല.

അനുവാദം ലഭിച്ചതിന് ശേഷം യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നടത്തുമെന്ന് സ്വീഡിഷ് സെക്‌സ് ഫെഡറേഷൻ പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ സ്വീഡിഷ് സ്‌പോർട്‌സ് കോൺഫെഡറേഷൻ അപേക്ഷ നിരസിച്ചതായി അറിയിപ്പ് നൽകി. മാസങ്ങൾക്ക് മുമ്പ് ഈ വാർത്തയും പുറത്തു വന്നിരുന്നു.

ഈ വാർത്ത ഇപ്പോഴാണ് ഇന്ത്യൻ മാധ്യമങ്ങളിൽ വൈറലായത്. ഈ വിവരം തെറ്റാണെന്ന് സ്വീഡിഷ് സ്‌പോർട്‌സ് ഫെഡറേഷന്‍റെ മീഡിയ റിലേഷൻസ് മേധാവി അന്ന സെറ്റ്‌സ്മാൻ സ്ഥിരീകരിച്ചതായി നിരവധി മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വീഡൻ ലൈംഗികതയെ കായികമായി നിയമവിധേയമാക്കിയെന്ന വാർത്ത സ്വീഡന് നാണക്കേടാണ്. “സ്വീഡിഷ് സെക്‌സ് ഫെഡറേഷൻ സ്വീഡിഷ് സ്‌പോർട്‌സ് ഫെഡറേഷനിൽ പോലും അംഗമല്ല,” മീഡിയ റിലേഷൻസ് മേധാവി സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍റെ ഭാഗത്ത് നിന്നുള്ള പ്രതികരണമായി പല മാധ്യമങ്ങളും ഇങ്ങനെ വാര്‍ത്ത നല്കിയിട്ടുണ്ട്. “സെക്‌സിനെ ഒരു കായിക ഇനമായി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് സംഘടന പ്രതികരിച്ചു. ചില സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടാകാം. കോച്ചിംഗ്, റഫറിയിംഗ് എന്നിവയ്ക്കായി ധാരാളം പണം ചിലവഴിക്കുന്നതിന് ചില അടിസ്ഥാനങ്ങൾ സ്പോർട്സ് ഫെഡറേഷനുകൾ പ്രതീക്ഷിക്കുന്നു. ഇ-സ്‌പോർട്‌സിന് ഈ വർഷം അനുമതി നൽകിയിട്ടുണ്ട്. കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് വീഡിയോ ഗെയിമുകൾ കളിക്കുന്നതിനേക്കാൾ മോശമാണോ ആയുസ്സ് നീണ്ടുനിൽക്കുന്ന ശാരീരിക പ്രവർത്തനങ്ങളോടെയുള്ള സെക്‌സ് എന്ന് സ്വയം തീരുമാനിക്കുക. കളിയായാലും ഇല്ലെങ്കിലും സെക്‌സ് ചാമ്പ്യൻഷിപ്പ് ജൂൺ എട്ടിന് നടക്കും.”

സ്വീഡനിൽ സെക്‌സ് സ്‌പോർട്‌സ് മത്സരം നടക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല, മറിച്ച്,  ഇത്തരമൊരു മത്സരത്തിന് സ്വീഡിഷ് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.  

ഞങ്ങളുടെ തമിഴ് ടീമും ശ്രീലങ്ക ടീമും ഇതേ ഫാക്റ്റ് ചെക്ക് ചെയ്തിട്ടുണ്ട്. 

FactCheck: செக்ஸை விளையாட்டாக அங்கீகரித்ததா ஸ்வீடன்?

Sweden Sports Federation Denies Claims Of Declaring ‘Sex As A Sport’ In Sweden!

നിഗമനം 

സ്വീഡനില്‍ സെക്സ് കായിക വിനോദമായി അംഗീകരിച്ചതായി പ്രചരിക്കുന്ന വാര്‍ത്തകൾ ശരിയല്ല. ഇങ്ങനെ ഒരു നിര്‍ദ്ദേശം സ്വീഡന്‍  സെക്സ് ഫെഡറേഷന്‍ മുന്നോട്ട് വച്ചെങ്കിലും സ്വീഡിഷ് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സെക്സ് കായിക ഇനമായി സ്വീഡന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്നും വ്യാജ പ്രചരണം

Written By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •