രാജസ്ഥാനില്‍ രാമ നവമി ആഘോഷങ്ങള്‍ക്കിടെ വൈദ്യുതാഘാതമേറ്റ് മരണം… അപകടം വര്‍ഗീയ മാനങ്ങളോടെ പ്രചരിപ്പിക്കുന്നു

ആഘോഷങ്ങള്‍ക്കിടെ ഹൈടെൻഷൻ വൈദ്യുത കമ്പിയിൽ നിന്ന് ഏതാനും പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വര്‍ഗീയ മാനങ്ങളോടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ശ്രീരാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിയുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ ശ്രമിച്ച ആളുകളാണ് ഷോക്കേറ്റ് മരിച്ചെന്നാണ് പ്രചരണം. ഇത് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:  മുന്നിൽ ഉച്ചത്തിലുള്ള സംഗീതത്തിൽ നൃത്തം ചെയ്യുന്ന ഒരു സംഘത്തിന്റെ ഭാഗമായിരുന്നു വ്യക്തികളെന്നും അവരുടെ അനാദരവുള്ള പെരുമാറ്റത്തിനുള്ള ദൈവിക ശിക്ഷയാണ് സംഭവം എന്നും പോസ്റ്റ് അവകാശപ്പെടുന്നു.  FB post archived […]

Continue Reading

‘തനിക്ക് ഹൈസ്ക്കൂള്‍ വിദ്യാഭാസം മാത്രമേയുള്ളുവെന്ന് മോദി തന്നെ വെളിപ്പെടുത്തുന്നു’- പ്രചരിക്കുന്ന വീഡിയോ എഡിറ്റഡാണ്…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ആയിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾ നടന്നത് അദ്ദേഹത്തിന് വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്നും ഇല്ലെന്നും മോദി അനുകൂലികളും അദ്ദേഹം ഹൈസ്കൂൾ വരെ പഠിച്ചിട്ടുള്ളൂ വെളിപ്പെടുത്തുന്നു എന്നാണ് വീഡിയോ അവകാശപ്പെടുന്നത്.   പ്രചരണം നരേന്ദ്ര മോദിയുടെ തൊണ്ണൂറുകളിലെ അഭിമുഖത്തിൽ നിന്നുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്. ഈ സമയം അദ്ദേഹം ബിജെപി ജനറൽ സെക്രട്ടറിയായിരുന്നു. ‘റു-ബാ-റു’ എന്ന പരിപാടിയുടെ ഈ അഭിമുഖത്തിൽ റിപ്പോർട്ടർ രാജീവ് ശുക്ല മോദിയുമായുള്ള ചോദ്യോത്തരങ്ങളുടെ പരിഭാഷ ഇങ്ങനെ:  മോദി: ഒന്നാമതായി, ഞാൻ […]

Continue Reading

വിദ്യാർത്ഥികള്‍ ക്ലാസ്സ്റൂം തല്ലിതകര്‍ക്കുന്ന ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതാണ്, കേരളത്തിലെതല്ല…

വർഷാവസാനം പരീക്ഷകൾക്കുശേഷം മധ്യവേനൽ അവധിക്കായി സ്കൂളുകൾ ഇക്കഴിഞ്ഞ മാർച്ച് 30ന് അടക്കുകയുണ്ടായി. പരീക്ഷകൾ അവസാനിച്ച ശേഷം അവസാന സ്കൂള്‍ ദിനം കുട്ടികൾ ആഹ്ളാദിക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും കൗതുകപൂര്‍വം മാധ്യമങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കുട്ടികൾ സന്തോഷം പങ്കിടുന്നതിൽ നിന്നും വളരെ വ്യത്യസ്തമായി കാഴ്ചയിൽ ആശങ്ക ഉളവാക്കുന്ന മറ്റൊരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പ്രചരണം പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾ സ്കൂളുകളിലെ ബെഞ്ചുകളും ഡെസ്ക്കുകളും ക്ലാസ് മുറിയും ഉപകരണങ്ങളും തകർക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ലാസ് റൂമിൽ നിന്ന് […]

Continue Reading

യുവ അഭിഭാഷകയെ നടുറോഡില്‍ മര്‍ദ്ദിക്കുന്നത് ബിജെപി നേതാവല്ല, യാഥാര്‍ഥ്യം ഇതാണ്…

സ്ത്രീകൾ പൊതുഇടങ്ങളിൽ ഉപദ്രവിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതുമായ സംഭവങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വ്യാപകമായതോടെ ധാരാളമായി പുറത്തുവരുന്നുണ്ട്. കർണാടകയില്‍ സ്ത്രീയെ പരസ്യമായി തല്ലുന്ന ഒരു സംഭവം ഇപ്പോൾ വൈറലാകുന്നുണ്ട്. പ്രചരണം  ബിജെപി നേതാവ് നടുറോഡിൽ വനിത അഭിഭാഷകയെ മർദ്ദിക്കുന്നു എന്നാണ് പ്രചരണം. ഇതിനു തെളിവായി വീഡിയോയും നൽകിയിട്ടുണ്ട്.  വീഡിയോയിൽ ഒരാൾ യുവതിയെ നിർദാക്ഷിണ്യം മർദ്ദിക്കുന്നത് കാണാം. മർദ്ദിക്കുന്നത് ബിജെപി നേതാവാണ് എന്ന് ആരോപിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “വനിതാ അഭിഭാഷകയെ പട്ടാപകൽ പൊതുമധ്യത്തിൽ മർദിച്ച് ബി ജെ പി നേതാവ്,പോലീസിന്റെ […]

Continue Reading

തൃക്കാക്കര എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്‍റെ op ടിക്കറ്റ് നിരക്ക് 750 രൂപയാണെന്ന് വ്യാജ പ്രചരണം…

തൃക്കാക്കര മണ്ഡലത്തിലെ എം.എൽ.എ  ആയിരുന്ന പി ടി തോമസ് വിടവാങ്ങിയതിനെ തുടര്‍ന്ന്  മണ്ഡലത്തില്‍ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് പിടി തോമസിനെ ഭാര്യ ഉമ തോമസിനെയാണ്. ലിസി ഹോസ്പിറ്റലിൽ കൺസൾട്ടന്‍റ് കാർഡിയോളജിസ്റ്റ് ജോ ജോസഫിനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. അദ്ദേഹവുമായി ബന്ധപ്പെട്ട്  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു പ്രചരണം നടക്കുന്നുണ്ട്  പ്രചരണം ലിസി ഹോസ്പിറ്റലിൽ ഡോ. ജോ ജോസഫിന്‍റെ കൺസൾട്ടിംഗ് ഫീസ് 750 രൂപയാണ് എന്നാണ് പ്രചരണം. “സാധാരണക്കാരുടെയും ദരിദ്രരുടെയും ഡോക്ടറാണ് ജോസഫ് എന്ന ചിറ്റപ്പൻ […]

Continue Reading

സേവ് ദ ഡേറ്റ് വീഡിയോയാണ് മലപ്പുറത്ത് ‘സദാചാര അക്രമം’ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്…

പുരുഷനും സ്ത്രീയും തമ്മിൽ സംസാരിക്കുകയോ യാത്ര ചെയ്യുകയോ ചെയ്യുന്നത് കണ്ടാൽ സദാചാര പോലീസ് ചമഞ്ഞുകൊണ്ട് ചിലയിടങ്ങളിൽ നാട്ടുകാരിൽ ചിലർ പ്രശ്നമുണ്ടാക്കിയ സംഭവങ്ങൾ നാം സാമൂഹ്യമാധ്യമങ്ങളിൽ  ഇടംപിടിക്കാറുണ്ട്.   പെരുന്നാൾ ദിനത്തിൽ മലപ്പുറത്ത് സദാചാര അക്രമം എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം  റോഡിനരുകിലെ ബസ്സ്റ്റോപ്പിൽ നിൽക്കുന്ന യുവതിയുടെ അടുത്ത് നിൽക്കുന്ന യുവാവ് അപമര്യാദയായി പെരുമാറാൻ ശ്രമിക്കുന്നതും ഇത് കണ്ടുകൊണ്ട് ഏതാനും ചെറുപ്പക്കാർ ഓടിവന്ന്, പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി ദേഹോപദ്രവം ഏൽപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിൽ […]

Continue Reading

ബീമാപ്പള്ളിക്ക് സമീപത്ത് നിന്നും ആര്‍എസ്എസ് പ്രവര്‍ത്തകരെ പിടികൂടിയെന്ന് തെറ്റായ പ്രചരണം… സത്യമിങ്ങനെ….

കഴിഞ്ഞമാസം ആലപ്പുഴയിൽ ആർഎസ്എസ് -എസ് ഡി പി ഐ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നുള്ള അക്രമണത്തിൽ ഇരുകൂട്ടരുടെയും ഓരോ നേതാക്കൾ കൊല്ലപ്പെട്ടിരുന്നു.  സാമൂഹ്യ മാധ്യമങ്ങളിൽ ഇരു സംഘടനകളെയും പറ്റിയുള്ള ചര്‍ച്ചകള്‍  ഇപ്പോഴും തുടരുകയാണ്.  ഈ അവസരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന രണ്ടു വീഡിയോകൾ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.  പ്രചരണം  തിരുവനന്തപുരത്തെ പ്രശസ്തമായ ബീമാപള്ളിയില്‍ ഉറൂസ് എന്ന ആരാധനാ ആഘോഷം ഇപ്പോള്‍ നടക്കുകയാണ്.  രണ്ട് ആർഎസ്എസ് തീവ്രവാദികള്‍ അക്രമണം ഉണ്ടാക്കാൻ ബീമാപള്ളിയില്‍ എത്തി എന്ന് വാദിച്ചാണ്  വീഡിയോകൾ പ്രചരിക്കുന്നത്.  ഇത് സൂചിപ്പിച്ച് […]

Continue Reading