FACT CHECK: താലിബാന്‍റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ പഴയതാണ്…

തോക്ക് ഉപയോഗിക്കാന്‍ അറിയാത്ത താലിബാന്‍ ഭീകരന്‍ സ്വന്തം ജീവിതം അപകടത്തില്‍ പെടുത്തുന്നു എന്ന തരത്തിലെ ഹാസ്യപരമായ വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയ്ക്ക് താലിബാനുമായി ബന്ധമുണ്ടോ എന്ന് ഞങ്ങള്‍ അന്വേഷിച്ച് നോക്കി. അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തിയത് നമുക്ക് നോക്കാം, ആദ്യം എന്താണ് പ്രചരണം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില തീവ്രവാദികള്‍ ആയുധങ്ങളുമായി നടക്കുന്നതായി കാണാം. ഇവരില്‍ ഒരു ഭീകരന്‍ തന്‍റെ കയ്യിലുള്ള തോക്ക് […]

Continue Reading

FACT CHECK: താലിബാനികള്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്തവരെ പിന്തുടര്‍ന്ന് വധിക്കുന്നു എന്ന്‍ പ്രചരിപ്പിക്കുന്നത് സിറിയയിലെയും ഇറാക്കിലെയും പഴയ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ്…

അഫ്ഗാൻ ഭരണം താലിബാൻ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ അവിടെ മുന്നോട്ടുള്ള ജനജീവിതം ഭയാനകമാണ്  എന്ന് ഉറപ്പിച്ച് ജനങ്ങൾ ഇപ്പോഴും പലായനം തുടരുകയാണ്.  പ്രചരണം  ഇതിനിടയിൽ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറൽ ആവുന്നുണ്ട്. എയർപോർട്ടിലേക്ക് പലായനത്തിനായി പോകുന്നവരെ അതിക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. കൊല്ലുന്നവർ ആരാണെന്നോ കൊല്ലപ്പെടുന്നവർ ആരാണെന്നോ വീഡിയോയില്‍ വ്യക്തമല്ല. എന്നാൽ നീചമായി കൊല്ലുന്ന വീഡിയോ പകർത്തി പ്രചരിപ്പിക്കുന്നത് കൊല്ലുന്നവർ തന്നെയാണ് എന്ന് വ്യക്തമാണ്. വീഡിയോയോടൊപ്പം നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്:   Afghanistan, talibans are […]

Continue Reading

FACT CHECK: അച്ഛന്‍ തന്‍റെ മകളെ എടുത്ത് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിന്‍റെ ഈ ചിത്രം അഫ്ഗാനിസ്ഥാനിലെതല്ല; സത്യാവസ്ഥ അറിയൂ…

ഒരു അച്ഛന്‍ തന്‍റെ മകളെ കയ്യില്‍ എടുത്ത് ആപത്തില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിന്‍റെ ചിത്രം അഫ്ഗാനിസ്ഥാനിലെതാണ് എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം അഫ്ഗാനിസ്ഥാനിലെതല്ല പകരം ഇറാക്കിലെ മോസുലിലെതാണ് എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ ഒരു അച്ഛന്‍ തന്‍റെ മകളെ എടുത്ത് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതായി കാണാം. ഈ ചിത്രം അഫ്ഗാനിസ്ഥാനിലെതാണ് […]

Continue Reading

FACT CHECK: അഫ്ഗാന്‍ അഭയാര്‍ഥികളെ C-17 ഗ്ലോബ്മാസ്റ്റ്റില്‍ വിമാനത്തിലേയ്ക്ക് സുരക്ഷിതമായി എത്തിച്ച പൈലറ്റിന്‍റെ ചിത്രമല്ല ഇത്; സത്യാവസ്ഥ അറിയൂ…

അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസം 834 അഫ്ഗാന്‍ അഭയാര്‍ഥികളെ കാബുളില്‍ നിന്ന് രക്ഷപെടുത്തിയ അമേരിക്കന്‍ വ്യോമസേന വിമാനത്തിന്‍റെ പൈലറ്റിന്‍റെ ഫോട്ടോ എന്ന തരത്തില്‍ ഒരു ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ട്.  ഫോട്ടോയോടൊപ്പം ഒരു പേരും ഒരു കഥയും പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രവും പേരും ആ പൈലറ്റിന്‍റെതല്ല. ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook AReachived Link മുകളില്‍ നല്‍കിയ വൈറല്‍ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് ഒരു വിമാനത്തിന്‍റെ മുന്നില്‍ നില്‍ക്കുന്ന ഒരു വ്യക്തിയുടെ ചിത്രം കാണാം. […]

Continue Reading

FACT CHECK: സിറിയയിലെ പഴയ വീഡിയോ അഫ്ഗാനിസ്ഥാന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേക്ക് എത്തിയതോടെ സമുഹ മാധ്യമങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ പല ദൃശ്യങ്ങള്‍ പ്രത്യക്ഷപെടാന്‍ തുടങ്ങി. താലിബാന്‍ കാബുളില്‍ കയറുന്നതും കാബുളില്‍ നിന്ന് അഫ്ഗാന്‍ ജനത പലായനം ചെയ്യാന്‍ ശ്രമിക്കുന്നതും നാം സാമുഹ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകാം. താലിബാനോടുള്ള ഭയത്തിനെ തുടര്‍ന്ന് ജനങ്ങള്‍ പലായനം ചെയ്യുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രികളെ കുറിച്ചും പലരും ആശങ്ക പ്രകടിപ്പിച്ചു. ഇതിനിടെയാണ് താലിബാന്‍ ഒരു അഫ്ഗാന്‍ സ്ത്രിയെ തെരുവില്‍ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ […]

Continue Reading

FACT CHECK: അഫ്ഘാനിസ്ഥാന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം ഇറാഖിലേതാണ്…

1960ലെ അഫ്ഘാനിസ്ഥാന്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം അഫ്ഘാനിസ്ഥാനിലെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. ഈ ചിത്രം യഥാര്‍ത്ഥത്തില്‍ എവിടുത്തെതാണ് എന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് ഒരു ബെഞ്ചില്‍ ഇരിക്കുന്ന ചില വിദ്യാര്‍ഥിനികളുടെ ചിത്രം കാണാം. ആധുനിക വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്ന ഈ പെണ്‍കുട്ടികളുടെ ചിത്രം 1960കളിലെ അഫ്ഘാനിസ്ഥാനാണ് കാണിക്കുന്നത് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “നിങ്ങൾ വിശ്വസിക്കുമോ? ഇതാണ് […]

Continue Reading

FACT CHECK: ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് കെട്ടിടം നിര്‍മിക്കുന്നത് വെറും 852 കോടി രൂപക്കാണോ…? സത്യാവസ്ഥ അറിയൂ…

UPA സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ പാര്‍ലമെന്‍റ് നിര്‍മിച്ചത് 969 കോടി രൂപക്കാണ് എനിട്ടും അവര്‍ ഇന്ത്യയില്‍ വരും 852 കോടി രൂപക്ക് നിര്‍മിക്കാന്‍ പോകുന്ന പുതിയ പാര്‍ലമെന്‍റിനെ എതിര്‍ക്കുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വാദങ്ങളിലെ വസ്തുതകള്‍ ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link അഫ്ഗാനിസ്ഥാനില്‍ പുതിയ പാര്‍ലമെന്‍റ പണിയാന്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള UPA 710 കോടി രൂപ അനുവദിച്ചു, […]

Continue Reading

FACT CHECK: ഐഷ ബിബിയുടെ മുക്ക് അറുത്തത് സിനിമയില്‍ അഭിനയിച്ചതിനല്ല.

 Image Credit: Jodi Bieber, NPR Newblog അഫ്ഗാനിസ്ഥാനില്‍ തിവ്രവാദികള്‍ സിനിമയില്‍ അഭിനയിച്ചതിന് മുക്ക് അറുത്തു മാറ്റിയ ഒരു നടിയുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം വ്യാപകമായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം ഈ ചിത്രത്തിലുള്ളത് അഫ്ഗാനിസ്ഥാനില്‍ ഭര്‍ത്താവിന്‍റെ ക്രൂരതക്കിരയായി മുക്കും കാത്തും നഷ്ടപെട്ട ഐഷ ബിബി എന്ന സ്ത്രിയുടെ ചിത്രമാണ്. എന്താണ് ഐഷ ബിബിയുടെ യഥാര്‍ത്ഥ കഥ നമുക്ക് നോക്കാം. ആദ്യം ചിത്രത്തിനെ വെച്ച് […]

Continue Reading

FACT CHECK: കാബുള്‍ ബോംബ്‌ സ്ഫോടനവുമായി ബന്ധപെടുത്തി സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം പഴയതാണ്…

കഴിഞ്ഞ ശനിയാഴ്ച അഫ്ഘാനിസ്ഥാന്‍റെ തലസ്ഥാന നഗരിയായ കാബുളില്‍ പെണ്‍കുട്ടികളുടെ ഒരു സ്കൂളിലുണ്ടായ സ്ഫോടനത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ അടുത്ത കാലത്ത് കാബുളില്‍ നടന്ന ബോംബ്‌ സ്ഫോടനവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. പ്രചരണം Screenshot: Facebook post claiming the image is related to the recent bomb blasts in a girl school […]

Continue Reading