അമ്മ മാറോടണച്ചപ്പോള്‍ ചാപിള്ളയായി ജനിച്ച ശിശുവിന് ജീവന്‍ തിരികെ കിട്ടി – വീഡിയോ തായ് ബേബി കെയര്‍ ബ്രാന്‍റിന്‍റെ പരസ്യമാണ്…

ദൈവത്തിന് എല്ലായിടത്തും എത്താന്‍ പറ്റാത്തതിന് പകരമാണ് അമ്മമാരെ സൃഷ്ടിച്ചതെന്ന് പഴമൊഴിയുണ്ട്. ഇതിനെ അന്വര്‍ത്ഥമാക്കുന്നുവെന്ന് അനുസ്മരിപ്പിക്കും വിധം വിസ്മയാവഹമായ  ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  വീഡിയോ നിരീക്ഷിച്ചാല്‍ തന്നെ ഇത് ചിത്രീകരിച്ച വീഡിയോ ആണെന്ന് ആര്‍ക്കും അനായാസം മനസ്സിലാകും. ഓരോ ഷോട്ടുകളും പ്രത്യേകമായി ചിത്രീകരിച്ചതാണ്. രണ്ടു നവജാത  ശിശുക്കള്‍ ആശുപത്രി ഇക്യുബേറ്ററില്‍  കിടക്കുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോയുടെ തുടക്കം. അതിലൊന്ന് ചാപിള്ളയാണെന്ന് വിവരത്തില്‍ പറയുന്നു. മാതാപിതാക്കൾ ഒരു ഇൻകുബേറ്ററിന് അടുത്ത് നിൽക്കുകയാണ്. ഒരാൾ അമ്മയ്ക്ക് നേരെ […]

Continue Reading

സ്വന്തം അമ്മയെ കെട്ടിപ്പിടിച്ച് വിജയാഹ്ളാദം പങ്കിടുന്ന മെസ്സി : ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്…

അര്‍ജന്‍റീന ഫിഫ ലോകകപ്പ് കിരീടം നേടിയതോടെ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ സ്റ്റാർ ഫുട്ബോൾ താരം ലയണൽ മെസിയുടെ ചിത്രങ്ങളും വീഡിയോകളും ലോകം മുഴുവനുമുള്ള ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ്. 36 വർഷത്തിന് ശേഷം അര്‍ജന്‍റീന ടീമിനെ ലോകകപ്പില്‍ മുത്തമിടാന്‍ വിജയത്തിലേക്ക് നയിച്ച മെസ്സി തന്‍റെ കുടുംബാംഗങ്ങളോടൊപ്പം ആഹ്ളാദം പങ്കിടുന്ന ചില ദൃശ്യങ്ങളും പ്രരിക്കുന്നുണ്ട്. ഇതിനിടെ, ലോകകപ്പ് വിജയത്തിന് ശേഷം സ്റ്റേഡിയത്തില്‍  മെസ്സി തന്‍റെ അമ്മയെ കെട്ടിപ്പിടിച്ചുവെന്ന അവകാശവാദത്തോടെ വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  ഫൈനല്‍ മല്‍സരത്തില്‍ അര്‍ജന്‍റീന വിജയിച്ച […]

Continue Reading

‘അമ്മ മരിച്ച പിഞ്ചുകുഞ്ഞ് അമ്മയുടെ ഹൃദയം സ്വീകരിച്ച വ്യക്തിയുടെ ഹൃദയമിടിപ്പ് കേട്ട് കരച്ചില്‍ നിര്‍ത്തുന്നു’ – ദൃശ്യങ്ങളുടെ സത്യമിതാണ്…

സിംഗപ്പൂരിൽ ഒരു ശിശു, മരണപ്പെട്ട അമ്മയുടെ ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞ സംഭവത്തിന്‍റെ ദൃശ്യങ്ങളാണെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.  പ്രചരണം  നിരവധി ആളുകൾ അമ്മ മരിച്ച  കുഞ്ഞിന്‍റെ കരച്ചിലടക്കി  ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കാണാം. ഒടുവില്‍ ഒരാള്‍, അതായത് കുഞ്ഞിന്‍റെ അമ്മയുടെ ഹൃദയം സ്വീകരിച്ചയാള്‍ എടുത്തപ്പോള്‍ ഹൃദയമിടിപ്പ് കേട്ട് കുഞ്ഞ് പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണിക്കുന്നു. കുഞ്ഞിന്‍റെ അമ്മയ്ക്ക് പ്രസവസമയത്ത് ജീവൻ നഷ്ടപ്പെട്ടു, തുടർന്ന് അമ്മയുടെ ഹൃദയം കറുത്ത ടീ-ഷർട്ട് ധരിച്ചയാൾക്ക് ദാനം ചെയ്തു. ഹൃദയം […]

Continue Reading

RAPID FC: മണ്ണാറശാല അമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള പഴയ സന്ദേശം വീണ്ടും വൈറലാകുന്നു

കേരളത്തിലെ പ്രമുഖ നാഗക്ഷേത്രമായ മണ്ണാറശാലയിലെ വലിയമ്മ വാസുകി ശ്രീദേവി ഉമാദേവി അന്തര്‍ജനം സമാധിയായി എന്ന മട്ടിൽ കാലാകാലങ്ങളായി വ്യാജ പ്രചരണം നടക്കുന്നുണ്ട്  പ്രചരണം  അമ്മയുടെ ചിത്രവുമായി മണ്ണാറശ്ശാല അമ്മ സമാധിയായി എന്ന വാർത്ത സത്യമാണോ എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഞങ്ങള്‍ക്ക് വാട്ട്സ് ആപ്പില്‍ സന്ദേശം ലഭിച്ചിരുന്നു.  തെറ്റായ പഴയ സന്ദേശം ഇപ്പോൾ വീണ്ടും പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായി  വസ്തുത ഇതാണ് ഞങ്ങൾ വാർത്തയുടെ വസ്തുത അറിയാൻ മണ്ണാറശാല ക്ഷേത്രവുമായി ബന്ധപ്പെട്ടു. ക്ഷേത്ര ഭാരവാഹിയും അധ്യാപകനും മണ്ണാറശ്ശാല […]

Continue Reading

അമ്മ സ്വന്തം ജീവന്‍ ബലി കൊടുത്ത് ജന്മം നല്‍കിയ കുഞ്ഞിനെ അവസാനമായി  ലാളിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…

11  വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ കുഞ്ഞിനെ മരിക്കുന്നതിന് മുമ്പ് കെട്ടിപിടിച്ച് സ്നേഹിക്കുന്ന ഒരു അമ്മ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ വെച്ച് സാമുഹ മാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണം തെറ്റാണെന്ന്  ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു അമ്മ തന്‍റെ കുഞ്ഞിനെ സ്നേഹിക്കുന്നതായി കാണാം. വാത്സല്യം നിറഞ്ഞ ഈ ദൃശ്യത്തിന്‍റെ […]

Continue Reading

RAPID FC: ഈ ചിത്രം കാബൂളിലേതല്ല, ഗ്രീസില്‍ നിന്നുള്ള പഴയ ചിത്രമാണ്…

അഫ്ഗാനിസ്ഥാൻ ഭരണം ഏകദേശം പൂർണമായും താലിബാൻ പിടിച്ചെടുത്ത വാർത്തകൾ നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. അഫ്‌ഗാനിസ്ഥാൻ ജനതയെ മോചിപ്പിക്കണമെന്ന്അപേക്ഷിച്ചുകൊണ്ട് അവിടെനിന്നും അതിദാരുണമായ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ  ഷെയർ ചെയ്യപ്പെടുന്നുണ്ട്   പ്രചരണം  ഇവിടെ നൽകിയിട്ടുള്ള ചിത്രം ശ്രദ്ധിക്കുക. ചിത്രത്തിൽ കാര്‍ഡ്ബോര്‍ഡ്  പെട്ടിക്കുള്ളില്‍  ചെറിയ കുഞ്ഞ് ഇരിക്കുന്നത് കാണാം. സമീപത്ത് കുഞ്ഞിനെ അമ്മ ഇരുന്ന് ആരോ നൽകിയ ഭക്ഷണം കഴിക്കുന്നുണ്ട്.  വീടിനുള്ളിൽ തൊട്ടിലില്‍ ഉറങ്ങേണ്ടുന്ന പ്രായത്തില്‍ മഞ്ഞും മഴയുമേറ്റ് തെരുവോരത്ത്  പെട്ടിക്കുള്ളിൽ ഇരിക്കുന്ന കുഞ്ഞിന്‍റെ ചിത്രം ആരുടെയും കരളലിയിക്കും. FB post […]

Continue Reading

FACT CHECK: മണ്ണാറശാല വലിയമ്മക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കേണ്ടതില്ല, അമ്മ ആരോഗ്യവതിയായി ജീവനോടെ ഇരിക്കുന്നു…

പ്രചരണം  സാമൂഹ്യ മാധ്യമങ്ങൾ  ജീവിച്ചിരിക്കുന്ന പലരുടെയും മരണ വാർത്തകൾ പ്രചരിപ്പിക്കാൻ ഞാൻ വ്യാപകമായി ആയി ഉപയോഗിക്കുന്നു ഇത്തരത്തിൽ പല പ്രമുഖരും ഒരു മരിച്ചതായും അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള വാർത്തകൾ സാമൂഹ്യമാധ്യമങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് ഇപ്പോൾ അത്തരത്തിൽ മറ്റൊരു പ്രചരണം നടക്കുന്നതിനെക്കുറിച്ചാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്. കേരളത്തിലെ പ്രമുഖ നാഗക്ഷേത്രമായ മണ്ണാറശാലയിലെ വലിയമ്മ വാസുകി ശ്രീദേവി ഉമാദേവി അന്തര്‍ജനത്തിന് ആദരം അർപ്പിച്ചു കൊണ്ട് നിരവധി പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി പ്രചരിക്കുകയാണ്. ഇത്തരത്തില്‍ പ്രചരിക്കുന്ന […]

Continue Reading