ദൃശ്യങ്ങളിലെ സ്വര്‍ണ്ണ രഥങ്ങള്‍ അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ചതല്ല, സത്യമിങ്ങനെ…

അയോധ്യയിലെ രാമക്ഷേത്രത്തിലെ  പ്രതിഷ്ഠാ ചടങ്ങിനുശേഷം രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും രാമക്ഷേത്രത്തിലേയ്ക്ക് വ്യക്തികളും സംഘടനകളും ആരാധനാലയങ്ങളും വിവിധ വസ്തുക്കള്‍ സംഭാവന ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വാര്‍ത്തകളും വരുന്നുണ്ട്. വിലപിടിപ്പുള്ള അത്തരമൊരു സംഭാവന രാമക്ഷേത്രത്തിന് ലഭിച്ചതായി അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം ഇപ്പോഴിതാ, അമേരിക്കയില്‍ നിന്നും അയോധ്യയിലെ രാമക്ഷേത്രത്തിൽ ശ്രീരാമന് 12 പുതിയ സ്വർണ്ണ രഥങ്ങൾ സമ്മാനിച്ചതായി അവകാശപ്പെട്ട് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച വിവിധ രഥങ്ങളുടെയും മറ്റും മനോഹരങ്ങളായ ദൃശ്യങ്ങളാണ് കാണുന്നത്. ഉത്സവ ഘോഷയാത്രയിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൊണ്ടുപോകാൻ […]

Continue Reading

ഭണ്ഡാരപ്പെട്ടിയില്‍ നിറഞ്ഞ കാണിക്കപ്പണം എണ്ണുന്ന ദൃശ്യങ്ങള്‍ അയോധ്യയില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

അയോധ്യയിലെ ശ്രീരാമ ക്ഷേത്രം പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. ഭക്തരുടെ അഭൂത പൂർവ്വമായ തിരക്കാണ് അവിടെ അനുഭവപ്പെടുന്നത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ രാമക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയില്‍ കാണിക്കയായി ലഭിച്ച കോടിക്കണക്കിന് പണം എണ്ണുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം കറൻസി നോട്ടുകളും നാണയങ്ങളും ഉൾപ്പെടെ കാണിക്കയായി ലഭിച്ച പണം ഏതാനും വ്യക്തികള്‍ ചേര്‍ന്ന് ഭണ്ഡാരപ്പെട്ടിയില്‍  നിന്നും എണ്ണിത്തിട്ടപ്പെടുത്താനായി എടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  ദർശനത്തിനായി തുറന്നുകൊടുത്ത ഉടൻ തന്നെ അയോധ്യയിലെ ശ്രീരാമ […]

Continue Reading

നടി ഉര്‍വ്വശിയുടെ പേരില്‍ ശ്രീരാമനും ബിജെപിക്കെതിരെ പ്രചരിപ്പിക്കുന്ന പ്രസ്താവന വ്യാജം…

ബിജെപിയും ശ്രീ രാമനെയും ആക്ഷേപ്പിച്ച് നടി ഉര്‍വ്വശി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഉര്‍വ്വശിയുടെ പേരില്‍ ഒരു പ്രസ്താവന വ്യാപകമായി പ്രച്ചരിപ്പിക്കുകെയാണ്. പക്ഷെ ഈ പ്രതാവനയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രസ്താവന വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് പ്രസ്താവനയും പ്രസ്താവനയുടെ യാഥാര്‍ത്ഥ്യവും നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് നടി ഉര്‍വ്വശിയുടെ പേരില്‍ ഒരു പ്രസ്താവന കാണാം. പ്രസ്താവന ഇങ്ങനെയാണ്: “ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയിച്ച് അവളെ വനത്തില്‍ ഉപേക്ഷിച്ച രാമന്‍ […]

Continue Reading

‘ശ്രീരാമ ജ്യോതി തെളിയിക്കാത്തവര്‍ തന്‍റെ സിനിമ കാണാന്‍ വരേണ്ടെന്ന്’ സിനിമാതാരം ഉണ്ണി മുകുന്ദന്‍ പറഞ്ഞതായി വ്യാജ പ്രചരണം…

അയോധ്യ പ്രാണ പ്രതിഷ്ഠക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച പ്രചരണങ്ങള്‍ നടക്കുകയാണ്. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സിനിമാതാരം ഉണ്ണി മുകുന്ദന്‍ നടത്തിയ പ്രസ്താവന എന്നവകാശപ്പെട്ട് ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. രാഷ്ട്രീയപരമായി ബി‌ജെ‌പി അനുഭാവം പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള നടനാണ് ഉണ്ണി മുകുന്ദന്‍. പ്രചരണം   “വീടുകളിൽ ഉച്ചക്ക് ശ്രീരാമ ജ്യോതി തെളിയിക്കാത്തവർ …. ഉച്ചത്തിൽ ജയശ്രീ റാം വിളിക്കാത്തവർ എന്റെ സിനിമ കാണാൻ വരണ്ടാ.. ഉണ്ണി ജി… ഈ […]

Continue Reading

ഡ്രോണ്‍ ഷോയുടെ ഈ വീഡിയോ അയോധ്യയില്‍ നടക്കുന്ന തയ്യാറെടുപ്പിന്‍റെതല്ല…

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി അയോധ്യയില്‍ നടക്കുന്ന ഡ്രോൺ ഷോയുടെ തയ്യാറെടുപ്പുകൾ എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ വീഡിയോ അയോധ്യയില്‍ നടക്കുന്ന തയ്യാറെടുപ്പുകളുടെതല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ശ്രീ രാമന്‍റെ മനോഹരമായ രൂപം ആകാശത്തില്‍ ഉണ്ടാക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങള്‍ കാണാം. ഈ ദൃശ്യങ്ങളെ […]

Continue Reading

‘കെ‌എസ് ചിത്ര പാടുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന്’ മധുപാലിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന സമയത്ത് ശ്രീരാമ കീര്‍ത്തനം ജപിക്കാനും വിളക്കു കൊളുത്തി പിന്നണി ഗായിക കെ‌എസ് ചിത്ര സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ത്ഥന വന്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു. ചിത്രയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. സിനിമാതാരവും എഴുത്തുകാരനുമായ മധുപാലിന്‍റെത് എന്നവകാശപ്പെട്ട്  ഒരു പരാമര്‍ശം ചിത്രയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  കെഎസ് ചിത്ര പാടുന്ന സിനിമകളിൽ താൻ അഭിനയിക്കില്ല എന്ന് മധു പാൽ പ്രസ്താവിച്ചു എന്ന നിലയിലാണ് പ്രചരണം നടക്കുന്നത്.  FB post […]

Continue Reading

തർക്കഭൂമിയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണോ രാമക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്? സത്യാവസ്ഥ അറിയൂ…

ഈയിടെ ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ്‌ റാവുത്ത് ഒരു പത്രസമ്മേളനത്തില്‍ കേന്ദ്രത്തിലെ BJP സര്‍ക്കാരിനെതിരെ വലിയൊരു ആരോപണം ഉന്നയിച്ചിരുന്നു. തര്‍ക്കഭുമിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് എന്നായിരുന്നു ആരോപണം. അദ്ദേഹത്തിന്‍റെ പത്രസമ്മേളനം നമുക്ക് താഴെ കാണാം. Archived Link സമൂഹ മാധ്യമങ്ങളിലും പലരും ഈ ആരോപണം ബിജെപിക്കെതിരെ ഉന്നയിച്ചിരുന്നു. ഇതിന്‍റെ തെളിവായി ഒരു ഗൂഗിള്‍ മാപ്പിന്‍റെ സ്ക്രീന്‍ഷോട്ടും പ്രചരിപ്പിക്കുന്നുണ്ട്. Archived Link മുകളില്‍ നല്‍കിയ ട്വീറ്റില്‍ ഗൂഗിള്‍ മാപ്പില്‍ നമുക്ക് രണ്ട് ലൊക്കേഷ […]

Continue Reading

പ്രധാനമന്ത്രി ശ്രീരാമ കീര്‍ത്തനം ഉരുവിടുന്ന ദൃശ്യങ്ങള്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

മലയാള ചലച്ചിത്രതാരവും മുൻ രാജ്യസഭ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുവാനും ക്ഷേത്ര ദർശനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയിരുന്നു. ഗുരുവായൂരിലും തൃപ്രയാറിലും ക്ഷേത്ര ദര്‍ശനത്തിന് ശേഷം കൊച്ചിയിലെത്തിയ പ്രധാനമന്ത്രി കൊച്ചിൻ ഷിപ്‌യാഡിൽ ഇന്‍റര്‍നാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്‍റെയും ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് എറണാകുളം മറൈൻഡ്രൈവിൽ സംസ്ഥാനത്തെ ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’ ചുമതലക്കാരായ 7000 പേർ പങ്കെടുത്ത സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. ഈ […]

Continue Reading

ശ്രീരാമ ചിത്രം മുദ്രണം ചെയ്ത 500 രൂപയുടെ കറന്‍സി നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയെന്ന് വ്യാജ പ്രചരണം

അയോധ്യയിൽ ഈ വരുന്ന 22 ന് നടക്കാനിരിക്കുന്ന പ്രാണ പ്രതിഷ്ഠയുടെ വാര്‍ത്തകളും വിശകലനങ്ങളും ഒപ്പം വിമര്‍ശനങ്ങളും കൂടാതെ,  രാജ്യമെമ്പാടും വീടുകളിൽ വിതരണം ചെയ്യുന്ന അയോദ്ധ്യയില്‍ പൂജിച്ച അക്ഷത വിതരണത്തിന്‍റെ വിവരണങ്ങളും ചിത്രങ്ങളുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെയും പങ്കുവെക്കപ്പെടുന്നത് ശ്രീരാമന്‍റെയും അയോധ്യയിൽ  നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീരാമക്ഷേത്രത്തിന്‍റെയും ചിത്രങ്ങളുമായി പുതിയ കറന്‍സി നോട്ട് വിനിമയത്തിന് എത്തി എന്ന നിലയിൽ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം പുതിയ 500 രൂപയുടെ കറന്‍സി നോട്ടിന്‍റെ ഇരുവശങ്ങളുമാണ് ചിത്രത്തിൽ കാണുന്നത്. ഒരു […]

Continue Reading

ശ്രീരാമനെ കുറിച്ച് വി‌ഡി സതീശന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ വ്യാജ പ്രചരണം…

അയോധ്യ രാമക്ഷേത്ര ഭൂമിയിൽ ഈ വരുന്ന 22 തീയതി നടക്കാനിരിക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം കിട്ടിയില്ലെങ്കിലും പാർട്ടിയുടെ പൊതു അഭിപ്രായം എന്ന നിലയിൽ ആരും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇതിനുശേഷം ശ്രീരാമനെ കുറിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ നടത്തിയ പരാമർശം എന്ന രീതിയിൽ ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം  “യഥാർത്ഥ രാമൻ സുന്നത്ത് ചെയ്തിരിന്നു! അഞ്ചു നേരം നിസ്കരിക്കുന്നവൻ […]

Continue Reading

കലാശയാത്രയുടെ ഈ വീഡിയോ നേപ്പാളില്‍ നിന്ന് അയോധ്യയിലേക്ക് വരുന്ന ഭക്തരുടെതല്ല…

ജനുവരി 22ന് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കും. ഇതിനിടെ നേപ്പാളില്‍ നിന്ന് അയോധ്യയിലേക്ക് ഭക്തജനങ്ങള്‍ ഒഴുകി വരുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ നേപ്പാളില്‍ നിന്ന് രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ ചടങ്ങില്‍ പങ്ക് എടുക്കാന്‍ വരുന്ന ഭക്തജനങ്ങളുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ വസ്തുത നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റിലെ വീഡിയോയില്‍ […]

Continue Reading

‘അയോധ്യ പ്രതിഷ്ഠ ചടങ്ങിലേക്ക് വീടുകളിലെത്തി ജനങ്ങളെ നേരിട്ട് ക്ഷണിക്കുന്ന പ്രധാനമന്ത്രി’ എന്നു പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠ കർമ്മത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ അയോധ്യ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. പ്രതിഷ്ഠാ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ നിശ്ചയിച്ചിട്ടുള്ളവര്‍ക്ക് ക്ഷണക്കത്തുകള്‍ നല്കുന്നുണ്ട്. ഇതുകൂടാതെ പ്രധാനമന്ത്രി മോദി വീടുകളിലെത്തി ആളുകളെ ക്ഷണിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഒരു വീട്ടില്‍ നിന്നും ഇറങ്ങി വരുന്നതും പാതയോരത്ത് കാത്തു നില്‍ക്കുന്ന  ജനങ്ങളെ കൈകളുയര്‍ത്തി അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. വീടുകള്‍ തോറും കയറിയിറങ്ങി […]

Continue Reading

സന്യാസിമാര്‍ പൂജാദി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ദൃശ്യങ്ങള്‍ അയോധ്യയില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ ഈ മാസം പ്രതിഷ്ഠ നടത്താന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നു. ഈ പശ്ചാത്തലത്തില്‍ അയോദ്ധ്യയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ വിശ്വാസികളും മറ്റുള്ളവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുകയാണ്. അയോധ്യ രാമക്ഷേത്ര ഭൂമിയില്‍ സന്യാസിമാര്‍ ഭക്തിപുരസരം പൂജാദി കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  നാലഞ്ചു സന്യാസിമാര്‍ ക്ഷേത്ര പരിസരത്ത് പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പശ്ചാത്തലത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ക്ഷേത്രത്തിന്‍റെ കുറെ ഭാഗങ്ങളും കാണാം. അയോധ്യ രാമക്ഷേത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് […]

Continue Reading

വൈറല്‍ വീഡിയോയില്‍ വിശാലമായ ട്രക്കില്‍ അയോധ്യയിലേക്ക് കൊണ്ട് പോകുന്നത് രാമക്ഷേത്രത്തിന്‌ വേണ്ടിയുള്ള കൊടിമരമാണോ?

ഒരു നീണ്ട ട്രക്കില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടി കൊടിമരം കൊണ്ട് പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ അയോധ്യയിലേക്കുള്ള കൊടിമരം കൊണ്ട് പോകുന്നതിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ട്രക്കില്‍ കൊണ്ട് പോകുന്നത്? നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വിശാലമായ ട്രക്ക് കാണാം. വളരെ നീളമുള്ള ട്രക്കില്‍ എന്തോ […]

Continue Reading

പ്രധാനമന്ത്രി മോദി തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രം അയോധ്യയില്‍ നിന്നുള്ളതല്ല…

അയോധ്യയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദി രാമക്ഷേത്രം നിര്‍മിക്കുന്ന തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു എന്ന് അവകാശപ്പെട്ട് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. കുടാതെ ഈ ചിത്രം അയോധ്യയിലെതുമല്ല. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി മോദി തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നത് കാണാം. ചിത്രത്തെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് […]

Continue Reading

കലശയാത്രയുടെ ഈ വീഡിയോ അയോധ്യയിലെതല്ല…

അയോധ്യയില്‍ വിശാലമായ കലശയാത്ര എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ അയോധ്യയിലെതല്ല എന്ന് ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി.  വീഡിയോയില്‍ കാണുന്ന സംഭവം എവിടെത്തെതാണ് എന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വിശാലമായ ഒരു കലശയാത്ര കാണാം. ഈ വീഡിയോ അയോധ്യയിലെതാണ് എന്ന് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നു.  പക്ഷെ ഈ വീഡിയോ ശരിക്കും അയോധ്യയില്‍ ലക്ഷകണക്കിന് ചേര്‍ന്ന […]

Continue Reading

വാനരന്‍ ഭക്തിയോടെയെത്തി പ്രാര്‍ത്ഥിക്കുന്നത് അയോധ്യ ശ്രീരാമ ക്ഷേത്രത്തിലല്ല, സത്യമറിയൂ…

ക്ഷേത്ര നിർമ്മാണം പുരോഗമിക്കുകയാണ് അയോധ്യയിൽ നേപ്പാളിലെ സാളഗ്രാമത്തിൽ നിന്നും ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ശിലകൾ ഉപയോഗിച്ചാണ് ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാമവിഗ്രഹം നിർമ്മിക്കുകയെന്ന് ഈയിടെ വാർത്തകൾ വന്നിരുന്നു. ഇതിനിടെ അയോധ്യയിൽ ഒരു വാനരൻ ദിവസവും ദർശനം നടത്തുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. രാമായണ കഥയിൽ സീതയെ വീണ്ടെടുക്കാൻ ശ്രീരാമനെ സഹായിച്ചത് വാനരന്മാരാണെന്ന വിശ്വാസം ഭക്തര്‍ക്കിടയിലുള്ളതിനാല്‍ ഈ വീഡിയോയ്ക്ക് വളരെ പ്രചാരമാണ് ലഭിക്കുന്നത്. പ്രചരണം  വീഡിയോ ദൃശ്യങ്ങളിൽ ഒരു വാനരൻ ക്ഷേത്രത്തിലേക്ക് വരുന്നതും വിഗ്രഹങ്ങൾക്ക് മുന്നിൽ കുമ്പിട്ട് പ്രാർത്ഥിക്കുന്നതും […]

Continue Reading

FACT CHECK: അയോധ്യയിലേക്ക് ദര്‍ശനത്തിന് പോകുന്ന വിശ്വാസികള്‍ക്കൊപ്പം കൂടിയ ഒരു മാനിന്‍റെ വീഡിയോയാണോ ഇത്…? സത്യാവസ്ഥ അറിയൂ…

അയോധ്യയിലെക്ക് പോകുന്ന ഒരു കൂട്ടം വിശ്വാസികള്‍ക്കൊപ്പം കൂടിയ ഒരു മാന്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെ ആണെങ്കിലും വീഡിയോയില്‍ കാണുന്ന സംഘം അയോധ്യയിലേക്കല്ല പോകുന്നത് എന്ന് ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. വീഡിയോയില്‍ കാണുന്ന വിശ്വാസികളുടെ സംഘം എവിടെയാണ് പോകുന്നത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കീര്‍ത്തനം ചെയ്ത് ദര്‍ശനത്തിനു പോകുന്ന ഭകതരുടെ ഒരു സംഘത്തെ കാണാം. […]

Continue Reading

FACT CHECK: ഗുജറാത്തിലെ ജെയിന്‍ ക്ഷേത്രത്തിന്‍റെ ദൃശ്യങ്ങള്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

അയോധ്യയിലെ നിര്‍മ്മാണത്തിലിരിക്കുന്ന  രാമക്ഷേത്രത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെതല്ല പകരം ഗുജറാത്തിലെ ഒരു ജെയിന്‍ ക്ഷേത്രത്തിന്‍റെതാണ് എന്ന് കണ്ടെത്തി.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ക്ഷേത്രത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. മനോഹരമായി നിര്‍മിച്ച ഈ ക്ഷേത്രം അയോധ്യയിലെ ശ്രീ രാമക്ഷേത്രമാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:  “അയോദ്ധ്യാ […]

Continue Reading

FACT CHECK: ഈ ദൃശ്യങ്ങള്‍ അയോധ്യ റെയില്‍വേ സ്റ്റേഷന്‍റെതല്ല, ഗുജറാത്തിലെ ഗാന്ധിനഗര്‍ കാപിറ്റല്‍ സ്റ്റേഷന്‍റെതാണ്…

പ്രചരണം  ഇക്കഴിഞ്ഞ ദിവസം മുതൽ ദിവസങ്ങളിൽ ഇതിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുതുതായി നവീകരിച്ച ഒരു റെയിൽവേ സ്റ്റേഷനാണ് വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. ആഡംബര ഹോട്ടലിന് സമാനമായി നവീകരിച്ച ഈ റെയിൽവേ സ്റ്റേഷൻ അയോധ്യയിലെതാണ് എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്.  ജയ് ശ്രീറാം 🚩 അയോധ്യ സിറ്റി.. ഭഗവാൻ ശ്രീരാമന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത പുതിയ മോഡൽ റെയിൽവേ സ്റ്റേഷൻ ❤ എന്ന അടിക്കുറിപ്പ് വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്.   archived link FB post ശ്രീരാമ […]

Continue Reading