പാലക്കാട് കോണ്‍ഗ്രസ്സ് കമ്മറ്റി ഓഫീസ് ബിജെപി ഓഫീസില്‍ ലയിച്ചോ..? എന്നാല്‍ സത്യമിതാണ്…

കോൺഗ്രസ് പാർട്ടിയുടെ പാലക്കാടുള്ള മണ്ഡലം കമ്മിറ്റി ഓഫീസ് ഇല്ലാതായെന്നും അതിപ്പോൾ ബിജെപി ഓഫീസായി മാറിയെന്നും ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.  പ്രചരണം  ഇന്ദിരാഭവൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മന്ദിരം മണ്ണുര്‍ പാലക്കാട് എന്ന ബോർഡ് വെച്ച് ഒരു കെട്ടിടത്തിന്‍റെ ചിത്രവും തൊട്ടുതാഴെ ബിജെപി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് മണ്ണൂർ എന്നെഴുതിയ മറ്റൊരു ചിത്രവും ഒരുമിച്ച് ചേർത്താണ് പ്രചരിപ്പിക്കുന്നത്. അതായത് ഈ കെട്ടിടത്തില്‍ മുമ്പ് ഉണ്ടായിരുന്ന കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി ഓഫീസ്  ഇല്ലാതാവുകയും കെട്ടിടം ബിജെപി […]

Continue Reading

FACT CHECK: കെടുകാര്യസ്ഥതയുടെ പ്രതീകമായി നല്‍കിയിരിക്കുന്ന ഈ ചിത്രങ്ങള്‍ ഏറെ പഴയതാണ്… സത്യമറിയൂ…

അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതചുഴിയുടെ ഫലമായി കേരളത്തിൽ വീണ്ടും മഴക്കെടുതികൾ രൂക്ഷമാവുകയാണ്. മഴക്കെടുതി കളുടെ ചിത്രങ്ങളും വാര്‍ത്തകളും വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാവുകയാണ്.  പഴയ രണ്ടു ചിത്രങ്ങൾ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.  പ്രചരണം  പോസ്റ്റില്‍ രണ്ടു ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ജലവിഭവ വകുപ്പ് ഓഫീസ് പകുതിയോളം വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഒരു ചിത്രവും കൃഷിവകുപ്പിന്‍റെ ഒരു ജീപ്പ് വള്ളിച്ചെടികൾ പടർന്നു കയറി ഉപയോഗശൂന്യമായി കിടക്കുന്ന മറ്റൊരു ചിത്രവുമാണ് പ്രചരിക്കുന്നത്.  ജലവിഭവ വകുപ്പ് ഓഫീസ് വെള്ളത്തിൽ […]

Continue Reading

നടി കങ്കണ രണാവത്തിന് മുംബൈയില്‍ 200 കോടി രൂപയുടെ പുതിയ ഓഫീസ് നിര്‍മിക്കുമെന്ന വാഗ്ദാനം നീത അംബാനി നല്കിയിട്ടില്ല…

കങ്കണ രനാവത്തിന്‍റെ മുംബൈയിലെ ഓഫീസ് രണ്ട് ദിവസം മുമ്പേ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (BMC) അനധികൃതമാണ് എന്ന് വിലയിരുത്തി പൊളിചിട്ടുണ്ടായിരുന്നു. ഈ സംഭവം ദേശിയ മാധ്യമങ്ങളില്‍ വലിയൊരു വാര്‍ത്ത‍യായിരുന്നു. സാമുഹ്യ മാധ്യമങ്ങളിലും സംഭവത്തിനെ പ്രശന്സിച്ചിട്ടും അവഹേളിച്ചിട്ടും പലരും പോസ്റ്റിട്ടിരുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റില്‍ കങ്കണയെ പിന്തുണച്ച് നീത അംബാനി രംഗത്തെത്തി.  200 കോടി രൂപയുടെ പുതിയ ഓഫീസ് മുംബൈയില്‍ കങ്കണക്കായി നിര്‍മിച്ചു കൊടക്കും എന്ന വാഗ്ദാനാവും അവര്‍ ചെയ്തു എന്ന് വാദിക്കുന്നു. പക്ഷെ ഞങ്ങള്‍ പോസ്റ്റില്‍ പറയുന്നത് […]

Continue Reading