എരുമേലിയിലെ പള്ളിയില്‍ ഭണ്ഡാരപ്പെട്ടിയുടെ കണക്കെടുപ്പ് ദൃശ്യങ്ങള്‍ – പ്രചരിക്കുന്ന വീഡിയോ ബംഗ്ലാദേശിലെ പഗ്ല മസ്ജിദിന്‍റെത്…

ശബരിമലയിലെ എരുമേലിയില്‍ നിന്നുമാണ് എന്നവകാശപ്പെട്ട് മുസ്ലിം ആരാധനാലയത്തിലെ കാണിക്ക വഞ്ചിയിൽ നിന്നും പണം എണ്ണി തിട്ടപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  മുസ്ലിം ആരാധനാലയത്തിലെ വലിയ ഭണ്ഡാര പെട്ടി തുറക്കുന്നതും അതിലെ പണം ചാക്കുകളിലേക്ക് പോലീസ് അകമ്പടിയോടെ നിറക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഇത് ശബരിമലയ്ക്ക് സമീപം എരുമേലി പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും ഹിന്ദു ആരാധനാലയങ്ങളുടെ പണം പൊതുവില്‍ സർക്കാർ എടുക്കും, എന്നാൽ മുസ്ലിം ആരാധനാലയങ്ങളുടേത് അവർ തന്നെയാണ് വിനിയോഗിക്കുന്നതെന്നും സൂചിപ്പിച്ച് ദൃശ്യങ്ങളുടെ ഒപ്പമുള്ള […]

Continue Reading

ഇന്തോനേഷ്യയില്‍ ഗണപതിയുടെ പടമുള്ള നോട്ട് നിലവില്‍ വിനിമയത്തിലില്ല…

ഇന്ത്യയിലെ കറന്‍സി നോട്ടുകളില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രചിത്രങ്ങള്‍ അച്ചടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരവിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള ഗണപതിയുടെ പടമുള്ള നോട്ടിന്‍റെ ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഇന്തോനേഷ്യയില്‍ ഇപ്പോഴും ഗണപതിയുടെ പടമുള്ള നോട്ട് വിനിമയത്തിലുണ്ട് എന്ന തരത്തിലാണ് പ്രചരണം. പക്ഷെ ഈ നോട്ടിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ നോട്ട് നിലവില്‍ വിനിമയത്തിലില്ല എന്നാണ് കണ്ടെത്തിയത്. എന്താണ് ഈ […]

Continue Reading

ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിക്കൊപ്പം കലാമിന്‍റെയും ടാഗോറിന്‍റെയും പടത്തിന്‍റെ വാര്‍ത്ത‍ ആര്‍.ബി.ഐ. തള്ളി…

മഹാത്മാഗാന്ധിയെ കുടാതെ ഇന്നി രബീന്ദ്രനാഥ് ടാഗോര്‍, എ.പി.ജെ. അബ്ദുല്‍ കലാം എന്നിവരുടെയും ചിത്രങ്ങളുള്ള നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കാന്‍ ഒരുങ്ങുന്നു എന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ ഈ അടുത്ത കാലാത്ത് റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. പക്ഷെ ഈ റിപ്പോര്‍ട്ടുകളെ തള്ളി ആര്‍.ബി.ഐ. രംഗതെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകില്‍ നല്‍കിയ വാര്‍ത്ത‍യുടെ തലക്കെട്ട്‌ ഇപ്രകാരമാണ്: “കറന്‍സികളില്‍ ഇനി കലാമിന്റേയും ടാഗോറിന്റേയും ചിത്രങ്ങള്‍? പദ്ധതി അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്”  വാര്‍ത്ത‍യില്‍ പറയുന്നത്, “ധനകാര്യ […]

Continue Reading