ബംഗ്ലൂരിലെ റോഡിന്‍റെ ചിത്രം കേരളത്തിന്‍റെ പേരിൽ പ്രചരിപ്പിക്കുന്നു…

കേരളത്തിലെ റോഡിന്‍റെ ദുരവസ്ഥയിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കാൻ ഒരു കലാകാരൻ മാൻഹോളിന്‍റെ ചുറ്റുവട്ടത്തിൽ കാലന്‍റെ രൂപമുണ്ടാക്കി എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ ചിത്രം കേരളത്തിലേതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു കലാകാരൻ റോഡിലെ മാൻഹോളിന്‍റെ ചുറ്റുവട്ടത്തിൽ കാലന്‍റെ ചിത്രമുണ്ടാക്കുന്നത് കാണാം. ചിത്രത്തിന്‍റെ മുകളിൽ എഴുതിയ വാചകം […]

Continue Reading

രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ മാത്രമേ മാംസാഹാരം ഉപയോഗിക്കൂ എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ചിത്രം ഡല്‍ഹിയിലേതാണ്… സത്യമറിയൂ…

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്ഷണം രുചിച്ചു നോക്കുന്ന വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കേരളത്തിലെത്തുമ്പോള്‍ മാത്രം രാഹുൽ ഗാന്ധി മാംസാഹാരം ആസ്വദിക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.   പ്രചരണം രാഹുൽ ഗാന്ധി റസ്റ്റോറന്‍റിൽ നിന്നും മാംസമടങ്ങിയ ഭക്ഷണം ആസ്വദിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. കേരളത്തിൽ വരുമ്പോൾ മാത്രമാണ് അദ്ദേഹം മാംസം കഴിക്കുന്നത് എന്നും കേരളത്തിന് വെളിയിൽ സസ്യാഹാരിയാണ് എന്നും ആരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പോത്തും കോഴിയൊക്കെ തിന്നണമെങ്കിൽ ജിക്ക്‌ […]

Continue Reading

നിസ്സഹായനായ കര്‍ഷകന്‍റെ ചിത്രം കേരളത്തിലെതല്ല, സത്യമറിയൂ…

കേരള സര്‍ക്കാരിന്‍റെ വലിയ ആഘോഷമായ ‘കേരളീയം’ ആഘോഷപരിപാടികള്‍ നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്‍റെ പുരോഗതിയും നേട്ടങ്ങളും സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പരിപാടി ലക്ഷ്യമിടുന്നു. സെമിനാറുകൾ, പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ, മേളകൾ, ഉത്സവങ്ങൾ, 40-ലധികം വേദികളിലെ പ്രദർശനങ്ങൾ എന്നിവയിലൂടെ ‘കേരളത്തിലെ ഏറ്റവും മികച്ചത്’ പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം.   പദ്ധതിയുടെ ചെലവ് 27 കോടി രൂപയാണെന്നും ജനങ്ങളുടെ നികുതിപ്പണം സർക്കാർ ദുരുപയോഗം ചെയ്യുകയാണ് എന്നും വാദിച്ച് പ്രതിപക്ഷ കക്ഷികൾ വിമർശനങ്ങളുമായി രംഗത്തുണ്ട്. ഇതിനിടെ സർക്കാരിനെ […]

Continue Reading

റോഡിലെ അഗാധ ഗര്‍ത്തത്തില്‍ ബൈക്ക് യാത്രികര്‍ വീഴുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, ശ്രിലങ്കയിലെതാണ്…

കേരളത്തിലെ റോഡുകൾ പലതും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും തെളിവുകൾ നിരത്തി പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്. അതോടൊപ്പം തന്നെ എതിർ പാർട്ടികൾ, കേരളത്തിലെ റോഡുകളുടെ ദയനീയ അവസ്ഥ അറിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമാന്തരമായി പങ്കുവെക്കുന്നുണ്ട്. കേരളത്തിലെ വെള്ളം നിറഞ്ഞ റോഡിലെ കുഴിയിലേക്ക് ഇരുചക്രവാഹനം കൂപ്പുകുത്തി വീഴുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് കാണുന്നത്. ഇരുചക്ര വാഹനത്തിലേ യാത്രികരായ രണ്ടു പേർ വെള്ളം […]

Continue Reading

നവീന മേല്‍പ്പാലത്തിന്‍റെ ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, തമിഴ്നാട്ടിലേതാണ്…

കേരളത്തിലെ ഹൈവേകൾ അടക്കമുള്ള പല റോഡുകളും ഉയർന്ന നിലവാരത്തിലേക്ക് പുനർനിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. നിര്‍മ്മാണം പൂർത്തിയായ റോഡുകളുടെയും പാലങ്ങളുടെയും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ സർക്കാർ വകുപ്പുകളും ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന പേജുകളും പ്രചരിപ്പിക്കുന്നുണ്ട്.  ഇതിനിടയിൽ വളരെ മനോഹരമായി പണിത ട്രമ്പറ്റ് ഇന്‍റര്‍സെക്ഷന്‍  ഫ്‌ളൈഓവര്‍ റോഡിന്‍റെ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന ഉയർത്തിക്കെട്ടിയ ആറുവരി-എട്ടുവരി ഫ്ലൈ ഓവർ പാതകളിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇത് കേരളത്തില്‍ ഈയിടെ നിര്‍മ്മിച്ച റോഡുകളാണെന്ന് സൂചിപ്പിച്ച് വീഡിയോയുടെ അടിക്കുറിപ്പ് […]

Continue Reading

ഈ റോഡ് കേരളത്തിലേതല്ല, ബംഗ്ലാദേശിലെതാണ്….

കേരള സര്‍ക്കാര്‍ നിലവാരമില്ലാതെ നിർമ്മിച്ച റോഡിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്നവകാശപ്പെട്ട്  തകര്‍ന്ന റോഡിന്‍റെ  ഒരു ചിത്രം വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തകര്‍ന്ന റോഡ് ചിലര്‍ പായ പോലെ ചുരുട്ടി എടുക്കുന്നത് ചിത്രത്തില്‍ കാണാം. കേരളത്തിലാണ് ഈ റോഡ് എന്നു വാദിച്ച് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “PWD rocks……. ആവശ്യം കഴിഞ്ഞാൽ ചുരുട്ടി വക്കാവുന്ന റോഡ് കണ്ടു പിടിച്ചു….😳😉😁😆😄😜” FB post archived link  എന്നാല്‍ ഈ റോഡ് കേരളത്തിലേതോ അല്ലെങ്കില്‍ ഇന്ത്യയിലൊരിടത്തും നിന്നുള്ളതോ […]

Continue Reading

റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്ന ഈ ദൃശ്യം കേരളത്തില്‍ നിന്നുള്ളതല്ല…

ഇന്നലെ മുതൽ കാലവർഷം വീണ്ടും കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്.  കൊച്ചിയിൽ പലസ്ഥലങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതായി വാർത്തകളും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പലരും അറിയിക്കുന്നുണ്ട്. വെള്ളക്കെട്ട് നിറഞ്ഞ കേരളത്തിലെ റോഡിന്‍റെ ചിത്രം എന്ന രീതിയിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ രണ്ടു ബസ്സുകളും പാതിയോളവും കാറുകൾ ഏതാണ്ട് മുഴുവനായും വെള്ളത്തിൽ മുങ്ങി കിടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. അത് കേരളത്തിലേതാണ് എന്ന് വാദിച്ച് ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് […]

Continue Reading

കേരളത്തിലെ റോഡുകള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ പഴയതും സംസ്ഥാനവുമായി ബന്ധമില്ലാത്തതും…

കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ കാണിക്കുന്ന ചിത്രങ്ങള്‍ എന്ന തരത്തില്‍ മൂന്ന് ചിത്രങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രങ്ങളില്‍ രണ്ടെണ്ണം കേരളത്തിലെതല്ല, അവശേഷിക്കുന്ന ചിത്രം ഏകദേശം 8 കൊല്ലം പഴയതാണ്. എന്താണ് ചിത്രങ്ങളുടെ നിജസ്ഥിതി നമുക്ക് പരിശോധിക്കാം. ആദ്യം സമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് റോഡില്‍ വലിയ കുഴികള്‍ കാണിക്കുന്ന മൂന്ന് ചിത്രങ്ങള്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:  […]

Continue Reading

പൈപ്പ് പൊട്ടി റോഡില്‍ ജലധാര രൂപപ്പെട്ട ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

പൈപ്പ് ലൈനുകൾ പൊട്ടി റോഡ് മുഴുവൻ വെള്ളം നിറയുന്ന കാഴ്ചകൾ കേരളത്തിൽ ഒറ്റപ്പെട്ടതല്ല. പൊതുമരാമത്ത് വകുപ്പ് റോഡ് നിർമ്മിച്ച ശേഷം ഉടൻതന്നെ വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കാനായി അതേ റോഡ് വെട്ടിപൊളിക്കുന്ന വാർത്തകൾ പലപ്പോഴും മാധ്യമങ്ങളുടെ പ്രാദേശിക പേജുകളിൽ എന്നുമുണ്ടാകും. പൈപ്പ് പൊട്ടി വെള്ളം മനോഹരമായ ഒരു ജലധാര പോലെ മുകളിലേക്കുയരുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്  പ്രചരണം ഗതാഗതം നടക്കുന്ന റോഡില്‍ പൈപ്പ് പൊട്ടി ജലധാര പോലെ വെള്ളം മുകളിലേക്കുയരുന്ന കാഴ്ചയാണ് വീഡിയോയിൽ ഉള്ളത്. […]

Continue Reading

കേരള  സര്‍ക്കാര്‍ പെട്രോളിന് 2.41,  ഡീസലിന് 1.36 രൂപ എന്നിങ്ങനെ ഇന്ധനവിലയില്‍ ഇളവ് നടപ്പിലാക്കിയോ..? വസ്തുത അറിയൂ…

കേന്ദ്രസർക്കാർ പെട്രോൾ-ഡീസൽ നികുതിയിളവ് പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചില മാധ്യമങ്ങളില്‍ സംസ്ഥാന സർക്കാരും പെട്രോളിനും ഡീസലിനും നികുതി ഇളവ് പ്രാബല്യത്തില്‍ വരുത്തിയെന്ന് വാർത്ത പ്രചരിച്ചു  പ്രചരണം റിപ്പോർട്ടർ ടിവിയുടെ ന്യൂസ് കാർഡില്‍ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെ: സംസ്ഥാന സർക്കാരും കുറച്ചു പെട്രോളിന് 2.41 രൂപ ഡീസലിന് 1.36 രൂപ ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വാർത്തയ്ക്ക് ആധാരമായി  ന്യൂസ് കാർഡിൽ നൽകിയിട്ടുണ്ട്. FB post archived link കൈരളി ഓൺലൈൻ പതിപ്പിലും സമാന വാർത്തയുണ്ട്:  FB post […]

Continue Reading

ഈ ചിത്രം കേരളത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടതല്ല…

 തുടർച്ചയായി രണ്ടോ മൂന്നോ ദിവസം മഴ തുടർന്നാൽ തന്നെ കേരളത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.  മഴ ശക്തി പ്രാപിക്കുമ്പോൾ മുതൽ പലയിടങ്ങളിൽ നിന്നുള്ള വെള്ളക്കെട്ടിന്‍റെ വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രളയം ജനജീവിതം സ്തംഭനത്തിലാക്കിയപ്പോഴുള്ള ഒരു ചിത്രം കേരളത്തിലേത് എന്നവകാശപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  കേരളത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നെതർലാൻഡ് മാതൃക സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടാണ് പോസ്റ്റിലെ ചിത്രം നല്‍കിയിരിക്കുന്നത്. വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ ഒരാൾ […]

Continue Reading

ഈ ചിത്രങ്ങള്‍ക്ക് 2022 ദേശീയ പണിമുടക്കുമായി യാതൊരു ബന്ധവുമില്ല… 

സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ മാർച്ച് 28, 29 തീയതികളിൽ പ്രഖ്യാപിച്ച ദ്വിദിന ദേശീയ പണിമുടക്ക് ഇന്ന് രണ്ടാം ദിവസമാണ്. പണിമുടക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെക്കുന്നുണ്ട് വ്യാപാരി വ്യവസായി സമിതി സംഘടനകളിലെ വളരെ ചെറിയൊരു വിഭാഗം കേരളത്തില്‍ പണിമുടക്കിൽ നിന്ന് പിൻമാറി  നിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ പണിമുടക്ക് ഏതാണ്ട് പൂർണമാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പണിമുടക്ക് ബാധിച്ചിട്ടില്ല എന്ന തരത്തിൽ ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വിവിധ […]

Continue Reading

FACT CHECK: വൈറല്‍ ചിത്രത്തില്‍ കാണുന്ന റോഡ്‌ കേരളത്തിലെതാണോ? സത്യാവസ്ഥ അറിയൂ…

കേരളത്തിലെ വികസനം കാണിക്കുന്ന റോഡ്‌ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം കേരളത്തിലെതല്ല ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം തമിഴ്നാട്ടിലെ ഒരു റോഡിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ റോഡിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ഒരു റോഡിന്‍റെ ചിത്രം കാണാം. റോഡിന്‍റെ വക്കത്ത് വരച്ച വെച്ച വെള്ള ലൈന്‍ വളയുന്നതായി കാണാം. ലൈന്‍ […]

Continue Reading

FACT CHECK: കണ്ടംകുളത്തി വൈദ്യശാല കേരളം ഉപേക്ഷിക്കുന്നു എന്ന പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം അറിയൂ…

പ്രചരണം  സംസ്ഥാനത്ത് നിക്ഷേപ സൗഹാര്‍ദ്ദ സാഹചര്യമില്ല എന്നാരോപിച്ച് കേരളത്തിൽ തുടങ്ങാനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റെക്സ് ഗ്രൂപ്പ് പിൻവാങ്ങിഎന്നും അപ്പാരൽ പാർക്കും വ്യവസായ പാർക്കും ഉൾപ്പെടെയുള്ള സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതി ഉപേക്ഷിക്കയാണെന്ന് കിറ്റെക്സ് എം.ഡി സാബു  ജേക്കബ്  വെളിപ്പെടുത്തിയെന്നും കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെ  മറ്റൊരു വാർത്ത സാമൂഹ്യമാധ്യമങ്ങൾ പ്രചരിച്ചു തുടങ്ങി. കണ്ടംകുളത്തി ആയുർവേദ ഔഷധശാല അവരുടെ കേരളത്തിലെ ബിസിനസ് ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് പോകാൻ ഒരുങ്ങുന്നു എന്നാണ് വാർത്ത. ഇത്തരത്തിൽ പോസ്റ്റിൽ  […]

Continue Reading

FACT CHECK: കേരളത്തില്‍ 1957-2007ന്‍റെ ഇടയില്‍ ഹിന്ദുകളുടെ ജനസംഖ്യ 27% കുറഞ്ഞു എന്ന തെറ്റായ പ്രചരണം…

കേരളത്തില്‍ ഹിന്ദുകളുടെ ജനസംഖ്യ ഏറെ അപകടപരമായി കുറയുന്നു കുടാതെ അടുത്ത ചില കൊല്ലങ്ങളില്‍ കേരളത്തില്‍ ഹിന്ദുക്കള്‍ ഉണ്ടാകില്ല എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസെണ്ടോ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. കേരളത്തില്‍ ഹിന്ദുക്കള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇല്ലാതാകും എന്ന് പ്രവചിക്കുന്ന ഈ പോസ്റ്റില്‍ കേരളത്തില്‍ 1957 മുതല്‍ ഹിന്ദു ജനസംഖ്യയുടെ ചില സ്ഥിതിവിവരക്കണക്കുകള്‍ നല്‍കിട്ടുണ്ട്. ഞങ്ങള്‍ ഈ കണക്കുകള്‍ പരിശോധിച്ചു. എന്താണ് പരിശോധനയുടെ ഫലം […]

Continue Reading