‘വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയ ബാലന് സംഘപരിവാര്‍ മര്‍ദ്ദനം’- പ്രചരിക്കുന്ന ചിത്രം യെമനില്‍ നിന്നുള്ളതാണ്… സത്യമറിയൂ…

ജാതി-വര്‍ണ്ണ വിവേചനം ഇന്ത്യന്‍ ഭരണഘടനാ പ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും ഒറ്റപ്പെട്ട ചില അതിക്രമ സംഭവങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വടക്കേ ഇന്ത്യയില്‍ ക്ഷേത്രത്തില്‍ കയറിയ ബാലനെ സംഘപരിവാര്‍  ക്രൂരമായി മര്‍ദ്ദിച്ചു എന്നാരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ശരീരമാസകലം മര്‍ദ്ദനമേറ്റ് തിണര്‍ത്ത പാടുകളുമായി നില്‍ക്കുന്ന ബാലന്‍റെ രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. വടക്കേ ഇന്ത്യയില്‍  വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയ ബാലന് നേരെ സംഘപരിവാര്‍ നടത്തിയ  ക്രൂരതയാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: […]

Continue Reading

സൈനികനെ ബലപ്രയോഗത്തിലൂടെ പോലീസ് നിയന്ത്രണത്തിലാക്കുന്ന ഈ വീഡിയോയ്ക്ക് പത്മനാഭ സ്വാമി ക്ഷേത്ര ആറാട്ടുമായി യാതൊരു ബന്ധവുമില്ല…

ഏതാനും ദിവസങ്ങളായി കേരള പോലീസിന് നേരെ വിമർശനങ്ങള്‍ ഉയര്‍ത്തി  സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്  പ്രചരണം  ദൃശ്യങ്ങളിൽ ഏതാനും പോലീസുകാർ ചേർന്ന് ഒരു വ്യക്തിയെ വീടിനുള്ളിൽ ബലമായി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് കാണാം. ഉപദ്രവിക്കരുതെന്ന് സ്ത്രീകൾ അടുത്തുനിന്ന് അപേക്ഷിക്കുന്നത് പശ്ചാത്തലത്തിൽ കേൾക്കാം.  ഒരു സൈനികനെ പോലീസുകാർ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആണിതെന്നും ഇതിനു കാരണം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിൽ മദ്രാസ് റെജിമെന്‍റ് പട്ടാളക്കാരെ പങ്കെടുപ്പിക്കുവാൻ ഈ സൈനിക മുൻകൈയെടുത്തു എന്നുമാണ് ആരോപിക്കുന്നത്. ഇത് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള […]

Continue Reading

കാശി വിശ്വനാഥ് ക്ഷേത്രത്തിന്‍റെ വിസ്താരത്തിനിടെ കണ്ടെത്തിയ ഈ ക്ഷേത്രങ്ങളുടെ മുകളില്‍ മുസ്ലിങ്ങള്‍ അതിക്രമിച്ച് വീടുകളുണ്ടാക്കിയിരുന്നു എന്ന് വ്യാജപ്രചരണം…

കാശി വിശ്വനാഥ് കോറിഡോര്‍ ഉണ്ടാക്കുന്നതിനിടെ കുഴിച്ചപ്പോള്‍ കണ്ടെത്തിയ, പുരാതന ക്ഷേത്രങ്ങള്‍  അതിക്രമിച്ച് മുസ്ലിങ്ങള്‍ വീട് പണിതിരുന്ന സ്ഥലങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന് ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് പൊളിച്ച വീടുകളുടെ ഇടയില്‍ ഒരു പുരാതന ക്ഷേത്രം കാണാം. ഈ വീഡിയോയെ കുറിച്ച് […]

Continue Reading

FACT CHECK: ചിത്രം കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെതല്ല, ഗുജറാത്ത് സോമനാഥ ക്ഷേത്രത്തിന്‍റെതാണ്…

വാരാണസിയുടെ വികസനം മുന്നില്‍ക്കണ്ട് നടപ്പിലാക്കുന്ന കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതി ഡിസംബർ 13ന് വാരാണസിയിൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്ന് മാധ്യമ വാര്‍ത്തകളിലൂടെ  നാം അറിഞ്ഞിരുന്നു. പദ്ധതി വാരാണസി നഗരത്തിന്‍റെ മുഖച്ഛായ മാറ്റുമെന്ന് പറയപ്പെടുന്നു. മനോഹരമായ ദീപാലങ്കാരങ്ങളാൽ തിളങ്ങുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെ ചിത്രം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പുതുതായി നവീകരിച്ച കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെ ചിത്രമാണിത് എന്ന് സൂചിപ്പിച്ച് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: *🛕💫കാശി വിശ്വനാഥ ക്ഷേത്രം സുവർണ്ണ ശോഭയിൽ🛕💫* *💫🗻ശ്രീ കൈലാസം🗻💫*” […]

Continue Reading

RAPID FACT CHECK: റഷ്യയിലെ പഴയ ചിത്രം ഉപയോഗിച്ച് UPയില്‍ ദൈവങ്ങള്‍ക്ക് വാക്സിന്‍ കൊടുക്കുന്നു എന്ന തരത്തില്‍ വ്യാജപ്രചരണം…

UPയില്‍ ദൈവങ്ങള്‍ക്ക് വാക്സിന്‍ കൊടുക്കുന്നത്തിനെ തുടര്‍ന്നാണ്‌ വാക്സിന്‍ ക്ഷാമം ഉണ്ടാകുന്നത് എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിന് UPയുമായി യാതൊരു ബന്ധമില്ല. ഞങ്ങള്‍ ചിത്രം ഇതിനെ മുമ്പേ മറ്റൊരു പ്രചരണത്തില്‍ ഉപയോഗിച്ചപ്പോള്‍ അന്വേഷിച്ച് ഇതിന്‍റെ സത്യാവസ്ഥ പ്രസിദ്ധികരിച്ചിരുന്നു. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് ചില പൂജാരികള്‍ കട്ടിലില്‍ കിടക്കുന്ന വിഗ്രഹങ്ങളെ പൂജിക്കുന്നതായി കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് […]

Continue Reading