ക്ഷേത്രത്തില്‍ കയറിയതിന് ദളിത് സ്ത്രീയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…
നിയമ സംവിധാനങ്ങള്‍ അത്രമേൽ ജാഗരൂകമാക്കി നടപ്പിലാക്കിയിട്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഒരു സ്ത്രീയെ റോഡിലിട്ട് അതിക്രൂരമായി മർദ്ദിക്കുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നുമുള്ളതാണ് വീഡിയോ എന്നവകാശപ്പെടുന്നു. പ്രചരണം ഒരു സ്ത്രീയെ നടുറോഡിൽ പരസ്യമായി നിലത്തിട്ട് മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ച ദളിത് സ്ത്രീയെ സവര്‍ണര്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണ് എന്ന് അടിക്കുറിപ്പ് പറയുന്നു: “മഹാരാഷ്‌ടയിൽ ദളിത് സ്ത്രീ ഹിന്ദു ക്ഷേത്രത്തിൽ കയറിയത് തല്ലി കൊല്ലുന്നു. ഇതാണ് […]
Continue Reading