ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തവര്‍ക്ക് പണം നല്‍കുന്നു… പഴയ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം…

കോണ്‍ഗ്രസ്സ് പാർട്ടിയുടെ ഭാരത് ജോഡോ യാത്രയിൽ  പങ്കെടുക്കുന്നവര്‍ക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വൈറലായ വീഡിയോയിൽ, ആളുകൾ കോൺഗ്രസ് പാർട്ടി പതാകകൾ ഏന്തി വരുന്നതും ഒരു വ്യക്തിയിൽ നിന്ന് പണം സ്വീകരിക്കുന്നതും കാണാം. രാഹുൽ ഗാന്ധിയുടെ പ്രസംഗം പശ്ചാത്തലത്തിൽ കേൾക്കാം. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂലി നല്‍കുന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള വിവരണം  ഇങ്ങനെ: “ഇന്നു രൊക്കം നാളെയും വരണം .60 വർഷം. […]

Continue Reading

പാക് മുദ്രാവാക്യം വിളിച്ചത് ചോദ്യംചെയ്ത പോലീസുകാരനെ ഭാരത് ജോഡോയില്‍ കോണ്‍ഗ്രസുകാര്‍ കൈകാര്യം ചെയ്യുന്നു.. ദൃശ്യങ്ങളുടെ സത്യമിതാണ്…

എട്ട് സംസ്ഥാനങ്ങളിലെ38 ജില്ലകളിൽ പര്യടനം പൂർത്തിയാക്കി രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര  ഇപ്പോൾ രാജസ്ഥാനിലെ ആണുള്ളത്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഇപ്പോഴും പല തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും  സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.   പ്രചരണം ജോഡോ യാത്രയിലെ കോൺഗ്രസ് പ്രവർത്തകർ, പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് ചോദ്യം ചെയ്യുന്ന പോലീസുകാരനെ മർദ്ദിച്ചു എന്ന് അവകാശപ്പെട്ട ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോദൃശ്യങ്ങളിൽ ഒരാൾ ലൗഡ്സ്പീക്കർ ഉപയോഗിച്ച് സംസാരിക്കുന്നത് കാണാം. ഇയാളുടെ അടുത്തേക്ക് ഒരു പോലീസുദ്യോഗസ്ഥൻ വന്ന് അനുവാദം […]

Continue Reading

ഭാരത് ജോഡോ: രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്നത് അമൂല്യയല്ല, കെ‌എസ്‌യു നേതാവ് മിവ ആന്‍ഡ്രിലിയയാണ്…

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരള പര്യടനം തുടരുകയാണ്.  കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം ജില്ലയില്‍ പൂര്‍ത്തിയാക്കിയ യാത്ര ഇന്ന് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചു.  പ്രചരണം  യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ദേശ വിരുദ്ധ പ്രവർത്തനങ്ങള്‍ ചെയ്തുവെന്ന ആരോപണം നേരിടുന്ന അമൂല്യ ലിയോണ നൊറോണയെ കണ്ടതായി അവകാശപ്പെട്ട്  ചില ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. മുകളിലെ ചിത്രത്തില്‍ രാഹുല്‍ ഗാന്ധി ഒരു പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ചിരിക്കുന്നത് കാണാം. താഴെ ഒവൈസിയുടെ കൂടെ വേദിയില്‍ ഇതേ ഛായ […]

Continue Reading

രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളോടൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ക്ക് ഭാരത് ജോഡോ യാത്രയുമായി യാതൊരു  ബന്ധവുമില്ല…

വിശേഷങ്ങളും വിവാദങ്ങളുമായി ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം പുരോഗമിക്കുകയാണ്. കന്യാകുമാരിയിൽ നിന്നാരംഭിച്ച് ജമ്മുകാശ്മീരിൽ അവസാനിക്കുന്ന യാത്ര 150 ദിവസത്തേക്കാണ് തയ്യാറാക്കിയിട്ടുള്ളത്.  കേരള പര്യടനത്തിനിടെ രാഹുൽ ഗാന്ധി കഴക്കൂട്ടത്ത് വേദിയിൽ വിദ്യാർത്ഥികളോടൊപ്പം നൃത്തം ചെയ്യുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം കോൺഗ്രസ് നേതാക്കളും വിദ്യാർഥികളുമായി രാഹുൽഗാന്ധി ആഹ്ളാദപൂര്‍വം വേദിയിൽ നൃത്തച്ചുവടുകൾ വയ്ക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ കഴക്കൂട്ടത്താണ് രാഹുല്‍ ഗാന്ധി നൃത്ത ചെയ്യുന്നത് എന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന […]

Continue Reading