‘മ്യാൻമറിൽ നിന്നുള്ള രോഹിങ്ക്യകള്‍ മണിപ്പൂരിൽ അനധികൃതമായി പ്രവേശിക്കുന്ന ദൃശ്യങ്ങള്‍’-പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മ്യാൻമറിൽ നിന്നും ചിലർ മണിപ്പൂരിലേക്ക് അനധികൃതമായി കടന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ മണിപ്പൂരില്‍ ആശങ്കയുടെ അന്തരീക്ഷമാമുണ്ടായി.  തങ്ങളുടെ ജീവൻ പണയപ്പെടുത്തി മ്യാൻമറിൽ നിന്നുള്ള രോഹിങ്ക്യകൾ അനധികൃതമായി മണിപ്പൂരിലേക്ക് പ്രവേശിക്കുന്നുവെന്ന് അവകാശപ്പെട്ട് ഈ പശ്ചാത്തലത്തിൽ, ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ചില സ്ത്രീകൾ ദുർഘടമായ പർവതങ്ങളിലൂടെ അതിസാഹസികമായി  സഞ്ചരിക്കുന്നത് വീഡിയോയിൽ കാണാം. ഒപ്പമുള്ള വിവരണമനുസരിച്ച് മ്യാന്മറില്‍ നിന്നും രോഹഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ രഹസ്യപാതയിലൂടെ മണിപ്പൂരിലേക്ക് കടന്നു വരുന്ന ദൃശ്യങ്ങളാണിത്. “മ്യാൻമറിൽ നിന്ന് മണിപ്പൂരിലേക്ക് വരാൻ […]

Continue Reading

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുള്ള 2017 ലെ ഈ ദൃശ്യങ്ങള്‍ക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല…

മണിപ്പൂരില്‍ വീണ്ടും ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബിജെപി നേതാക്കളെ മണിപ്പൂരികള്‍ ഓടിച്ചു വിടുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പുതുതായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ബിജെപിയുടെ ഷോള്‍ ധരിച്ച ഒരു വ്യക്തിയെയും കൂട്ടരെയും ആള്‍ക്കൂട്ടത്തില്‍ നിന്നും ചിലര്‍ ഓടിക്കുകയും മര്‍ദ്ദിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവം മണിപ്പൂരില്‍ ഈയിടെ നടന്നതാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*ബി.ജെ.പി നേതാക്കൾക്ക് മണിപ്പൂരിൽ ഊഷ്മള സ്വീകരണം*” FB post archived link […]

Continue Reading

ബ്രസിലിലെ വീഡിയോ മണിപ്പൂരിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

സമൂഹ മാധ്യമങ്ങളില്‍ ഒരു സ്ത്രിയെ കൊലപ്പെടുത്തുന്ന ഭീകരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ മണിപ്പൂരില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ വീഡിയോ മണിപ്പൂരിലെതല്ല പകരം ബ്രസിലില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി.  പ്രചരണം ഞങ്ങളുടെ ഫെസ്ബൂക്ക് പേജില്‍ ഒരു സന്ദേശം ലഭിച്ചു. ഈ സന്ദേശത്തില്‍ ഇതേ ഭീകരമായ വീഡിയോയുണ്ടായിരുന്നു. ഒരു സ്ത്രിയെ കൊടുംക്രൂരതയോടെ കൊലപ്പെടുത്തുന്ന ഒരു വീഡിയോ മണിപ്പൂരിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട് ഇതിന്‍റെ സത്യാവസ്ഥ […]

Continue Reading

ബിഹാറില്‍ മിശ്രവിവാഹിതയായ യുവതിയെ സഹോദരന്‍ ബലമായി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ മണിപ്പൂരിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുതലായി നടക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. പട്ടാപ്പകല്‍ ജനമധ്യത്തിലൂടെ ഒരു യുവതിയെ ബലമായി തട്ടിക്കൊണ്ടു പോകുന്ന മണിപ്പൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം  ഒരു യുവതിയെ രണ്ടുപേര്‍ ബലമായി പിടികൂടി ഇരുചക്ര വാഹനത്തില്‍ കയറ്റി കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മണിപ്പൂരില്‍ സ്ത്രീകളെ ഇതുപോലെ ബലംപ്രയോഗിച്ച് അക്രമികള്‍ കടത്തിക്കൊണ്ട് പോവുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ മണിപ്പൂരിൽ നിന്ന് 41621 […]

Continue Reading

ക്രൈസ്തവ പ്രാര്‍ഥനാ പന്തല്‍ പൊളിച്ച് കളയുന്ന ദൃശ്യങ്ങള്‍ മണിപ്പൂരിലേതല്ല, സത്യമിങ്ങനെ…

മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചതോടെ അക്രമ സംഭവങ്ങളുടെ പുറത്തുവരാത്ത പല വീഡിയോകളും ചിത്രങ്ങളും എന്ന പേരില്‍ പല ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രാര്‍ഥന നടക്കുന്നതിനിടെ താല്‍ക്കാലിക ക്രൈസ്തവ ആരാധാനാലയം അക്രമികള്‍ നശിപ്പിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പുതുതായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ദൃശ്യങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് കെട്ടി മറച്ച ഒരു ചെറിയ ടെന്‍റ് കാണാം. അതിനുള്ളില്‍ കുറച്ചുപേര്‍ ഇരുന്ന് പ്രാര്‍ഥിക്കുന്നുണ്ട്. ഏതാനും പേര്‍ ടെന്‍റിനുചുറ്റും നടന്ന് മറച്ചു കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് വലിച്ചഴിച്ചുകളയുന്ന […]

Continue Reading

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ കേസില്‍ പോലീസ് പിടിയലായവര്‍ എന്നു ദുഷ്പ്രചരണം… ചിത്രം ബി‌ജെ‌പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മകനുമൊത്തുള്ളത്…

മണിപ്പൂരില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷ-അതിക്രമ സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനത്തെ ഭരണപക്ഷമായ ബിജെപി സർക്കാരിനുമെതിരെ രാജ്യമെമ്പാടും ജനരോഷം ശക്തമാണെങ്കിലും സംഭവത്തിൽ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിചേര്‍ത്ത് കുറ്റപത്രം വന്നിട്ടില്ല. സംഘര്‍ഷത്തിന്‍റെ വീഡിയോകളും വാര്‍ത്തകളും മണിപ്പൂരില്‍ നിന്നും ഇടയ്ക്കിടെ വരുന്നുണ്ട് എങ്കിലും ആക്രമത്തിന്‍റെ തീവ്രത രാജ്യം അറിഞ്ഞത് കുക്കി ഗോത്രത്തില്‍ പെട്ട രണ്ടു സ്ത്രീകളെ വഴിനീളെ ലൈംഗികമായി ഉപദ്രവിച്ച് നഗ്നരാക്കി പരേഡ് നടത്തിയ വീഡിയോ വെളിയില്‍ വന്നപ്പോഴാണ്. പ്രതികളെ പോലീസ് പിടികൂടി എന്ന വാര്‍ത്തയും പിന്നാലെ […]

Continue Reading

മണിപ്പൂര്‍ പോലീസ് അബ്ദുല്‍ ഹിലിമിനെ അറസ്റ്റ ചെയ്തത് കുക്കി വനിതകളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവത്തിലല്ല; സത്യാവസ്ഥ അറിയൂ…

മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രികളെ നഗ്നരാക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന്‍റെ വീഡിയോ (India’s head hangs in shame as video of two women stripped naked and paraded emerges from Manipur) ലോകത്തിന്‍റെ മുന്നിൽ ഇന്ത്യയുടെ തല ലജ്ജയോടെ കുനിയിച്ചു. രാജ്യത്തിന്‍റെ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണിത്. മെയ്‌ 4ന് നടന്ന ഈ സംഭവത്തിന്‍റെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത് മേയ് 18നാണ്. ഇതിന്‍റെ രണ്ട് മാസത്തിന് ശേഷമാണ് വീഡിയോ വൈറല്‍ ആകുന്നതും പിന്നിട് […]

Continue Reading

നഗ്നയായി സ്ത്രീ പോലീസിനെ വിരട്ടി ഓടിക്കുന്ന ദൃശ്യങ്ങള്‍ മണിപ്പൂരില്‍ നിന്നുള്ളതല്ല, ഉത്തര്‍പ്രദേശിലെതാണ്…

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ  അക്രമങ്ങള്‍ തുടരുന്നു എന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ ഇപ്പൊഴും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വർഷം മെയ് മുതൽ, മണിപ്പൂരിൽ മെയ്തേയ്, കുക്കി വിഭാഗങ്ങൾക്കിടയിൽ നിരവധി അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്, ഇതുവരെ നൂറിലധികം പേർ കൊല്ലപ്പെട്ടു. ഒരു യുവതി  നഗ്നനായി ഓടുകയും വടികൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തി മണിപ്പൂര്‍ പോലീസ് ഉദ്യോഗസ്ഥനെ ഓടിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.   പ്രചരണം  പൂര്‍ണ്ണമായും നഗ്നയായ ഒരു സ്ത്രീ കൂട്ടമായി നില്‍ക്കുന്ന പോലീസുകാരെ ആക്രോശത്തോടെ വെല്ലുവിളിക്കുന്നതും നീലമുള്ള വടി […]

Continue Reading

മണിപ്പൂരിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് മ്യാന്‍മാറിലെ വീഡിയോ; സത്യാവസ്ഥ അറിയൂ…

മണിപ്പൂരില്‍ വംശീയ സംഘര്‍ഷത്തിന്‍റെയും ഹത്യകളുടെയും  വാര്‍ത്തകള്‍ വരുന്നത്തിനിടെ സമൂഹ മാധ്യമങ്ങളില്‍ ഒരു പെണ്‍കുട്ടിയെ ക്രൂരമായി വെടിവെച്ച് കൊല്ലുന്ന വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വീഡിയോ മണിപ്പൂരിലെതല്ല എന്ന് കണ്ടെത്തി. ഞെട്ടിപ്പിക്കുന്ന ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പെണ്‍കുട്ടി തലയില്‍ കൈ വെച്ച് മുട്ടുകുത്തി നില്‍കുന്നതായി കാണാം. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഭീകര വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ആണ്. ഈ സ്ക്രീന്‍ഷോട്ടിനെ […]

Continue Reading

പശുവിനെ മൃഗീയമായി കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ കര്‍ണ്ണാടകയില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

കര്‍ണ്ണാടകയില്‍ തെരെഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാള്‍   പശുവിന്‍റെ കഴുത്ത് അറുക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വീഡിയോ കര്‍ണ്ണാടകയില്‍ നിന്നുമാണെന്ന് അവകാശപ്പെട്ട്  പ്രചരിക്കുന്നുണ്ട്.  പ്രചരണം   ബിജെപിയുടെ പതാകയ്ക്ക് മുകളില്‍ കാലുകള്‍ ബന്ധിച്ച നിലയില്‍ ഒരു പശുവിനെ കിടത്തി അതിന്‍റെ കഴുത്ത് ഒരാള്‍ പച്ചജീവനോടെ  അറുക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ജയിച്ച ശേഷമുള്ള ആഘോഷമാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “In the euphoria […]

Continue Reading