‘മണിപ്പൂരിൽ സ്ത്രീകളുടെ നേർക്ക് നടന്ന അതിക്രമത്തിന്റെ വീഡിയോ പുറത്തു വന്നതിനെ തുടർന്ന് ബിജെപി പതാകകൾ കത്തിക്കുന്നു’ എന്ന് പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നത് പഴയ ദൃശ്യങ്ങൾ..

മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ടു സ്ത്രീകളെ പുരുഷന്മാരുടെ ഒരു വലിയ ആൾക്കൂട്ടം നഗ്നരായി റോഡിലൂടെ നടത്തിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്യുന്ന കഴിഞ്ഞ ദിവസം പുറത്തു വന്ന സമാനതകളില്ലാത്ത ദൃശ്യങ്ങൾ രാജ്യത്തുടനീളം ജാതി-മത-രാഷ്ട്രീയ ഭേദങ്ങളില്ലാതെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മണിപ്പൂരിൽ കുക്കി, മെയ്‌തേയ് എന്നീ വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷം മനുഷ്യത്വത്തിന്റെ എല്ലാ അതിരുകളും ഭേദിച്ച്, രാജ്യത്തെ നിയമ-ക്രമസമാധാന സംവിധാനങ്ങളുടെ നേർക്ക് കൊഞ്ഞനം കാട്ടിക്കൊണ്ട് ശക്തമായി മുന്നോട്ട് നീങ്ങുന്ന സ്ഥിതിഗതികളുടെ നേർക്കാഴ്ചകൾ രാജ്യത്തെ മുഴുവൻ നിശ്ചലമാക്കാൻ കരുത്തുള്ളതാണ്.  സംഭവം […]

Continue Reading