ക്ഷേത്രത്തില്‍ കയറിയതിന് ദളിത് സ്ത്രീയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

നിയമ സംവിധാനങ്ങള്‍ അത്രമേൽ ജാഗരൂകമാക്കി നടപ്പിലാക്കിയിട്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഒരു സ്ത്രീയെ റോഡിലിട്ട് അതിക്രൂരമായി മർദ്ദിക്കുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നുമുള്ളതാണ് വീഡിയോ എന്നവകാശപ്പെടുന്നു.  പ്രചരണം  ഒരു സ്ത്രീയെ നടുറോഡിൽ പരസ്യമായി നിലത്തിട്ട്  മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ച ദളിത് സ്ത്രീയെ സവര്‍ണര്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണ് എന്ന് അടിക്കുറിപ്പ് പറയുന്നു: “മഹാരാഷ്‌ടയിൽ ദളിത് സ്ത്രീ ഹിന്ദു ക്ഷേത്രത്തിൽ കയറിയത് തല്ലി കൊല്ലുന്നു. ഇതാണ് […]

Continue Reading

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുള്ള 2017 ലെ ഈ ദൃശ്യങ്ങള്‍ക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല…

മണിപ്പൂരില്‍ വീണ്ടും ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബിജെപി നേതാക്കളെ മണിപ്പൂരികള്‍ ഓടിച്ചു വിടുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പുതുതായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ബിജെപിയുടെ ഷോള്‍ ധരിച്ച ഒരു വ്യക്തിയെയും കൂട്ടരെയും ആള്‍ക്കൂട്ടത്തില്‍ നിന്നും ചിലര്‍ ഓടിക്കുകയും മര്‍ദ്ദിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവം മണിപ്പൂരില്‍ ഈയിടെ നടന്നതാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*ബി.ജെ.പി നേതാക്കൾക്ക് മണിപ്പൂരിൽ ഊഷ്മള സ്വീകരണം*” FB post archived link […]

Continue Reading

യുപിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് സ്ത്രീയെ മര്‍ദ്ദിക്കുന്ന പഴയ ദൃശ്യങ്ങള്‍ സംഘപരിവാര്‍ അക്രമം എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

സ്ത്രീകളെ സംഘം ചേര്‍ന്ന് ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോകളായും ചിത്രങ്ങളായും പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വച്ചുകൊണ്ടിരിക്കുന്നു. വടക്കേ ഇന്ത്യയില്‍ സംഘപരിവാര്‍ ആളുകള്‍ മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ നേര്‍ക്കാഴ്ചകള്‍ എന്ന നിലയിലാണ് ഇത്തരം ദൃശ്യങ്ങളുടെ പ്രചരണം. ഒരു സ്ത്രീയെ വാഡി ഉപയോഗിച്ച് റോഡരികില്‍   ഏതാനും പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ഒരു വീഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഏതാനും പുരുഷന്മാർ യുവതിയെ നിലത്തിട്ട് തല്ലുന്നതും ചവിട്ടുന്നതും വീഡിയോയിൽ കാണാം. ഒരാള്‍ വടി കൊണ്ട് അടിക്കുന്നതും കാണാം. ചുറ്റും […]

Continue Reading

രാജസ്ഥാനില്‍ നിന്നുള്ള പഴയ സംഭവത്തിന്‍റെ ചിത്രം ഉത്തര്‍പ്രദേശില്‍ ദളിത് പീഡനത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മണിപ്പൂര്‍ കലാപത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഇരകളെ പ്രത്യേകിച്ചു സ്ത്രീകളെ നഗ്നരാക്കി കൂട്ടം ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളുടെ കുത്തിയൊഴുക്ക് ആണ് കാണുന്നത്. ഒരു യുവതിയെയും യുവാവിനെയും നഗ്നരാക്കി പൊതു സ്ഥലത്ത് ജനക്കൂട്ട വിചാരണ നടത്തുന്ന ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു   പ്രചരണം  പ്രചരിക്കുന്ന ചിത്രം വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട് ആണ്. അതിനാല്‍ അവ്യക്തവുമാണ്. നഗ്നനായ യുവാവിന്‍റെ തോളില്‍ നഗ്നയായ യുവതി ഇരിക്കുന്നതും ചുറ്റും നില്‍ക്കുന്നവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും കാണാം.  അടിക്കുറിപ്പ് അറിയിക്കുന്നത് ചിത്രം ഉത്തര്‍പ്രദേശില്‍ […]

Continue Reading

‘വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയ ബാലന് സംഘപരിവാര്‍ മര്‍ദ്ദനം’- പ്രചരിക്കുന്ന ചിത്രം യെമനില്‍ നിന്നുള്ളതാണ്… സത്യമറിയൂ…

ജാതി-വര്‍ണ്ണ വിവേചനം ഇന്ത്യന്‍ ഭരണഘടനാ പ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും ഒറ്റപ്പെട്ട ചില അതിക്രമ സംഭവങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വടക്കേ ഇന്ത്യയില്‍ ക്ഷേത്രത്തില്‍ കയറിയ ബാലനെ സംഘപരിവാര്‍  ക്രൂരമായി മര്‍ദ്ദിച്ചു എന്നാരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ശരീരമാസകലം മര്‍ദ്ദനമേറ്റ് തിണര്‍ത്ത പാടുകളുമായി നില്‍ക്കുന്ന ബാലന്‍റെ രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. വടക്കേ ഇന്ത്യയില്‍  വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയ ബാലന് നേരെ സംഘപരിവാര്‍ നടത്തിയ  ക്രൂരതയാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: […]

Continue Reading

സന്യാസ വേഷധാരികളെ ആക്രമിച്ച വീഡിയോ- ദൃശ്യങ്ങള്‍ പഞ്ചാബിലെതല്ല, സത്യമിതാണ്…

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മത പുരോഹിതന്മാർക്ക് നേരെയുള്ള ഒറ്റപ്പെട്ട ആക്രമണങ്ങളുടെ വാർത്തകൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ വരാറുണ്ട്.  ചില ആക്രമണങ്ങൾ അതിക്രൂരവും ഹത്യകളിൽ കലാശിക്കുന്നതുമാണ്. രണ്ടുകൊല്ലം മുമ്പ് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയും ചിത്രങ്ങളും മാധ്യമങ്ങൾ പങ്കുവെച്ചിരുന്നു ഹിന്ദു സന്യാസ വേഷം ധരിച്ച ഒരു വ്യക്തിയെ ക്രൂരമായി മർദ്ദിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്  പ്രചരണം സന്യാസ വേഷം ധരിച്ച ഒരാളെ മറ്റൊരാൾ മുറിയിൽ കട്ടിലിൽ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം […]

Continue Reading

ക്ഷേത്ര പൂജാരിക്ക് നേരെയുള്ള ക്രൂരമായ അക്രമത്തിന്‍റെ പഴയ വീഡിയോ വര്‍ഗീയ മാനങ്ങളോടെ പ്രചരിപ്പിക്കുന്നു…

ക്ഷേത്ര പൂജാരിക്ക് നേരെ നടന്ന ക്രൂരമായ മർദ്ദനത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ, വര്‍ഗീയമായ അടിക്കുറിപ്പുകളോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരാൾ ക്രിക്കറ്റ് ബാറ്റുകൊണ്ട് മറ്റൊരാളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഉപദ്രവിക്കരുതെന്ന് അക്രമിയോട് ഈ വ്യക്തി അഭ്യർത്ഥിക്കുമ്പോൾ  മറ്റാരോ സംഭവം മൊബൈൽ ഫോണിൽ പകർത്തി എന്നാണ് അനുമാനിക്കുന്നത്.  “ഒരു മുസ്ലീം മതഭ്രാന്തൻ ഹിന്ദു ക്ഷേത്ര പൂജാരിയെ തല്ലുന്ന വീഡിയോ ഇത് എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ, കുറ്റവാളിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ഈ വീഡിയോ ദയവായി ഷെയർ […]

Continue Reading

യുവതി യുവാവിനെ നടുറോഡില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുടെ സത്യമറിയൂ…

ഒരു യുവതിയും ഏതാനും പേരും ചേർന്ന് യുവാവിനെ നടുറോഡിൽ മർദ്ദിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വർഗീയ അവകാശവാദവുമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു സ്ത്രീ ഇരുചക്രവാഹനത്തിൽ നിന്ന് ഇറങ്ങി വന്ന് ഒരു യുവാവിനെ കോളറിൽ വലിച്ചിഴച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങുന്ന ദൃശ്യങ്ങള്‍ കാണാം. വലിച്ചിഴച്ച് കൊണ്ടുപോകുന്നയാൾ കാവി ഷോള്‍ ധരിച്ചിരിക്കുന്നതായി കാണാം. സ്ത്രീയും രണ്ട് പുരുഷന്മാരും ചേർന്ന് ഇയാളെ മർദ്ദിക്കുന്നത്തും ഒപ്പം ആക്രോശത്തോടെ എന്തൊക്കെയോ പറയുന്നതും കേള്‍ക്കാം.  തട്ടമിട്ട യുവതി മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച്  യുവാവ് തട്ടം അഴിക്കാൻ ആവശ്യപ്പെട്ടു എന്നും […]

Continue Reading

ദൃശ്യങ്ങളില്‍ പോലീസ് യുവാക്കളെ മര്‍ദ്ദിക്കുന്നത് ഘോഷയാത്രയ്ക്ക് കല്ലെറിഞ്ഞതിനല്ല… സത്യമറിയൂ…

പോലീസ് ചില വ്യക്തികളെ പിടികൂടി കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായി പ്രചരിക്കുന്നുണ്ട്. കേരള പോലീസിനെ പോലെയല്ല വടക്കേ ഇന്ത്യയിൽ നിന്നുമുള്ള പോലീസ് എന്നും കാര്യക്ഷമമായി പ്രതിയോഗികളെ നേരിടുന്നവരാണ് എന്നും വാദിക്കാനാണ് ദൃശ്യങ്ങൾ നൽകിയിട്ടുള്ളത്.  പ്രചരണം  രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ വ്യത്യസ്ത ദൃശ്യങ്ങളാണ് നൽകിയിട്ടുള്ളത്. ഓരോന്നിലും പോലീസുകാർ പ്രതിയോഗികളെ ഓടിച്ചിട്ടു പിടി കൂടുന്നതും ലാത്തി ഉപയോഗിച്ച് ‘കൈകാര്യം’ ചെയ്യുന്നതുമായ ദൃശ്യങ്ങൾ ആണുള്ളത്. വടക്കേ ഇന്ത്യയിലെ പോലീസിന്‍റെ കാര്യക്ഷമത ഇങ്ങനെയാണെന്ന് വാദിച്ച്  വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “മര്യാദക്ക് […]

Continue Reading