പാര്‍ട്ടി പറഞ്ഞാല്‍ തൃക്കാക്കരയില്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് എ കെ ആന്‍റണി പറഞ്ഞതായി വ്യാജ പ്രചരണം…

എ കെ ആന്‍റണി ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുന്നുവെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.  കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം ഉൾപ്പെടെയുള്ള പദവികൾ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും തിരുവനന്തപുരമാണ് ഇനിയുള്ള പ്രവർത്തനമേഖല എന്നും തിരികെ പോരുന്ന വേളയില്‍ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറയുകയുണ്ടായി.  ഇതിനുശേഷം എകെ ആന്‍റണിയുമായി ബന്ധപ്പെട്ട ഒരു ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്  പ്രചരണം മാധ്യമം ദിനപത്രത്തിന്‍റെ ഓൺലൈൻ പതിപ്പിനെ ന്യൂസ് കാർഡ് രൂപത്തിൽ ആന്‍റണിയുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് “പാര്‍ടി പറഞ്ഞാല്‍ തൃക്കാക്കരയിൽ മത്സരിക്കും” […]

Continue Reading

പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച പഴയ വാര്‍ത്ത ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് ഭരണച്ചുമതല മുഖ്യമന്ത്രിക്കു തന്നെയാണ്.  ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവന ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടൊപ്പം ആഭ്യന്തരവകുപ്പ് ആർഎസ്എസിനെ വേണ്ടി പ്രവർത്തിക്കുന്നു പിണറായി വിജയൻ എന്ന വാചകങ്ങള്‍ എഴുതിയ മാധ്യമത്തിന്‍റെ ന്യൂസ് കാർഡാണ്  പ്രചരിക്കുന്നത്. archived link FB post പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ വർഷങ്ങൾ പഴയ ഒരു വാർത്ത ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ് എന്ന് വ്യക്തമായി   വസ്തുത ഇതാണ് […]

Continue Reading