FACT CHECK: വീഡിയോയില്‍ മുദ്രാവാക്യം വിളിക്ക് നേതൃത്വം നല്‍കുന്ന യുവാവ് കണ്ണൂരില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ അല്ല. മറ്റൊരു യുവാവാണ്…
പ്രചരണം കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കടവത്തൂര്‍മുക്കില്‍ പീടികപാറാല്‍ വീട്ടില്‍ മൻസൂറിനെ രാഷ്ട്രീയ എതിരാളികൾ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയ വാർത്ത നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. കൊല്ലപ്പെട്ട മൻസൂറിനെ സഹോദരൻ മുഹ്സിനെ ലക്ഷ്യമാക്കിയാണ് അക്രമികൾ എത്തിയതെന്നും അക്രമത്തെ തടുക്കാൻ ഇടയ്ക്ക് കയറിയ മൻസൂറിനെ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് വാർത്തകളിലൂടെ അറിയാൻ സാധിക്കുന്നത്. മൻസൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രചരണം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഒരു സംഘം മുസ്ലിംലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ജാഥയായി പോകുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. […]
Continue Reading