ചൈനയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയ ദൃശ്യങ്ങള്‍ മലപ്പുറത്ത് വിമാനം ഇടിച്ചിറക്കി എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

പച്ചപ്പ് നിറഞ്ഞ വിശാലമായ മൈതാനം പോലൊരിടത്ത് വിമാനം അപകടത്തില്‍പ്പെട്ടു കിടക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്‍റെ കുറെ ഭാഗം തകർന്നിരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട് എന്നാണ് ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. കേരളത്തിൽ മലപ്പുറത്തെ ഒരു പാടത്താണ് ഈ സംഭവം നടന്നത് എന്നുള്ള ചില വിവരണങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് അരിപ്ര പാടത്താണ് വിമാനം ക്രാഷ് ലാൻഡ് ചെയ്തത് എന്നാണ് പോസ്റ്റിലെ വിവരണം അറിയിക്കുന്നത് വീഡിയോയുടെ പശ്ചാത്തലത്തിൽ മലയാളത്തിലുള്ള സംഭാഷണം കേൾക്കാം […]

Continue Reading

UAE യില്‍ നിന്നുള്ള മൂന്നു നിലയുള്ള വിമാനത്തിന്‍റെതല്ല, GTA ഗെയിമില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍…

യുഎഇ മനുഷ്യ നിര്‍മ്മിത വിസ്മയങ്ങളുടെ കൂടി പറുദീസയാണ്. ബൂര്‍ജ് ഖലീഫ, പാം ജുമേറിയ, ഷാര്‍ജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലിസേഷന്‍, അബുദാബി ഷേഖ് സയീദ് മോസ്ക് തുടങ്ങി നിരവധി കൌതുകങ്ങള്‍ യുഎഇ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. യുഎഇ യിലെ മറ്റൊരു വിസ്മയത്തെ കുറിച്ച് ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. പ്രചരണം  മൂന്നു നിലയുള്ള ഒരു വിമാനം യു എ ഇ അവതരിപ്പിച്ചു എന്നാണ് പ്രചരണം.  വിമാനത്താവളത്തിൽ നിന്നും മൂന്നു നിലയുള്ള വിമാനം പറന്നുയരുന്ന ഹെലികോപ്റ്ററുകൾ […]

Continue Reading

Russia-Ukraine War | എയര്‍ ഇന്ത്യ വിമാനം യുക്രെയ്നിന്‍റ അടച്ചിരിക്കുന്ന വ്യോമാതിര്‍ത്തിയിലൂടെ പറന്നു എന്ന പ്രചരണം വ്യാജം… 

റഷ്യന്‍ വ്യോമാക്രണത്തിന്‍റെ പശ്ചാത്തലത്തില്‍ യുക്രെയ്ന്‍ അവരുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. പക്ഷെ എയര്‍ ഇന്ത്യക്ക് മാത്രം പ്രവേശനം അനുവദിച്ചിട്ടുണ്ട് എന്ന തരത്തില്‍ പ്രചരണം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വിമാനങ്ങളുടെ ഒരു വീഡിയോ കാണാം. ഈ വീഡിയോ Plane Finder എന്ന […]

Continue Reading

ഇന്തോനേഷ്യൻ വിമാനം റണ്‍വേയില്‍ ഇടിച്ചിറക്കുന്ന ഈ ദൃശ്യങ്ങള്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിർമ്മിച്ചതാണ്

ഇൻഡോനേഷ്യൻ യാത്രാവിമാനം തകരാറിലായതിനെ തുടർന്ന്  വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ദൃശ്യങ്ങളുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ  പ്രചരിക്കുന്നുണ്ട്. പ്രചരണം  പറന്നുയർന്നശേഷം വിമാനം സാഹസികമായി റണ്‍വേയില്‍ ഇറക്കി മൂന്ന് നാല് തവണ തകിടം മറിഞ്ഞ് നിലത്ത് ചരിഞ്ഞ് നില്‍ക്കുന്ന  ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. വിമാനത്തിൽ നിന്ന് പുക ഉയരുന്നതും കാണാം. ഇന്തോനേഷ്യൻ വിമാനം ഇറാന് സമീപം തകരാറിലായതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തതാണ് എന്ന് സൂചിപ്പിച്ച്  ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇറാൻ വഴി കർബലയിലേക്കുള്ള ഇന്തോനേഷ്യ […]

Continue Reading

FACT CHECK: പാലങ്ങള്‍ക്ക് അടിയിലൂടെ പറക്കുന്ന വിമാനം ഡിജിറ്റല്‍ ആര്‍ട്ടാണ്…യഥാര്‍ത്ഥമല്ല…

ഒരു എയ്റോപ്ലെയിൻ അതിസാഹസികമായി രണ്ടു പാലങ്ങള്‍ക്കടിയിലൂടെ പറക്കുന്ന ഒരു വീഡിയോ നിങ്ങളിൽ പലരും ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ കണ്ടിട്ടുണ്ടാവും  പ്രചരണം  ഒരു എയ്റോപ്ലെയിൻ വെള്ളത്തില്‍ സ്പര്‍ശിച്ച് ഓളമുണ്ടാക്കിയ ശേഷം പറന്നു വന്ന് രണ്ടു പാലങ്ങള്‍ക്കടിയിലൂടെ മുകള്‍ ഭാഗത്തോ പില്ലറുകളിലോ ഒന്നും സ്പർശിക്കാതെ അതിസാഹസികമായി പുറത്തേക്ക് അ ഇറങ്ങിവന്ന് വീണ്ടും പറന്നുയരുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.  വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന  വിവരണം ഇങ്ങനെയാണ്: ഒരേ സമയം രണ്ടു പാലത്തിന്റെ അടിയിലൂടെ ഒരു വിമാനയാത്ര… archived link FB post ഈ വീഡിയോ […]

Continue Reading