ചിത്രത്തില്‍ കാണുന്ന വ്യക്തി അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട വിചാരണയില്‍ കൊല്ലപ്പെട്ട മധുവല്ല, വാസ്തവമിങ്ങനെ…
വിശപ്പ് സഹിക്കാനാകാതെ വന്നപ്പോള്‍ പലചരക്ക് കടയില്‍ നിന്നും അരി മോഷ്ടിച്ചു എന്ന കുറ്റത്തിന് ആള്‍ക്കൂട്ട വിചാരണയും തുടര്‍ന്നുള്ള മര്‍ദ്ദനവുമേറ്റ് മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു. 2018 ഫെബ്രുവരി 22 നായിരുന്നു കേരളം ലോകത്തിന് മുന്നില്‍ നാണംകെട്ട് തലകുനിക്കേണ്ടി വന്ന സംഭവം നടന്നത്. മധു ഏറ്റുവാങ്ങിയ ക്രൂരത സമൂഹ മനസാക്ഷിയെ അലട്ടിക്കൊണ്ടേയിരിക്കുന്നുവെന്ന് പലരും ഇപ്പൊഴും സാമൂഹ്യ മാധ്യമങ്ങളില്‍ കൂടെക്കൂടെ പങ്കിടുന്ന പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്. മര്‍ദ്ദനമേറ്റ് മരിക്കുന്നതിന് മുമ്പുള്ള മധു എന്ന പേരില്‍ […]
Continue Reading