പോലീസിനെ വെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുന്ന റൈഡര്‍ – ദൃശ്യങ്ങള്‍ സിനിമയിലെതാണ്…

പോലീസിനെ വിദഗ്ദ്ധമായി വെട്ടിച്ച് റൈഡര്‍ ബൈക്കിൽ രക്ഷപെട്ട് പോകുന്ന കൗതുകകരമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്  പ്രചരണം ചുറ്റും നിൽക്കുന്ന പോലീസിനെ വെട്ടിച്ച് മനസ്സാന്നിധ്യവും സ്ഥൈര്യവും കാണിച്ച് മുഖം മറച്ച ഒരു ബൈക്ക് റേസിംഗ് നടത്തി അതിസാഹസികമായി രക്ഷപ്പെടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ക്രമസമാധാനവും നിയമവും പാലിക്കുന്ന പോലീസിന് ചില വിരുതന്മാരുടെ മുന്നില്‍ അടിപതറി പോകുന്നു എന്നു സൂചിപ്പിച്ച് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇതാണോ പോലീസുകാരെ ഇട്ടു വട്ടം കറ ക്കി എന്നു […]

Continue Reading

‘ഗിന്നസ് ബുക്കിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വീഡിയോ’-പ്രചരിക്കുന്നത് സിനിമയിലെ ദൃശ്യങ്ങള്‍…

കാടുകളുടെ ഉള്ളില്‍ ചിത്രീകരിച്ച മനോഹരങ്ങളായ വീഡിയോ ഇടയ്ക്കിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്. ഒരു കരടി കുഞ്ഞ് അതിസാഹസികമായി സിംഹത്തിന്‍റെ പിടിയില്‍ നിന്നും  രക്ഷപ്പെടുന്നതിന്‍റെ  വീഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു കരടികുഞ്ഞിനെ പിടിക്കാന്‍ സിംഹം തക്കംപാര്‍ത്ത് ഇരിക്കുന്നതും അപകടം മനസ്സിലാക്കിയ കരടികുഞ്ഞ് രക്ഷപ്പെടാന്‍ സാഹസികമായി ശ്രമിക്കുന്നതിനൊടുവില്‍  മറ്റൊരു കരടി വന്ന് സിംഹത്തിന്‍റെ പിടിയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  ഈ വീഡിയോ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള […]

Continue Reading

യോഗി ആദിത്യനാഥ് പത്താന്‍ സിനിമ കാണുന്ന ദൃശ്യങ്ങള്‍ എഡിറ്റഡാണ്… സത്യമറിയൂ…

ഷാരൂഖ് ഖാന്‍റെ പത്താന്‍ എന്ന സിനിമ  റിലീസ് ചെയ്യപ്പെടുന്നതിന് ഏറെനാള്‍ മുമ്പുമുതല്‍ തന്നെ ചര്‍ച്ചയായിരുന്നു. സിനിമയുടെ പോസ്റ്ററിനെതിരെ ഹിന്ദു സംഘടനകള്‍ ആദ്യം പ്രതിഷേധമുയര്‍ത്തി.   സിനിമ റിക്കാര്‍ഡ് കളക്ഷന്‍ നേടിയെന്നാണ് വാര്‍ത്തകള്‍. എതിര്‍പ്പുകള്‍ക്കിടയിലും യുപി മുഖ്യമന്ത്രിയായ ബിജെപിയുടെ യോഗി  ആദിത്യനാഥ് പത്താന്‍ സിനിമ കാണുകയാണ്  എന്ന അവകാശവാദത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം   ഒരു മുറിയില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒറ്റയ്ക്കിരുന്ന് ടെലിവിഷൻ കാണുന്ന ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. പത്താൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഇടയിലും […]

Continue Reading

മാളികപ്പുറം സിനിമ കാണാനെത്തിയ യുവതികളെ തടയുന്ന ദൃശ്യങ്ങള്‍… പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ശബരിമല അയ്യപ്പനോടുള്ള ഭക്തിയുടെ കഥയുമായി ഈയിടെ തിയേറ്ററുകളിലെത്തിയ യ മാളികപ്പുറം എന്ന സിനിമയെപ്പറ്റിയുള്ള ചർച്ച സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. മാളികപ്പുറം സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററിനു മുന്നിൽനിന്നുള്ള  ഒരു സംഘര്‍ഷം എന്ന നിലയിൽ ഒരു വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം  ഏതാനും സ്ത്രീകൾ  വാഹനം തടഞ്ഞു നിർത്തി 50 വയസ്സിനും 10 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍  ഒഴിവാക്കണമെന്നും മറ്റുള്ളവർ പോയാൽ മതിയെന്നും കാറിനുള്ളിൽ ഇരിക്കുന്നവരോട്  ആജ്ഞാപിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.  സമീപത്ത്  പോലീസിനെയും കാണാം. മാളികപ്പുറം സിനിമ കാണാനെത്തിയ പുതിയ പ്രേക്ഷകരിൽ […]

Continue Reading

RAPID FACT CHECK: കടലില്‍ ചാടിയയാളെ ഉടന്‍തന്നെ സ്രാവ് ഭക്ഷിക്കുന്ന ഈ ദൃശ്യം സിനിമയിലെതാണ്…

വിവരണം കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈരലായ ഒരു ദൃശ്യമാണിത്. ഒപമുള്ളവരോട് എന്തോ പറഞ്ഞ ശേഷം  ഒരാള്‍ കപ്പലില്‍ നിന്ന് കടലിലേയ്ക്ക് എടുത്തു ചാടുന്നതും അടുത്ത നിമിഷം ഒരു സ്രാവ് വെള്ളത്തില്‍ നിന്ന് അപ്രതീക്ഷിതമായി ഉയര്‍ന്നു വന്ന് അയാളെ മുഴുവനായി വിഴുങ്ങുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇസ്ലാം മത പ്രാര്‍ഥനയും വീഡിയോയുടെ അകമ്പടിയായി നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം നല്‍കിയ വാചകങ്ങള്‍ ഇങ്ങനെയാണ്: “മരണ സമയം, സ്ഥലം എന്നിവയെല്ലാം അല്ലാഹു അവന്റെ സൃഷ്ടിക്ക് മുമ്പായി തന്നെ നിർണ്ണയിച്ചിട്ടുണ്ട്. തീർച്ചയായും തന്റെ […]

Continue Reading