രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദര്‍ശനം അവാര്‍ഡ് പിണറായി വിജയന് ഇപ്പോള്‍ ലഭിച്ചതല്ലാ.. വസ്‌തുത അറിയാം..

വിവരണം ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ ദേശീയ പുരസ്കാരം പിണറായി വിജയന് ലഭിച്ചു എന്ന പേരിലൊരു പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. സിപിഐ എം സൈബര്‍ കോംറേ‍ഡ്‌സ് എന്ന പേരിലുള്ള ഗ്രൂപ്പില്‍ ചുമ്മാതാണോ,, സംഘി കൊങ്ങി മൂരികൾക്ക്, കുരു പൊട്ടുന്നത്,, എങ്ങനെ സഹിക്കും അവർ,, എന്ന തലക്കെട്ട് നല്‍കി സജി എസ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,100ല്‍ അധികം റിയാക്ഷനുകളും 1,100ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- എന്നാല്‍ യഥാര്‍ത്ഥത്തില്‍ 2023ല്‍ ഇത്തരത്തിലൊരു അവാര്‍‍ഡ് […]

Continue Reading

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മേജര്‍ രവിയെ നാട്ടുകാര്‍ രക്ഷിക്കുന്ന ചിത്രമാണോ ഇത്? വസ്‌തുത അറിയാം.. 

വിവരണം പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയില്‍ ട്രെക്കിങ്ങിനിടയില്‍ പാറക്കെട്ടില്‍ അകപ്പെട്ട ബാബു എന്ന ചെറുപ്പക്കാരനെ കരസേനയുടെ നേതൃത്വത്തില്‍ ഇന്നലെ രക്ഷപെടുത്തയതാണ് മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ചാ വിഷയം. ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടിയില്‍ കുടുങ്ങി കിടന്ന ബാബുവിനെ നീണ്ട 44 മണിക്കൂറിന് ശേഷമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ആദ്യം തന്നെ കരസേനയുടെ സഹായം തേടിയിരുന്നു എങ്കില്‍ ഇത്രയും ബുദ്ധിമുട്ടാതെ യുവാവിനെ രക്ഷിക്കാമായിരുന്നു എന്നും കേരളത്തില്‍ ഭരണാധാരികളുടെ അറിവില്ലായിമയാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായതെന്നും ആരോപിച്ചു സംവിധായകന്‍ മേജര്‍ രവി രംഗത്ത് വന്നിരുന്നു. […]

Continue Reading

FACT CHECK – ‘ബ്രോയിലര്‍ കോഴിയിലെ മാരക കെമിക്കല്‍ ഉപയോഗം’ എന്ന വാര്‍ത്ത മൂന്ന് വര്‍ഷം മുന്‍പുള്ളത്.. വസ്‌തുത അറിയാം..

വിവരണം കോഴി ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒരു വാര്‍ത്തയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബ്രോയിലര്‍ കോഴി ഇറച്ചി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക.. എന്ന തലക്കെട്ട് നല്‍ക്കെട്ടോടെയാണ് പ്രചരണം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ബ്രോയിലര്‍ കോഴികളില്‍ 14 തരത്തിലുള്ള കെമിക്കലുകളാണ് ചേര്‍ക്കുന്നതെന്നും ചത്ത കോഴികളില്‍ ഫോര്‍മലിന്‍ പോലെയുള്ള രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നു എന്നുമാണ് വാര്‍ത്തയുടെ ഉള്ളടക്കം. അന്‍ഷ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും […]

Continue Reading

FACT CHECK: ഓക്സിജൻ സിലിണ്ടറുകളുമായി സേവാഭാരതി പ്രവർത്തകർ ഉത്തരേന്ത്യയിലേക്ക് പോകുന്നു എന്ന് പ്രചരിപ്പിക്കുന്ന ഈ ചിത്രം രണ്ടുകൊല്ലം പഴയതാണ്…

പ്രചരണം  അപകടകരമായ രീതിയില്‍ രാജ്യം മുഴുവന്‍ വീണ്ടും പടര്‍ന്നു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരി വാര്‍ത്തകളില്‍ ഓക്സിജൻ ക്ഷാമത്തെ കുറിച്ചും അതുമൂലം ജീവന്‍ നഷ്ടപ്പെടുന്ന രോഗികളെ കുറിച്ചും ദയനീയമായ റിപ്പോര്‍ട്ടുകള്‍ ആണുള്ളത്. ഓക്സിജൻ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങളിൽ എത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ അടിയന്തിര നടപടികൾ സ്വീകരിക്കുന്നുണ്ട്.   ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. നാട്ടിൽ എന്തെങ്കിലും ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സംഘപരിവാറിന്‍റെ പോഷക സംഘടനയായ സേവാഭാരതി പല സേവനങ്ങളും നൽകുന്നതായി […]

Continue Reading

FACT CHECK: ഈ ചിത്രം ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ അന്തരിച്ച കര്‍ഷകന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ…

ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ അന്തരിച്ച ഒരു കര്‍ഷകന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ കുറച്ച് ദിവസങ്ങളായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വയോധികനുടെ ശവശരീരം […]

Continue Reading

FACT CHECK: കര്‍ഷക സമരത്തിന്‍റെ രണ്ട് കൊല്ലം പഴയ ചിത്രം നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം എന്ന തരത്തില്‍ വൈറല്‍…

Photo Credit: Mumbailive.com കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ സമരത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്.  പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം രണ്ട് കൊല്ലം പഴയതാണെന്നും ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ സമരവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്നും കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: A Facebook post […]

Continue Reading

FACT CHECK: ഉത്തരേന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ പഴയ ചിത്രങ്ങള്‍ വീണ്ടും സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍….

പഞ്ചാബിലും ഹരിയാനയിലും  ഡല്‍ഹിയിലും  നിലവില്‍ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ പഴയതാണ് എന്നും  നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരവുമായി ഈ ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. നിലവില്‍ നടക്കുന്ന പ്രതിഷേധത്തിനിടയില്‍ ഏതൊക്കെ പഴയ ചിത്രങ്ങളാണ് വിണ്ടും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link […]

Continue Reading

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗാനഗന്ധർവൻ യേശുദാസ് 10 ലക്ഷം രൂപ നൽകിയത് എപ്പോഴാണ്…?

വിവരണം  സഖാവ് എബിൻ ജോയ് എന്ന ഫേസ്‌ബുക്ക്  എന്ന പേജിൽ നിന്നും “Big salute sir” എന്ന അടിക്കുറിപ്പോടെ 2019 ഓഗസ്റ്റ് 19  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന് 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.   പ്രശസ്ത ഗായകൻ യേശുദാസും അദ്ദേഹത്തിന്റെ ഭാര്യ പ്രഭാ യേശുദാസും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ചിത്രവും  “മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗാനഗന്ധർവൻ യോശുദാസ് 10 ലക്ഷം രൂപ നൽകി…അഭിനന്ദനങ്ങൾ…” എന്ന വാചകവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. […]

Continue Reading

‘ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കൈത്താങ്ങായി സിപിഎം വെസ്റ്റ് ബംഗാൾ 50 കോടി’ എന്ന വാർത്ത സത്യമോ..?

വിവരണം  അലി കൊണ്ടോട്ടി‎‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ‎POLITICS-KERALA മാന്യമായ രാഷ്ട്രീയ ചര്‍ച്ചയ്ക്കൊരിടം എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന്  ഇതുവരെ 2000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് : “ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കൈത്താങ്ങായി സിപിഎം വെസ്റ്റ് ബംഗാൾ 50 കോടി” എന്ന വാചകവും ഒപ്പം വെസ്റ്റ് ബംഗാൾ സിപിഎം നേതാവ് ബിമൻ ബസുവിന്‍റെ ചിത്രവും നൽകിയിട്ടുണ്ട്. പോസ്റ്റിന്  അടിക്കുറിപ്പായി “മൂരികൾ ഇന്ന് ഇവിടെ  കുരു പൊട്ടി ചാകും” എന്ന […]

Continue Reading