FACT CHECK – ബസിനും വഞ്ചിക്കും പോകാന്‍ കഴിയുന്ന തകര്‍ന്ന റോഡിന്‍റെ ചിത്രം ഇപ്പോഴുള്ളതാണോ? എന്താണ് വസ്‌തുതയെന്ന് അറിയാം..

കേരളത്തിലെ പ്രധാനപ്പെട്ട റോഡുകളായ സംസ്ഥാന പാതയും ദേശീയ പാതയുമെല്ലാം പലയിടത്തും തകര്‍ന്നു കിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയാണ് പ്രധാനമായും റോഡിന്‍റെ ഈ അവസ്ഥയ്ക്ക് കാരണമായത്. റോഡ് പുനര്‍നിര്‍മ്മിക്കാനും കാലതാമസം വന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയും പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതെ സമയം കാലാവസ്ഥ അനുകൂലമായതോടെ പൊതുമരാതമതത്ത് വകുപ്പ് റോ‍ഡ് നിര്‍മ്മാണം പുനരാരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഒരു തകര്‍ന്ന റോഡിലൂടെ കെഎസ്ആര്‍ടിസിയും ഇതെ റോഡിലെ വെള്ളക്കിട്ടിലൂടെ വള്ളവും തുഴഞ്ഞു പോകുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്‍റെ കോണ്‍ഗ്രസ് പടുത്തുയര്‍ത്തിയ എന്‍റെ […]

Continue Reading

FACT CHECK – നെഹ്‌റു ട്രോഫി വള്ളം കളിയുടെ തീയതി പ്രഖ്യാപിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും സഞ്ചാരികള്‍ ഒഴുകിയെത്തുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഒരു ടൂറിസം കേന്ദ്രമാണ് ആലപ്പുഴ ജില്ല. ആല്ലുഴയിലെ നെഹ്‌റു ട്രോഫി ജലോത്സവവും ലോക പ്രശസ്തമാണ്. നിര്‍ഭാഗ്യവശാല്‍ ലോകം മുഴുവന്‍ കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ പ്രതിസന്ധിക്കള്‍ക്കൊപ്പം തന്നെ നെഹ്‌റു ട്രോഫി ജലോത്സവവും നടത്താന്‍ സാധിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാരാണ് നെഹ്‌റു ട്രോഫി ജലോത്സവത്തിന്‍റെ സംഘാടകര്‍. കോവിഡിനെതിരെയുള്ള വാക്‌സിനേഷന്‍ 100 കോടി എത്തി നില്‍ക്കുമ്പോഴും രാജ്യം അണ്‍ലോക്കാകുന്ന ഈ സാഹചര്യത്തില്‍ ഈ […]

Continue Reading

FACT CHECK – കേരളത്തെ തകര്‍ക്കാന്‍ ചുഴലിക്കാറ്റ് എത്തുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായ മഴയെ തുടര്‍ന്നുള്ള ഉരുള്‍പ്പൊട്ടലിലും വെള്ളപൊക്കത്തിലും നിരവധി പേരാണ് മരണപ്പെട്ടത്. മേഘവിസ്‌ഫോടനമാണ് കിഴക്കന്‍ പ്രദേശത്ത് ഇത്രവലിയ ദുരന്തത്തിന് കാരണമായതെന്ന വാര്‍ത്തകളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു.  അതെസമയം കേരളത്തിന്‍റെ തീരത്തേക്ക് ഈ തലമുറ ഇന്നവരെ കാണാത്ത തരത്തിലുള്ള തീവ്രമായ ഒരു സൈക്ലോണ്‍ (ചുഴലിക്കാറ്റ്) എത്തുന്നു എന്ന സന്ദേശം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. തമിഴ്‌നാട്, കുടക് പ്രദേശത്തെയും ഇത് ബാധിക്കുമെന്നും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കണമെന്നുമാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം. ഇതെ […]

Continue Reading

FACT CHECK – കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ 4 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം കോവിഡ് 19 പിടിപെട്ട് ലക്ഷക്കണക്കിന് ജനങ്ങളാണ് ഇന്ത്യയില്‍ മരണപ്പെട്ടത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ധനസഹായം പ്രഖ്യാപിച്ചു എന്ന പേരില്‍ ഒരു സന്ദേശവും ഇതിന് അര്‍ഹരായവര്‍ അപേക്ഷ നല്‍കാനുള്ള ഫോം ഉള്‍പ്പടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും കോവിഡ് വന്ന ശേഷം മറ്റെന്തെങ്കിലും രോഗം വന്ന് മരണപ്പെട്ടാലും മൂന്ന് മാസത്തിനുള്ളില്‍ അപേക്ഷ നല്‍കിയാല്‍ തുക ലഭിക്കുമെന്നുമാണ് പ്രചരണത്തിന്‍റെ ഉള്ളടക്കം. പ്രചരിക്കുന്ന സന്ദേശം ഇങ്ങനെയാണ്- […]

Continue Reading

FACT CHECK – ‘ബ്രോയിലര്‍ കോഴിയിലെ മാരക കെമിക്കല്‍ ഉപയോഗം’ എന്ന വാര്‍ത്ത മൂന്ന് വര്‍ഷം മുന്‍പുള്ളത്.. വസ്‌തുത അറിയാം..

വിവരണം കോഴി ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒരു വാര്‍ത്തയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബ്രോയിലര്‍ കോഴി ഇറച്ചി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക.. എന്ന തലക്കെട്ട് നല്‍ക്കെട്ടോടെയാണ് പ്രചരണം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ബ്രോയിലര്‍ കോഴികളില്‍ 14 തരത്തിലുള്ള കെമിക്കലുകളാണ് ചേര്‍ക്കുന്നതെന്നും ചത്ത കോഴികളില്‍ ഫോര്‍മലിന്‍ പോലെയുള്ള രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നു എന്നുമാണ് വാര്‍ത്തയുടെ ഉള്ളടക്കം. അന്‍ഷ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും […]

Continue Reading

FACT CHECK – എസ്എസ്എല്‍സി പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥിക്ക് ബി ഗ്രേഡ് എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം എസ്എസ്എല്‍സി പരീക്ഷ ഫലം 99.47 ശതമാനം ആണെന്ന് പുറത്ത് വന്നതോടെ ഇതുമായി ബന്ധപ്പെട്ട പല ട്രോളുകളും ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ ഒരു വാര്‍ത്ത അവരുടെ വെബ്‌‍ഡെസ്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്നത്. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് മാര്‍ക്കില്ല.. എഴുതാത്ത വിദ്യാര്‍ത്ഥിക്ക് ബി ഗ്രേഡ്.. എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ടര്‍ ലൈവ് പ്രസിദ്ധീകരിച്ച വാര്‍ത്ത. ഈ  വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ചേര്‍ത്ത് ആര്യ കൃഷ്ണന്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ […]

Continue Reading

FACT CHECK – കെ.കെ.രമ യുഡിഎഫിനെ തള്ളി പറഞ്ഞു എന്ന പ്രചരണം തെറ്റ്.. വാക്കുകള്‍ ദുര്‍വ്യാഖ്യാനിച്ചത്.. വസ്‌തുത അറിയാം..

വിവരണം നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്ന് രമ അപ്പോ വോട്ട് കൊടുത്ത യൂഡീഎഫുകാർ ആരായി… എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് മലയാളം ചാനലിന്‍റെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഞാന്‍ ജയിച്ചത് എന്‍റെ കഴിവുകൊണ്ട്. സ്വതന്ത്ര ബ്ലോക്കായി നിയമസഭയില്‍ ഇരിക്കുമെന്ന് കെ.കെ.രമ പറഞ്ഞു.. എന്നതാണ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടിലും നല്‍കിയിരിക്കുന്നത്. ബുഹാരി ഷംസുദ്ദീന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived […]

Continue Reading

FACT CHECK : ഗുജറാത്തിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തിൽ ആരംഭിച്ച കോവിഡ് കെയര്‍ സെന്‍ററിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഗുജറാത്തിലെ വഡോദരയിൽ സ്വാമിനാരയൻ ക്ഷേത്രത്തിൽ ആരംഭിച്ച കോവിഡ് കെയർ സെന്‍റര്‍…ആഹാരവും ചികിത്സയും സൗജന്യമാണ്.. എന്ന തലക്കെട്ട് നല്‍കി രണ്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒന്നില്‍ മൂന്ന് സന്യാസിമാര്‍ കോവി‍ഡ് ആശുപത്രി കിടക്കകള്‍ക്ക് അരികിലൂടെ നടന്നു നീങ്ങുന്നതും മറ്റൊന്ന് നൂറ് കണക്കിന് കിടക്കകളുള്ള വിശാലമായ ഒരു ഹാളിന്‍റെ ചിത്രവുമാണ്. സന്ദീപ് വാര്യര്‍ ഫാന്‍സ് ക്ലബ്ബ് എന്ന പേരിലുള്ള ഗ്രൂപ്പില്‍ നിഖില്‍ വിജയരാജ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,400ല്‍ അധികം റിയാക്ഷനുകളും 980ല്‍ അധികം […]

Continue Reading

FACT CHECK – ആസാമില്‍ തെരഞ്ഞെടുപ്പിന് ശേഷം പോളിങ് നടന്ന ഇവിഎമ്മുകള്‍ മാറ്റി പുതിയവ വയ്ക്കാന്‍ ശ്രമം നടന്നോ? വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

വിവരണം അസമിലെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട് EVM ഒക്കെ മാറ്റി പുതിയത് വെച്ചിട്ടുണ്ട്.. എന്ന തലക്കെട്ട് നല്‍കി ആസാം രജിസ്ട്രേഷന്‍ ഉള്ള ടാ‌ക്‌സി കാറിന്‍റെ ഡിക്കിയില്‍ ഇവിഎം സൂക്ഷിച്ചിരിക്കുന്ന വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആസാം നിയമസഭ തെര‍ഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടാന്‍ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ കൊണ്ടുവന്നതാണെന്ന് ആരോപിച്ചാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. മുജീബ് റഹ്മാന്‍ എന്‍.വി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ ഏഴ് റിയാക്ഷനുകളും 50ല്‍ പരം ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. […]

Continue Reading

FACT CHECK – ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വി.മുരളീധരന്‍ പറഞ്ഞോ.. വസ്‌തുത അറിയാം..

വിവരണം ശബരിമലയിൽ ഓർഡിനൻസ് ഇല്ല. അത് ഞങ്ങളുടെ വിഷയമല്ല.  പക്ഷേ ശരണം വിളിച്ചു വോട്ട് തെണ്ടുന്നതും ആളെ പറ്റിക്കുന്നതും ബിജെപി തുടരും. #മനുഷ്യർക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയും ചിന്തിക്കൂ.. സംസാരിക്കൂ..  ഭക്തിയുടെ പേരിൽ എല്ലാ കാലവും സമൂഹത്തെ പറ്റിക്കുന്നവരെ മനസിലാക്കൂ..  Vote ഫോർ.. LDF എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  നമ്മള്‍ സഖാക്കള്‍ എന്ന ഗ്രൂപ്പില്‍ മനോജ് മനു എക്‌സല്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 195ല്‍ അധികം റിയാക്ഷനുകളും 430ല്‍ […]

Continue Reading

FACT CHECK – സന്ദീപ് വാര്യരുടെ പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം പൗരത്വ ബില്‍ നടപ്പിലക്കാന്‍ സഹായിക്കാമെന്ന് മുസ്‌ലിം ലീഗ് പോലും നമ്മളെ അറിയിച്ചു കഴിഞ്ഞു. ഇനി നമ്മുടെ മുന്നിലുള്ള പ്രതിസന്ധി കമ്മികള്‍ മാത്രമാണ്. മുസ്‌ലിം ലീഗിന് പോലും പ്രശ്നമില്ലെങ്കില്‍ സിപിഎമ്മിന് എന്താണ് പ്രശ്നം. നമ്മുടെ ശത്രു സിപിഎം മാത്രമാണ്.. എന്ന് ബിജെപി വ്യക്താവും ഷോര്‍ണൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സന്ദീപ് വാര്യര്‍ തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു എന്ന തരത്തിലുള്ള സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചീഫ് മിനിസ്റ്റേഴ്‌സ് ഓഫിസ് കേരള ലൈക്ക് ചെയ്തവര്‍ […]

Continue Reading

FACT CHECK – മുസ്‌ലിം ലീഗ് പിരിച്ചു വിടുമെന്ന കെപിഎ മജീദ് പറഞ്ഞതായി മാതൃഭൂമിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്..

വികാരപരിതനായി കെ.പി.എ.മജീദ്.. ഇനിയും എന്ന തോല്‍പ്പിച്ചാല്‍ മുസ്‌ലിം ലീഗ് പിരിച്ചു വിടുമെന്ന് തുറന്നടിച്ചു.. എന്ന തലക്കെട്ട് നല്‍കി മാതൃഭൂമി ന്യൂസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വാര്‍ത്തയെന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷക്കീര്‍ പുത്തന്‍പള്ളി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 85ല്‍ അധികം റിയാക്ഷനുകളും 35ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ.മജീദ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? […]

Continue Reading

FACT CHECK – പാര്‍ട്ടിയുടെ മേന്മയല്ല, തന്നോടുള്ള സഹതാപമാണ് നേമത്ത് ബിജെപിയുടെ വിജയ കാരണമെന്ന് ഒ.രാജഗോപാല്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം നേമത്ത് താന്‍ ജിയിച്ചത് പാര്‍ട്ടിയുടെ മേന്മ കൊണ്ടല്ല.. ജനങ്ങള്‍ക്ക് തോന്നിയ ഒരു സഹതാപം കൊണ്ട് മാത്രം.. നിലവില്‍ ഒരു സീറ്റില്‍ പോലും എന്‍ഡിഎ ജയിക്കില്ല.. ഒ.രാജഗോപാല്‍.. എന്ന പേരില്‍ ഒരു ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ.രാജഗോപാലിന്‍റെ പ്രസ്താവന എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. സത്യകുമാരന്‍ ചെറുചാത്തന്‍കുന്നത്ത് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 172ല്‍ അധികം റിയാക്ഷനുകളും 2,400ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link […]

Continue Reading

FACT CHECK: മുല്ലപ്പള്ളി രാമചന്ദ്രൻ നേമം മണ്ഡലത്തില്‍ മത്സരിക്കുന്നു എന്ന പ്രചരണം തെറ്റാണ്

പ്രചരണം  തിരുവനന്തപുരത്തെ നേമം നിയോജക മണ്ഡലം ഇപ്പോൾ ബിജെപിയുടെ കയ്യിൽ ആണുള്ളത്. ബിജെപിയുടെ ഏക എംഎൽഎ ആയ ഒ. രാജഗോപാൽ അവിടെനിന്നുമാണ് വിജയിച്ചത്. അതിനാല്‍ നേമത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ട്.   ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് ആരൊക്കെയാവും  മത്സരിക്കുക എന്ന് കേരളം  ആകാംഷയോടെ ഉറ്റുനോക്കുകയാണ്. നേമത്ത് മൂന്നു രാഷ്ട്രീയപാർട്ടികളും വ്യക്തമായി അവരുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നാണ് വാർത്ത നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. നേമവുമായി ബന്ധപ്പെട്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ […]

Continue Reading

FACT CHECK: സുധാകരനെ അധ്യക്ഷനാക്കരുതെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു എന്ന ചാനൽ വാർത്ത അസത്യമാണ്…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പാർട്ടികൾ എല്ലാംതന്നെ സ്ഥാനാർഥി നിർണയ ചർച്ചയുടെ അവസാനഘട്ടത്തിലാണ്. പല മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെ കുറിച്ചുള്ള പ്രഖ്യാപനം ഇതിനോടകം വന്നു കഴിഞ്ഞു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു  പോരുന്നത്.   സത്യമായ വാർത്തകളോടൊപ്പം തന്നെ ദുഷ്പ്രചരണങ്ങളും ഇത്തരത്തിൽ നിറയുന്നുണ്ട്. ഏതാനും മണിക്കൂറുകൾ മുമ്പ് പ്രചരിച്ചു തുടങ്ങി ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. കൈരളി ചാനലിന്‍റെ സ്ക്രീൻ ഷോട്ടിൽ പ്രചരിക്കുന്ന വാർത്ത ഇതാണ്. സുധാകരനെ അധ്യക്ഷൻ ആക്കരുതെന്ന് കെ. സി. വേണുഗോപാൽ […]

Continue Reading

FACT CHECK: ‘പൊന്നാനിയിൽ സമരം ചെയ്തവർ മുസ്ലിം തീവ്രവാദികൾ-സിപിഎം സംസ്ഥാന സെക്രട്ടി എ. വിജയരാഘവന്‍’ എന്ന് വ്യാജ പ്രചരണം

പ്രചരണം  സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനെതിരെ പൊന്നാനിയില്‍ സിപിഎം അനുഭാവികള്‍തന്നെ പരസ്യമായി രംഗത്തിറങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണിത്. പൊന്നാനിയിൽ സമരം ചെയ്തവർ മുസ്ലിം തീവ്രവാദികൾ എന്ന്  സിപിഎം സംസ്ഥാന സെക്രട്ടി എ. വിജയരാഘവന്‍  പറഞ്ഞു എന്നാണ് പ്രചരണം. പോസ്റ്റര്‍ രൂപത്തിലുള്ള പ്രചാരണത്തില്‍ എ വിജയരാഘവന്റെ ചിത്രവും പൊന്നാനിയില്‍ നടന്ന സമരത്തിന്‍റെ ചിത്രവും മേല്പറഞ്ഞ വാചകങ്ങളുമാണ് ഉള്ളത്. archived link FB post ഫാക്റ്റ് ക്രെസണ്ടോ ഈ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. അടിസ്ഥാന […]

Continue Reading

FACT CHECK – ഭരണമാറ്റം അനിവാര്യമെന്ന് നടന്‍ ജയസൂര്യ പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട്.. എല്ലാവരെയും ശരിയാക്കുകയാണ് ചെയ്തത് ഭരണ മാറ്റം അനിവാര്യം.. ജയസൂര്യ.. എന്ന പേരില്‍ നടന്‍ ജയസൂര്യ നടത്തിയ പരാമര്‍ശം എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേസരി എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 125ല്‍ അധികം റിയാക്ഷനുകളും 368ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link  Archived Link എന്നാല്‍ നടന്‍ ജയസൂര്യ ഇത്തരത്തിലൊരു പ്രസ്താവന എല്‍ഡിഎഫിനെതിരെ നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. […]

Continue Reading

FACT CHECK: 2021 ഫെബ്രുവരി മാസത്തില്‍ ഞായര്‍ മുതല്‍ ശനി വരെയുള്ള ആഴ്ചകള്‍ നാല് തവണ വീതം ആവര്‍ത്തിച്ച് വരുന്ന പ്രതിഭാസം 823 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്നതാണെന്ന പ്രചാരണത്തിന്‍റെ വസ്തുത…

വിവരണം  ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ 2021 ഫെബ്രുവരി മാസവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു സന്ദേശം നിങ്ങള്‍ എല്ലാവരും ഇതിനോടകം കണ്ടുകാണും. സന്ദേശത്തിലെ വാചകങ്ങള്‍ ഇതാണ്: “ഈ വരുന്ന ഫെബ്രുവരി നിങ്ങളുടെ ജീവിതത്തില്‍ ഇനി വരില്ല. കാരണം ഈ വര്‍ഷം ഫെബ്രുവരിയില്‍ 4 ഞായര്‍, 4 തിങ്കള്‍, 4 ചൊവ്വ, 4 ബുധന്‍, 4 വ്യാഴം, 4 വെള്ളി, 4 ശനിയാഴ്ച്ച്ചകളുണ്ട്. 823 വര്‍ഷത്തിലൊരിക്കല്‍ ഇത് സംഭവിക്കുന്നു. ഫെബ്രുവരി 2021” അതായത് 2021 ഫെബ്രുവരി മാസത്തില്‍ […]

Continue Reading