ട്രെയിന്‍ തീ വെപ്പ് കേസ് പ്രതിക്ക് നോമ്പ് തുറക്കാനും നിസ്കരിക്കാനും കേരള പോലീസ് സൗകര്യം നല്‍കുമെന്ന് മാതൃഭൂമി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രയ്ക്കിടെ പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയും തുടര്‍ന്ന് മൂന്ന് പേരുടെ മരണത്തിന് ഇരയാകുകയും ചെയ്ത സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് ചാനല്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രതിക്ക് നോമ്പ് തുറക്കാനും നിസ്കാരം നടത്താനും സൗകര്യം കൊടുക്കും കേരള പോലീസ്.. എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ജയകുമാര്‍ വേലിക്കകത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

FACT CHECK: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയുടെ പഴയ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

പ്രചരണം നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്കു മുമ്പ്, പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് പ്രചരിച്ച ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. യുഡിഎഫിന്റെ താനൂർ സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലും എൽഡിഎഫിന്‍റെ സ്ഥാനാർഥി മന്ത്രി കെ ടി ജലീലും ഒരേ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. ഇതിനിടയിൽ പ്രചരിച്ച ഒരു വാർത്തയാണിത്. ഫിറോസ് കുന്നംപറമ്പിലിന്‍റെ ശബ്ദത്തിൽ ഓഡിയോ റെക്കോർഡ് ചെയ്തത് ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. അറസ്റ്റ് ചെയ്ത സുധിയെ കൈ വിലങ്ങണിയിച്ച് ചുറ്റും പോലീസുകാർ നിൽക്കുന്ന ഒരു ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived […]

Continue Reading

ചിത്രത്തിലുള്ളത് ആറന്മുള പീഡന കേസ് പ്രതി നൗഫലല്ല… മറ്റൊരു കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള നിഷാദാണ്…

വിവരണം ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ പുറപ്പെട്ട ആംബുലന്‍സ് ഡ്രൈവര്‍  പീഡിപ്പിച്ച വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ആംബുലന്‍സ് ഡ്രൈവര്‍ നൌഫലിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും പ്രതി പീഡന കുറ്റം  സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.  സിപിഎം പാര്‍ട്ടി പരേഡുകള്‍ക്ക് ധരിക്കുന്ന യൂണിഫോം ധരിച്ച ഒരു യുവാവിന്‍റെ ചിത്രം നൗഫലിന്‍റെതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ആരാണ് നൗഫാൽ എന്ന ഈ ക്രിമിനലിനെ ജോലിയിൽ എടുത്തത് എന്ന് ഇനി പ്രതേകിച്ചു പറയണോ ??? കൂടാതെ […]

Continue Reading

‘പൂച്ചക്കുട്ടിയുടെ ഘാതകനായ യുവമോർച്ച പ്രവർത്തകൻ’ എന്ന പേരിൽ പ്രചരിപ്പിക്കുന്നത് യുവ സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയുടെ ചിത്രമാണ്

വിവരണം  ഏതാനും മാസങ്ങൾക്ക് മുമ്പ് കാട്ടിൽ നിന്നും ഭക്ഷണം തേടിയെത്തിയ ഗര്‍ഭിണിയായ ആന പൈനാപ്പിൾ തോട്ടത്തിലെത്തുകയും പടക്കം ഒളിപ്പിച്ച പൈനാപ്പിൾ കഴിച്ച്‌ വായ പൊള്ളി യാതനകള്‍ക്കൊടുവില്‍  ഏതാനും ആഴ്ചകൾക്കു ശേഷം മരണത്തിനു കീഴടങ്ങുകയും ചെയ്ത വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം മുഴുവൻ കേട്ടത്. മുഴുവൻ പേരും സംഭവത്തെ അപലപിക്കുകയും ഈ അതിക്രമം കാട്ടിയവർക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.  ഇതുപോലെ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയെ പറ്റി ഇതിനോടകം നിങ്ങളെല്ലാവരും അറിഞ്ഞുകാണും. ഒരു […]

Continue Reading

സിപിഎം നേതാവ് പി ജയരാജനോടൊപ്പം പാലത്തായി പീഡന കേസിലെ പ്രതി നിൽക്കുന്ന ചിത്രം മോര്‍ഫിങ് ചെയ്തതാണ്…

വിവരണം പാലായിൽ ഏതാണ്ട് രണ്ടു മാസം മുമ്പ് നടന്ന പീഡന കേസിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ നിരവധി വാര്‍ത്തകള്‍ നമ്മള്‍ വായിച്ചിരുന്നു. സ്കൂളിലെ അധ്യാപകനാണ് കുറ്റാരോപിതൻ പീഡന വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടർന്ന് അധ്യാപകനെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഏതാണ്ട് രണ്ടു മാസത്തിനു മേല്‍ അദ്ധ്യാപകനെ റിമാൻഡിൽ വെച്ചിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ അധ്യാപകന് ജാമ്യം ലഭിച്ചതായി വാർത്തകൾ വന്നു.  അധ്യാപകന് ജാമ്യം ലഭിച്ചതോടെ പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടു എന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സാമൂഹ്യമാധ്യമങ്ങളിലൂടെ ക്യാമ്പയിന്‍ […]

Continue Reading

ചിത്രത്തിൽ രമേഷ് ചെന്നിത്തലയുടെ ഒപ്പം നിൽക്കുന്നത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫാസില്‍ ഫരീദ് ആണെന്ന് ദുഷ്പ്രചരണം…

വിവരണം തിരുവനന്തപുരത്തെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പുതിയ പുതിയ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. കേസിലെ പ്രധാന പ്രതികളില്‍ ഒരാളെ ഒഴികെ മറ്റെല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഫസൽ ഫരീദ് എന്ന വിദേശത്തുള്ള കേന്ദ്ര അന്വേഷണ ഏജൻസി പ്രതിയെ വിട്ടുകിട്ടാനായി കേന്ദ്ര അന്വേഷണ ഏജൻസി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.  ഇതിനിടെ സാമൂഹ്യ മാധ്യമങ്ങൾ വഴി ഫസല്‍ ഫരീദിനെ പറ്റി പല വാർത്തകളും പ്രചരിക്കുന്നുണ്ട്.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫാസൽ ഫരീദിനൊപ്പം നിൽക്കുന്നു എന്ന മട്ടിൽ ഒരു ചിത്രം ഇപ്പോൾ പ്രചരിച്ചു […]

Continue Reading

ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കുന്നത് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തല്ല… കെ‌എസ്‌യു നേതാവ് സച്ചിനാണ്…

വിവരണം തിരുവനന്തപുരത്ത് അടുത്തിടെ വിവാദമായ സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടും രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരുമായി ബന്ധപ്പെട്ടും നിരവധി ആരോപണങ്ങളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സിയായ എന്‍‌ഐ‌എയ്ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. ഒളിവിലായിരുന്ന, സ്വപ്ന സുരേഷ് എന്ന കേസിലെ രണ്ടാം പ്രതി ഇപ്പോള്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ ശേഷം മാത്രമേ ലഭ്യമാകുകയുള്ളൂ. എങ്കിലും പുറത്തു വരുന്ന വാര്‍ത്തകളില്‍ ചിലത് വ്യാജമാണെന്ന് ഞങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ […]

Continue Reading

പാലത്തായി പീഡന കേസിലെ പ്രതിയുമായിയുള്ള കെ.എം. ഷാജിയുടെ വ്യാജ ചിത്രം ഫെസ്ബൂക്കില്‍ വൈറല്‍…

കൊറോണവൈറസ്‌ ഭീതിയില്‍ നിന്ന് കേരളം പതിയെ പുറത്ത് വരുന്നതിനെ പിന്‍തുടര്‍ന്ന്‍ വീണ്ടും കേരളത്തില്‍ രാഷ്ട്രിയം സജീവമാവുകയാണ്. കുറച്ച് ദിവസം മുമ്പ് അഴിക്കൊട് എം.എല്‍.എ. കെ.എം. ഷാജി മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും ഏറെ ചര്‍ച്ച വിഷയമായി മാറിയിരുന്നു. അതേസമയം സാമുഹ്യ മാധ്യമങ്ങളില്‍ മറ്റൊരു ചര്‍ച്ച വിഷയമായിരുന്നു പാലത്തായിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന ആരോപണം അഭിമുഖീകരിച്ച ബിജെപി നേതാവ് പത്മരാജിന്‍റെത്. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ആയ പത്മരാജിനെ പോലീസ് രണ്ട് ദിവസം മുന്നേ പിടികൂടിയിരുന്നു. […]

Continue Reading

പ്രചരിക്കുന്ന ചിത്രത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകനാണോ യഥാര്‍ഥത്തില്‍ മംഗലാപുരം ബോംബ് കേസില്‍ പിടിയിലായ പ്രതി?

വിവരണം കർണാടകയിലെ ആർ എസ് എസ് നേതാവും ഭീകരവാധിയുമായ കല്ലട്ക്ക പ്രഭാകര ഭട്ടിനൊപ്പം മംഗലാപുരം എയർപോർട്ടിൽ ബോംബ് വെച്ച ഹിന്ദുത്വ തീവ്രവാദി സോറി മാനസിക രോഗി!! എന്ന തലക്കെട്ട് നല്‍കി ആര്‍എസ്എസ് നേതാവ് കല്ലടയ്ക്ക പ്രഭാകരഭട്ടിനൊപ്പം ഒരു മദ്ധ്യവയസ്കനായ വ്യക്തി ആര്‍എസ്എസിന്‍റെ ഗണവേഷത്തില്‍ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലായിട്ടുണ്ട്. മംഗലാപുരം എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ച ഹിന്ദുത്വ തീവ്രവാദിയായ ആര്‍എസ്എസുകാരന്‍റെ ചിത്രമെന്ന പേരിലാണ് പ്രചരണം. അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍ എന്ന പേരിലുള്ള പേജില്‍ നിന്നും […]

Continue Reading

ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച് അറസ്റ്റിലായത് RSS പ്രവർത്തകനാണോ..?

വിവരണം  Prabhakarn Varaprath എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 2 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 24 മണിക്കൂറിനുള്ളിൽ  5000 ത്തിലധികം  ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മുസ്‌ലിം പേരിൽ ഫോൺ വിളിച്ച് ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ചു  തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച RSS ക്രിമിനൽ അറസ്റ്റിൽ.” എന്ന തലക്കെട്ടിൽ ഒരു മാധ്യമ വാർത്തയുടെ സ്ക്രീൻഷോട്ട് ആണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.  “ഗുരുവായൂർ ക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച് പോലീസിനെയും നാട്ടുകാരെയും ഭീതിയുടെ നിഴലിൽ […]

Continue Reading