ഒരു ബോട്ടില്‍ മദ്യം വാങ്ങിയാല്‍ മൂന്ന് ലിറ്റര്‍ സോഡ കര്‍ണാടകയില്‍ സൗജന്യമായി നല്‍കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചോ?വസ്‌തുത അറിയാം..

വിവരണം ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നഷ്ടമാകുകയും കോണ്‍ഗ്രസ് ഭരണത്തിലേറുകയും ചെയ്തത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയായും മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകളും നടന്നു. സര്‍ക്കാര്‍ നിലവില്‍ വന്നതിന് പിന്നാലെ മദ്യനയത്തില്‍ മദ്യപിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് സമൂഹമാധ്യമത്തിലെ പ്രചരണം. അതായത് ഒരു ബോട്ടില്‍ മദ്യം വാങ്ങിയാല്‍ മൂന്ന് ബോട്ടില്‍ സോഡ സൗജന്യമായി നല്‍കാനാണ് സര്‍ക്കാരിന്‍റെ തീരുമാനമെന്നാണ് പ്രചരണം. സിപിഐഎം കേരള സൈബര്‍ വിങ് എന്ന ഗ്രൂപ്പില്‍ ഷംസു കുന്നത്ത് […]

Continue Reading

ഒ.രാജഗോപാല്‍ ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന ഈ പോസ്റ്റര്‍ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം നേമം മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ ബിജെപ്പിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയെന്ന പേരിലുള്ള പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വോട്ട് ചോദിച്ച് ചെന്നാല്‍ ജനങ്ങള്‍ ആട്ടി ഓടിക്കുന്ന അവസ്ഥയില്‍ ബിജെപി എത്തി എന്ന് ഒ.രാജഗോപാല്‍ പറഞ്ഞു എന്നതാണ് പ്രചരണം. പോരാളി ഷാജി (ഒഫീഷല്യല്‍) എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അലവി ഹംസ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 2,500ല്‍ അധികം റിയാക്ഷനുകളും 2,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook […]

Continue Reading

FACT CHECK – ഇടതുപക്ഷത്തെ പരിഹസിച്ച് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത ഇതാണ്..

വിവരണം ലോകസഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ ചോദിക്കുന്ന ഒരു ചോദ്യത്തിന് സന്തോഷ് ജോര്‍ജ്ജ്കുളങ്ങര ഇടതുപക്ഷത്തെ പരിഹസിച്ചു മറുപടി പറഞ്ഞു എന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ സങ്കല്‍പ്പങ്ങളും കാഴ്ച്ചപ്പാടുകളും ഇടതുവിരുദ്ധമാണെന്നും പലപ്പോഴും വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത ഇടതുപക്ഷം എന്തുകൊണ്ടാണ് താങ്കളെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമാക്കിയതെന്നതാണ് ചോദ്യം. അതിന് മറുപടിയായി നമുക്ക് ഒപ്പം സഞ്ചരിക്കുന്നവരാണെങ്കില്‍ നമ്മളെ മനസിലാക്കാന്‍ എളുപ്പമുണ്ട് എന്നാല്‍ നമ്മളെക്കാള്‍ […]

Continue Reading

FACT CHECK – തുടര്‍ഭരണം കിട്ടുമെന്ന ആത്മവിശ്വാസം വേണ്ട എന്ന് വിഎസ് പറഞ്ഞോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത..

വിവരണം തുടര്‍ഭരണം കിട്ടുമെന്ന് ആത്മവിശ്വാസം വേണ്ട.. സര്‍ക്കാരിന്‍റെ വീഴ്ച്ചകള്‍ പരിശോധിക്കണം.. പഞ്ചായത്ത് തെരഞ്ഞെടുപ്പല്ല നിയമ തെരഞ്ഞെടുപ്പ് എന്ന് വി.എസ്.അച്യുതാനന്ദന്‍.. എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേസരി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 67ല്‍ അധികം റിയാക്ഷനുകളും 251ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് […]

Continue Reading

FACT CHECK – എം.എ.ബേബി ഹിന്ദു മതത്തിലെ ആചാരത്തെ കുറിച്ച് മാത്രം നടത്തിയ പരാമര്‍ശമാണോ ഇത്?

വിവരണം പൂജാരിമാരായി കൂടെ സ്ത്രീകളെ പരിഗണിക്കണമെന്ന് എം.എ.ബേബി.. അതിനെന്താ ബേബിച്ചായ സ്വന്തം സമുദായത്തില്‍ ഒരു കന്യാസ്ത്രീയെ ബിഷപ്പാക്കിയിട്ട് വാ.. എന്നിട്ടാവാം അമ്പലത്തിലെ പൂജാരി നിയമനം.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ഏതാനം നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി നടത്തിയ പ്രസ്താവന എന്ന പേരില്‍ ഏറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണിത്. ഹൈന്ദവീയം ദ് ട്രൂ ഹിന്ദു എന്ന ഗ്രൂപ്പില്‍ അശോക് എസ്. റാവു എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ […]

Continue Reading