ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു തന്‍റെ മകനെ രാജ്യസേവനത്തിനായി പറഞ്ഞയക്കുന്ന ചിത്രം പഴയതാണ്…

ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെയും മകനുടെയും  ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്‍റെ മകനെ ഈ സംഘര്‍ഷത്തിന്‍റെ സമയത്ത് രാജ്യസേവനത്തിനായി തന്‍റെ മകനെ യാത്രയായിക്കുന്ന നേതാന്യഹു എന്ന തരത്തിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ ചിത്രത്തെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ചിത്രം 9 കൊല്ലം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് […]

Continue Reading

കൊല്ലത്ത് സൈനികനെ ആറംഗ സംഘം മര്‍ദ്ദിച്ച് മുതുകില്‍ ‘പിഎഫ്ഐ’ എന്ന് എഴുതിയെന്ന പരാതി വ്യാജം.. സൈനികനെയും സുഹൃത്തിനെയും പിടികൂടി പോലീസ്..

ഏറെ ഞെട്ടലോടെയാണ് രാജ്യം കാക്കുന്ന ഒരു സൈനിനെ ഒരു സംഘം മര്‍ദ്ദിക്കുകയും പിന്നീട് മുതുകില്‍ നിരോധിത സംഘടനയായ പിഎഫ്ഐയുടെ പേര് എഴുതിയെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അതും കേരളത്തിലാണ് ഇത് നടന്നതെന്നത് വലിയ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. രാജസ്ഥാനില്‍ നിന്നും അവധിക്കെത്തിയ കൊല്ലം കടയ്ക്കല്‍ തുടയന്നൂര്‍ ചാണപ്പാറ ബിഎസ് ഭവനില്‍ ഷൈനാണ് പരാതിയുമായി രംഗത്ത് വന്നത്. ഇയാള്‍ തന്നെ കടയ്ക്കല്‍ പോലീസില്‍ പിന്നീട് ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ വിവരിച്ച് പരാതി നല്‍കുകയും ചെയ്തു. ദേശീയ മാധ്യമങ്ങള്‍ വരെ […]

Continue Reading

ഇന്ത്യന്‍ സൈനികരെ പ്രകീര്‍ത്തിക്കുന്ന ഈ വീഡിയോ ബൊളിവിയയില്‍ നിന്നുള്ളതാണ്… യാഥാര്‍ഥ്യമറിയൂ…

ഇന്ത്യയുടെ സൈനിക നടപടിയിൽ ഭാഗമായ ദൃശ്യങ്ങള്‍ എന്നു വാദിച്ചുകൊണ്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം  വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന സംഘത്തിലെ ഒരാള്‍ എതിർ വശത്ത് നിൽക്കുന്ന സംഘത്തിന് നേരെ എന്തോ ഒന്ന് എറിയുന്നത് കാണാം. എന്നാൽ അയാളിൽ തന്നെ സ്ഫോടനം ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ് തുടര്‍ന്ന് കാണുന്നത്. എതിർവശത്ത് നിൽക്കുന്നവര്‍ ഇന്ത്യയുടെ സൈനികരാണെന്നും അവര്‍ എതിരാളിയെ വെടിവച്ചു വീഴ്ത്തിയതാണ് എന്നും വാദിച്ച് വീഡിയോയോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “നീ കല്ല് എറിയുമ്പോൾ അപ്പുറത്ത് നിൽക്കുന്നത് ഭാരതത്തിന്റെ […]

Continue Reading

FACT CHECK: സൈനികര്‍ നിരാശ്രയയായ ഗര്‍ഭിണിയെ സഹായിക്കുന്ന വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല, ചിത്രീകരിച്ചതാണ്…

അതിർത്തികളിൽ അതിൽ രാജ്യ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല സൈനികർ ചെയ്യുന്നത്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോഴും മറ്റ് അടിയന്തര സാഹചര്യങ്ങളിലും സൈനികർ സഹായവുമായി മുന്നിട്ടിറങ്ങുന്നത് പലതവണ നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ ആരും സഹായിക്കാൻ ഇല്ലാതെ അവശയായ ഗർഭിണിയെ സൈനികർ സഹായിക്കുന്നുവെന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പല ഇന്ത്യൻ ഭാഷകളിലും ഈ വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: അഭിമാനം 🙏 ഇന്ത്യൻ മിലിറ്ററി.. ❤ ശരിക്കും മനസ്സിൽ തട്ടിയ […]

Continue Reading

FACT CHECK: ഇന്ത്യന്‍ ആര്‍മിയുടെ ഫണ്ടിലേയ്ക്ക് ഒരു രൂപ സംഭാവന… സന്ദേശത്തിന്‍റെ സത്യമിതാണ്…

ഇന്ത്യൻ ആർമിയുടെ ഫണ്ടിലേക്ക് ഒരു രൂപ സംഭാവന ചെയ്യണമെന്ന ഒരു സന്ദേശം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്  പ്രചരണം  യുദ്ധത്തിൽ ഉണ്ടാകുന്ന അപകടങ്ങൾക്കും പുതിയ ആയുധങ്ങൾ വാങ്ങുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതി മോദി സർക്കാർ ആരംഭിച്ചത് എന്നാണ് പോസ്റ്റ് അറിയിക്കുന്നത് ഇന്ത്യൻ സൈന്യത്തിന് ആയുധങ്ങൾ വാങ്ങുന്നതിനും യുദ്ധത്തിൽ പരിക്കേറ്റവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും ഫണ്ട് ഉപയോഗിക്കുന്നു തുടങ്ങിയ  കാര്യങ്ങൾ സൂചിപ്പിച്ച് പോസ്റ്റില്‍ നൽകിയിരിക്കുന്ന സന്ദേശം താഴെ കൊടുക്കുന്നു: *ഒരു രൂപ / (ഒരു രൂപ മാത്രം)* ഇന്ത്യൻ […]

Continue Reading

FACT CHECK: ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈന്യം പിടിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

ഇന്ത്യന്‍ സൈന്യം ചൈനീസ് പട്ടാളക്കാരെ പിടിക്കുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം യഥാര്‍ത്ഥ ഇന്ത്യന്‍ സൈനികരുടെതല്ല. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇന്ത്യന്‍ ആര്‍മി ചൈനീസ് സൈനികരെ പിടികൂടുന്നതായി കാണാം. ഈ കാഴ്ച ഇന്ത്യന്‍ സൈന്യം ഇന്‍ഡോ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈനികരെ എങ്ങനെ പാഠം പഠിപ്പിച്ചു എന്ന തരത്തില്‍ പ്രചരിപ്പിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ […]

Continue Reading

FACT CHECK – ശ്രീനഗറില്‍ സുരക്ഷാസേന തീവ്രവാദിയെ പിടികൂടുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം സൈന്യം തീവ്രവാദിയെ സാഹസികമായി കീഴ്‌പ്പെടുത്തുന്ന വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബീക്കണ്‍ ലൈറ്റും സൈറനും മുഴക്കി വരുന്ന ഒരു എസ്‌യുവി യു ടേണ്‍ എടുത്ത് നിര്‍ത്തുകയും അതില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഉദ്യോഗസ്ഥന്‍ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുന്ന ഒരാളെ ചാടി ചവിട്ടി ഇടുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. ശ്രീനഗറില്‍ തീവ്രവാദിയെ പിടികൂടുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍.. എന്ന പേരില്‍ അനില്‍കുമാര്‍ ഛത്രപതി എന്ന പേരിലുള്ള വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന […]

Continue Reading

FACT CHECK: ഈ ചിത്രം ഹിസ്ബുൾ തീവ്രവാദി മെഹ്‌റാജുദീൻ ഹൽവായി ഉബൈദിന്‍റെതല്ല… മറ്റൊരു തീവ്രവാദിയുടെതാണ്

പ്രചരണം  ഹിസ്ബുൾ, ഐ.എസ്, അൽക്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകൾ ലോകരാജ്യങ്ങൾക്ക് എന്നും ഭീഷണിയാണ്. ദയാദാക്ഷിണ്യമില്ലാത്ത ക്രൂരമായ അക്രമമാണ് ഇത്തരം സംഘടനകൾ ഓരോ രാജ്യത്തും ചെയ്തു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു രാജ്യത്ത് സംഘടനയിൽപ്പെട്ട ആരെങ്കിലും പോലീസ് പിടിയിലാകുമ്പോൾ അത് വളരെ വലിയ വാർത്താപ്രാധാന്യം നേടാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. ഒരു തീവ്രവാദ സംഘടനയുടെ നേതാവിനെ ചിത്രത്തോടൊപ്പം നൽകിയിട്ടുള്ള വിവരണം ഇങ്ങനെയാണ്:  ഇന്നത്തെ സന്തോഷ വാർത്ത 👍 👌 💪 🇮🇳 👇 […]

Continue Reading

FACT CHECK: ഇന്ത്യക്കെതിരെ പോരാടുന്നതിന് പോപ്പുലർഫ്രണ്ട് കേരളത്തിൽ മുസ്‌ലിം സൈന്യം രൂപീകരിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ വസ്തുതയറിയൂ…

പ്രചരണം  ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. പച്ച നിറത്തിലെ ഷർട്ടും വൈറ്റ് നിറത്തിലെ പാന്‍റും ധരിച്ച കുറെ യുവാക്കൾ പരേഡ് നടത്താന്‍ എന്നപോലെ അച്ചടക്കത്തോടെ നിരയായി നിൽക്കുന്ന ചിത്രത്തിനൊപ്പം ഹിന്ദിയിലും ഇംഗ്ലീഷിലും വിവരണമുണ്ട്: ഇന്ത്യക്കെതിരെ പോരാടുന്നതിന് പോപ്പുലർഫ്രണ്ട് കേരളത്തിൽ മുസ്‌ലിം സൈന്യം രൂപീകരിക്കുന്നു ഇംഗ്ലീഷിലും ഹിന്ദിയിലും വായിച്ചിട്ട് എനിക്ക് ഇങ്ങനെയാണ് മനസ്സിലാക്കുന്നത് തെറ്റുണ്ടെങ്കിൽ തിരുത്താം ഇത് എങ്ങനെയുണ്ട് ജിഹാദികളുടെ മനസ്സിലിരിപ്പ്. എന്ന അടിക്കുറിപ്പും കാണാം. archived link […]

Continue Reading

FACT CHECK – വീര്‍ ജവാന്‍ കേസരി സിംഗിനെ വധിച്ചപ്പോഴുള്ള ബ്രിട്ടീഷുകാര്‍ പകര്‍ത്തിയ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഇത് ഒരു സാങ്കൽപ്പിക ഫോട്ടോ അല്ല ബ്രിട്ടീഷുകാർ എടുത്ത ഫോട്ടോയാണ്. രാജ്യത്തിന്റെ പ്രതിരോധത്തിൽ നമ്മുടെ സൈനികരുടെ ത്യാഗമായിരുന്നു ഇത്. “വീർ ജവാൻ കേസരി സിംഗ്” വൈദേശിക ഗൂഡാ ലോചനകളാൽ പാഠപുസ്തകങ്ങളിൽ ഇടംപിടിക്കാത്ത അനേകം മഹാവീരന്മാരുടെ, മഹാനമാരായ ചക്രവർത്തിമാരുടെ ചരിത്രങ്ങൾ അവർ മറച്ചുവെച്ചു പകരം ആക്രമികളായ മുകളന്മാരെയും മഹാനെന്നു അക്ബറിനെയും ബാബരിനെയും പഠിപ്പിച്ചു,  എന്നാൽ 21 സൈനീകരെ നയിച്ചു അയ്യായിരത്തോളം വരുന്ന അഫ്ഗാൻ സേനയെ തോൽപിച്ച കേസരി സിങ്ങനെയും മറ്റ് അനേകം ഭാരത വീരന്മാരെ നമിൽനിന്നും മറച്ചുവെച്ചു… […]

Continue Reading

FACT CHECK: സാമുഹ്യ മാധ്യമങ്ങളിലെ ഈ വൈറല്‍ ചിത്രം ഇന്ത്യന്‍ ജാവാന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

ഒരു കുഴിയില്‍ ഉറങ്ങുന്ന ജവാന്‍റെ ചിത്രം ഇന്ത്യന്‍ സൈന്യത്തിലെ ജവാന്‍ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ഇന്ത്യന്‍ സൈന്യത്തിലെ ഒരു ജവാന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook Post sharing the image of the soldier. Facebook Archived Link മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കുഴിയില്‍ വിശ്രമിക്കുന്ന ഒരു ജവാന്‍റെ […]

Continue Reading

FACT CHECK: കര്‍ഷക സമരത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനല്ല; സത്യാവസ്ഥ അറിയൂ…

കര്‍ഷക സമരത്തിന്‍റെ ഇടയില്‍ പോലീസിന്‍റെ റ്റിയര്‍ ഗാസ് ആക്രമണത്തില്‍ പരിക്കേറ്റ ഒരു കര്‍ഷകന്‍റെയും ഒരു സൈനിക ഉദ്യോഗസ്ഥന്‍റെയും ഫോട്ടോ ഒരുമിച്ച്  ചേര്‍ത്ത് ഇവര്‍ രണ്ടുപേരും ഒരേ വ്യക്തിയാണ് എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം പൂര്‍ണമായി തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് പോസ്റ്റിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: Post sharing two pics one of a veteran army officer and other […]

Continue Reading

പാകിസ്ഥാന്‍ ആര്‍മി മേജര്‍ 12 വയസുള്ള കുട്ടിയെ വിവാഹം കഴിച്ചതിന്‍റെ ചിത്രങ്ങളല്ല ഇത്; സത്യാവസ്ഥ അറിയൂ…

ഇന്ത്യയില്‍ അയാള്‍ രാജ്യങ്ങള്‍ പാകിസ്ഥാനും ബംഗ്ലാദേശിലും താല്പര്യം കാണിക്കുന്ന പലരുമുണ്ട്. ഈ രണ്ട് രാജ്യങ്ങളെ കുറിച്ചുള്ള വ്യാജ വാര്‍ത്തകളും ധാരാളം ഇവിടെ പ്രചരിക്കാരുണ്ട്. പാകിസ്ഥാനും ബംഗ്ലാദേശിനെ കുറിച്ച് പ്രചരിക്കുന്ന പല വ്യാജ പ്രചാരണങ്ങള്‍ ഞങ്ങള്‍ ഇതിനെ മുന്നേയും അന്വേഷിച്ചിട്ടുണ്ട്. ഇന്നും നമ്മള്‍ കാണാന്‍ പോകുന്നത് പാകിസ്താനിനെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്ത‍യാണ്. പാകിസ്ഥാന്‍ ആര്‍മിയിലെ ഒരു മേജര്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ വിവാഹം ചെയ്തു കൊന്നു എന്നാണ് പ്രചരണം പ്രചരണത്തിന്‍റെ ആധാരമായി […]

Continue Reading

ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യത്തെ പ്രതിരോധിക്കുന്നതിന്‍റെ ഈ വീഡിയോ ലഡാക്കിലെതാണോ…?

ചൈനയും ഇന്ത്യയും തമ്മില്‍ അതിര്‍ത്തി പ്രശനം രൂക്ഷമായി കൊണ്ടിരിക്കുന്നു. ഇരുപക്ഷങ്ങളും നയതന്ത്രപരമായി പരിസ്ഥിതിയുടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിര്‍ത്തിയില്‍ രണ്ട് സൈന്യങ്ങള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തിന്‍റെ വാര്‍ത്ത‍കള്‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും സജീവമായി പ്രചരിക്കുന്നുണ്ട്. സംഘര്‍ഷത്തിന്‍റെ ചില ദൃശ്യങ്ങളും പ്രചരിച്ചു പോരുന്നുണ്ട്.  ഇതിനിടയില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ചില പഴയ വീഡിയോകളും വീണ്ടും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരമൊരു വീഡിയോയെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ അറിയാന്‍ പോകുന്നത്. അഞ്ച് കൊല്ലത്തിലധികം അധിക പഴക്കമുള്ള ഈ വീഡിയോ 2017ല്‍ ഡോക്ലാമില്‍ […]

Continue Reading

ഈ ആശുപത്രി കിർഗിസ്ഥാനിൽ അവിടുത്തെ സൈനികർ രണ്ടു വർഷം മുമ്പ് നിർമ്മിച്ചതാണ്

വിവരണം  കോവിഡ് 19 വൈറസ് ബാധ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യയിലും പടർന്നു കൊണ്ടിരിക്കുന്നു. രോഗപ്രതിരോധത്തിനായി കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ അതീവ ജാഗ്രതയോടെ പ്രവർത്തനമുഖത്തുണ്ട്. സർക്കാർ സേനാ  വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഈ അവസരത്തിൽ കർമ്മ നിരതരായി പ്രവർത്തന രംഗത്തുണ്ട്. ഇതിനിടയിൽ രണ്ടു മൂന്നു ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത്തരത്തിലൊരു പോസ്റ്റിന് 5000 ലധികം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്.  ഇന്ത്യൻ ആർമിയ്ക്ക് ബിഗ് സല്യൂട്ട് … വെറും രണ്ട് ദിവസങ്ങൾ കൊണ്ട് കോവിഡ് രോഗികൾക്കായി രാജസ്ഥാനിലെ […]

Continue Reading

ചിത്രത്തില്‍ ആര്‍എസ്എസ് വേഷമണിഞ്ഞ് നില്‍ക്കുന്നത് കരസേന മേധാവി ബിപിന്‍ റവാത്ത് ആണോ?

വിവരണം കരസേന മേധാവി ബിപിന്‍ റാവത്ത് അസ്സല്‍ ചാണകം, ദൃശ്യങ്ങള്‍ പുറത്ത് !! എന്ന തലക്കെട്ട് നല്‍കി കരസേന മേധാവി അസ്സല്‍ സംഘി.. പിന്നെങ്ങനെ നന്നാവാനാണ്.. എന്ന പേരിലൊരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സലാം ചേലാമ്പ്ര എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഐയുഎംഎല്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍  ആര്‍എസ്എസിന്‍റെ ഗണവേഷധാരികളായ കുറച്ച് പേര്‍ നില്‍ക്കുന്നതില്‍ നിന്നും ഒരാളെ വട്ടമിട്ട് അടയാളപ്പെടുത്തി അത് കരസേന മേധാവി ബിപിന്‍ റാവത്ത് ആണെന്നാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.  […]

Continue Reading

ഇന്നലെ ഇന്ത്യന്‍ സൈന്യം പാകിസ്താനെതിരെ നടത്തിയ വെടിവെയ്പ്പിന്‍റെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “ഇന്ത്യ പാകിസ്താന് ഇന്നലെ adv ആയി കൊടുത്ത ദീപാവലി ആശംസകൾ” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ ഒക്ടോബര്‍ 23, 2019 മുതല്‍ ചില ഫെസ്ബൂക്ക് പേജുകളും പ്രൊഫൈലുകളും പ്രചരിപ്പിക്കുകയാണ്.  ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അടുത്തചില ദിവസങ്ങളിലായി ഒരു സമ്മര്‍ദത്തിന്‍റെ അന്തരിക്ഷമുണ്ട്. ഇന്ത്യന്‍ സൈന്യം പാക്‌ സൈന്യവും തമ്മില്‍ കാശ്മീരില്‍ നടക്കുന്ന വെടിവെപ്പാണ് ഇതിനു കാരണം. പാക്‌ ആര്‍മി ഇന്ത്യക്ക് എതിരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യയുടെ രണ്ട് ജവാന്മാര്‍ […]

Continue Reading

ഈ ചിത്രം ഇന്ത്യന്‍ സൈന്യാക്രമണത്തില്‍ മരിച്ച പാകിസ്ഥാനി സൈനികരുടെതാണോ…?

ചിത്രം കടപ്പാട്: APP വിവരണം Facebook Archived Link “ഇന്ത്യൻ ആർമിയെ കൊണ്ട് ഇത്രയൊക്കെ പറ്റു……. ഇനി വേണേൽ പറഞ്ഞാൽ മതി ????” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ഒക്ടോബര്‍ 22, 2019 മുതല്‍ തൃപ്പൂണിത്തുറ എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിക്കുകയാണ്. പാകിസ്ഥാനി സൈന്യം ശവപ്പെട്ടികളുടെ മുകളില്‍ പാകിസ്ഥാനിന്‍റെ രാഷ്ട്രിയ ധ്വജം പുതപ്പിക്കുന്നതായി നമുക്ക് കാണാൻ സാധിക്കുന്നു. ശവപെട്ടികളിൽ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപെട്ട പാക്‌ ജവന്മാരാന്നെന്നാണ് പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ നിന്ന് തോന്നുന്നത് ഈയീടെയായി ജമ്മു കാശ്മീരിലെ […]

Continue Reading

അമിത് ഷാ കാശ്മീരിനെ കേന്ദ്രഭരണ സംസ്ഥാനമാക്കി മാറ്റുന്ന ബില്‍ പാസാക്കിയത് ആഘോഷിക്കുന്ന ഇന്ത്യാക്കാരുടെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “NaMO-Shah ബില്ല് പാസ്സാക്കിയതിന് ശേഷം ഇന്ത്യയിൽ പുതിയ ആഘോഷങ്ങൾ തുടങ്ങി ?” എന്ന അടിക്കുറിപ്പോടെ Prajeev Prabhakaran എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഓഗസ്റ്റ്‌ 8, 2019 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഇന്ത്യയുടെ ഒരുപാട് നീളമുള്ള ഒരു കൊടി ചിലര്‍ കൊണ്ടുപോകുന്നതായി കാണാന്‍ സാധിക്കുന്നു. ഓഗസ്റ്റ്‌ 5, 2019ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ ജമ്മു കാശ്മീര്‍ പരിഷ്കരണ ബില്‍ അവതരിപ്പിച്ച് ജമ്മു കാശ്മീര്‍ സംസ്ഥാനത്തിനെ ജമ്മു […]

Continue Reading

ഇത് കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം തിവ്രവാദികളുമായി ഏറ്റുമുട്ടുന്ന വീഡിയോയാണോ…?

വിവരണം Facebook Archived Link “നട്ടെല്ലുള്ളവർ രാജ്യം ഭരിച്ചാൽ ഇങ്ങനെ ഇരിക്കും, കശ്മീരിൽ വീടുകളിൽ തീവ്ര വാദികളെ ഒളിപ്പിച്ചു വച്ചിട്ട്, വീടുകൾ പരിശോധിക്കാൻ പട്ടാളം എത്തിയപ്പോൾ അവർ പട്ടാളത്തെ തടയാൻ ശ്രമിക്കുന്നു.അവരെ തള്ളി മാറ്റി.വീടുകളിൽ ഒളിച്ചിരുന്ന തീവ്രവാദികളെ സ്പോട്ടിൽ തീർക്കുന്നു…സ്വന്തം ജീവൻ പണയം വച്ച് മാതൃരാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുവാൻ പൊരുതുന്ന ധീര ജവാന്മാർക്ക് കൊടുക്കാം നമ്മുടെ ആദരം ??? ജയ് ഹിന്ദ്…??????????????????” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 3, 2019 മുതല്‍ ഫെസ്ബൂക്കില്‍ പല പ്രൊഫൈലുകളിലൂടെ ഒരു […]

Continue Reading

ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്ന പാകിസ്ഥാനികളുടെ ശവങ്ങള്‍ എടുക്കാന്‍ വെള്ള കൊടി കാണിച്ച് വരുന്ന പാകിസ്ഥാനികളുടെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “നീ പച്ച ആണേലും കൊള്ളാം കുങ്കുമം ആണേലും കൊള്ളാം ശവം വിട്ടുകിട്ടണമെങ്കിൽ വെള്ളക്കൊടി ഉയർത്തണം … കാര്യം മനസ്സിലായവർക്കായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു ….” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 4, 2019 മുതല്‍ സുദര്‍ശനം എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: ഞുഴഞ്ഞുകയറിയപ്പോള്‍ ഇന്ത്യ വെടി വെച്ച് കൊന്ന ശവങ്ങള്‍ കൊണ്ട് പോകാന്‍ പാകിസ്ഥാനികൾ വെള്ള കൊടിയുമായി വന്നു… പോസ്റ്റില്‍ സൈന്യം വെള്ള […]

Continue Reading

ഈ കാലുകള്‍ അതിര്‍ത്തി കാക്കുന്ന ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍റെതാണോ…?

വിവരണം Facebook Archived Link “അതിർത്തി കാക്കുന്ന ഒരു പട്ടാളക്കാരന്റെ കാലുകൾ . …സല്യൂട്ട് മൈ ഇന്ത്യൻ soldiers????❤❤❤❤” എന്ന അടിക്കുറിപ്പോടെ 2018 നവംബര്‍ 1, മുതല്‍ Real Malayali എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഒരു ജവാന്‍റെ ചുക്കിച്ചുളിഞ്ഞ കാലുകള്‍ നമുക്ക് കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ പറയുന്നത് ഈ കാലുകള്‍ നമ്മുടെ അതിര്‍ത്തികള്‍ കാക്കുന്ന നമ്മുടെ വീരന്മാരായ ഇന്ത്യന്‍ സൈന്യത്തിന്‍റെ ജവാന്‍റെ കാലുകളാണ്. ഈ പോസ്റ്റിന് ലഭിച്ചത് വെറും 237 ഷെയറുകള്‍ […]

Continue Reading

ചിത്രത്തിലുള്ളത് ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ധീരവനിതയോ?

വിവരണം ❤കേരള കാഴ്ചകൾ – Kerala Views❤ എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ മെയ് 28 (2019) മുതല്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ചുവടെയുള്ളത്- Archived Link 23 കാരിയായ ഇന്ത്യയെ കാത്തുരക്ഷിക്കുന്ന കൂട്ടത്തിലുള്ള ഒരു ധീര വനിത ഇൗ സഹോദരിക്ക് ഒരു സല്യൂട്ട്… എന്ന തലക്കെട്ട് നല്‍കിയാണ് ജമീഷ ജാസ് എന്ന വ്യക്തി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 2,900ല്‍ അധികം ലൈക്കുകളും 66ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിരിക്കുന്ന ചിത്രത്തിലുള്ളത് […]

Continue Reading

മൂന്നു സേനയുടെ മേധാവികൾ രാഷ്ട്രപതിക്ക് ബി.ജെ.പിക്കെതിരെ പരാതി നല്കിയോ..?

വിവരണം Archived Link “ആചാരം, പട്ടാളം വർഗ്ഗീയത.. വേറെ എന്തെങ്കിലും ഉണ്ടോ ഇവറ്റകൾക്കു..” എന്ന വാചകത്തോടൊപ്പം 2019 ഏപ്രിൽ 12 ന് Athul Comrade എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ പങ്കുവെച്ച ഒരു പോസ്റ്റിന്  ഇതുവരെ 17000ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം  പ്രസിദ്ധികരിച്ച ചിത്രത്തിൽ ഇന്ത്യയുടെമൂന്ന് സേനാമേധാവികളുടെ ചിത്രം നല്കിട്ടുണ്ട്. ചിത്രത്തിനു മേൽ എഴുതിയ വാചകം ഇപ്രകാരം: “സൈന്യത്തെ വിറ്റ്  വോട്ടു ചോദിക്കരുത്. മൂനു സേനയുടെ മേധാവികൾ രാഷ്ട്രപതിക്ക് പരാതി നല്കി. 100 ലധികം ഉന്നത ഓഫീസർമാർ […]

Continue Reading