ഏഷ്യാനെറ്റ് അവതാരക സിന്ധു സൂര്യകുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ചിത്രമാണോ പ്രചരിക്കുന്നത്? വസ്തുത അറിയാം..

വിവരണം ലഹരിക്കെതിരായ വാര്‍ത്ത പരമ്പരയില്‍ ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വാര്‍ത്ത സൃഷ്ടിച്ച് സംരക്ഷേണം ചെയ്തു എന്ന ആരോപണമായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. നിരവധി വ്യാജ പ്രചരണങ്ങളും ഏഷ്യാനെറ്റ് ന്യൂസ് വിഷയത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫാക്‌ട് ക്രെസെന്‍ഡോ ഈ പ്രചരണങ്ങളെ കുറിച്ച് ഫാക്‌ട് ചെക്കുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതെ സമയം വ്യാജ വാര്‍ത്ത വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ അവതാരിക സിന്ധു സൂര്യകുമാറിനെ പോലീസ് ചോദ്യം ചെയ്യലിന് പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് നെഞ്ച് വേദനയാണെന്ന് […]

Continue Reading

വ്യാജ വാര്‍ത്ത മാഫിയയെ തൊട്ടാല്‍ പൊള്ളുന്നതാര്‍ക്ക് എന്ന വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ. എന്താണ് പ്രചരണതിന് പിന്നിലെ വസ്‌തുതയെന്ന് അറിയാം..

വിവരണം ലഹരിമരുന്നിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത വാര്‍ത്ത പരമ്പരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തി വ്യാജ വാര്‍ത്ത കെട്ടിച്ചമച്ച് പ്രചരിപ്പിച്ചു എന്ന പേരിലുള്ള വിവാദങ്ങളാണ് ഇപ്പോള്‍ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പ്രധാന ചര്‍ച്ച വിഷയം. ഇടതുപക്ഷം വലിയ പ്രതിഷേധമാണ് വിഷയത്തില്‍ ഉയര്‍ത്തി കൊണ്ടുവന്നിട്ടുള്ളത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഉള്‍പ്പടെയുള്ളവരുടെ പരാതിയിന്മേല്‍ ഇന്നലെ ഏഷ്യാനെറ്റ് കൊച്ചി സ്റ്റുഡിയോയില്‍ പോലീസ് മണിക്കൂറുകള്‍ നീളുന്ന പരിശോധന നടത്തുകയും ചെയ്തിരുന്നു. […]

Continue Reading

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ ജോലിയില്‍ നിന്നും പുറത്താക്കിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലഹരിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ പരമ്പരയില്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇടതുപക്ഷം പ്രതിഷേധം ശക്തപ്പെടുത്തിയരിക്കുകയാണ്. ഇതിനിടയിലാണ് ഇന്നലെ (മാര്‍ച്ച് 4) ഏഷ്യാനെറ്റ് ന്യൂസിന്‍റെ എറണാകുളം ബ്യൂറോയിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ഓഫിസില്‍ അതിക്രമിച്ച് കടക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ലഹരിക്കെതിരെ വാര്‍ത്ത പരമ്പരയില്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന് ആരോപിതനായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ ഏഷ്യാനെറ്റ് ന്യൂസ് പുറത്താക്കിയെന്ന പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഏഷ്യാനെറ്റ് ന്യൂസ് തന്നെ നൗഫലിനെ പുറത്താക്കിയ […]

Continue Reading

സജി ചെറിയാന്‍ രാജിവെച്ച സാഹചര്യത്തില്‍ താന്‍ മന്ത്രിയാകാന്‍ തയ്യാറെന്ന് കെ.വി.തോമസ് പറഞ്ഞോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചതിന് രാജിവെച്ച മന്ത്രി സ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍റെ സ്ഥാനത്ത് പകരം മന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് പറഞ്ഞു എന്ന പേരിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. സജി ചെറിയാന്‍ രാജിവെച്ച ഒഴിവില്‍ മന്ത്രിയാകാന്‍ തയ്യാര്‍ – കെ.വി.തോമസ് എന്ന പേരില്‍ അദ്ദേഹത്തിന്‍റെ പ്രസ്താവന എന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ദീപ ജോസഫ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 235ല്‍ […]

Continue Reading

ഏവിയേഷന്‍ വിദഗ്ധന്‍ എന്ന പേരില്‍ എ.എ.റഹീം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്തോ? വസ്‌തുത അറിയാം..

വിവരണം സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരിട്ട് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ആതീവ സുരക്ഷ മേഖലയായ ഫ്ലൈറ്റിനുള്ളില്‍ യാത്ര ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഇവരെ എല്‍‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തള്ളിമാറ്റുകയും ചെയ്യുന്ന വീഡിയോയും വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയ ശേഷം കോടതി റിമാന്‍ഡ് ചെയ്തു. ഈ സംഭവത്തെ കുറിച്ച് ഏഷ്യാനെറ്റ് […]

Continue Reading

ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം; ഏഷ്യാനെറ്റ് ന്യൂസ് ക്ഷമാപണം നടത്തിയെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാനത്തെ ചീഫ് സെക്രട്ടറി അടങ്ങുന്ന സംഘം ഗുജറാത്തിലെ ഭരണനിര്‍വ്വഹണം പഠിക്കാനായി പുറപ്പെട്ടു എന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഗുജറാത്തിലേക്ക് പോകുന്നു എന്ന ആക്ഷേപവും വിമര്‍ശനവുമാണ് ഏറ്റവും ഉയര്‍ന്നത്. ഇതിനിടയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഇതെ കുറിച്ച് നല്‍കിയ വാര്‍ത്ത തെറ്റാണെന്നും അതില്‍ അവര്‍ ക്ഷമാപണം നടത്തി അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് പങ്കുവെച്ചെന്നും പ്രചരണം നടക്കുന്നത്. ഗുജറാത്ത് മോഡല്‍ ഭരണ നിര്‍വ്വഹണം പഠിക്കാന്‍ കേരളം..മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ചീഫ് […]

Continue Reading

പോക്‌സോ കേസില്‍ വെങ്കിടാചലത്തെ പോലീസ് അറസ്റ്റ് ചെയ്തു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മൃഗസ്നേഹിയും മൃഗസംരക്ഷണ കൂട്ടായിമയുടെ ഭാരവാഹിയുമായ വി.കെ.വെങ്കിടാചലവുമായി ബന്ധപ്പെട്ട ഒരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 5 വയസുകാരനെ പ്രകൃതിവരുദ്ധ പീഡനത്തിന് ഇരയാക്കിയ തൃശൂര്‍ സ്വദേശി വെങ്കിടചലത്തെ തൃശൂര്‍ ഈസ്റ്റ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. എന്ന് ഏഷ്യാനെറ്റ് വാര്‍ത്ത നല്‍കിയെന്ന പേരിലാണ് സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. വാട്‌സാപ്പിലാണ് കൂടുതലായി സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ ഇതെ പോസ്റ്റ് രാഹുല്‍ വി.നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്നത് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived […]

Continue Reading

ഏഷ്യാനെറ്റ് ന്യൂസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനെ കുറിച്ച് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

വിവരണം ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്ന കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം. കോൺഗ്രസ് നേതാവ് കെ.വി.തോമസ് കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്തതും ശശി തരൂര്‍ പങ്കെടുക്കാതിരുന്നതും ഉള്‍പ്പടെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ച ശേഷം പരിപാടിയുടെ കൂറ്റന്‍ പന്തല്‍ പൊളിച്ചപ്പോള്‍ അവിടെ നിന്നും ലഭിക്കാന്‍ പാടില്ലാത്തതെന്തോ ലഭിച്ചു എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ […]

Continue Reading

FACT CHECK – ആര്യ രജേന്ദ്രന്‍ ബിജെിയിലേക്ക് എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട ചില പ്രചരണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന് സൂചന.. എന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്നത്. ഇതോടൊപ്പം സ്ക്രീന്‍ഷോട്ടില്‍ ഫ്ലാഷ് ന്യൂസായി വൈകിട്ടത്തെ വാര്‍ത്ത സമ്മേളനത്തിലാണ് തീരിമാനമെന്നും.. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടില്‍ പറയുന്നു. ജിമ്മി ജോര്‍ജ്ജ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 80ല്‍ അധികം റിയാക്ഷനുകളും 5ല്‍ അധികം ഷെയറുകളുമാണ് […]

Continue Reading

FACT CHECK – കേരളത്തിലുള്ളവര്‍ സമ്പന്നരായതിനാലാണ് സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാത്തതെന്ന് ധനകാര്യമന്ത്രി പറഞ്ഞോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഇന്ധന വില വര്‍ദ്ധനവും സംസ്ഥാനത്തിന്‍റെ നികുത്തി കുറയ്ക്കലും സംബന്ധിച്ച തര്‍ക്കങ്ങളും വിവാദങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് ഡ്യൂട്ടി കുറിച്ചിരുന്നു. ഇതോടെ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു. കേരളത്തിലും കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരിനെതിരെ നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി സമരങ്ങള്‍ നടത്തി വരുകയാണ്. ഇതിനിടയിലാണ് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ പ്രസ്താവന എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ […]

Continue Reading

FACT CHECK : പൂക്കോയ തങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്‍റെ പേരില്‍ കെഎംസിസി ദുബായ് ഘടകം പരാതി നല്‍കിയോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധാരാളം ട്രോളുകളും വാര്‍ത്തകളുമൊക്കെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇതിനിടയിലാണ് അന്തരിച്ച മുന്‍ മുസ്‌ലിം ലീഗ് നേതാവ് പൂക്കോയ തങ്ങളുടെ പേരില്‍ ഈ കേസുമായി ബന്ധപ്പെട്ട് ചില പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പുരാവസ്‌തു തട്ടിപ്പ് കേസില്‍ പിടിയിലായ ജോണ്‍സണ്‍ മാവുങ്കല്‍ പൂക്കോയ തങ്ങള്‍ 1960ല്‍ ഉപയോഗിച്ച ബിരിയാണി ചെമ്പ് എന്ന പേരില്‍ അഞ്ച് കോടി രൂപ വാങ്ങി മുസ്‌ലിം ലീഗ് പ്രവാസി സംഘടനയായ കെഎംസിസി ദുബായി ഘടകത്തെ പറ്റിച്ചുവെന്നാണ് പ്രചരണം. രണ്ട് […]

Continue Reading

FACT CHECK: ‘മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പാണക്കാട് ശിഹാബ് തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തില്‍ പരാമര്‍ശം നടത്തി’ എന്നത് വ്യാജ പ്രചരണമാണ്…

വിവരണം  രാഷ്ട്രീയ നേതാക്കള്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ പറ്റിയോ ആശയങ്ങളെ കുറിച്ചോ പുകഴ്ത്തിയോ ഇകഴ്ത്തിയോ പരാമര്‍ശം നടത്തി എന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സാധാരണയാണ്. ഇങ്ങനെയുള്ള പ്രചരണങ്ങളില്‍ പലതും അടിസ്ഥാന രഹിതവും വ്യാജവുമായിരിക്കും എന്നാണ് അവലോകനത്തിനൊടുവില്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള ഫാക്റ്റ് ചെക്കുകള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റിലോ അല്ലെങ്കില്‍ ഫേസ്ബുക്ക് പേജിലോ കാണാന്‍ സാധിക്കും.  ഇത്തരത്തില്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഏഷ്യാനെറ്റ് ചാനലിന്‍റെ എംബ്ലത്തോടൊപ്പം പാണക്കാട് […]

Continue Reading

പഴയ ഈ ചാനൽ ചർച്ചയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിമർശിക്കുന്നത് ഉമ്മൻ ചാണ്ടിയെയാണ്… പിണറായി വിജയനെയല്ല

വിവരണം  സ്വർണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ മുന്നോട്ടു വയ്ക്കുകയാണ് ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. എൻഐഎ അടക്കം വിവിധ ഏജൻസികൾ കേസ് അന്വേഷിക്കുന്നുണ്ട്. ഇതിടയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന ഒരു വൈറൽ വീഡിയോ ഞങ്ങൾക്ക് ലഭിച്ചു. ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ അവതാരകനായ വിനു വി ജോണിന്‍റെ ചോദ്യങ്ങൾക്ക് മറുപടി ആയിട്ടാണ് ഈ സ്പീക്കർ മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നത്. വീഡിയോ ശ്രദ്ധിക്കുക. archived link FB post […]

Continue Reading

പൗരത്വ ബില്ലിനെതിരെ നടക്കുന്ന സമരങ്ങളില്‍ ഇടതുപക്ഷത്തെ മാത്രം പ്രശംസിച്ച് ഏഷ്യാനെറ്റ് പരിപാടി അവതരിപ്പിച്ചോ?

വിവരണം ഒടുവിൽ ഏഷ്യനെറ്റിനും സമ്മതിക്കേണ്ടി വന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ ദിലസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന സമരങ്ങളെ കുറിച്ച് ഏഷ്യാനെറ്റില്‍ വന്ന പരിപാടി എന്ന പേരിലാണ് വീഡിയോ പ്രചരണം. എല്ലാക്കാലത്തും ഇടതുപക്ഷമാണ് ശരിയെന്നും കനലൊരു തരി മതി എന്ന് പറഞ്ഞ് പരിഹസിച്ചവര്‍ക്കെതിരെയുള്ള മറുപടിയാണ് രാജ്യത്തെ ഇടത് സമരങ്ങളുടെ വിജയമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ നേതാവ് ഡി.രാജയെയും പോലുള്ളവര്‍ പോലീസ് പിടിയിലായതും ജനങ്ങള്‍ക്ക് വേണ്ടി […]

Continue Reading

സര്‍വകലാശാല ഉത്തരക്കടലാസുകള്‍ എസ്എഫ്ഐ നേതാവിന്‍റെ പക്കല്‍ നിന്നും പിടികൂടിയതിന് പിന്നില്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയോ?

വിവരണം രണ്ടുദിവസം പോലീസും ,മറ്റും അരിച്ചുപെറുക്കിയിട്ടും കാണാതിരുന്ന പഴയ ഉത്തരക്കടലാസുകൾ ഏഷ്യാനെറ്റ് ലേഖകൻ ഒറ്റനോട്ടത്തിൽ കണ്ടുപിടിച്ചത് എങ്ങിനെ എന്നതിന്റെ തെളിവുകൾ പുറത്തുവരുന്നു ….. അപ്പൊ എങ്ങിനെയാ ….? നേരോടെ…നിർഭയം…നിരന്തരം… എന്ന തലക്കെട്ട് നല്‍കി റെവല്യൂഷന്‍ തിങ്കേഴ്‌സ് (വിപ്ലവ ചിന്തകര്‍)  എന്ന പേരിലുള്ള ഗ്രൂപ്പില്‍ ജൂലൈ 17 മുതല്‍ ഒരു പോസ്റ്റ്  പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 109ല്‍ അധികം ഷെയറുകളും 277ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ഉത്തരക്കടലാസുകള്‍ മുഴുവന്‍ കണ്ടെത്തിയത് യൂണിവേ‌ഴ്‌സിറ്റി കോളജില്‍ നിന്നും […]

Continue Reading