ലൈംഗിക അതിക്രമ പരാതിയെ കുറിച്ച് ചോദ്യം ചെയ്തതിനാണോ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ യുവ ഗുസ്തി താരത്തെ മര്‍ദ്ദിച്ചത്? വൈറല്‍ വീഡിയോയുടെ വസ്‌തുത അറിയാം..

വിവരണം ബിജെപി എംപി യും Wrestling ഫെഡറേഷന്റെ പ്രസിഡന്റും ആയ ബ്രിജ് ഭൂഷൺ ശരൺ ഒരു റസ്റ്റ്ലറുടെ മുഖത്ത് പരസ്യമായി അടിക്കുന്നു.ഇയാൾ ലൈംഗികമായി ഉപദ്രവിച്ചതിനു എതിരെ ഒരുപാട് സ്ത്രീ   Wrestlers പരാതിയുമായി വന്നിരുന്നു.അത് ചോദ്യം ചെയ്തതിനാണ് ഈ അടി. ഒളിമ്പ്യൻ വിനേഷ് ഫോഗെറ്റ്, ബജരെങ് പുനിയ ഉൾപ്പെടെ ഉള്ളവർ ഇയാൾക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. പക്ഷേ രാജ്യത്തിന്റെ ആ അഭിമാനതാരങ്ങൾക്ക് ഒക്കെ എന്ത് വില…. ഇതാണ് നമ്മുടെ ഇന്ത്യ   എന്ന തലക്കെട്ട് നല്‍കി ഒരു […]

Continue Reading

ഈ ചിത്രം തലശ്ശേരിയില്‍ ചവിട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന ആറുവയസ്സുകാരന്‍റെതല്ല…

കണ്ണൂർ തലശ്ശേരിയിൽ കാറിൽ ചാരിനിന്നു എന്ന കുറ്റത്തിന് ആറുവയസ്സുള്ള കുട്ടിയെ നിര്‍ദ്ദയം ചവിട്ടിയ സംഭവത്തിനെതിരെ  പ്രതിഷേധം വ്യാപിക്കുകയാണ്. രാജസ്ഥാൻ സ്വദേശിയായ ഗണേശ് എന്ന കുട്ടിക്കാണ് മർദ്ദനമേറ്റത്. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ അംഗമാണ് ഗണേശ്.  പൊന്യംപാലം സ്വദേശി ഷിഖാദാണ് കുട്ടിയെ ക്രൂരമായി ചവിട്ടിയത്. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.  പ്രതിക്കെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കുട്ടിയെ ചവിട്ടുന്ന സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തിനുശേഷം പരിക്കേറ്റ കുട്ടിയായ ഗണേഷിനെ ചിത്രം എന്ന […]

Continue Reading

യുവ അഭിഭാഷകയെ നടുറോഡില്‍ മര്‍ദ്ദിക്കുന്നത് ബിജെപി നേതാവല്ല, യാഥാര്‍ഥ്യം ഇതാണ്…

സ്ത്രീകൾ പൊതുഇടങ്ങളിൽ ഉപദ്രവിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതുമായ സംഭവങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വ്യാപകമായതോടെ ധാരാളമായി പുറത്തുവരുന്നുണ്ട്. കർണാടകയില്‍ സ്ത്രീയെ പരസ്യമായി തല്ലുന്ന ഒരു സംഭവം ഇപ്പോൾ വൈറലാകുന്നുണ്ട്. പ്രചരണം  ബിജെപി നേതാവ് നടുറോഡിൽ വനിത അഭിഭാഷകയെ മർദ്ദിക്കുന്നു എന്നാണ് പ്രചരണം. ഇതിനു തെളിവായി വീഡിയോയും നൽകിയിട്ടുണ്ട്.  വീഡിയോയിൽ ഒരാൾ യുവതിയെ നിർദാക്ഷിണ്യം മർദ്ദിക്കുന്നത് കാണാം. മർദ്ദിക്കുന്നത് ബിജെപി നേതാവാണ് എന്ന് ആരോപിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “വനിതാ അഭിഭാഷകയെ പട്ടാപകൽ പൊതുമധ്യത്തിൽ മർദിച്ച് ബി ജെ പി നേതാവ്,പോലീസിന്റെ […]

Continue Reading

വൈറല്‍ വീഡിയോയില്‍ പോലീസ് മൃഗീയമായി യുവാവിനെ തല്ലുന്നത് പശുവിനെ ആക്രമിച്ചതിനല്ല; സത്യാവസ്ഥ അറിയൂ…

ഒരു പശുവിനെ ആക്രമിച്ച യുവാവിനെ പോലീസ് ഉദ്യോഗസ്ഥര്‍ തല്ലുന്നു എന്ന തരത്തില്‍ രണ്ട് വീഡിയോകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ രണ്ട് വീഡിയോകള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. ഈ രണ്ട് വീഡിയോകള്‍ വ്യത്യസ്തമായ സംഭവങ്ങളുടെതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം, നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് വീഡിയോകള്‍ കാണാം. ആദ്യത്തെ വീഡിയോയില്‍ ഒരു യുവാവ് ഒരു പശുകുട്ടിയെ ഉപദ്രവിക്കുന്നതായി കാണാം. അടുത്ത […]

Continue Reading

മധ്യപ്രദേശില്‍ ബിജെപി വിജയാഘോഷത്തിനിടയില്‍ സ്ത്രീയ്ക്ക് നേരെ ഒരു സംഘം പ്രവര്‍ത്തകര്‍ ലൈംഗികാതിക്രമണം നടത്തിയെന്ന പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം രാജ്യത്തിന് തന്നെ നാണക്കേടായി മാറുന്ന ഒരു ഭയപ്പെടുത്തുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സ്ത്രീയെ പൊതുവഴിയില്‍ കൂട്ടത്തോടെ ഒരു സംഘം പുരുഷന്മാര്‍ കടന്നു പിടിച്ച് അതിക്രമം കാണിക്കുന്നതാണ് വൈറലായ ആ ഞെട്ടിക്കുന്ന വീഡിയോ. അതെ സമയം ബിജെപിയുടെ വിജയാഘോഷത്തിനിടയിലാണ് ഈ സംഭവം നടന്നതെന്നും സ്ത്രീയെ അക്രമിക്കുന്നവര്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ബി.ജെ.പി മധ്യപ്രദേശ് വിജയാഘോഷ പ്രകടനത്തില്‍ ഒരു ദലിത് പെൺകുട്ടിയെ പൊതുവഴിയിലിട്ട് പരസ്യമായി ലൈംഗീകാതിക്രമം നടത്തുന്ന സംഘികള്‍.. അബദ്ധത്തില്‍ പോലും […]

Continue Reading

എംസി റോഡില്‍ ഒരു സംഘം സ്ത്രീകള്‍ വാഹനം അക്രമിക്കുന്ന വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ ലിംഗ വ്യത്യാസമില്ലാ എന്നതാണ് വാസ്തവം. ഈ അടുത്ത കാലങ്ങളിലായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ലഹരിമരുന്ന് കേസുകളില്‍ പിടിയിലാകുന്നവരില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്നതും പതിവായി മാറിയിരിക്കുകയാണ്. എന്നാല്‍ ഗുണ്ടാ ആക്രമണ കേസുകളില്‍ പുരുഷന്‍മാരാണ് മുന്‍പന്തിയില്‍. കാപ്പ കേസുകളില്‍ ജയില്‍ വാസം അനുഭവിക്കുന്നതും പുരുഷന്‍മാര്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ഇതാ സ്ത്രീകളുടെ സംഘം ഒരു വാഹനം ആക്രമിക്കുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സ്ത്രീകളാണ് ഇവിടെ വില്ലന്‍മാര്‍.. എംസി റോഡില്‍ നടന്ന ഒരു […]

Continue Reading

FACT CHECK – സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..

വിവരണം സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത് നടക്കുന്നതിന് മുന്നോടിയായി എല്ലാ ജില്ലാകളിലും കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്. ബ്രാഞ്ച്, ലോക്കല്‍, ഏരിയ, ജില്ലാ അടിസ്ഥാനത്തിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. ഇതിനിടയില്‍ സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ കൂട്ടയടി എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തിരക്കുള്ള ഒരു പ്രധാന റോഡില്‍ വേഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന് തോന്നിക്കുന്ന കുറച്ച് പേര്‍ പരസ്പരം തമ്മിലടിക്കുന്ന വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വര്‍ക്കല സിപിഎം ഏരിയ സമ്മേളനത്തിലും […]

Continue Reading

FACT CHECK – പോലീസ് വാഹന പരിശോധനയ്ക്കിടയില്‍ നടന്ന കയ്യേറ്റത്തിന്‍റെ വൈറല്‍ ദൃശ്യങ്ങളാണോ ഇത്? വസ്‌തുത അറിയാം..

വിവരണം പോലീസ് വാഹന പരിശോധനയ്ക്ക് ഇടിയില്‍ നടന്ന പല സംഭവങ്ങളും നാട്ടില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഹെല്‍മെറ്റ് വെച്ചില്ല എന്ന കാരണത്താല്‍ പോലീസ് അസഭ്യ പറഞ്ഞുവെന്നും മര്‍ദ്ദിച്ചുവെന്നും ചിലര്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നും തുടങ്ങിയ പല വീഡിയോകളും ആരോപണങ്ങളും വാര്‍ത്തകളായും സമൂഹമാധ്യമങ്ങളിലൂടെയും എല്ലാവരും കണ്ടിട്ടുള്ളതാണ്. അതുപോലെയൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മല്ലു ഫ്രഷ് വ്ളോഗ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഇത്തരത്തിലൊരു പോലീസ് വാഹന പരിശോധനയുടെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഹെല്‍മിറ്റില്ലാതെ ബൈക്കില്‍ എത്തിയ രണ്ടു […]

Continue Reading

FACT CHECK – കര്‍ഷക പ്രക്ഷോഭത്തില്‍ നുഴഞ്ഞ് കയറി പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ ബിജെപി പ്രവര്‍ത്തകനെ കര്‍ഷകര്‍ മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത പരിശോധിക്കാം..

വിവരണം കർഷക സമരത്തിൽ നുഴഞ്ഞുകയറി “പാകിസ്ഥാൻ സിന്ദാബാദ്” വിളിച്ച ബിജെപിക്കാരൻ ഉമേഷ് സിംഗിനെ കർഷകർ പിടികൂടി പഞ്ഞിക്കിട്ട ശേഷം പോലീസിനെ ഏല്പിക്കുന്നു. എന്ന തലക്കെട്ട് നല്‍കി ഒരാളെ ജനക്കൂട്ടം നടുറോഡില്‍ മര്‍ദ്ദിച്ചു പോലീസിന് കൈമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അബിദ് അടിവാരം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 380ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived Link യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ തലക്കെട്ടില്‍ നല്‍കിയിരിക്കുന്നത് പോലെ പാക്കിസ്ഥാന്‍ സിന്ദാബാദ് […]

Continue Reading

FACT CHECK – ഭീകരപ്രവര്‍ത്തനത്തിന് പര്‍ദ്ദ ധരിച്ച് എത്തിയ സംഘപരിവാര്‍ നേതാവിനെ പിടികൂടിയ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഭീകരപ്രവർത്തനത്തിനിറങ്ങിയ പർദ്ദാധാരിയെ പിടികൂടി. മുഖംമൂടി നീക്കിയപ്പോൾ കണ്ടത് സംഘപരിവാറിന്റെ അസ്സൽ യുവനേതാവിനെ! ഇയാളെ പിടികൂടിയില്ലായിരുന്നെങ്കിലോ? ഇയാൾ ചെയ്യുന്ന ഭീകരപ്രവർത്തനങ്ങൾക്ക് മറ്റൊരു സമുദായം ബലിയാടാകുമായിരുന്നു. വർഗീയകലാപമാണ് സങ്കികളുടെ ലക്ഷ്യം. ജനങ്ങൾ സമാധാനമായി ജീവിക്കാൻ ഇവർ സമ്മതിക്കില്ല. ഇത്തരം സങ്കികളെ നിയമത്തിനു വിട്ടുകൊടുക്കുന്നതിനുമുമ്പ് അറഞ്ചം പുറഞ്ചം ശരിക്കുമൊന്ന് പെരുമാറിവിടണം. എന്ന തലക്കെട്ട് നല്‍കി പര്‍ദ്ദധാരിയായ ഒരു യുവാവിനെ ആള്‍കൂട്ടം മര്‍ദ്ദിക്കുന്നതിന്‍റെ ചിത്രവും ഇതോടൊപ്പം സംഘംപരിവാര്‍ യുവനേതാവായ ഇയാളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്‍റെ സ്ക്രീന്‍ഷോട്ട് എന്ന തരത്തില്‍ സിദ്ദു പരഗോണ്ട് എന്ന് […]

Continue Reading

വീഡിയോയില്‍ കാണിക്കുന്ന പോലെ യുവാവ് ശരിക്കും പോലീസുകാരനെ തല്ലിയോ…?

വിവരണം Facebook Archived Link “കാര്യമൊക്കെ ശരിതന്നെ. ഹെൽമറ്റ് വെക്കാത്തത് തെറ്റ് തന്നെ. രേഖകൾ കൈവശം കൊണ്ട് നടക്കാത്തതും തെറ്റ് തന്നെ. എന്ന് വച്ച് ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് മുഖത്തടിക്കാനുള്ള അധികാരം നിയമ പാലകർക്കുണ്ടോ.? ആള് പുലി യായിരുന്നെന്ന് പോലീസുകാരറിയുമ്പോഴേക്കും കാര്യങ്ങളൊക്കെ കഴിഞ്ഞിരുന്നു. എല്ലാം വളരെ പെട്ടന്നായിരുന്നു. എന്താല്ലേ.” എന്ന വിവരണതോടെ ഒരു വീഡിയോ സെപ്റ്റംബര്‍ 11, 2019 മുതല്‍ പ്രചരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പാസ് ആക്കിയതിനു ശേഷം ജനങ്ങളുടെ […]

Continue Reading

വീഡിയോയില്‍ രണ്ട് യുവാക്കളെ മര്‍ദ്ദിക്കുന്നത് കേരളത്തിലെ പിണറായി സര്‍ക്കാര്‍ പോലീസാണോ…?

വിവരണം Facebook Archived Link “പിണറായി വിജയൻറെ പോലീസ് നയം ഇതാണ്” എന്ന അടിക്കുറിപ്പോടെ  Arif Muhammed PM എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്നും 2019 ജൂലയ് 2, മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയ്ക്കു  വെറും 16 മണിക്കൂറുകളില്‍ 600 ഓളം ഷെയറുകലാണ് ലഭിചിരിക്കുന്നത്. 8000തോളം ആള്‍ക്കാര്‍ ഈ വീഡിയോഫെസ്ബൂക്കില്‍ കണ്ടിട്ടും ഉണ്ട്. വളരെ വേഗത്തില്‍ വൈറല്‍  ആകുന്ന ഈ വീഡിയോയില്‍ രണ്ട് ചെറുപ്പക്കാരെ പോലീസ് ഉദ്യോ ഗസ്ഥര്‍ ലാത്തികൊണ്ട് മര്‍ദ്ദിക്കുന്നതായി കാണാന്‍ സാധിക്കുന്നു. […]

Continue Reading