നഗ്ന ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ത്രീകള്‍ മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഇരിങ്ങാലക്കുടയിൽ നഗ്ന ചിത്രം മോർഫ് ചെയ്ത പ്രചരിപ്പിച്ച സിപിഎം മുൻ  ബ്രാഞ്ച് സെക്രട്ടറിയായ പിതാവിനെയും മകനേയും സ്ത്രീകൾ വളഞ്ഞിട്ട് പഞ്ഞിക്കിടുന്ന ദൃശ്യങ്ങൾ പുറത്ത് എന്ന തലക്കെട്ട് നല്‍കി ഒരാളെ സ്ത്രീകള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂട്ടം ചേര്‍ന്ന് വടി ഉപയോഗിച്ച് തല്ലുകയും വസ്ത്രം വലിച്ച് കീറുകയും വാഹനത്തിന്‍റെ ചില്ല് അടിച്ച് തകര്‍ക്കുന്നതും വീഡിയോയില്‍ കാണാം. കണ്ണൂര്‍ സാഹിബ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് […]

Continue Reading

കോണ്‍ഗ്രസ് വിട്ട് ബിജിപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിനെ വേദിയില്‍ കയറി മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം പാട്ടിദാര്‍ സമുദായ നേതാവാവും കോണ്‍ഗ്രസ് നേതാവുമായ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. സമൂഹമാധ്യമങ്ങളിലും ഇത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് കോണ്‍ഗ്രസ് വിട്ട ശേഷം ബിജെപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിന് സംഭവിച്ചതെന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഒരു വേദിയില്‍ ഹാര്‍ദിക് പട്ടേല്‍ പ്രസംഗിക്കുമ്പോള്‍ ഒരാള്‍ വേദിയിലേക്ക് കയറി വന്ന് ഹാര്‍ദിക്കിന്‍റെ കരണത്തടിക്കുന്നതാണ് ഈ വീഡിയോ. അതായത് കോണ്‍ഗ്രസില്‍ നിന്നും […]

Continue Reading

കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ മര്‍ദ്ദിക്കുന്ന വൈറല്‍ വീഡിയോ പഴയതാണ്.. വിശദമായി വായിക്കാം..

വിവരണം ഒരു വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ വീഡ‍ിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്കൂൾ ഏതാണെന്ന് അറിയില്ല.  എന്നാൽ യൂണിഫോം കേന്ദ്രീയ വിദ്യാലയം പോലെയാണ്.  ബന്ധപ്പെട്ട അധികാരികളിൽ എത്തുന്നത് വരെ വീഡിയോ ഷെയർ ചെയ്യുക.  അത് എത്ര ഗ്രൂപ്പുകൾ വേണമെങ്കിലും ആകട്ടെ.  കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, അത് മാധ്യമങ്ങളിൽ തുറന്നുകാട്ടണം, അങ്ങനെ മറ്റ് വിദ്യാർത്ഥികൾ ഇത്തരം റാഗിംഗ് ചെയ്യാൻ ധൈര്യപ്പെടില്ല.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. വാട്‌സാപ്പിലും, ഫെയ്‌സ്ബുക്കിലുമാണ് വീഡിയോ വൈറലായിരിക്കുന്നത്. മാഹിന്‍ […]

Continue Reading

ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പോലീസ് യാത്രക്കാരനെ മര്‍ദ്ദിച്ച് ഇറക്കിവിട്ടോ? വസ്‌തുത അറിയാം..

വിവരണം കേരള പോലീസിനെതിരായ ആരോപണങ്ങളും പരാതികളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ മറ്റൊരു സംഭവം കൂടി കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രെയിന്‍ യാത്രികനെ ടിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ ട്രെയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചിവിട്ടി ഇട്ടു എന്നതായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന പേജില്‍ നിന്നും ഇതെ കുറിച്ച് പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ഇത്തരത്തിലാണ്- Facebook Post Archived Link പോസ്റ്റിന് ഇതുവരെ 1,600ല്‍ അധികം ഷെയറുകളും 272ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading

FACT CHECK – മര്‍ദ്ദേനമേറ്റ് സന്ദീപ് വാര്യര്‍ ആശുപത്രിയില്‍ കഴിയുകയാണോ. വസ്‌തുത അറിയാം..

വിവരണം സന്ദീപ് വാര്യര്‍ പരുക്കുകളോടെ ആശുപത്രി കിടക്കയില്‍ കഴിയുന്ന ഒരു ചിത്രമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാലക്കാടുകാരനായ ബിജെപി നേതാവിനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് അത് സന്ദീപ് വാര്യര്‍ എന്ന ബിജെപി നേതാവിനാണ് മര്‍ദ്ദനമേറ്റതെന്നും തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമുള്ള തരത്തില്‍ ചിത്രവും വ്യാപകമായി പ്രചരിച്ചു തുടങ്ങി. അത്തരത്തില്‍ അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,000 റിയാക്ഷനുകളും 702ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading

FACT CHECK – പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം പ്രവര്‍ത്തകന്‍ കയ്യേറ്റം ചെയ്തെന്ന് വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം EXCLUSIVE. ഇരട്ട ചങ്കന്‍റെ മുഖത്ത് ഒരു കമ്മ്യൂണിസ്റ്റ്‌ പോരാളി കൈപ്പത്തി ചിഹ്നം പതിച്ചു വിഷയം സിപിഎം ബിജെപി സഖ്യം എന്ന തലക്കെട്ട് നല്‍കി മനോരമ ന്യൂസിന്‍റെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാര്‍ട്ടിന്‍ ജോര്‍ജ് എസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 154ല്‍ അധികം റിയാക്ഷനുകളും 113ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ പിണറായി വിജയന് നേരെ കമ്മ്യൂണിസ്റ്റുകാരന്‍ കയ്യേറ്റം നടത്തിയോ? മുഖ്യമന്ത്രിയെ […]

Continue Reading

FACT CHECK: സഹോദരന്മാരും ബന്ധുക്കളും യുവതിയെ മര്‍ദ്ദിക്കുന്നത് അന്യ ജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിയതിനാണ്…

വിവരണം ഉത്തരേന്ത്യയില്‍ നിന്നും  ദളിതര്‍ക്കെതിരെയുള്ള ക്രൂരതകളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പതിവായി വരാറുണ്ട്. സത്യമായവ മാത്രമല്ല, യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധമില്ലാത്ത ആരോപണങ്ങളും ഇത്തരത്തില്‍ പ്രച്ചരിക്കാറുണ്ട്.  ഞങ്ങളുടെ വെബ് സൈറ്റില്‍ ഇത്തരം വാര്‍ത്തകളുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിരവധിയുണ്ട്. ഹത്രാസ് സംഭവം നടന്നതിനു ശേഷം സ്ത്രീകളെ ഉപദ്രവിക്കുന്ന ചില വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പെട്ടെന്ന് വൈറലാകുന്നുണ്ട്. അതരത്തിലെ ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഏതാനും പേര്‍ ചേര്‍ന്ന് അതിക്രൂരമായി ഒരു സ്ത്രീയെ തല്ലുകയും വലിച്ചിഴയ്ക്കുകയും ചവിട്ടുകയും […]

Continue Reading

FACT CHECK – വൃദ്ധന്‍റെ മുഖത്തടിച്ച എസ്ഐയെ സസ്പെന്‍ഡ് ചെയ്തു എന്ന പ്രചരണം വ്യാജം..

വിവരണം ഹെല്‍മെറ്റ് വെക്കാതെ യാത്ര ചെയ്ത വൃദ്ധന്‍റെ മുഖത്തടിച്ച എസ്ഐ ഷമീജിനെ സസ്പെന്‍ഡ് ചെയ്തു.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് വാഹന പരിശോധനയ്ക്ക് ഇടിയില്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ വന്ന വൃദ്ധനെ പ്രൊബേഷന്‍ എസ്ഐ ഷമീജ് മുഖത്തടിക്കുന്നതും ബലപ്രയോഗത്തിലൂടെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിന്‍റെയും വീഡിയോ കഴിഞ്ഞ ദിവസം വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ എസ്ഐയെ സസ്പെന്‍ഡ് ചയ്തു എന്ന പേരിലാണ് പോസ്റ്റുകള്‍ […]

Continue Reading