മോദി ഡോക്യുമെന്‍ററിക്കെതിരെ ബ്രിട്ടീഷുകാര്‍ തന്നെ ബിബിസിയുടെ മുന്നിൽ പ്രതിഷേധിക്കുന്നു- ദൃശ്യങ്ങളുടെ യാഥാര്‍ഥ്യമിതാണ്…
ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് പരിശോധിക്കുന്ന ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയെ കുറിച്ചുള്ള ചൂടേറിയ ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ പുരോഗമിക്കുകയാണ്. ബിജെപി അനുകൂലികൾ ഡോക്യുമെന്‍ററിയെ വിമർശിക്കുമ്പോൾ പലതും വെളിപ്പെടുത്തുന്നതാണ് ഡോക്യുമെന്‍ററിയെന്നും കണ്ടിരിക്കണമെന്നും പ്രതിപക്ഷം ക്യാമ്പയിന്‍ നടത്തുന്നു. ഇതിനിടെ ഡോക്യുമെന്‍ററിക്കെതിരെ ബ്രിട്ടീഷുകാര്‍ തന്നെ ബിബിസിയുടെ മുന്നിൽ പ്രതിഷേധിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം വീഡിയോ ദൃശ്യങ്ങളിൽ ആയിരക്കണക്കിന് ആളുകള്‍ ലണ്ടനിൽ ബിബിസിയുടെ ഓഫീസിനു മുന്നിൽ ഷെയിം ഓൺ യു (നിങ്ങളെ കുറിച്ച് ലജ്ജിക്കുന്നു) എന്ന മുദ്രാവാക്യം ഉറക്കെ […]
Continue Reading