സ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹം  കണ്ടെത്തിയ സംഭവം ലവ് ജിഹാദിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

ഹിന്ദു യുവതിയെ മുസ്ലിം യുവാവ് കൊന്നു സ്യൂട്ട്കേസില്‍ മൃതദേഹം  ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ ജനങ്ങള്‍ പിടികുടി എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. ബീഹാറില്‍ നടന്ന ലവ് ജിഹാദിന്‍റെ ഒരു സംഭവമാണിത് എന്ന തരത്തിലാണ് പ്രചരണം. എന്നാല്‍ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് ചിത്രങ്ങള്‍ കാണാം. ഒരു യുവതിയുടെ […]

Continue Reading

കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ മര്‍ദ്ദിക്കുന്ന വൈറല്‍ വീഡിയോ പഴയതാണ്.. വിശദമായി വായിക്കാം..

വിവരണം ഒരു വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ വീഡ‍ിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്കൂൾ ഏതാണെന്ന് അറിയില്ല.  എന്നാൽ യൂണിഫോം കേന്ദ്രീയ വിദ്യാലയം പോലെയാണ്.  ബന്ധപ്പെട്ട അധികാരികളിൽ എത്തുന്നത് വരെ വീഡിയോ ഷെയർ ചെയ്യുക.  അത് എത്ര ഗ്രൂപ്പുകൾ വേണമെങ്കിലും ആകട്ടെ.  കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, അത് മാധ്യമങ്ങളിൽ തുറന്നുകാട്ടണം, അങ്ങനെ മറ്റ് വിദ്യാർത്ഥികൾ ഇത്തരം റാഗിംഗ് ചെയ്യാൻ ധൈര്യപ്പെടില്ല.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. വാട്‌സാപ്പിലും, ഫെയ്‌സ്ബുക്കിലുമാണ് വീഡിയോ വൈറലായിരിക്കുന്നത്. മാഹിന്‍ […]

Continue Reading

FACT CHECK: വൈറല്‍ ചിത്രത്തിലെ വധുവിന് വെറും എട്ടു വയസ്സല്ല… 19 വയസ്സ് പ്രായമുണ്ട്…

പ്രചരണം  ഏതാണ്ട് 24 മണിക്കൂർ സമയം കൊണ്ട് ഇന്ത്യ മുഴുവൻ വളരെ വൈറലായി സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന ഒരു ചിത്രമാണ് ഈ വധുവിന്‍റെത്. വിവാഹ വേഷത്തിൽ നമ്രശിരസ്കയായി ഇരിക്കുന്ന വധുവിനെ ചിത്രം ട്വിറ്റർ ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിൽ പല പ്രമുഖരും പങ്കുവെച്ചു. ചിത്രത്തോടൊപ്പം നൽകിയ വിവരണ പ്രകാരം  ബീഹാറിൽ നിന്നുമുള്ള വധുവിന് എട്ടു വയസ്സ് മാത്രമേ പ്രായമുള്ളൂ. ഈ ചിത്രം  സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ ചർച്ചകൾക്ക് ഇടയാക്കി. പലരും മതവുമായും രാഷ്ട്രീയമായും ചിത്രം അനാവശ്യമായി ബന്ധപ്പെടുത്തി പ്രചരണം തുടങ്ങി […]

Continue Reading

FACT CHECK – ബിഹാര്‍ തെരുവില്‍ ഇടതുപക്ഷം നടത്തിയ മാര്‍ച്ചിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത ഇതാണ്..

വിവരണം ബിഹാറിൽ പൂജ്യത്തിൽ നിന്നും 18 സീറ്റുകളിലേക്ക് ഇടതുപക്ഷം ബീഹാർ റോഡുകളിൽ ചുവപ്പു പ്രകടനം ബീഹാർ രാഷ്ട്രീയത്തിൽ ഇടതിന്റെ കടന്നുകയറ്റം…. മഹാസഖ്യത്തിൽ കോൺഗ്രസ്‌ 20/70 എന്ന നിലയിൽ തകർന്നടിഞ്ഞപ്പോൾ ഇടതുപക്ഷം 18/29 എന്ന നിലയിൽ വൻ മുന്നേറ്റം നടത്തി .. എന്ന പേരില്‍ ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിലയ നേട്ടമുണ്ടാക്കാന്‍ സാധിച്ചതിനെ തുടര്‍ന്ന് ബിഹാറിലെ ആഹ്ളാദപ്രകടനം എന്ന പേരില്‍ പലരും ഈ വിഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും […]

Continue Reading

FACT CHECK: ബീഹാറിലെ കര്‍ഷകര്‍ ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ സന്തോഷം പ്രകടിപ്പിക്കുന്നതിന്‍റെ വീഡിയോയല്ല ഇത്…

ഇടതു പക്ഷ പാര്‍ട്ടികള്‍ ബീഹാറില്‍ തെരഞ്ഞെടുപ്പ് വിജയിച്ചതിന് ശേഷം ബീഹാറിലെ കര്‍ഷകര്‍ സന്തോഷം പ്രകടിപ്പിച്ച് നടത്തിയ ബൈക്ക് റാലി എന്ന തരത്തില്‍ ഒരു വീഡിയോ ഫെസ്ബൂക്കില്‍ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ബീഹാറിലെ സി.പി.എം. സ്ഥാനാര്‍ഥി അജയ് കുമാറിന് വേണ്ടി ആര്‍.ജെ.ഡി. കോണ്‍ഗ്രസും ഇടത് പക്ഷത്തിന്‍റെ മഹാസഖ്യത്തിന്‍റെ ഒരു തെരഞ്ഞെടുപ്പ് പ്രചരണം റാലിയാണെന്ന്‍ കണ്ടെത്തി. സംഭവത്തിന്‍റെ ശരിയായ വസ്തുതകള്‍ എന്താണെന്ന്‍ നമുക്ക് അറിയാം. പ്രചരണം Facebook Archived Link […]

Continue Reading

263 കോടി രൂപ ചിലവാക്കി നിര്‍മിച്ച ബീഹാറിലെ പാലം ഉത്ഘാടനത്തിന്‍റെ 29 ആം ദിവസം തകര്‍ന്നു വീണുവോ? സത്യാവസ്ഥ അറിയൂ…

പാലം നിര്‍മാണത്തില്‍ അഴിമതി മൂലം പാലം തകര്‍ന്ന്‍ വീഴുന്ന സംഭവങ്ങളെ കുറിച്ച് നമ്മള്‍ സ്ഥിരം കേള്‍ക്കാറുണ്ട്. കേരളത്തില്‍ പാലാരിവട്ടം പാലം തകര്‍ന്നതിന്‍റെ ഓര്‍മ്മ ഇപ്പോഴും മലയാളികളുടെ മനസിലുണ്ടാകും. എന്നാല്‍ ഇതേ പോലെ 263 കോടി രൂപ ചിലവാക്കി നിര്‍മിച്ച പാലം ഉത്ഘാടനതിന്‍റെ 29 ദിവസത്തിനു ശേഷം തകര്‍ന്ന്‍ വീഴുന്നു എന്നൊരു വാര്‍ത്ത‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവം നടന്നത് ബിജെപി-ജെഡിയു ഭരിക്കുന്ന ബീഹാറില്‍. ബീഹാറിലെ ഗോപാല്‍ഗന്ജ് ജില്ലയിലെ സത്തര്‍ഘാട്ടില്‍ ഗണ്ടക് പുഴയുടെ മുകളില്‍ നിര്‍മിച്ച പാലം […]

Continue Reading

ബീഹാറിലെ മോക്ക് ഡ്രിലിന്‍റെ വീഡിയോ കോവിഡ്‌ ബാധിച്ച പോലീസ് ഉദ്യോഗസ്ഥന്‍റെ അവസ്ഥ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

കോവിഡ്‌-19 രോഗ ബാധ ലോകരാജ്യങ്ങളെ വളരെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. നോവല്‍ കൊറോണവൈറസ്‌ എന്ന വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം ഇത് വരെ ലോകത്തെ 3079972 പേരിലാണ് സ്ഥിരികരിച്ചിട്ടുള്ളത് അതുപോലെ 212265 പേര് ഈ രോഗം മൂലം മരിച്ചിട്ടുമുണ്ട് (worldometer). ഇന്ത്യയിലും കോവിഡ്‌-19 ഇത് വരെ 29435 പേരില്‍ സ്ഥിരികരിച്ചിട്ടുണ്ട് അതുപോലെ 934 പേര് മരിച്ചിട്ടുമുണ്ട് (MoHFW). ഇന്ത്യയുടെ പല സംസ്ഥാനങ്ങളില്‍ കോവിഡ്‌ വ്യാപകമായി പ്രചരിക്കുകയാണ്. ഇതര ഒരു സാഹചര്യത്തില്‍ ബീഹാറില്‍ ഹാജിപൂര്‍ ജയിലില്‍ ജോലി ചെയ്യുന്ന ഒരു […]

Continue Reading

പറ്റ്നയിലെ മുസ്‌ലിം പള്ളിയിൽ നിന്നും കണ്ടെത്തിയ ‘ചൈനക്കാർക്ക്’ കോവിഡ് 19 ബാധയില്ല….

വിവരണം  കോവിഡ് 19 വൈറസ് ബാധയ്ക്കെതിരെ പൂർണമായ പ്രതിരോധവും കരുതലും സ്വീകരിച്ചിട്ടും രോഗികളുടെ എണ്ണം കൂടുന്ന സ്ഥിതിയാണുള്ളത്. വിദേശത്ത്  നിന്നും വന്നവരിലൂടെയാണ് രോഗം പടർന്നത് എന്ന് സ്ഥിരീകരിച്ചതിനാൽ വിദേശികളെ കർശനമായി പരിശോധിക്കാൻ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ബീഹാറിലെ പറ്റ്നയിൽ ഒരു മുസ്‌ലിം പള്ളിയിൽ നിന്നും 12  വിദേശികളെ പിടികൂടി എന്ന വാർത്ത പ്രചരിച്ചു തുടങ്ങിയത്. ദേശീയ മാധ്യമങ്ങൾ വാർത്ത മാർച്ച് 23 ന്  പ്രസിദ്ധീകരിച്ചിരുന്നു. പാറ്റ്നയിൽ നിന്ന് പിടികൂടിയവർ ചൈനയിൽ നിന്നുള്ള തീവ്രവാദികളാണ് എന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ […]

Continue Reading

FACT CHECK: ബീഹാറില്‍ രണ്ട് പെണ്‍കുട്ടികളെ ബന്ധുക്കൾ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ജാതീയ വിവരണത്തോടെ പ്രചരിക്കുന്നു…

ഉത്തരേന്ത്യയില്‍ ദളിതര്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ രണ്ട് പെണ്‍കുട്ടികളെ രണ്ട് പേർ ക്രൂരമായി മര്‍ദിക്കുന്നത് നമുക്ക് കാണാം. വീഡിയോ വളരെ വേഗത്തിലാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറല്‍ ആവുന്നുന്നത്. അതിനാല്‍ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് ലഭിച്ച വസ്തുതകൾ വീഡിയോയെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണവുമായി വളരെ വ്യത്യസ്തമാണ്. ഈ സംഭവം ജാതീയ വിവരണത്തോടെയാണ് പ്രചരിപ്പിക്കുന്നത് എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവത്തില്‍ യാതൊരു […]

Continue Reading

‘ബീഹാറിൽ ക്രിസ്ത്യൻ സ്ത്രീയുടെ മൃതദേഹം മതാചാര പ്രകാരം അടക്കം ചെയ്യുന്നത് ഹിന്ദുത്വ തീവ്രവാദികൾ തടഞ്ഞു’ എന്ന വാർത്തയുടെ വസ്തുത ഇതാണ്…

വിവരണം  ബിഹാറിലെ ബെഗുസാരായിൽ മരണമടഞ്ഞ ക്രിസ്ത്യൻ സ്ത്രീയുടെ മൃതദേഹം മതാചാരപ്രകാരം അടക്കം ചെയ്യുന്നത് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിന്റെ നേതൃത്വത്തിൽ ആർഎസ്എസുകാർ തടഞ്ഞു. ഭയന്നു പോയ കുടുംബത്തിന് തുടർന്ന്, ഹിന്ദുമതാചാരപ്രകാരം മൃതശരീരം സംസ്ക്കരിക്കേണ്ടി വന്നു. കേരളത്തിലെ കത്തോലിക്ക സഭക്കാർക്ക് ടിപ്പു സുൽത്താൻ മുതൽ ലൗ ജിഹാദിന്റെ വരെ നിരവധി കാര്യങ്ങൾ ഉള്ളതിനാൽ ഈ വക കാര്യങ്ങളിലൊന്നും താൽപര്യം കാണാനിടയില്ല.ബിഹാറിലെ ബെഗുസാരായിൽ മരണമടഞ്ഞ ക്രിസ്ത്യൻ സ്ത്രീയുടെ മൃതദേഹം മതാചാരപ്രകാരം അടക്കം ചെയ്യുന്നത് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിന്റെ നേതൃത്വത്തിൽ […]

Continue Reading

ബീഹാറില്‍ നടന്ന സംഭവത്തിന്‍റെ പഴയ ചിത്രം ഉപയോഗിച്ച് മലയാളി യുവാവിനെതിരെ ഫേസ്ബുക്കില്‍ ദുഷ്പ്രചരണം…

വിവരണം  ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന ഒരു യുവാവിന്‍റെ ചിത്രം ഫെസ്ബൂക്കില്‍ വൈറലായി. ചിത്രത്തില്‍ യുവാവ് പാകിസ്ഥാന്‍ പതാക ധരിച്ച് ഇന്ത്യയുടെ പതാകയുടെ മുകളില്‍ തോക്ക് പിടിച്ച് നിന്ന് അപമാനിക്കുന്നതായി കാണാം. ഈ യുവാവ് കേരളത്തിലെ മലപ്പുറം ജില്ല സ്വദേശിയാണ് എന്ന് ആരോപിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ്‌ താഴെ നല്‍കിട്ടുണ്ട്. Facebook Archived Link വൈറല്‍ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “👆 മലപ്പുറം സ്വദേശിയാണ് ഇപ്പോൾ വിദേശത്താണ് അധികാരികളിൽ എത്തുന്നത് വരെ ഷെയർ ചെയ്യുക”. പോസ്റ്റില്‍ ദേശിയ പതാകയെ അപമാനിക്കുന്ന […]

Continue Reading

പ്രതിഷേധത്തിന് മുന്നില്‍ മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണോ 49 സാംസ്കാരിക പ്രമുഖര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചത്?

വിവരണം ഡിവൈഎഫ്ഐയുടെ പ്രതിഷേധം, മുട്ട്മടക്കി കേന്ദ്രസര്‍ക്കാര്‍- ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും സെലിബ്രിറ്റികള്‍ക്കും എതിരെയുള്ള കേസ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. എന്ന തലക്കെട്ട് നല്‍കി ഒക്ടോബര്‍ 10ന് ചെഗുവേര ആര്‍മി എന്ന പേരിലുള്ള പേജില്‍ ഒരു പോസ്റ്റ്  പങ്കുവെച്ചിട്ടുണ്ട്. ഇതുവരെ 83ലൈക്കുകളും 22 ഷെയറുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ച അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്ര ഗുഹ, മണിരത്നം, അനുരാഗ് കശ്യപ് തുടങ്ങിയ […]

Continue Reading

അടൂര്‍ ഗോപാലകൃഷ്ണനടക്കം 49 സാംസ്കാരിക നായകര്‍ക്കെതിരെ ബീഹാറില്‍ പരാതി നല്‍കിയ വ്യക്തി കോണ്‍ഗ്രസ്‌കാരനാണോ…?

ഫോട്ടോ കടപ്പാട്: വിപ്പിന്‍ ചന്ദ്ര, ദി ഹിന്ദു വിവരണം Facebook Archived Link “ഇദ്ദേഹം ആണ് കത്തെഴുതിയവർക്ക് എതിരെ ബീഹാർ കോടതിയിൽ കേസ് കൊടുത്തത്… കോൺഗ്രസ്‌കാരനായ ഇദ്ദേഹമാണോ മോദി?????” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 7, 2019 മുതല്‍ ഒരു പോസ്റ്റ്‌ പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റില്‍ ഒരു ഫെസ്ബൂക്ക് പ്രൊഫൈലിന്‍റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. പ്രൊഫൈല്‍ ഏതോ സുധീര്‍ കുമാര്‍ ഒജ്ഹയുടെതാണ്. ഇദ്ദേഹമാണ് കോടതിയില്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയ സാംസ്കാരിക നായകന്മാര്‍ക്കെതിരെ ബീഹാറില്‍ പരാതി കൊടുത്തതും, ഇദ്ദേഹം ഒരു കോണ്‍ഗ്രസ്‌ പാര്‍ട്ടി […]

Continue Reading

ബീഹാറിലെ മധുബാണിയില്‍ സര്‍ക്കാര്‍ നാഷണല്‍ ഹൈവേ 57ന്‍റെ ഇരുവശത്തുമുള്ള ഭുമി കയ്യേറ്റം നടത്തി പാവങ്ങളെ തെരുവിലാക്കിയത്തിന്‍റെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “,,,,,,,ഡിജിറ്റൽ ഇന്ത്യ സ്മാർട്ട് സിറ്റി,,,,’  ബിഹാറിലെ മധുബാണിയിലെ നാഷണൽ ഹൈവേ 57 ന്റെ ഇരുവശത്തും താമസിച്ചിരുന്ന പാവപ്പെട്ട ജനങ്ങൾക്ക് മോഹനവാഗ്ദാനങ്ങൾ നൽകി അവരുടെ ഭൂമി യും വീടും എല്ലാം കവർന്നെടുത്ത ഭരണകൂട ഉദ്യോഗസ്ഥ രാഷ്ട്രീയക്കാർ ആ പാവങ്ങളെ തെരുവിലിറക്കി നഷ്ടപരിഹാരമായി ഒന്നും കൊടുത്തില്ല ഇന്ന് ആ പാവങ്ങളുടെ സ്ഥിതി ഇതാണ് ,, വൈഡറിൽ താമസിക്കുന്ന ഭൂമി നഷ്ടപെട്ട ഇരകൾ….. ലക്ഷക്കണക്കിന് ഏക്കർ ഭൂമി വെറുതെ കിടക്കുന്ന ഒരു സ്റ്റേറ്റ് ആണ് ബിഹാർ […]

Continue Reading

ഫെസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ ബീഹാറിലെ ജലപ്രളയത്തിന്‍റേതാണോ…?

വിവരണം Facebook Archived Link “ആയിരം ശിശുക്കൾ മരിച്ചാലും ഒരു പശു പോലും മരിക്കരുത്. ആസാം ,ബിഹാർ പ്രളയത്തിൽ നിന്നൊരു വേറിട്ട കാഴ്ച  #NEW_INDIA” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 24, മുതല്‍ ചില ചിത്രങ്ങള്‍ അനീഷ്‌ കുറുപ്പശ്ശേരി എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. ഈ ചിത്രങ്ങള്‍ ബീഹാറില്‍ നിലവില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ജലപ്രളയത്തിന്‍റേതാണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്. ബീഹാര്‍, ആസാം തുടങ്ങിയ വടക്കുകിഴക്ക്‌ സംസ്ഥാനങ്ങളില്‍ ഈയിടെ ഉണ്ടായ വെള്ളപ്പൊക്കത്തിനെ കുറിച്ച് നമുക്ക് എല്ലാവര്ക്കും അറിയാം. […]

Continue Reading

ഈ ചിത്രങ്ങള്‍ ആസാം നേരിട്ടു കൊണ്ടിരിക്കുന്ന പ്രളയത്തിന്‍റെതാണോ…?

വിവരണം Facebook Archived Link “ഇത് ഇപ്പോൾ 3 ദിവസം ആയി ആസ്സാമിൽ പ്രളയം കൊണ്ട് കഷ്ട്ടപ്പെടുന്ന ജനങ്ങളുടെ അവസ്ഥ ആണിത്….” എന്ന അടിക്കുറിപ്പോടെ ജൂലൈ 19, 2019 മുതല്‍ 11 ചിത്രങ്ങള്‍ Edappally News എന്ന ഫെസ്ബൂക്ക് പെജലൂടെ പ്രചരിപ്പിക്കുകയാണ്. പോസ്റ്റില്‍ മൊത്തത്തിലുള്ളത് 11 ചിത്രങ്ങളാണ്. എല്ലാ ചിത്രങ്ങളും ആസാമില്‍ കഴിഞ്ഞ മൂണ്‍ ദിവസങ്ങളായി തുടർന്നു കൊണ്ടിരിക്കുന്ന പ്രളയത്തിന്‍റെ കാരണം ആസാമിലെ പൊതുജനങ്ങള്‍ക്ക് സഹിക്കണ്ടിവരുന്ന കഷ്ടപാടിന്‍റെതാനെന്ന് പോസ്റ്റില്‍ അവ കാശപ്പെടുന്നു. കേരളത്തില്‍ കഴിഞ്ഞ കൊല്ലം സംഭവിച്ച […]

Continue Reading

ഈ പിഞ്ചുകുഞ്ഞ് അസാം പ്രളയത്തില്‍ മരണപ്പെട്ടതോ?

വിവരണം അസാമിൽ കനത്ത പേമാരി തുടരുമ്പോൾ നദി തീരത്തടിഞ്ഞ. മൂന്ന് മാസം പ്രായമുള്ള, കുട്ടിയുടെ. മൃതശരീരം ആളുകളിൽ ഹൃദയവേദനയുളവാക്കുന്നു ചിത്രം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. നമ്മൾ ഇവിടെ ട്രെൻഡുകൾക് പുറകെ പോകുമ്പോൾ നമ്മുടെ സഹോദരങ്ങൾ പ്രളയക്കെടുതിയിൽ മുങ്ങി താഴുന്നു. പ്രാർത്ഥിക്കാം നമുക്ക് അവർക്ക് വേണ്ടി എന്ന തലക്കെട്ട് നല്‍കി പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹത്തിന്‍റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പാതിരമണലിന്‍റെ തീരത്ത്  എന്ന പേരിലുള്ള പേജില്‍ പ്രചരിക്കുന്ന പോസ്റ്റിന് ഇതുവരെ 69ല്‍ അധികം ഷെയറുകളും 81ല്‍ അധികം ലൈക്കുകളും […]

Continue Reading

ബീഹാറില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മൂന്നു പേരെ ഷൂട്ട്‌ ചെയ്ത പോലീസ് ഓഫീസറുടെ ചിത്രമാണോ ഇത്…?

വിവരണം Archived Link “Salute Madam??” എന്ന അടിക്കുറിപ്പോടെ ജന്‍ 16 2019 മുതല്‍ Kerala Trending Media എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 300ല്‍ അധികം ഷെയറുകള്‍ ആണ്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: “ബീഹാറില്‍ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 3 മനുഷ്യ മൃഗങ്ങളെ ഷൂട്ട്‌ ചെയ്ത് കൊന്ന നെഞ്ചുറപ്പുള്ള പോലീസ്…ബിഗ്‌ സല്യൂട്ട്” ചിത്രം ഒരു വനിതാ ഐ.പി.എസ്. ഓഫീസറുടെതാണ്. എന്നാല്‍ യൂണിഫോം […]

Continue Reading

പാകിസ്ഥാനില്‍ പോകാന്‍ പറഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലിം യുവാവിനെ വെടിവെച്ചുവോ…?

വിവരണം Archived Link “പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് മുസ്ലീം യുവാവിന് നേരെ വെടിയുതിര്‍ത്തു; തുടർ ഭരണം ലഭിച്ചതു മുതൽ ഭാരതത്തിൽ സംഘപരിവാർ ഭീകരത.. തടയാൻ ത്രാണിയില്ലാതെ കോൺഗ്രസ്സും.” എന്ന അടിക്കുറിപ്പോടെ Sagav Vapputty എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ 2019 മെയ്‌ 27  മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ മുഹമ്മദ്‌ കാസിം എന്ന ഒരു വ്യക്തി അദ്ദേഹത്തിന് നേരിട്ട അനുഭവം അറിയിക്കുന്നു. ബീഹാറിലെ ബെഗുസാരിയിലെ കുംഭി എന്ന ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. പേര് പറഞ്ഞയുടന്‍ തന്നോട് […]

Continue Reading

EVM മെഷീൻ കടത്തുന്ന ഈ വീഡിയോ ബീഹാരിലെതാണോ…?

വിവരണം Facebook Archived Link “പെയ്ഡ് എക്സിറ്റ് വന്നപ്പോൾ നമ്മൾ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ബിഹാറിലെ സരൻ, മഹാരാജ്‌കഞ്ജ് ലോക്സഭ മണ്ഡലങ്ങളിൽ നിന്നും EVM മെഷീൻ കടത്തുന്നത് കോണ്‍ഗ്രസ്‌-RJD പ്രവർത്തകർ കൈയ്യോടെ പിടികൂടി.” എന്ന അടിക്കുറിപ്പോടെ 2019  മെയ്‌ 21 മുതല്‍ ഒരു വീഡിയോ പോരാളി ഷാജി(Official) എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ സഞ്ജയ്‌ കുമാര്‍ എന്ന പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 2000 ലധികം ഷെയറുകളാണ്. വീഡിയോയില്‍ ഒരു ട്രക്കില്‍ EVM മെഷീനുകള്‍ […]

Continue Reading

ചിത്രത്തിൽ കാണുന്ന ഈ വ്യക്തിയെ കൊന്നത് ബജ്‌രംഗ് ദൾ ആണോ?

വിവരണം Archived Link “ബിഹാറിൽ പോപുലർ ഫ്രണ്ട് പ്രവർത്തകൻ RSS ബജ്‌രംഗ്ദൾ തീവ്രവാദികൾ കൊലപ്പെടുത്തി.  അല്ലാഹു ശഹീദിന്റെ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ…… ആമീൻ… ഊള സംഘികൾ വിചാരിച്ചാൽ നശിപ്പിക്കാൻ കഴിയില്ല ഈ സംഘത്തിനെ…കേരളത്തിൽ തുടങ്ങി ബിഹാർ വരെ എത്തിയിട്ട് ഉണ്ടെങ്കിൽ ഇവിടെ കിട്ടിയത് പോലെയുള്ള മറുപടി അവിടെയും കിട്ടും… ഇപ്പോ ഇളിക്കുന്ന ഒരുത്തനും അന്ന് തീവ്രവാദമാണെന്ന് പറഞ്ഞ് മോങ്ങരുത്….” എന്ന വാചകതോടൊപ്പം 2019 മേയ് 1  മുതൽ മുകളിൽ നല്കിയ വ്യക്തിയുടെ ചിത്രം ഉപയോഗിച്ച് Izzath Of Muslims […]

Continue Reading