സ്വർണ്ണ നാഗത്തിന്‍റെ ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്

പാമ്പുകളെ ദൈവമായി കണ്ട് ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ, ഇവിടെ നാഗങ്ങള്‍ക്കായി പേരുകേട്ട ക്ഷേത്രങ്ങളുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ചില പ്രചരണങ്ങള്‍ ആരാധനയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ എപ്പോഴും വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ പാമ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വൈറല്‍ പ്രചരണം നടക്കുന്നുണ്ട്. പ്രചരണം  ഒരു സ്വർണ്ണ നിറത്തിലുള്ള പാമ്പിനെയാണ് പോസ്റ്റിലെ ചിത്രത്തില്‍ കാണുന്നത്.  ഇത് യഥാർത്ഥ സ്വർണ്ണ പാമ്പാണെന്നാണ് അവകാശപ്പെട്ട് ഒപ്പം നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കുംഭമാസത്തിലെ ആയില്യം: അപൂര്‍വമായി കാണപെടുന്ന സ്വർണ്ണ […]

Continue Reading

ഇന്‍ഡിഗോ പെയിന്‍റിന്‍റെ കടയില്‍ സിപിഎം പ്രതിഷേധിച്ച് കരി ഓയില്‍ ഒഴിക്കുകയും കൊടി നാട്ടുകയും ചെയ്തോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വിവരണം മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ നിന്നും കോഴിക്കോടേക്കുള്ള വിമാന യാത്രയ്ക്കിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും വഴിയൊരുക്കിയ സംഭവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. പിന്നാലെ സമരം ആസൂത്രണം ചെയ്ത മുന്‍ എംഎല്‍എ ശബരിനാഥനെതിരെയും പോലീസ് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ശബരിനാഥിന് കോടതി ജാമ്യം അനുവദിച്ചു. അതെസമയം ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ പ്രതിഷേധം ഉയര്‍ത്തിയവര്‍ക്ക് ഇന്‍ഡിഗോ രണ്ടാഴ്ച്ച വിലക്കും പ്രതിഷേധക്കാരെ തള്ളി […]

Continue Reading

FACT CHECK:  യുവതിയെ പോലീസുകാരന്‍ ആക്രമിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

‘കറുത്ത മുസ്ലിം യുവതിയെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദിക്കുന്നു’  എന്ന തരത്രുതില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഈ വീഡിയോ അമേരിക്കയിലെതാണ്,  ശിരോവസ്ത്രം ധരിച്ചതിനാണ് ഈ യുവതിയെ പോലീസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ ക്രൂരമായി ആക്രമിച്ചത് എന്ന തരത്തില്‍ ചിലര്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയെ കുറിച്ച് വാദിക്കുന്നത് സത്യമല്ല എന്ന് കണ്ടെത്തി. ശിരോവസ്ത്രം ധരിച്ച കാരണമല്ല ഈ യുവതിയെ അറസ്റ്റ് ചെയ്തത്.  ഇത്തരം […]

Continue Reading

മരങ്ങള്‍ തിങ്ങിനിറഞ്ഞ കാടുകള്‍ക്ക് നടുവിലൂടെയുള്ള ഈ മനോഹര പാത ആലപ്പുഴയിലാണോ?

വിവരണം ഇത് ആലപ്പുഴയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്ന തലക്കെട്ട് നല്‍കി മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ഒരു പ്രദേശത്തുകൂടി കടന്ന് പോകുന്ന അതിമനോഹരമായ ഒരു റോ‍ഡിന്‍റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആലപ്പുഴ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഇത്തരത്തില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 700ല്‍ അധികം റിയാക്ഷനുകളും 23ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. പലരും ഇത് ആലപ്പുഴയല്ലെന്നും ആലപ്പുഴയില്‍ ഇത്തരമൊരു സ്ഥലമില്ലെന്നും കമന്‍റുകളിടാന്‍ തുടങ്ങിയപ്പോള്‍ പേജ് അഡ്മിന്‍ കമന്‍റ് ബോക്‌സില്‍ ഇത് വണ്ടാനത്തെ കാട്ടിലുള്ള […]

Continue Reading

FACT CHECK: പഴയെ വീഡിയോ ഉപയോഗിച്ച് ബിജെപി മൈനോരിറ്റി മോര്‍ച്ചയുടെ ദേശിയ ട്രഷററിന്‍റെ മുഖത്ത് കരി തേച്ചു എന്ന തരത്തില്‍ തെറ്റായ പ്രചരണം…

ബിജെപിയുടെ മൈനോരിറ്റി മോര്‍ച്ചയുടെ ദേശിയ ട്രഷറര്‍ ഇനായത്ത് ഹുസൈന്‍ ഖുറേഷിയുടെ മുഖത്ത് കരി തേച്ച് ആക്രമിച്ചു എന്ന തരത്തില്‍ സമുഹ മാദ്ധ്യമങ്ങളില്‍ ശനിയാഴ്ച മുതല്‍ ഒരു വാര്‍ത്ത ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. ഇതേ വാര്‍ത്തയുള്ള ഒരു പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 350 ക്കാളധികം ഷെയറുകളാണ്. എന്നാല്‍ ബിജെപിയുടെ ദേശിയ നേതാവിനെതിരെ ഇങ്ങനെയൊരു ആക്രമണമുണ്ടായിട്ടുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് പോസ്റ്റില്‍ വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് […]

Continue Reading

സ്വിസ് ബാങ്കിലെ കള്ളപ്പണം ഉടമകളുടെ ആദ്യ പട്ടിക വിക്കിലീക്സ് പ്രസിദ്ധീകരിക്കുന്നു എന്ന വാർത്ത സത്യമോ..?

വിവരണം  BJP അനുഭാവി വളാഞ്ചേരി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  സെപ്റ്റംബർ 9 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “സ്വിസ് ബാങ്കിലെ കള്ളപ്പണം ഉടമകളുടെ ആദ്യ പട്ടിക വിക്കിലീക്സ് പ്രസിദ്ധീകരിക്കുന്നു ….. മികച്ച 30 അംഗങ്ങൾ ….. (പണം CRORES ൽ ഉണ്ട്) 1 – * അസദുദ്ദീൻ ഒവൈസി (568000) * 2 – * മൊയ്ദിൻ ബാവ (7800) * 3 – * യു ടി ഖാദർ (158000) […]

Continue Reading

കടക് നാഥ് കോഴിയുടെ മുട്ടയും കോഴിയെപ്പോലെ തന്നെ കറുത്തതാണോ…?

വിവരണം Facebook Archived Link “ഇത് മദ്ധ്യപ്രദേശ് ഭാഗങ്ങളിൽ കണ്ടു വരുന്ന ഒരിനം കോഴിയാണ് പേര് “കടക് നാഥ് ” ഇതിന്റെ ഇറച്ചിയും, മുട്ടയും കറുത്ത നിറത്തിൽ കാണപ്പെടുന്നു…. പലതരംമരുന്ന് ആവശ്യത്തിന് വേണ്ടിയാണ് ഇതിനെ കുടുതലും ഉപയോഗിക്കുന്നത്. !” എന്ന അടിക്കുറിപ്പോടെ 2019  ജനുവരി 22, മുതല്‍ കറുത്ത കോഴിയുടെയും കറുത്ത മുട്ടയുടെയും ചിത്രങ്ങള്‍ Ottamoolikal എന്ന ഫേസ്ബുക്ക് പേജ് പ്രചരിപ്പിക്കുകയാണ്. പോസ്റ്റ്‌ പ്രകാരം മധ്യപ്രദേശില്‍ നിന്ന് വരുന്ന കടക് നാഥ് കോഴിയുടെ ഇറച്ചിയും മുട്ടയും കറുത്തതാണ് […]

Continue Reading