ഗുജറാത്തിലെ പാലം തകര്‍ന്ന് ‘റോഡ് അരികില്‍’ ചികിത്സയില്‍ കഴിയുന്നവരുടെ ചിത്രമാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം രാജ്യത്തെ നടുക്കിയ അപകടമാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്ന് 135 പേരുടെ ജീവന്‍ വെടിയാന്‍ കാരണമായ അതിദാരുണമായ ദുരന്തം. എന്നാല്‍ ഈ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് യാതൊരു സൗകര്യങ്ങളും ഗുജറാത്തിലെ ഭരണകൂടം നല്‍കുന്നില്ലാ എന്ന പേരില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഗുജറാത്തില്‍ പാലം തകര്‍ന്നപ്പോള്‍ ജനങ്ങളുടെ അവസ്ഥ എന്ന വിവരണം നല്‍കിയ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു മേല്‍പ്പലത്തിന്‍റെ അപ്രോച്ച് റോഡിലെ ഭിത്തിയില്‍ നടപ്പാതയില്‍ ഡ്രിപ്പ് തൂക്കിയിട്ട് […]

Continue Reading

പാലം തകര്‍ന്നിടത്ത് നിന്നും കമ്പി കിട്ടിയാല്‍ അറിയിക്കാമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞോ? മനോരമ ന്യൂസ് വാര്‍ത്ത സ്ക്രീന്‍ഷോട്ട് പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം കോഴിക്കോട് മാവൂരിലെ കൂളിമാട് പാലത്തിന്‍റെ ബീം തകര്‍ന്ന് വീണതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന് വന്നത്. നിര്‍മ്മാണത്തിനിടയില്‍ പാലത്തിന്‍റെ ബീമുകള്‍ കായലില്‍ നിലം പൊത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. നിര്‍മ്മാണത്തിലെ അഴിമതി മൂലമുള്ള അപകാതയാണെന്ന് പാലം തകരാന്‍ കാരണമായതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടു. ഹൈഡ്രോളിക് ജാക്കി ഉപയോഗിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് വേണ്ടത്ര വൈദഗ്ധ്യം ഇല്ലാത്തതുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന വിശദീകരണവുമായി കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും രംഗത്ത് വന്നു. […]

Continue Reading

ആലപ്പുഴ ബീച്ചിലെ ഫ്ലോട്ടിങ് ബ്രി‍ഡ്‌ജ് പദ്ധതി സംരംഭകര്‍ ഉപേക്ഷിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ആലപ്പുഴ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ‍്‌ജ് നിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ചകളാണ് കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് സാഹസിക വിനോദ സഞ്ചാരത്തിനായി ഫ്ലോട്ടിങ് ബ്രിഡ്‌ജ് എന്ന പുതിയ സംരഭത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും പിന്നീട് ഉണ്ടായ വിവാദങ്ങളുമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കടല്‍ തീരത്ത് നിന്നും കടലിലേക്ക് നീളുന്ന പൊങ്ങി കിടക്കുകയും തിരയോടൊപ്പം ആടുകയും ചെയ്യുന്നതാണ് ഫൈബര്‍ കൊണ്ട് നിര്‍മ്മിച്ച ബ്ലോക്കുകള്‍ നിരത്തി ഘടിപ്പിച്ചുള്ള ഫ്ലോട്ടിങ് ബ്രിഡ്‌ജ്. ഇതിന് ആവശ്യമായ […]

Continue Reading

FACT CHECK: പാലങ്ങള്‍ക്ക് അടിയിലൂടെ പറക്കുന്ന വിമാനം ഡിജിറ്റല്‍ ആര്‍ട്ടാണ്…യഥാര്‍ത്ഥമല്ല…

ഒരു എയ്റോപ്ലെയിൻ അതിസാഹസികമായി രണ്ടു പാലങ്ങള്‍ക്കടിയിലൂടെ പറക്കുന്ന ഒരു വീഡിയോ നിങ്ങളിൽ പലരും ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ കണ്ടിട്ടുണ്ടാവും  പ്രചരണം  ഒരു എയ്റോപ്ലെയിൻ വെള്ളത്തില്‍ സ്പര്‍ശിച്ച് ഓളമുണ്ടാക്കിയ ശേഷം പറന്നു വന്ന് രണ്ടു പാലങ്ങള്‍ക്കടിയിലൂടെ മുകള്‍ ഭാഗത്തോ പില്ലറുകളിലോ ഒന്നും സ്പർശിക്കാതെ അതിസാഹസികമായി പുറത്തേക്ക് അ ഇറങ്ങിവന്ന് വീണ്ടും പറന്നുയരുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.  വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന  വിവരണം ഇങ്ങനെയാണ്: ഒരേ സമയം രണ്ടു പാലത്തിന്റെ അടിയിലൂടെ ഒരു വിമാനയാത്ര… archived link FB post ഈ വീഡിയോ […]

Continue Reading

FACT CHECK – പിണറായി വിജയന്‍ തറക്കല്ലിട്ട പാലം തകര്‍ന്നു വീണ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം പിണറായി വിജയന്‍ തറക്കല്ലിട്ട പാലം തകര്‍ന്നു വീണു.. പണി പൂര്‍ത്തിയാകാത്ത പാലമാണ് ഇന്നലെ വൈകിട്ടോടെ തകര്‍ന്ന് വീണത്.. എന്ന പേരില്‍ ഒരു പാലം തകര്‍ന്ന ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 490ല്‍ അധികം റിയാക്ഷനുകളും 1,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഇത്തരത്തിലൊരു പാലം സമീപകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ […]

Continue Reading

263 കോടി രൂപ ചിലവാക്കി നിര്‍മിച്ച ബീഹാറിലെ പാലം ഉത്ഘാടനത്തിന്‍റെ 29 ആം ദിവസം തകര്‍ന്നു വീണുവോ? സത്യാവസ്ഥ അറിയൂ…

പാലം നിര്‍മാണത്തില്‍ അഴിമതി മൂലം പാലം തകര്‍ന്ന്‍ വീഴുന്ന സംഭവങ്ങളെ കുറിച്ച് നമ്മള്‍ സ്ഥിരം കേള്‍ക്കാറുണ്ട്. കേരളത്തില്‍ പാലാരിവട്ടം പാലം തകര്‍ന്നതിന്‍റെ ഓര്‍മ്മ ഇപ്പോഴും മലയാളികളുടെ മനസിലുണ്ടാകും. എന്നാല്‍ ഇതേ പോലെ 263 കോടി രൂപ ചിലവാക്കി നിര്‍മിച്ച പാലം ഉത്ഘാടനതിന്‍റെ 29 ദിവസത്തിനു ശേഷം തകര്‍ന്ന്‍ വീഴുന്നു എന്നൊരു വാര്‍ത്ത‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവം നടന്നത് ബിജെപി-ജെഡിയു ഭരിക്കുന്ന ബീഹാറില്‍. ബീഹാറിലെ ഗോപാല്‍ഗന്ജ് ജില്ലയിലെ സത്തര്‍ഘാട്ടില്‍ ഗണ്ടക് പുഴയുടെ മുകളില്‍ നിര്‍മിച്ച പാലം […]

Continue Reading

ഡല്‍ഹിയില്‍ പാലത്തിന്‍റെ താഴെ കിടക്കുന്ന തൊഴിലാളികളുടെ ചിത്രം ഗുജറാത്തിലെ ക്വാറന്‍റീൻ കേന്ദ്രങ്ങള്‍ എന്ന തരത്തില്‍ വ്യാജപ്രചരണം…

ഇന്ത്യയില്‍ കോവിഡ്‌-19 ബാധിതവരുടെ സംഖ്യ പല സംസ്ഥാനങ്ങളില്‍ നിയന്ത്രണത്തില്‍ വന്നിട്ടുണ്ടെങ്കിലും മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ്‌ ബാധിതരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ പണി എടുക്കാന്‍ വന്ന പല അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നം ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. ഭക്ഷണം കഴിക്കാനും തിരിച്ച് വിട്ടിലേക്ക് പോകാനും പണമില്ലാത്ത പാവപെട്ട തൊഴിലാളികള്‍ റോഡിലൂടെ കാല്‍നടയായി അവരുടെ നാട്ടില്‍ എത്താന്‍ ശ്രമിക്കുന്നു. ഇവരുടെ കഥകള്‍ നമ്മള്‍ എന്നും മാധ്യമങ്ങളില്‍ കാണുന്നുണ്ടാകും. രോഗികളുടെ എണ്ണം കൂടാതിരിക്കാനും രോഗികളെ […]

Continue Reading

മുംബൈ മുതല്‍ ദുബായ് വരെ 50,000 രൂപ ചെലിവില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കടല്‍പ്പാലം നിര്‍മ്മിക്കുന്നുണ്ടോ?

വിവരണം പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി യാഥാർഥ്യമാകുമ്പോൾ ഓരോ സംഘമിത്രവും അഭിമാനിക്കട്ടെ ! 2020 ഫെബ്രുവരി 30 ന് തറക്കല്ലിടുന്ന പദ്ധതി 2024 ഫെബ്രുവരി 31 ന് പൂർത്തീകരിക്കുമ്പോഴാണ് എയർ ഇന്ത്യ വിറ്റത് ഇതുപോലുള്ള പദ്ധതികൾ മുന്നിൽ കൊണ്ടാണെന്നു വൈകി ലോകം മനസ്സിലാക്കുന്നത്.മോഡി എന്നും ഇരുമുഴം മുന്നിൽ തന്നെ … എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. മുംബൈ ടു ദുബൈ ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം ഇന്ത്യക്ക് സ്വന്തം. ഇനി ഗള്‍ഫില്‍ […]

Continue Reading

ഈ പാലം വായനാട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണോ?

നമസ്‌തെ..🙏🙏 136.39 കോടി രൂപ മോഡി സർക്കാർ ചിലവില്‍ നിര്‍മ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സുൽത്താൻ ബത്തേരി കടൽ പാലം. വയനാട് ജില്ലയിലെ തീരദേശ മേഖലയായ സുൽത്താൻ ബത്തേരിയും മാനന്തവാടി പഞ്ചായത്തിലെ അഴീക്കലിനെയും തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് അറബി കടലിന്‍റെ പൊഴിമുഖത്തിന് കുറുകെയാണ് വലിയഴീക്കല്‍ പാലം നിര്‍മ്മിക്കുന്നത്. വായനാട്ട് കാരുടെ സ്വപ്ന പദ്ധതിയായ തീരദേശ പാത യാഥാര്‍ത്ഥ്യമാകുന്നതിന് നിര്‍ണ്ണായക പങ്കാണ് വലിയഴീക്കല്‍ പാലത്തിനുള്ളത്. അറബിക്കടലില്‍ നിന്നും ദേശീയ ജലപാതയിലേക്കും കൽപ്പറ്റ ഹാര്‍ബറിലേക്കും ഭാവിയില്‍ ചെറിയ കപ്പലുകളും, ബാര്‍ജുകളും പാലത്തിന്‍റെ […]

Continue Reading

തണ്ണീര്‍മുക്കം ബണ്ടിന്‍റെ പുതിയ പാലത്തിലെ കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പികള്‍ തെളിഞ്ഞ് വന്നോ?

വിവരണം “തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം” ” ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. പാലത്തിലെ കമ്പികൾ തെളിഞ്ഞു.Sയറ് പോകാതെ നോക്കുക: … എല്ലാവരും രാഷ്ട്രീയം നോക്കാതെ Share ചെയ്യൂ.” എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസങ്ങളിലായി ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. തണ്ണീര്‍മുക്കം ബണ്ടിന്‍റെ പുതിയ പാലത്തിലെ കോണ്‍ക്രീറ്റ് ഇളകി പാലത്തിന്‍റെ കമ്പികള്‍ തെളിഞ്ഞു എന്ന പേരിലാണ് പോസ്റ്റ് വ്യാപകമായി ചിലര്‍ പ്രചരിപ്പിക്കുന്നത്.  Vechoor Gramam വെച്ചൂർ ഗ്രാമം  എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഒക്ടോബര്‍ 8ന് റിതേഷ് […]

Continue Reading