FACT CHECK: കഴിഞ്ഞ കൊല്ലം lightsoffkerala ക്യാംപെയിന്‍റെ ഭാഗമായി രമേശ്‌ ചെന്നിത്തല മെഴുകുതിരി കത്തിച്ച ചിത്രമുപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 99 സീറ്റുകള്‍ നേടി വന്‍ വിജയം കൈവരിച്ചതിന്‍റെ സന്തോഷ സൂചകമായി കഴിഞ്ഞ ഏഴാം തിയതി സന്ധ്യയ്ക്ക് മെഴുകുതിരികള്‍ തെളിയിച്ച് വിജയദിനം ആഘോഷിക്കാന്‍ എല്‍ ഡി എഫ് അനുയായികള്‍ ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ ആഘോഷത്തില്‍ പങ്കെടുത്തവരില്‍ പലരും മെഴുകുതിരി കത്തിച്ച ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മെഴുകുതിരി തെളിയിക്കുന്ന ഒരു ചിത്രവും ഇതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലെ ഒരു ചിത്രത്തിന്  നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് […]

Continue Reading

പിഞ്ചുകുഞ്ഞിനുമേല്‍ ഒരു സ്ത്രി കാണിക്കുന്ന ക്രൂരത തുറന്നു കാട്ടിയ സാമുഹ്യ മാധ്യമങ്ങളിലെ വൈറല്‍ വീഡിയോയിലുള്ള കുട്ടി മലയാളിയല്ല….

ഒരു പിഞ്ചുകുഞ്ഞിനെ മേഴ്കുതിരി ഉപയിഗിച്ച് ഒരു സ്ത്രി പൊള്ളിക്കുന്ന വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിരിക്കുകയാണ്. ഈ വീഡിയോ വാട്സപ്പിലും ഫെസ്ബൂക്കിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.  വീഡിയോയില്‍ മുന്ന്‍ സ്ത്രികളെ കാണാം. ഇതില്‍ ചുവന്ന മാക്സി ധരിച്ച സ്ത്രി കുഞ്ഞിന്‍റെ കൈ മെഴ്കുതിരി വെച്ച് കത്തിക്കുന്നതായി കാണാം. വീഡിയോ പ്രചരിപ്പിക്കുനവര്‍ കൂടെയൊരു സന്ദേശവും പ്രചരിപ്പിക്കുന്നുണ്ട്. സന്ദേശത്തില്‍ പറയുന്നത് “ഈ സ്ത്രി അന്യസംസ്ഥാനത്തിലെതാണ് പക്ഷെ കുഞ്ഞ് മലയാളിയാണ് എന്ന് തോന്നുന്നു.” ഇത്തരത്തില്‍ സന്ദേശങ്ങള്‍ ഫെസ്ബൂക്കിന്‍റെ അടിക്കുറിപ്പായി അല്ലെങ്കില്‍ വാട്സാപ്പില്‍ […]

Continue Reading

പ്രധാന മന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മുഖ്യമന്ത്രിയും കുടുംബവും വിളക്ക് തെളിയിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം..

വിവരണം സഖാവേ അഭിനന്ദനങ്ങൾ.. മനസ്സിൽ തൊട്ട് ഒരു റെഡ് സല്യൂട്ട് ഇരുളിൽ നിന്നു വെളിച്ചത്തിലേക്ക്… കേരള മുഖ്യമന്ത്രി പിണറായി വിജയൻ.. എന്ന തലക്കെട്ട് നല്‍കി പിണറായി വിജയന്‍ കുടുംബത്തോടൊപ്പം ദീപം തെളിയിച്ച് വസതിയില്‍ ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ അഹ്വാനപ്രകാരം ഞായര്‍ രാത്രിയില്‍ 9 മണി മുതല്‍ 9 മിനിറ്റ് പിണറായി വിജയന്‍ ദീപം തെളിയിച്ചു എന്ന അവകാശവാദം ഉയര്‍ത്തിയാണ് പോസ്റ്റ് പ്രചരിക്കുന്നത്. ജോസഫ് ബി.ജെ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ […]

Continue Reading