ചാണ്ടി ഉമ്മന്‍റെ ചെറുകുടല്‍ പരാമര്‍ശത്തെ കുറിച്ച് ഡോ.പി.സിരന്‍ ഇത്തരമൊരു പ്രസ്താവന നടത്തയിട്ടുണ്ടോ. വസ്‌തുത അറിയാം..

വിവരണം ചാണ്ടി ഉമ്മന്‍ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളായും വാര്‍ത്തകളായുമൊക്കെ പ്രചരിക്കുന്നത്. ചെറുകുടലിന്‍റെ നീളം ഒന്നര കിലോമീറ്ററാണെന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രസംഗം. എന്നാല്‍ ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ഡോ. പി.സരിന്‍ ഇതില്‍ പ്രതികരിച്ച് നടത്തിയ പരാമര്‍ശമെന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ചെറുകുടല്‍ എന്നാണ് പറഞ്ഞത് അങ്ങനെയല്ലാ എന്ന് ഉറപ്പിച്ച് പറയാന്‍ മാത്രം ട്രോളുന്നവരുടെ കയ്യില്‍ തെളിവ് വല്ലതുമുണ്ടോ.. എന്ന് ഡോ.സരിന്‍ പ്രസ്താവന നടത്തിയതായി എന്ന പേരില്‍ പ്രചരണം. സിപിഎം […]

Continue Reading

കെപിസിസി നേതൃത്വം ചാണ്ടി ഉമ്മന് അന്ത്യശാസനം 

നല്‍കിയോ? പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാം.. വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളും ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. രാഷ്ട്രീയ പോര് കടുക്കുമ്പോള്‍ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ് ചര്‍ച്ചയ്ക്ക് ചൂട് പകരുന്നത്. ഈ വേളയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അന്തരിച്ച പുതുപ്പള്ളി എംഎല്‍എയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മനെതിരെ കെപിസിസി നേതൃത്വം കടുത്ത ശാസന നല്‍കിയെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ  പ്രചരണം. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് യാതൊരുവിധ ഉത്തരങ്ങളും നൽകരുതെന്ന് ചാണ്ടി ഉമ്മനോട് വീണ്ടും […]

Continue Reading

ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തില്‍ പിടികൂടിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം പാറശാല പൊന്‍വിളയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അജ്ഞാതന്‍ അടിച്ച് തകര്‍ത്തെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തന്നെ പിടികൂടിയെന്ന പ്രചരണമാണ് സമൂഹമാധ്യമത്തിലൂടെ നടക്കുന്നത്. 24 നല്‍കിയ വാര്‍ത്ത എന്ന പേരിലെ സ്ക്രീന്‍ഷോട്ട് സഹിതമാണ് പ്രചരണം. സിപിഐഎം കേരള സൈബര്‍ വിങ് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നൗഷി പാലയാട് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 154ല്‍ അധികം […]

Continue Reading

പിതാവിനെ അനുകരിക്കാന്‍ ചാണ്ടി ഉമ്മന്‍ മിമിക്രി കലാകാരന്‍റെ സഹായം തേടിയെന്ന വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്നണികള്‍ എല്ലാം തന്നെ സജീവമായി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ജെയിക്ക് സി തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. അതെ സമയം ചാണ്ടി ഉമ്മന്‍ തന്‍റെ പിതാവിനെ അനുകരിക്കാന്‍ മനപ്പൂര്‍വ്വം ശ്രമങ്ങള്‍ നടത്തി മണ്ഡലത്തില്‍ അനുകംബ വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം എല്‍ഡിഎഫ് ഉയര്‍ത്തുന്നുണ്ട്. ഇതിന്‍റെ […]

Continue Reading

മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം കഴിഞ്ഞ ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചത്. വലിയ വൈകാരികമായ യാത്രയയപ്പാണ് ഉമ്മന്‍ചാണ്ടിക്ക് സംസ്ഥാനം നല്‍കിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളും അദ്ദേഹത്തിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലും സംസ്കാര ചടങ്ങുകളിലും എല്ലാ പങ്കാളികളായി. സംസ്കാരത്തിന് ശേഷവും നിരവധി പേരാണ് പുതുപ്പള്ളി പള്ളിയിലെ സ്മശാനത്തില്‍ അദ്ദേഹത്തിന്‍റെ കല്ലറിയില്‍ പ്രാര്‍ത്ഥനകളുമായി എത്തുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് ഉമ്മന്‍ ചാണ്ടി മരിച്ച ശേഷമുള്ള ആദ്യ ചൊവ്വാഴ്ച്ചയാണ് ഇന്ന് എന്ന് […]

Continue Reading