നടന്‍ വിജയ്‌കാന്ത് മരിച്ചു എന്നത് വ്യാജ പ്രചരണം.. വസ്‌തുത അറിയാം.

വിവരണം തമിഴ് ചലച്ചിത്രതാരവും ഡിഎംഡികെ നേതാവുമായ വിജയ്‌കാന്ത് മരണപ്പെട്ടു എന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അസുഖബാധിതനായി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിജയ്‌കാന്ത് മരണപ്പെട്ടു എന്നാണ് പ്രചരണം. പ്പർതാരം വിട പറഞ്ഞിരിക്കുന്നു.    ‘  ചിന്നന കൗണ്ടർ ‘ ഉൾപ്പെടെ ഒട്ടേറെ വിജയ് കാന്ത് സിനിമകൾ ചെറുപ്പം മുതൽ ഇഷ്ട്ടത്തോടെ കണ്ടിട്ടുണ്ടെങ്കിലും , സിദ്ധിക്ക് മാഷിന്റെ ‘ ക്രോണിക് ബാച്ചർ ‘ തമിഴ്  റീമെയ്ക്ക് ‘ എങ്കൾ അണ്ണൻ ‘        സിനിമയിലാണ് വിജയ് കാന്ത് സാറിന്റെ വേറിട്ട അഭിനയ മുഹൂർത്ഥങ്ങൾ […]

Continue Reading

കമിതാക്കളെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും ഇറക്കി വിടുന്ന വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്? വസ്‌തുത അറിയാം..

വിവരണം ഒരു പെണ്‍കുട്ടി യുവാവിന്‍റെ കയ്യില്‍ പിടിച്ച് കൊണ്ട് നടന്ന് രണ്ട് കെട്ടിടങ്ങള്‍ക്ക് ഇടയിലെ നടവഴിയില്‍ മറഞ്ഞ് നിന്ന് സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കമിതാക്കള്‍ സംസാരിക്കുന്നതിനിടയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍റെ കണ്ണില്‍ ഇവര്‍ പെടുകയും അയാള്‍ അവരെ അവിടെ നിന്നും പറഞ്ഞു വിടുകയും ചെയ്യുന്നതാണ് സിസിടിവി ദൃശ്യമെന്ന് തോന്നിക്കുന്ന ഈ വീഡിയോ. കൊല്ലത്ത് പട്ടാപകൽ സുടാപ്പി മജീദിനേ പീഡിപ്പിക്കാൻ ശ്രമിച്ച യുവതിയെ സെക്യൂരിറ്റി പൊക്കി.. കൊല്ലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തിന്‍റെ സിസിടിവി ദൃശ്യമാണിതെന്ന പേരിലാണ് […]

Continue Reading

നടന്‍ സുജിത്ത് ശങ്കറിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം എകെജിക്ക് ജനപിന്തുണയായിരുന്നു ആവശ്യം.. ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ആവശ്യം പത്തുതലമുറയുടെ സാമ്പത്തിക ഭദ്രത മാത്രമാണെന്ന് നടന്‍ സുജിത്ത് ശങ്കര്‍ പറഞ്ഞു എന്ന് റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനലിന്‍റെ ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അമീറലി കെഡിആര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 89ല്‍ അധികം റിയാക്ഷനുകളും 5ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്‍ സുജിത്ത് ചന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ […]

Continue Reading

മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം കരിങ്കൊടി പ്രയോഗവും പ്രതിഷേധവും ശക്തമാക്കിയ സാഹചര്യത്തില്‍ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി സ്ഥലങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുന്നതിനെ കുറിച്ചും മാധ്യമങ്ങളില്‍ ഇതിനോടകം നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വിചിത്രമായ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരിലാണ് ഈ പ്രചരണം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് അമ്പൈയ്ത്തില്‍ കഴിവ് തെളിയിച്ച വിദഗ്ധരെയും പട്ടി പിടുത്തക്കാരെയും ഉള്‍പ്പെടുത്താന്‍ തീരുമാനം എന്ന് റിപ്പോര്‍ട്ടര്‍ […]

Continue Reading

ഷാരൂഖ് മുസ്‌ലിം ലീഗിനെ കുറിച്ച് നടത്തിയ പ്രസ്താവന എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഷാരൂഖ് ഖാനും മമ്മൂട്ടിക്കും ആസിഫ് അലിക്കും മുസ്‌ലിം ലീഗില്‍ അംഗത്വം എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മുസ്‌ലിം ലീഗ് അംഗത്വ ക്യാംപെയിനിന്‍റെ വിശ്വാസിയത നഷ്ടപ്പെടുന്ന അംഗത്വ രേഖകള്‍ പുറത്ത് വന്നതോടെ പാര്‍ട്ടി പ്രിതിരോധത്തില്‍ ആകുന്ന സാഹചര്യത്തിലെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിഷയത്തില്‍ പ്രതികരിച്ച് ഷാരൂഖ് ഖാന്‍ രംഗത്ത് വന്നു എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലോക മുസ്‌ലിങ്ങളുടെ രക്ഷകരായി ലീഗ് മാത്ര, സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചല്ല ലീഗില്‍ ചേര്‍ന്നത് -ഷാരൂഖ് […]

Continue Reading

സിഎച്ച് മുഹമ്മദ് കോയയെ പരിഹസിച്ച് ഫാത്തിമ തെഹ്‌ലിയ ഇത്തരമൊരു പ്രസ്താവന നടത്തിയോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതോടെ മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ വകുപ്പായിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് നിലവില്‍ സ്പീക്കറായിരുന്ന എം.ബി.രാജേഷിന് നല്‍കാനും സ്പീക്കര്‍ സ്ഥാനം തലശേരി എംഎല്‍എ എ.എന്‍.ഷംസീറിന് നല്‍കാനും കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.  അതെ സമയം എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്‌ലിയയുടെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രതരിക്കുന്നത്. ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് […]

Continue Reading

തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇന്ധനവില ഒരു രൂപ പോലും കൂടില്ല എന്ന് കെ.സുരേന്ദ്രന്‍ പ്രസ്താവന നടത്തിയോ? ഇതെ കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവി ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത?

വിവരണം രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ ഇതിന് മുന്നോടിയായി ഇന്ധന വില വര്‍ദ്ധന താല്‍ക്കാലികമായി തടസപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇപ്പോള്‍ ദിവസവും 75 മുതല്‍ 88 പൈസ വരെ വര്‍ദ്ധിക്കുന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരു രൂപ പോലും വര്‍ദ്ധിക്കില്ലെന്നും ഈ പ്രചരണം വ്യാജമാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഇളിഭ്യരാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിക്കുന്നതിന് മുന്‍പ് പ്രസ്താവന നടത്തിയെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഒരു […]

Continue Reading

യുക്രയിന്‍ വധിച്ച റഷ്യന്‍ സൈനികര്‍ എന്ന പേരില്‍ യുക്രയിന്‍ ടിവി ചാനല്‍ നല്‍കിയ വ്യാജ വാര്‍ത്തയുടെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം റഷ്യ-യുക്രെയിന്‍ യുദ്ധം അതി ശക്തമായി തന്നെ നടന്നു കൊണ്ടിരിക്കുകയാണ്. യുക്രെയിന്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ റഷ്യന്‍ സൈന്യം യുക്രെയിനിന്‍റെ പ്രധാന നഗരങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്ത് വന്നിരുന്നു. സോവിയറ്റ് യൂണിയന്‍ കാലം മുതല്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഇപ്പോഴും അതിന്‍റെ നയതന്ത്ര വിഷയങ്ങളില്‍ പുലര്‍ത്തുന്നതിനാല്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധത്തില്‍ ചേരിചേര നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ റഷ്യയ്‌ക്കെതിരെ പ്രമേയം പാസാക്കിയപ്പോഴും വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നു. […]

Continue Reading

FACT CHECK – എസ്എസ്എല്‍സി പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥിക്ക് ബി ഗ്രേഡ് എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം എസ്എസ്എല്‍സി പരീക്ഷ ഫലം 99.47 ശതമാനം ആണെന്ന് പുറത്ത് വന്നതോടെ ഇതുമായി ബന്ധപ്പെട്ട പല ട്രോളുകളും ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ ഒരു വാര്‍ത്ത അവരുടെ വെബ്‌‍ഡെസ്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്നത്. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് മാര്‍ക്കില്ല.. എഴുതാത്ത വിദ്യാര്‍ത്ഥിക്ക് ബി ഗ്രേഡ്.. എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ടര്‍ ലൈവ് പ്രസിദ്ധീകരിച്ച വാര്‍ത്ത. ഈ  വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ചേര്‍ത്ത് ആര്യ കൃഷ്ണന്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ […]

Continue Reading

FACT CHECK: റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് കെ. സുരേന്ദ്രനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു…

പ്രചരണം  നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടത്തി എന്ന ആരോപണത്തിന്മേല്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അന്വേഷണത്തിന് ഹാജരാകണം എന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഓണ്‍ലൈന്‍ പതിപ്പില്‍ കെ സുരേന്ദ്രന്‍റെ കെ. സുരേന്ദ്രന്‍റെ ഒരു പരാമര്‍ശം തലക്കെട്ടായി നല്‍കിയതിന്‍റെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്.  തന്നെ ജയിലിലടച്ചാൽ ആരും സങ്കടപ്പെടരുത് എനിക്ക് മുൻപും പല മഹാന്മാരും ജയിലിൽ കിടന്നിട്ടുണ്ട് കുഴൽപണ കവർച്ചാ കേസ് അറസ്റ്റ് […]

Continue Reading

FACT CHECK – അയിഷ സുല്‍ത്താന തട്ടം ഇടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അയിഷയ്ക്ക് കൂട്ട ഇ-മെയില്‍ അയച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തോ? വസ്‌തുത അറിയാം..

വിവരണം തലയില്‍ തട്ടം ഇടാന്‍ അഭ്യര്‍ത്ഥിച്ച് ആയിഷ സുല്‍ത്താനയ്ക്ക് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൂട്ട ഇ-മെയില്‍ അയക്കും..  എന്ന തലക്കെട്ട് നല്‍കി ലക്ഷ്വദ്വീപ് സമര നേതാവായ അയിഷ സുല്‍ത്താനയുടെ ചിത്രവും മുസ്‌ലിം ലീഗ് പതാകയുടെ ചിത്രവും ചേര്‍ത്ത റിപ്പോര്‍ട്ട് ചാനലിന്‍റെ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലപ്പുറം സഖാക്കള്‍ എഫ്‌ബി ഗ്രൂപ്പ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ തൂലിക തൂലിക എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 265ല്‍ അധികം റിയാക്ഷനുകളും 31ല്‍ […]

Continue Reading

FACT CHECK: യുപിയില്‍ നിന്നുള്ള കേസിലെ പ്രതികള്‍ സംഘപരിവാറുകാര്‍ ആണെന്ന് ചിത്രീകരിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിക്കുന്നു…

പ്രചരണം  റിപ്പോർട്ടർ ചാനൽ ഓൺലൈൻ പതിപ്പിന്‍റെ ഒരു സ്ക്രീൻഷോട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചാനലിന്‍റെ ലോഗോയോടൊപ്പം സ്ക്രീൻ ഷോട്ടിൽ കാണാൻ സാധിക്കുന്ന വാർത്തയുടെ തലക്കെട്ട് ഇങ്ങനെയാണ്:  ശ്മശാനത്തില്‍ എത്തിയ മൃതശരീരങ്ങളിൽ നിന്നും വ്യാപകമായി വസ്ത്രങ്ങളും പുതപ്പും മോഷ്ടിച്ചിരുന്ന സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ; ഉത്തർപ്രദേശ്  ഒപ്പം നൽകിയ വിവരണം ഇങ്ങനെ: മൃതദേഹങ്ങളുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന സംഘം പോലീസ് പിടിയില്‍. സംഭവം നടന്ന് വേറെ എവിടെയുമല്ല യോഗിയുടെ മധുരമനോഹര യുപിയില്‍ തന്നെ ! ശ്മശാനങ്ങളില്‍ നിന്നും ചുടുക്കാട്ടില്‍ […]

Continue Reading

RAPID FC: ഇത് മാതൃഭുമി ചാനലിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ടില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തയാണ്…

പ്രചരണം സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അതൃപ്തി പാര്‍ട്ടി നേതാക്കളും അണികളും പരസ്യമായി പ്രകടിപ്പിക്കുന്നതിന്റെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില വ്യാജ പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ആത്മഹത്യാ ഭീഷണിയുമായി എ എ റഹിം എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. മാതൃഭൂമി ചാനലിന്‍റെ സ്ക്രീന്‍ ഷോട്ടിലാണ് വാര്‍ത്ത പ്രചരിക്കുന്നത്.  archived link FB post മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ്‌ ആത്മഹത്യ ഭീഷണി നടത്തുന്നു എന്ന വാര്‍ത്ത കാണിക്കുന്ന മാതൃഭൂമി […]

Continue Reading

FACT CHECK: ‘ആത്മഹത്യ ഭീഷണിയുമായി കെപിഎ മജീദ്’ എന്നൊരു വാർത്ത മാതൃഭൂമി ചാനൽ പ്രസിദ്ധീകരിച്ചിട്ടില്ല; ഇത് വ്യാജ സ്ക്രീൻഷോട്ട് ആണ്

പ്രചരണം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലേയ്ക്കായി സ്ഥാനാര്‍ഥികളെ ഒരുവിധം പൂര്‍ണ്ണമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനിടെ ചില നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തൃപ്തരല്ല എന്നാ മട്ടില്‍ ചില വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. യു ഡി എഫിന്‍റെ സഖ്യകക്ഷിയായ മുസ്ലിം ലീഗ് ഏതാണ്ട് മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു.  സ്ഥാനാർഥികളിൽ പലരും സീറ്റ് മോഹവുമായി പല നാടകങ്ങളും കാണിക്കുന്നു എന്ന മട്ടിൽ ചില പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇത്തരത്തിൽ മുസ്ലിം ലീഗ് നേതാവ് കെ പി എ […]

Continue Reading

FACT CHECK: റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ പതിപ്പിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ടില്‍ പ്രചരിക്കുന്നത് കെ സുരേന്ദ്രന്‍റെ പേരില്‍ വ്യാജ പ്രസ്താവനയാണ്…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായങ്ങളായും പ്രസ്താവനകളായും പല വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ പ്രചരിക്കുന്നുണ്ട്.  ഇത്തരത്തില്‍  ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറിച്ച് പ്രചരിക്കുന്ന ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇതിനുമുമ്പും കെ സുരേന്ദ്രന്‍റെ പ്രസ്താവന എന്ന പേരിലും മറ്റും പ്രചരിച്ച ചില പോസ്റ്റുകളുടെ മുകളിൽ ഞങ്ങൾ വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്.   പ്രചരണം ഇങ്ങനെ:  റിപ്പോർട്ടർ ചാനല്‍ ഓണ്‍ ലൈന്‍ പതിപ്പിന്‍റെ  ഒരു  സ്ക്രീൻഷോട്ട് എന്ന രൂപത്തിലാണ് വാർത്ത പ്രചരിക്കുന്നത്. സ്ക്രീൻ ഷോട്ടിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ: […]

Continue Reading

FACT CHECK: ‘മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പാണക്കാട് ശിഹാബ് തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തില്‍ പരാമര്‍ശം നടത്തി’ എന്നത് വ്യാജ പ്രചരണമാണ്…

വിവരണം  രാഷ്ട്രീയ നേതാക്കള്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ പറ്റിയോ ആശയങ്ങളെ കുറിച്ചോ പുകഴ്ത്തിയോ ഇകഴ്ത്തിയോ പരാമര്‍ശം നടത്തി എന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സാധാരണയാണ്. ഇങ്ങനെയുള്ള പ്രചരണങ്ങളില്‍ പലതും അടിസ്ഥാന രഹിതവും വ്യാജവുമായിരിക്കും എന്നാണ് അവലോകനത്തിനൊടുവില്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള ഫാക്റ്റ് ചെക്കുകള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റിലോ അല്ലെങ്കില്‍ ഫേസ്ബുക്ക് പേജിലോ കാണാന്‍ സാധിക്കും.  ഇത്തരത്തില്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഏഷ്യാനെറ്റ് ചാനലിന്‍റെ എംബ്ലത്തോടൊപ്പം പാണക്കാട് […]

Continue Reading

FACT CHECK: ബിന്ദു കൃഷ്ണ ബിജെപിയിലേയ്ക്ക് എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

വിവരണം ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണിത്. 24 ന്യൂസ്‌ ചാനലിന്‍റെ സ്ക്രീന്‍ ഷോട്ടില്‍ ബിന്ദു കൃഷ്ണ  ബിജെപിയിലേക്ക് എന്ന വാചകങ്ങള്‍ നല്കിയിരിക്കുന്നു. അതായത് കോണ്‍ഗ്രസ് സേതാവ് ബിന്ദു കൃഷ്ണ സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. archived link FB post എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്ന് ഫാക്റ്റ് ക്രെസണ്ടോ കണ്ടെത്തി.  വസ്തുത അറിയൂ ഞങ്ങള്‍ വ്യാജ പ്രചാരണത്തെ കുറിച്ച് ഫേസ്ബുക്കില്‍ അന്വേഷിച്ചപ്പോള്‍ അതിലും പലരും […]

Continue Reading

സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ 24 ചാനലിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിക്കുന്നു

വിവരണം  തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ഇക്കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായ തീപിടുത്തത്തിന് പേരിൽ വിവാദങ്ങൾ ഇപ്പോഴും കത്തി പടരുകയാണ്. കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ  ഇതിൻറെ പേരിൽ അങ്ങോട്ടുമിങ്ങോട്ടും പഴിചാരി കൊണ്ടുള്ള  ആരോപണങ്ങൾ നടത്തികൊണ്ടേയിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളും  തീപിടുത്ത വാർത്തകളുടെ ഒരു വലിയ വേദിയാണ്. വാർത്താ മാധ്യമങ്ങളിൽ വന്ന പല വാർത്തകളും ഇതിലൂടെ പലരും വലിയ തോതിൽ പ്രചരിപ്പിക്കുന്നുണ്ട്.  ഇങ്ങനെ ഈ കഴിഞ്ഞ ദിവസം മുതൽ 24 ന്യൂസ് ചാനലിന്‍റെ  ഒരു സ്ക്രീൻഷോട്ട് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  സ്ക്രീൻഷോട്ടില്‍ നൽകിയിരിക്കുന്ന വാർത്ത ഇതാണ്. “പൊതു വിഭാഗത്തോട് എന്‍‌ഐ‌എ രേഖകൾ ആവശ്യപ്പെട്ടിരുന്നു” […]

Continue Reading

കൈരളി ചാനലിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു

വിവരണം കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട് ഒരു വാർത്ത വന്നിരുന്നു. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും ലഭ്യമാക്കും എന്നതാണ് വാര്‍ത്ത. പ്രധാനമന്ത്രിയുടെ ഉത്തരവിൻ പ്രകാരം ആണ് വില നിരക്കിൽ മാറ്റം വരുത്തിയത് എന്നും വാർത്തയിൽ പറയുന്നു. ഏതാണ്ട് എല്ലാ മാധ്യമങ്ങളും വാര്‍ത്ത  പ്രസിദ്ധീകരിച്ചിരുന്നു.  എന്നാൽ ഈ വാർത്ത  പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മറ്റൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  archived link FB post കൈരളി ചാനൽ പ്രക്ഷേപണം ചെയ്ത […]

Continue Reading

പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിനെ അപലപിച്ചു കൊണ്ട് 24 ന്യൂസ് ചാനൽ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിക്കുന്നു..

വിവരണം  24 ന്യൂസ് ചാനലും ചാനൽ മേധാവിയായ മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായരും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇത്തരത്തിൽ പ്രചരിച്ച ഒരു വാർത്ത വെറും വ്യാജ പ്രചാരണമായിരുന്നു എന്ന് കഴിഞ്ഞ ദിവസം ഞങ്ങൾ കണ്ടെത്തിയിരുന്നു. വാര്‍ത്തയുടെ ലിങ്ക് ഇതാണ്:  24 ന്യൂസ് ചാനലിന്‍റെ സ്ക്രീൻഷോട്ടിൽ തെറ്റായ സ്ലഗ് ലൈൻ കൃത്രിമമായി എഴുതി വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നു  ചാനലിന്‍റെ സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്‌ത്‌  മറ്റൊന്നാക്കി പ്രചരിപ്പിക്കുകയായിരുന്നു. വീണ്ടും ഇത്തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിൽ അത്തരത്തിൽ പ്രചരിച്ചു വരുന്ന ഒരു […]

Continue Reading

FACT CHECK: പ്രധാനമന്ത്രിയെ ഹിറ്റ്ലറുമായി താരതമ്യം ചെയ്യുന്ന ഈ വീഡിയോ അമേരിക്കന്‍ ചാനല്‍ പ്രസിദ്ധീകരിച്ചതല്ല…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍.എസ്.സിനെയും ഹിറ്റ്ലരും നാസി പാര്‍ട്ടിയുമായി താരതമ്യം ചെയ്യുന്ന ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുകയാണ്. വീഡിയോയില്‍ ഇംഗ്ലീഷിലാണ് സംഭാഷണം. വീഡിയോയില്‍ നരേന്ദ്ര മോദിയും ആര്‍.എസ്.എസും എങ്ങനെയാണ് ഫാസിസം പ്രചരിപ്പിക്കുന്നത് എന്ന വാചകമാണുള്ളത്. ഈ വീഡിയോ ഒരു അമേരിക്കന്‍ ന്യൂസ്‌ ചാനലാണ് പ്രസിദ്ധികരിച്ചത് എന്നാണ് വൈറല്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം. ലോകത്തിന്‍റെ മുന്നില്‍ ഇന്ത്യയുടെ തല കുനിയുന്നു എന്നും പോസ്റ്റില്‍ ആരോപിക്കുന്നു. എന്നാല്‍ 1200 ക്കാളധികംഷെയറുകള്‍ ലഭിച്ച ഈ പോസ്റ്റിനെ കുറിച്ച് ഞങ്ങള്‍ […]

Continue Reading

ആകർഷകമായി കൃഷ്ണ ഭജൻ ആലപിക്കുന്ന ഗായിക ചൈനക്കാരിയാണോ…?

വിവരണം  Kurishuveetil John Augustine എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 നവംബർ 6 മുതൽ “സുപ്രഭാതം….. പാട്ട് കേൾക്കാനുള്ളതാണ്, കാണാനുള്ളതല്ല. എന്നാൽ ഇവിടെയിതാ കാണാനും കേൾക്കാനുമായി ഒരു പാട്ട്. പാടുന്നത് ഒരു ചൈനീസ് യുവതിയാണ്. ഇന്ത്യൻ വേഷം ധരിച്ച്, താളത്തിനൊത്ത് അംഗങ്ങൾ ചലിപ്പിച്ച്, അഭിനയിച്ച് ഒരു അടിപൊളി തമിഴ് ഗാനം….” എന്ന അടിക്കുറിപ്പുമായി ഒരു യുവതി ഭഗവാൻ ശ്രീകൃഷ്ണനെ പറ്റിയുള്ള ഗാനം സീ ടിവിയുടെ തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ ആലപിക്കുന്നതും ജഡ്ജസുൾപ്പെടെയുള്ള ഓഡിയൻസ് അത് […]

Continue Reading

കന്യാകുമാരിയിലെ പേച്ചിപ്പാറ ഡാമിൽ നിന്നും കാനലിലേക്ക് ഒഴുകുന്ന വെള്ളത്തിൽ ഇടിമിന്നൽ ഏൽക്കുന്ന ദൃശ്യങ്ങളാണോ ഇത്…?

വിവരണം  Sajan Scaria എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 23 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “കന്യാകുമാരി ജില്ല പേച്ചിപ്പാറ ഡാമിൽ നിന്നും കാനലിലേക്ക് ഒഴുകുന്ന വെള്ളത്തിൽ ഇടിമിന്നൽ ഏൽക്കുന്ന CCTV ദൃശ്യം???” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു വീഡിയോ ആണ്. സ്വച്ഛന്ദമായ ഒരു നീർച്ചാലും അതിൽ സ്ഫോടനം പോലെ പെട്ടെന്ന് എന്തോ സംഭവിക്കുകയും വെള്ളം  പെട്ടെന്ന് ഇളകിമറിഞ്ഞുയരുന്നതുമായ ദൃശ്യങ്ങളാണുള്ളത്.  archived link FB post കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറ […]

Continue Reading