മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിക്ക് നേര്‍ന്ന ജന്മദിനാശംസ വാചകം എഡിറ്റ് ചെയ്ത് മറ്റൊന്നാക്കി പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജന്മദിനം ആയിരുന്നു. നിരവധിപ്പേര്‍ അദ്ദേഹത്തിന് തങ്ങളുടെ സാമൂഹ്യ മാധ്യമ പേജുകൾ വഴി ആയുരാരോഗ്യസൗഖ്യത്തിനായി ആശംസകൾ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മരുമകനും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രിക്ക് ആശംസകൾ നേര്‍ന്നതുമായി ബന്ധപ്പെട്ട ഒരു വ്യാജ പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം കരുത്തോടെ നാട് കക്കുന്ന സഖാവിന്‌ ജന്മദിനാശംസകൾ എന്നെഴുതിയാണ് പി‌എ മുഹമ്മദ് റിയാസ് ആശംസ പോസ്റ്റു ചെയ്തിട്ടുള്ളത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ജന്മദിന ആശംസയുടെ സ്ക്രീന്‍ഷോട്ട് […]

Continue Reading

അമേരിക്കയില്‍ പോകാനായി താന്‍ കമ്മ്യൂണിസ്റ്റ് അല്ലെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയെന്ന് വ്യാജ പ്രചരണം… സത്യമറിയൂ…

അമേരിക്കയില്‍  കമ്മ്യൂണിസ്റ്റുകള്‍ക്കു പ്രവേശനം നിഷേധിച്ചിരിക്കുകയാണ് എന്നൊരു വാര്‍ത്ത കാലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  മുഖ്യമന്ത്രി തുടർ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന് പ്രവേശന അനുമതി നിഷേധിക്കപ്പെടാതെ ഇരിക്കാന്‍ താന്‍ കമ്യൂണിസ്റ്റ് അല്ലെന്ന് അദ്ദേഹം സത്യവാങ്മൂലം നല്‍കി എന്ന പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായി നടക്കുന്നുണ്ട്.  പ്രചരണം  മുഖ്യമന്ത്രി താൻ കമ്മ്യൂണിസ്റ്റ് അല്ല എന്ന് സത്യവാങ്മൂലംനൽകിയതായി സൂചിപ്പിച്ച് അമേരിക്കൻ കോൺസുലേറ്റ് വെബ്സൈറ്റിൽ പൂരിപ്പിച്ച് നൽകിയ ഫോമിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് പ്രചരിക്കുന്നത്.  “ഞാൻ കമ്മ്യൂണിസ്റ്റ് അല്ല എന്ന് എഴുതി കൊടുക്കേണ്ട ഗതികേട് […]

Continue Reading

FACT CHECK: സ്വരാജ് ഇനിമുതൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന് വ്യാജ പ്രചരണം…

പ്രചരണം നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വന്നപ്പോൾ എൽഡിഎഫ് 99 സീറ്റ് നേടി തുടർ ഭരണത്തിന് യോഗ്യത നേടി. എങ്കിലും സിപിഎമ്മിനെ ശക്തനായ സ്ഥാനാർത്ഥി സ്വരാജ് തൃപ്പൂണിത്തുറയിൽ യുഡിഎഫിന്‍റെ കെ. ബാബുവിനോട് പരാജയപ്പെട്ടത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു ഇപ്പോൾ സ്വരാജിന്‍റെ പേരില്‍ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സ്വരാജ് ഇനിമുതൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്നാണ് പ്രചരണം.   archived link FB post ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് വ്യാജ പ്രചരണമാണെന്ന് കണ്ടെത്തി. […]

Continue Reading

പി ജയരാജന്‍റെ പേരിൽ പ്രചരിക്കുന്ന ഈ പരാമർശം വ്യാജമാണ്

വിവരണം  സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്കും  വ്യാജ പ്രചാരണങ്ങൾക്കും ഇരയാകാത്ത രാഷ്ട്രീയ നേതാക്കളില്ല. ചില രാഷ്ട്രീയക്കാർ ഇത്തരത്തിൽ നിരന്തരം വേട്ടയാടപ്പെടുന്നു. ഇത്തരത്തിൽ ഒരാളാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. സ്വന്തം പാർട്ടിയെ പറ്റിയും പാർട്ടി അംഗങ്ങളെ പറ്റിയും വിമർശങ്ങളും പരാമർശങ്ങളും ഉന്നയിച്ചു എന്ന രീതിയിലാണ് പി ജയരാജനെ പറ്റിയുള്ള പോസ്റ്റുകളിൽ ചിലവ കാണപ്പെടുന്നത്. ഇത്തരത്തിൽ ചില പോസ്റ്റുകളുടെ വസ്തുത അന്വേഷണം ഞങ്ങൾ നടത്തുകയും തെറ്റാണെന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.  മുഖ്യമന്ത്രിയെ വിമർശിച്ച് പി ജയരാജൻ പരാമർശം നടത്തിയിട്ടില്ല… […]

Continue Reading

ബിനീഷ് കോടിയേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് എഡിറ്റു ചെയ്ത് തെറ്റിദ്ധാരണാജനകമായി പ്രചരിപ്പിക്കുന്നു….

വിവരണം   മുതിർന്ന സിപിഎം നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ കൊടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയുടെ പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട് ബിനീഷ് കോടിയേരിയും സിപിഎം പാർട്ടിയുടെ കടുത്ത അനുഭാവിയാണ്. എന്നാൽ സിപിഎമ്മിനെ അപലപിക്കുന്ന തരത്തിൽ ബിനീഷ് കൊടിയേരി ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചു എന്ന മട്ടിലാണ് പ്രചരണം.  archived link FB post “കോടിയേരി പണിതുടങ്ങി” എന്ന ഹാഷ് ടാഗും ആയി ബിനീഷ് കോടിയേരിയുടെ പേരിൽ ഉള്ള ഫേസ്ബുക്ക് പേജിൽ നിന്നും എന്ന മട്ടില്‍ പ്രളയത്തിന്‍റെ പേരിൽ കോടികൾ […]

Continue Reading

കേരളാ ഗവർണ്ണർ മര്യാദ പാലിക്കണമെന്ന് ഓ രാജഗോപാൽ എംഎൽഎ ഒരിടത്തും പറഞ്ഞിട്ടില്ല…

വിവരണം  ‎Thahir Vk ‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും  Beyond The Thoughts ചിന്തകൾക്കപ്പുറം (BT)  എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് താഴെയുള്ളത്. 2020 ജനുവരി 20 നാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. “പറയുന്നത് ……. ബി.ജെ.പിയുടെ കേരളത്തിലെ …..കാരണവരാണ് ……!?” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ കേരളത്തിലെ ബിജെപി എംഎൽഎ ഓ രാജഗോപാലിന്‍റെ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇതാണ് : “വിവരമുള്ളവരും ഉണ്ട്. കേരളാ ഗവർണ്ണർ മര്യാദ പാലിക്കണം. ഓ രാജഗോപാൽ എംഎൽഎ. ജനാധിപത്യത്തിൽ […]

Continue Reading

ആസാം മുഖ്യമന്ത്രിയെ ജനം കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണോ ഇത്…?

വിവരണം  Dr zakir naik malayalam എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 18 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “*ആസാം മുഖ്യമന്ത്രിയെ ജനം കൈകാര്യം ചെയ്യുന്നു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ ഒരു വ്യക്തിയെ ഏതാനുംപേർ ചേർന്ന് ചവിട്ടുകയും അടിക്കുകയും കുറ്റിക്കാട്ടിലേയ്ക്ക് തള്ളിയിടുകയും മറ്റും ചെയ്യുന്ന ദൃശ്യങ്ങളാണ്. സുരക്ഷാ ഉദ്യോഗസ്ഥരും ജനങ്ങളും ഓടുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. സീ ന്യൂസ് എന്ന വാര്‍ത്താ ചാനലില്‍ എക്സ്ക്ളൂസീവ് വിഭാഗതില്‍ അവര്‍ നല്കിയ വീഡിയോ […]

Continue Reading

മുഖ്യമന്ത്രിമാർ, മന്ത്രിമാർ എംഎൽഎമാർ എന്നിവർക്ക് ഇന്ത്യയിലെവിടെയും ഏകീകൃത ശമ്പളം കേന്ദ്രം നടപ്പാക്കിയോ…?

വിവരണം  Prabash NV Nilackal Vagamon എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  നവംബർ 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “അഭിനന്ദനങ്ങൾ മോദിജി 💯💯 ആയിരം അഭിനന്ദനങ്ങൾ” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന പ്രധാന  വാർത്ത ഇതാണ് : എംഎൽഎമാർക്കും മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഇന്ത്യയിലെവിടെയും ഏകീകൃത ശമ്പളം. കാലാവധി പൂർത്തിയാക്കാതെ രാജിവയ്ക്കുന്നവർക്ക് അടുത്ത തെരെഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. മൂന്നു തവണയെങ്കിലും കാലാവധി പൂർത്തിയാക്കിയ എംഎൽഎമാർക്കും മന്ത്രിമാർക്കും മാത്രം പെൻഷൻ..ജനങ്ങളുടെ പണം ധൂർത്തടിക്കാൻ അനുവദിക്കില്ല. കരുത്തനായ […]

Continue Reading

യുവതീ പ്രവേശനം ലക്ഷ്യമിട്ട് ശബരിമലയിൽ ടിയർ ഗ്യാസും ലാത്തികളും സന്നിധാനത്ത് എത്തിക്കാൻ പിണറായി സർക്കാർ നിർദേശം നൽകിയോ…?

വിവരണം  Kavitha KN‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്ന് 🕉🚩🇮🇳അഘോരി🇮🇳🚩🕉  എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.”യുവതീ പ്രവേശനം ലക്ഷ്യമിട്ട് ശബരിമലയിൽ ടിയർ ഗ്യാസും ലാത്തികളും സന്നിധാനത്ത് എത്തിക്കാൻ പിണറായി സർക്കാർ നിർദേശം” എന്ന വാചകങ്ങളും കഴിഞ്ഞ മണ്ഡലക്കാലത്ത്  ശബരിമലയിൽ പ്രവേശിച്ച യുവതികളായ ബിന്ദു അമ്മിണിയുടെയും കനകദുർഗയുടെയും ചിത്രങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived link FB post മണ്ഡലക്കാലത്ത് ടിയർഗ്യാസും ലാത്തികളും സന്നിധാനത്ത് എത്തിക്കാൻ പിണറായി സർക്കാർ നിർദ്ദേശം നൽകി എന്നാണ് പോസ്റ്റിൽ […]

Continue Reading

വീഡിയോയിൽ കാണിക്കുന്ന 108 ആംബുലൻസുകൾ സേവനം നൽകാതിരുന്നത് എന്തുകൊണ്ടാണ്…?

വിവരണം  കടുംകെട്ട് ‎ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ നിന്നും  2019  സെപ്റ്റംബർ 22  ന് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. കേരളം സർക്കാരിന്റെ ആംബുലൻസ് സർവീസിനെപ്പറ്റിയുള്ള പരാതി ലൈവ് വീഡിയോ രൂപത്തിൽ പോസ്റ്റിൽ നൽകിയിരിക്കുന്നു. ലൈവ് വീഡിയോ നൽകിയ വ്യക്തി ആരോപിക്കുന്നത് കായംകുളത്തു നിന്നാണ് സംസാരിക്കുന്നതെന്നും  മൂന്ന് ആംബുലൻസുകൾ അവിടെ ഉണ്ടെന്നും എന്നാൽ രോഗിയെ ആശുപത്രിയിലെത്തിക്കാൻ വിളിച്ചപ്പോൾ ഡ്രൈവർ ഇല്ല എന്ന കാരണം പറഞ്ഞു വരാൻ കൂട്ടാക്കിയില്ലെന്നുമാണ്. വാഹനം അനുവദനീയമല്ലെന്ന് അറിയിച്ചുവത്രെ. കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് […]

Continue Reading

പിണറായി വിജയനെപ്പറ്റി പി ജയരാജൻ ഇങ്ങനെ പറഞ്ഞിരുന്നോ..?

വിവരണം  റിജോ എബ്രഹാം ഇടുക്കി എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും 2019 ജൂണ്‍ 29 മുതല്‍ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 4000 ലധികം ഷെയറുകള്‍ ലഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കണ്ണൂരില്‍ നിന്നുമുള്ള മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍റെയും ചിത്രങ്ങളും ഒപ്പം “എന്നെ ഒതുക്കാന്‍ പിണറായി വിജയന്‍ വളര്‍ന്നിട്ടില്ല. ആഞ്ഞടിച്ച് പി ജയരാജന്‍” എന്ന വാചകങ്ങളും ചേര്‍ത്താണ് പോസ്റ്റിന്‍റെ പ്രചരണം. കൂടാതെ “വേല വേലപ്പന്റെ വീട്ടിൽ വെച്ചാൽ മതി വിരട്ടലും വിലപേശലും ഇങ്ങോട്ടും […]

Continue Reading