ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തില്‍ പിടികൂടിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം പാറശാല പൊന്‍വിളയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അജ്ഞാതന്‍ അടിച്ച് തകര്‍ത്തെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തന്നെ പിടികൂടിയെന്ന പ്രചരണമാണ് സമൂഹമാധ്യമത്തിലൂടെ നടക്കുന്നത്. 24 നല്‍കിയ വാര്‍ത്ത എന്ന പേരിലെ സ്ക്രീന്‍ഷോട്ട് സഹിതമാണ് പ്രചരണം. സിപിഐഎം കേരള സൈബര്‍ വിങ് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നൗഷി പാലയാട് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 154ല്‍ അധികം […]

Continue Reading

FACT CHECK: ഐഎസ്ആർഒയുടെയുടെ ചരക്ക് ഇറക്കാൻ 10 ലക്ഷം രൂപ നോക്കുകൂലി ചോദിച്ചത് സിഐടിയു അല്ല… സത്യമറിയൂ…

ഐ.എസ്.ആർ.ഓയുടെ ചരക്കു വാഹനം തിരുവനന്തപുരത്ത് നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞു എന്നൊരു വാർത്ത ഇക്കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു.  പ്രചരണം  തിരുവനന്തപുരം ഐ.എസ്.ആർ.ഒയുടെ കാര്‍ഗോ വാഹനം തടഞ്ഞ് 10 ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ടത്  സിഐടിയുഎന്ന തൊഴിലാളി സംഘടനയിലെ ആളുകളാണ് എന്ന്  സാമൂഹ്യ മാധ്യമങ്ങളിൽ നിരവധിപേർ പ്രചരണം നടത്തുന്നുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്സില്‍ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: “മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില 10 ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് ഐഎസ്ആർഒയുടെ വാഹനം തടഞ്ഞു സിഐടിയു തൊഴിലാളികളാണ് വാഹനം തടഞ്ഞത്.” […]

Continue Reading

മകന്‍ ശബരിമല ദര്‍ശനം നടത്തിയതിനാണോ സിഐടിയു പ്രവര്‍ത്തകനായ അച്ഛനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത് ?

വിവരണം മകന്‍ ശബരിമലയ്ക്ക് പോയി അച്ഛനെ സിഐടിയു സസ്പെന്‍ഡ് ചെയ്തു എന്ന തലക്കെട്ടുള്ള ഒരു പത്രവാര്‍ത്തയുടെ ചിത്രവും ഒപ്പം കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയുടെ ചിത്രവും ചേര്‍ത്ത് ഇതുപോലെ കോടിയേരി ബാലകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് നട്ടെല്ലുണ്ടോ സൈബര്‍ വെട്ടിക്കിളികളെ എന്ന ചോദ്യം ഉയര്‍ത്തി ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഐയുഎംഎല്‍ എന്ന ഗ്രൂപ്പില്‍ റൗഫ് വെളിയങ്കോട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 123ല്‍ അധികം ഷെയറുകളും 163ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading