പണത്തിനോടുള്ള ആര്‍ത്തിയാണ് ഒരാളെ മാര്‍ക്‌സിസ്റ്റുകാരന്‍ ആക്കുന്നതെന്ന് നടന്‍ ജോയ് മാത്യു പറഞ്ഞോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ഇടതുപക്ഷ സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ഒരാളാണ് നടനും സംവിധായകനുമായ ജോയ് മാത്യു. അതുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ജോയ് മാത്യുവിന്‍റെ വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിക്കുന്ന ആക്ഷേപങ്ങളും പലപ്പോഴും വിവാദമാകുകയും വാര്‍ത്തയില്‍ ഇടം നേടുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ ഇതാ മാര്‍ക്‌സിസ്റ്റ് ആദര്‍ശങ്ങളെ പുച്ഛിച്ച് ജോയ് മാത്യു നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുകയാണ്. പണത്തിനോടുള്ള ആര്‍ത്തിയും ജോലി ചെയ്ത് ജീവിക്കാനുള്ള മടിയുമാണ് ഒരാളെ മാര്‍ക്‌സിസ്റ്റ്കാരന്‍ ആക്കുന്നത് എന്ന് ജോയ് മാത്യു പറഞ്ഞു […]

Continue Reading

FACT CHECK: ഈ ചിത്രം മധ്യപ്രദേശില്‍ 1998ല്‍ നടന്ന വെടിവെപ്പിന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ…

1998ല്‍ മധ്യപ്രദേശില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ അന്നത്തെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടത്തിയ വെടിവെപ്പിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം വ്യാപകമായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 1998ല്‍ ദിഗ്വിജയ്‌ സിംഗ് സര്‍ക്കാര്‍ നടത്തിയ വെടിവെപ്പിന്‍റെ ചിത്രമല്ല പകരം 2007ല്‍ ആന്ധ്രാപ്രദേശിലെ (ഇന്ന് തെലങ്കാനയില്‍) ഖമം ജില്ലയിലെ മുഡികൊണ്ടയില്‍ ഇടത് പക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന വെടിവെപ്പിന്‍റെതാണ്. പ്രചരണം Screenshot: A post claiming the image to […]

Continue Reading

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞിട്ടില്ല..

വിവരണം കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തകര്‍ക്കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞു കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയെന്ന് അവകാശവാദം ഉന്നയിക്കുന്ന പോസ്റ്റില്‍ കുട്ടികള്‍ക്ക് വിവരംവെച്ചാല്‍ പിന്നെ കമ്മ്യൂണിസം നശിക്കുമെന്ന് മൂപ്പര്‍ക്ക് അറിയാമെന്ന വാചകവും ആക്ഷേപഹാസ്യമായി പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ബിജെപി അനുഭാവി വളാഞ്ചേരി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 566ല്‍ അധികം റിയാക്ഷനുകഴും 307ല്‍ അധികം […]

Continue Reading

അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ചൈനയിൽ നിന്നുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് മാത്രമാണ്. മറ്റാർക്കും വിലക്കില്ല

വിവരണം പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റ അതിനുശേഷം അമേരിക്ക രാജ്യാന്തര ബന്ധങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തദ്ദേശീയരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് അമേരിക്കയിലേയ്ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചു എന്നാണത്.  ഫേസ്ബുക്കില്‍ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരിക്കുന്ന ഒരു പോസ്റ്റ് ഇവിടെ നല്‍കുന്നു.   archived link FB post കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും പൂർണ്ണമായും വിലക്കാൻ ഒരുങ്ങി […]

Continue Reading

ഇറ്റലിയും ചൈനയും തമ്മിലെ ബന്ധത്തെ കുറിച്ചുള്ള വൈറല്‍ വാര്‍ത്ത എത്രത്തോളം യാഥാര്‍ഥ്യമാണ്…?

ചൈനയില്‍ തുടങ്ങിയ കൊറോണവൈറസ്‌ പകര്‍ച്ചവ്യാധി ഏറ്റവും അധികം ബാധിച്ച ഒരു രാജ്യമാണ് ഇറ്റലി. അമേരിക്കക്ക് ശേഷം ഏറ്റവും അധികം കൊറോണ മരണങ്ങളുടെ ഉയര്‍ന്ന നിരക്ക് ഇറ്റലിയിലാണ്. ഇതു വരെ ഇറ്റലിയില്‍ കൊറോണവൈറസ്‌ കാരണം ഉണ്ടാവുന്ന കോവിഡ്‌-19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 22, 745 ആയിരിക്കുന്നു. കോവിഡ്‌ പകര്‍ച്ചവ്യാധി ജനങ്ങളുടെ ജീവതം സ്ഥംഭിപ്പിച്ചതിനെ തുടര്‍ന്ന്‍ പലരും ചൈനക്കെതിരെ പരമര്‍ശങ്ങളുമായി രംഗത്ത് എത്തി. സാമുഹ്യ മാധ്യമങ്ങളിലും ചൈനക്കെതിരെയുള്ള രോഷപരമായ പരാമര്‍ശങ്ങള്‍ നമുക്ക് കാണാം. ഇത്തരം ഒരു സാഹചര്യത്തില്‍, ഇറ്റലിയെ […]

Continue Reading

‘ഒരിക്കലും കമ്മ്യൂണിസ്റ്റ്‌ ആകരുത്’എന്ന്‍ അച്ഛന്‍ തന്നെ ഉപദേശിച്ചെന്ന്‍ വീനിത് ശ്രിനിവാസന്‍ പറഞ്ഞുവോ…?

വിവരണം Facebook Archived Link “ഇന്നുള്ള അച്ഛന്മാർ അഭിമന്യൂവിനെ ഓർത്തു കൊണ്ട് മക്കളോട് പറഞ്ഞു കൊടുക്കേണ്ടത് ഇത് തന്നെയാ.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 15, 2019 മുതല്‍ പ്രസിദ്ധ ഗായകനും നടനുമായ വീനിത് ശ്രീനിവാസന്‍റെയും പിതാവായ ശ്രീനിവാസന്‍റെയും ചിത്രങ്ങള്‍ക്കൊപ്പം ഒരു വാചകമുള്ള പോസ്റ്റര്‍ Bharatheeyan – ഭാരതീയൻ എന്ന ഫേസ്ബൂക്ക് പേജിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന് ഇന്ന് വരെ ലഭിച്ചിരിക്കുന്നത് 2200കാലും അധികം ഷെയരുകളാണ്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: എന്‍റെ അച്ഛന്‍ എനിക്കുതന്ന ആദ്യ […]

Continue Reading

ജയരാജനെ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് സലിംകുമാർ പറഞ്ഞോ..?

വിവരണം “ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. എന്നിരുന്നാലും പറയുകയാണ് ജയരാജനെപ്പോലെയുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നത്  സിപിഎം നു ദോഷം ചെയ്യും. എന്റെയും കുടുംബത്തിന്റെയും വോട്ട് ഇപ്രാവശ്യം യുഡിഎഫിനാണ്…..” ഇങ്ങനെയുള്ള വിവരണത്തോടെ സലിംകുമാറിന്റെ പ്രസ്താവനയുടെ രൂപത്തിൽ ഒരു പോസ്റ്റ് youth congress  mavila unit എന്ന പേജിൽ നിന്നും പ്രചരിക്കുന്നുണ്ട്,പോസ്റ്റിനു 500 റോളം ഷെയറുകളായിക്കഴിഞ്ഞു.    സലിം കുമാർ, ഇന്നസന്റ് , സുരാജ് വെഞ്ഞാറമ്മൂട്, ജഗത് ശ്രീകുമാർ, ശ്രീനിവാസൻ  തുടങ്ങിയ സിനിമാ താരങ്ങൾ സാമൂഹിക  മാധ്യമങ്ങളിലെ ട്രോൾ പോസ്റ്റുകളുടെയും തെറ്റിദ്ധാരണാജനകമായ പോസ്റ്റുകളുടെയും സ്ഥിരം […]

Continue Reading